പറയാതെ പോയൊരിഷ്ടം ഭാഗം -4💕
അത് ഫൈസലും, അവന്റെ പപ്പയും ആയിരുന്നു.
\"ആ നിങ്ങൾ ആയിരുന്നോ, വരൂ അങ്കിൾ \"
ഞാൻ അവരെ നേരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി സോഫയിൽ ഇരുത്തി.
\"അങ്കിൾ ഇല്ലേ ഇഷാനി\"
\"ഉണ്ട്, ഞാൻ ഇപ്പോൾ വിളിക്കാം.\"
\"പപ്പ ഇപ്പോൾ എങ്ങനാ മോളെ \"
\"എന്ത് പറയാനാ അങ്കിൾ.
അതുപോലെയൊക്കെ തന്നെയാ, ഞാൻ എന്നാൽ ആകും വിധം ഒക്കെ പറഞ്ഞു നോക്കി പക്ഷേ.....\"
\"ഒരു കണക്കിന് വിഷമങ്ങൾ കരഞ്ഞു ഒക്കെ തീർക്കട്ടെ മോളെ , അതാ നല്ലത് \"
\"ഞാൻ പപ്പയെ വിളിക്കാം അങ്കിൾ.\"
ഇഷാനി അകത്തേക്ക് പോകുന്നതിന് മുൻപ് അവരുടെ സംസാരം കേട്ട് ഷാനവാസ് അവിടേക്ക് വരുന്നു.
\"ഹാ.., സാറായിരുന്നോ, നിങ്ങൾ എപ്പോഴാ വന്നത് \"
\"ദേയ്..., വന്നതേ ഉള്ളു.\"
\"മോളെ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്.\"
\"ഹേയ്.., ഒന്നും വേണ്ട മോളെ...
ഞങൾ ഇപ്പോൾ വരുന്ന വഴി കുടിച്ചതെ ഉള്ളു.\"
\"എന്താ സാർ വന്നത്\"
\"ഞാൻ ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തരാനായി വന്നതാ, പിന്നെ ഇവൻ അടുത്ത ആഴ്ച പോകുവല്ലേ അത് കൂടി പറയാമെന്ന് കരുതി. \"
\"എന്റെ മോള് കാരണം സാറിനും കുടുബത്തിനും വലിയ നാണക്കേട് ആയി അല്ലേ സാർ.\"
\"ഇല്ലെന്ന് പറഞ്ഞാൽ അത് ഒരു കള്ളമാകും . സത്യം പറയല്ലോ ആളുകളുടെയും, സഹപ്രേവർത്തകരുടെയും മുന്നിൽ നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വന്നു .
പിന്നെ നാട്ടുകാരെ പറ്റി പറയണ്ടല്ലോ..., ഓരോരോ കഥകളാ അതിന്റ പേരിൽ മെനഞ്ഞെടുക്കുന്നത്.
വെറുതെ നിങ്ങളെ കുത്തി നോവിക്കാനൊന്നും ഞങ്ങളെ കൊണ്ട് കഴിയില്ല. നിങ്ങളെ ഞാൻ കുറ്റ പെടുതുന്നുമില്ല .
നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും.
ഞാനും ഒരു അച്ഛനാണ്, അതുകൊണ്ട് തന്നെ ഒരു മകൾ നഷ്ടപ്പെടുബോൾ ഉണ്ടാകുന്ന ഒരു അച്ഛന്റെ വേദന എനിക്കറിയാം.
പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞാൻ നോക്കി. കുട്ടിയുടെ ശരീരതിൽ
സ്ലീപ്പിങ് ടാബ്ലറ്റിന്റെ പ്രേൻസ് കണ്ടതിയിട്ടുണ്ട്.
അമിതമായി സ്ലീപ്പിങ് ടാബ്ലറ്റ് കഴിച്ചതിനു ശേഷമായിരിക്കാം വൈൻ കട്ട് ചെയ്തിട്ടുണ്ടാവുക എന്നാണ് നിഗമനം.\"
അത് കേട്ടതും പപ്പ പൊട്ടി കരയാൻ തുടങ്ങി.
ഫൈസൽ സങ്കടം താങ്ങാൻ ആകാതെ പുറത്തേക്ക് പോയി.എന്റെ കണ്ണുകളും നിറഞ്ഞു.
പപ്പ ഇടറിയ സ്വരത്തിൽ പറഞ്ഞു.
\"ഇങ്ങനൊക്കെ ചെയ്യാൻ മാത്രം എന്റെ മോൾക് എന്താണോ ആവോ പറ്റിയെ.
മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കുന്ന സ്വഭാവം അവൾക്കില്ല .
ഇങ്ങനെ ജീവൻ കളയാൻ മാത്രമുള്ള പ്രശ്നം മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ
ആരോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ
എന്റെ കുഞ്ഞിന് \".
\"ഹേയ്....,
എന്താ ഷാനവാസ് ഇത് ...,
നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ.
