പറയാതെ പോയൊരിഷ്ടം ഭാഗം -5💕
ഫൈസലിനെ കണ്ടാൽ അറിയാം ഉള്ളിൽ അവൻ എത്രതോളം വേദന മറച്ചു പിടിക്കുന്നുവെന്ന് .
അത്രക്ക് മാത്രം അവൻ അവളെ
ഇഷ്ടപെട്ടിരിരുന്നു. അവനെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം.
ഞാനും ഫൈസലും ഒരുമിച്ചായിരുന്നു മെഡിസിന് പഠിച്ചത്.അന്ന് മുതൽ എനിക് അവനെ അറിയാം. അവൻ പഠിക്കാൻ മിടുക്കനായിരുന്നു.
മറ്റുകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ അവൻ എപ്പോഴും പഠിത്തത്തിൽ മാത്രമേ കോൺസൻട്രേറ്റ് ചെയ്തിരുന്നുള്ളു.
ഞാനും, അവനും തമ്മിൽ നല്ല കൂട്ടായിരുന്നു. ഞാൻ എപ്പോഴും അവനെക്കാൾ മുന്നിൽ എത്താനായിരുന്നു ശ്രേമിച്ചിരുന്നത്.
എനിക്ക് ആരുടെ മുമ്പിലും തോൽക്കുന്നത് ഇഷ്ടമല്ലായിരുന്നു.
പ്രേതേകിച് പഠിത്തത്തിന്റെ കാര്യത്തിൽ.പക്ഷേ അവൻ അങ്ങനെ അല്ലായിരുന്നു.
അവന്റെ അച്ഛന്റെ ഇമേജിന് അവൻ കാരണം ഒരു കോട്ടം വരരുത് , എന്ന ഒരു ചിന്ത മാത്രമേ അവന് ഉണ്ടായിരുന്നുള്ളു.
കമ്മീഷണറുടെ മകൻ ആണെന്നുള്ള ഒരു അഹങ്കാരവും അവനില്ലായിരുന്നു.
ഞങ്ങൾ രണ്ടുപേരും പുസ്തക പുഴുക്കളാണെന്നു പലപ്പോഴും ഫ്രണ്ട്‌സ് കളിയാക്കുമായിരുന്നു.
അവന്റെ കേറക്ടർ എനിക് വളരെ ഇഷ്ട്ടമായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് അവനോട് ചെറിയ ക്രഷ് ഒക്കെ തോന്നിയിട്ടുമുണ്ട്.
പറഞ്ഞിട്ട് എന്താ കാര്യം എന്റെ ഈ മോരട്ട് സ്വാപവത്തിന് ആർക്കാ എന്നോട് ഇഷ്ടം തോന്നുന്നത്.
ഇവന് ഏങ്ങനെ യാണ് അവളെ ഇഷ്ടപെട്ടത് എന്ന് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും അത്ഭുതമാണ് തോന്നുന്നത് . അവന്റെ കേറക്ടന് ചേരുന്ന ഒരാള് ആയിരുന്നിരുന്നില്ല അവൾ. എന്നിട്ടു അവൻ അവളെ ഒരുപാട് സ്നേഹിച്ചു.
അവളെ പെണ്ണ് ചോദിക്കാനായി അവനും ഫാമിലിയും ഞങളുടെ വീട്ടിലേക് വന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി. അവൾ എത്ര ഭാഗ്യവതി ആണെന്ന് കരുതി ഞാൻ അസൂയ പെട്ടിട്ട് പോലുമുണ്ട്.
പക്ഷേ അവൾക്ക് ആ സൗഭാഗ്യം ഒന്നും അനുഭവിക്കാൻ ഉള്ള ഭാഗ്യം ദൈയ്‌വം കൊടുത്തില്ല.
\"മോളെ... ഇഷാ.....\"
അകത്തു നിന്നും പപ്പ വിളിക്കുന്നത് കേട്ട് ഞാൻ അകത്തേക്ക് പോയി.
\"എന്താ പപ്പ വിളിച്ചേ \"
\"എത്ര നേരെമായി മോളെ നിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങിയിട്ട്\"
അവൾ ചെന്നു ഫോൺ എടുത്തു നോക്കി.അത് ഹോസ്പിറ്റലിൽ നിന്നും വന്ന കാൾ ആയിരുന്നു.
അവൾ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു സംസാരിച്ചു.
\"ആരാ മോളെ വിളിച്ചത് \"
\"അത് പപ്പ..,
ഹോസ്പിറ്റലിൽ നിന്നും സ്റ്റീഫാൻ സാർ ആണ് വിളിച്ചത്.ലീവ് ക്യാൻസൽ ചെയിതു നാളെ തന്നെ ജോയിങ് ചെയ്യണം എന്നാ സാർ പറയുന്നത്.\"
\"മോളെന്താ ഹോസ്പിറ്റലിൽ പോകത്തത്.\"
\"അത്.., പിന്നെ പപ്പാ....,
രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് കരുതി.\"
എന്തിനാ മോളെ വെറുതെ നീ കൂടി നിന്റെ ഭാവി നശിപ്പിക്കുന്നത്.