മോളെ..., ഇവിടെ ആരെങ്കിലും സ്ലീപ്പിങ് ടാബ്ലറ്റ് യൂസ് ചെയ്യാറുണ്ടോ.\"
\"ഇല്ല സാർ\"
\"അപ്പോൾ ഈ കുട്ടി അത് നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചിരുന്നിരിക്കാം.
അങ്ങനെ എങ്കിൽ സൂയിസൈഡ് ചെയ്യാനുള്ള ഡിസിസ്ഷൻ നേരത്തെ തന്നെ എടുത്തിരുന്നിരിക്കാനാണ് സാധ്യത.
ഫോറെൻസിക് പരിശോധനയിൽ, കുട്ടി കുടിച്ച ജ്യൂസിലും, ആ റൂമിൽ കുടിക്കാനായി വെച്ചിരുന്ന വെള്ളത്തിലും , പിന്നെ ബാത്‌റൂമിലെ വാഷ് ബൈസനിലും , പൊടി രൂപത്തിൽ സ്ലീപ്പിങ് ടാബ്‌ലെറ്റിന്റെ പ്രെസൻസ് കണ്ടെത്തിയിട്ടുണ്ട്.
മോൾക്ക് ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ.\"
\"എനിക്കറിയില്ല സാർ \"
\"ഇഷാനിക്ക് അറിയോ, \"
\"ഇല്ല അങ്കിൾ അതിനെ കുറിച്ചൊന്നും എനിക്കറിയില്ല.
എന്താ സാർ അങ്ങനെ ചോദിച്ചേ.\"
\"അല്ല അങ്ങനെ ഒരു ശീലം ഉണ്ടെങ്കിൽ അതിൽ നിന്നും എന്തെങ്കിലും ഒരു സുചന കിട്ടിമായിരുന്നു അതാ ചോദിച്ചത്. \"
\"അറിയില്ല ആങ്കിൽ ഞാൻവേണമെങ്കിൽ അവളുടെ റൂമൊക്കെ നോക്കാം. \"
\"ഓക്കെ...
ഒന്ന് നോക്കുന്നത് നല്ലതാ പെട്ടെന്ന് സൂയിസൈഡ് ചെയ്യാൻ മാത്രം എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് അറിയണമല്ലോ.
ഡയറി എഴുതുന്ന കുട്ടിയാണെങ്കിൽ ചിലപ്പോൾ അതിൽ തന്റെ വിഷമം എഴുതി സൂക്ഷിക്കാൻ ഇടയുണ്ട്. \"
അപ്പോഴേക്കും അദ്ദേഹത്തിന് ഒരുഫോൺ കാൾ വരുന്നു.
ഹലോ ആ ഞാൻ തേയ് ഇപ്പോൾ എത്താം ശെരി......
ഞാൻ ഇറങ്ങുവാ മോളെ മിനിസ്റ്ററുടെ ഒരു മീറ്റിംഗ് ഉണ്ട് . അർജന്റ് ആ .
പോട്ടെ ഷാനവാസ്...\"
\"ശരി സാർ \"
ഫൈസൽ പുറത്തു ഇരിപ്പുണ്ടായിരുന്നു.
\"ഫൈസി നീ ആ രാജുനെ വിളിച്ചു വീട്ടിലേക്ക് പൊക്കോ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം, മിനിസ്റ്റർന്റെ മീറ്റിംഗ് ആണ്.
നീ പോയിക്കോളുമല്ലോ അല്ലേ, കുഴപ്പമൊന്നുമില്ലല്ലോ \"
\"ഏയ് ഇല്ല, ഞാൻ പോയിക്കോളാം. വാപ്പച്ചി പോയ്ക്കോ \"
\"ശെരി മോനെ,
പോട്ടെ മോളെ, ഞാൻ പറഞ്ഞ കാര്യം ഒന്ന് നോക്ക്.
പിന്നെ ഞാൻ ഇവിടത്തെ സ്റ്റേഷനിൽ വിളിച്ചു si യോട് കാര്യം പറഞ്ഞേക്കാം.
മർഡർ ആണെന്ന് പറയാൻ നമുക്ക് മുന്നിൽ തെളിവുകളൊന്നുമില്ല, പിന്നെ സൂയിസൈഡ് ആണെന്ന് എഴുതി തള്ളുന്നതിന് മുൻപ് ഒരു അന്നെഷണം നടത്തുന്നത് നല്ലതാ. \"
\"ശെരി അങ്കിൾ.\"
അദ്ദേഹം പോയ്ക്കഴിഞ് ഫൈസലും, ഇഷാനിയും തമ്മിൽ സംസാരിക്കുന്നു.
\" നീ എന്നാ പോകുന്നത് ഫൈസി \"
\"ഫ്രൈഡേ,
ത്രീ തെട്ടിക്ക് ഞാൻ വീട്ടിൽ നിന്നും ഇറങ്ങും. \"
\"ഹും..\"
\"അഫ്സൽ പോയോ..,ഇഷ \"
\"അ.., പോയി, ഫൈവ് ഡേയ്‌സ് ലീവ് പറഞ്ഞിട്ടല്ലേ ഇങ്ങു പോന്നത്...
പിന്നെ അവനിവിടെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല .
അവർ രണ്ടു പേരും തമ്മിൽ ഏങ്ങനെ ആയിരുന്നു എന്ന് നിനക്കും
അറിയാല്ലോ. \"
\"താൻ എന്നാ ഇനി ഹോസ്പിറ്റലിൽ ജോയിങ് ചെയ്യുന്നെ. \"
\"എത്രയും വേഗം ചെയ്യണം, അവിടെന്ന് വിളി വന്നു തുടങ്ങി , പപ്പയെയും, മമ്മിയെയും കുറിച്ച് ആലോചിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല.\"
\"ഇഷാ ....
താൻ വാപ്പച്ചി പറഞ്ഞ കാര്യം സീരിയസ് ആയി കാണണം. എന്റെ മനസ്സ് പറയുന്നത് അവളുടെ മരണം സൂയിസൈഡ് അല്ല കൊലപാതകം ആണെന്നാണ്.\"
\"അതെന്താ ഫൈസി നി അങ്ങനെ
പറയാൻ കാരണം \"
\"എടൊ നമ്മുടെ ആരുടെ അറിവിലും അവൾക്ക് എന്തെങ്കിലും പ്രെശ്നം
ഉള്ളതായി അറിവില്ല .
അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടങ്കിൽ തന്നെ അവളും,സിയ യും തമ്മിലുള്ള അടുപ്പം വെച്ച് അവളോടെങ്കിലും അയ്യാളെ അത് ഷെയർ ചെയ്യും.
അങ്ങനെ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല,
മാത്രവുമല്ല എത്രയൊക്ക സങ്കടം ഉള്ളിൽ ഒതുക്കി പുറമെ സന്തോഷം അഭിനയിച്ചാലും ഇടക്കെങ്കിലുംഅത് നമ്മുടെ മുഖത്തു വ്യക്തമാകും.
അന്നേദിവസം അവൾ എത്ര സന്തോഷത്തിൽ ആയിരുന്നു എന്ന് തനിക്കറിയാമല്ലോ . അത് അഭിനയം ആയിരുന്നു എന്ന് തനിക് തോന്നുന്നുണ്ടോ.
എന്നോട് അവൾ അവസാമായി സംസാരിച്ചത്, ഇന്നും എന്റെ മനസ്സിലുണ്ട്. എത്ര സന്തോഷതിലായിരുന്നു അവൾ....
അതുകൊണ്ട് തന്നെ എനിക്ക് അവളുടെ മരണത്തിൽ ദുരുഹത തോന്നുന്നുണ്ട്.
ചിലപ്പോൾ ചെയ്യാത്ത തെറ്റിനായിരിക്കാം എല്ലാവരും കൂടി ആ പാവത്തിനെ കുറ്റപ്പെടുത്തുന്നത്.\"
\"ഹേയ്.., താൻ വിഷമിക്കാതെ, നമുക്ക് നോക്കാം. നീ കണ്ണ് തുടക്ക് \"
അപ്പോഴേക്കും രാജു വണ്ടിയുമായി വന്നു.
\"ദേ..., വണ്ടി വന്നു \"
\"ശരി എന്നാ പിന്നെ ഞാൻ പോട്ടെ.\"
\"ശെരി..\"
തുടരും......
പറയാതെ പോയൊരിഷ്ടം ഭാഗം -5💕
ഫൈസലിനെ കണ്ടാൽ അറിയാം ഉള്ളിൽ അവൻ എത്രതോളം വേദന മറച്ചു പിടിക്കുന്നുവെന്ന് .അത്രക്ക് മാത്രം അവൻ അവളെഇഷ്ടപെട്ടിരിരുന്നു. അവനെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം.ഞാനും ഫൈസലും ഒരുമിച്ചായിരുന്നു മെഡിസിന് പഠിച്ചത്.അന്ന് മുതൽ എനിക് അവനെ അറിയാം. അവൻ പഠിക്കാൻ മിടുക്കനായിരുന്നു.മറ്റുകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ അവൻ എപ്പോഴും പഠിത്തത്തിൽ മാത്രമേ കോൺസൻട്രേറ്റ് ചെയ്തിരുന്നുള്ളു.ഞാനും, അവനും തമ്മിൽ നല്ല കൂട്ടായിരുന്നു. ഞാൻ എപ്പോഴും അവനെക്കാൾ മുന്നിൽ എത്താനായിരുന്നു ശ്രേമിച്ചിരുന്നത്.എനിക്ക് ആരുടെ മുമ്പിലും തോൽക്കുന്നത് ഇഷ്ടമല്ലായിരുന്നു.പ്രേതേകി