നീ പറഞ്ഞത് പോലെ പോയവർ പോയി അവർക്ക് വേണ്ടി ഇനി കണ്ണീർ ഒഴിക്കിയിട്ട് എന്താ പ്രയോചനം.
നീ നാളെ തന്നെ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചു ജോയിന്റ് ചെയ്യാൻ നോക്ക്. \"
\"അത് ഏങ്ങനെയാ പപ്പാ...,
മമ്മിയെ ഇങ്ങനെ വിട്ടിട്ട്. \"
\"അതൊന്നും സാരമില്ല മോളെ....,
ഞാൻ ഉണ്ടല്ലോ, അവളെ ഞാൻ നോക്കി കൊള്ളാം. \"
\"എന്നാൽ പിന്നെ ഞാൻ, നാളെ തന്നെ പോകാൻ നോക്കാം പപ്പ.\"
\"ഷാനു......\"
വിളികേട്ടു ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ അത് ജോസഫ് അങ്കിൾ ആയിരുന്നു.
\"എന്താ പപ്പയും മോളും തമ്മിൽ ഒരു സംസാരം. \"
\"അത് അങ്കിൾ ഞാൻ ഹോസ്പിറ്റലിൽ ലീവ് ക്യാൻസൽ ചെയ്ത് ജോയിങ് ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു.\"
\"അത് നന്നായി മോളെ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നതിനേക്കാൾ നല്ലത് അതാ, അങ്ങനെ ആകുമ്പോൾ മൈൻഡ് ഒന്ന് ഫ്രഷ് ആകും \"
\"ആ ...,അങ്കിൾ.
സിയ്ക്ക് ഇപ്പോൾ ഏങ്ങനെ ഉണ്ട്. \"
\"എന്ത് പറയാനാ മോളെ, അവൾക്ക് ഒരു മാറ്റവുമില്ല, എപ്പോഴും സങ്കടം പെട്ട് ഇരുപ്പ് തന്നെയാ. \"
\"ദിവസം കുറച്ചു ആയില്ലേ അങ്കിൾ അവളക്ക് കോളേജിൽ പോകാനുള്ളതല്ലേ\"
\"ഇനി അവൾ കോളേജിൽ പോകുന്നില്ല എന്നാ മോളെ പറയുന്നത്\"
\"പോകുന്നില്ലന്നോ,\"
\"അതെ\"
\"അങ്ങനെ പറഞ്ഞാൽ എങ്ങനാ, അപ്പോൾ അവൾക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യണ്ടേ \"
\"ആരോട് പറയാനാ മോളെ, അവൾക്കിനി ഒറ്റക്ക് പടിക്കണ്ട എന്നാ പറയുന്നേ. പിന്നെ അവളെ പറഞ്ഞിട്ടും കാര്യമില്ലല്ലോ ജനിച്ച അന്ന് മുതൽ അവർ രണ്ടുപേരും ഒന്നിച്ചാല്ലയിരുന്നോ.പെട്ടന്ന് ഒരാള് പോയപ്പോൾ.....
ഇനി അവളെ വെറുതെ നിബന്ധിക്കണ്ട എന്നാ ഞങളുടെ തീരുമാനം.
ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയോ.\"
\"ഞാൻ ഒന്ന് സംസാരിച്ച് നോക്കട്ടെ അങ്കിൾ\"
\"കാര്യമുണ്ടെന്ന് എനിക് തോന്നുന്നില്ല.
എന്തായാലും മോളൊന്ന് സംസാരിച്ചു നോക്ക്.
പിന്നെ ആ കമ്മീഷൻ ഉം മോനും വരുന്നത് കണ്ടു.എന്തിനാ വന്നത്.\"
\"ആത് ഫൈസി, അടുത്ത ആഴ്ച പോകുവല്ലേ അങ്കിൾ അത് പറയാൻ വേണ്ടിയും, പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടുണ്ടായിരുന്നു.
അത് തരാനും, അതിനെ കുറിച്ച് സംസാരിക്കാനുമായി വന്നതാ. \"
നമ്മുടെ കുട്ടി പോയില്ലേ, ഇനി എന്ത് ചെയ്തിട്ടും എന്ത് കാര്യം.
ശെരിക്കും പറഞ്ഞാൽ അവളില്ലാത്ത ഈ വീട്ടിൽ വരാൻ തന്നെ തോന്നുന്നില്ല.
മമ്മിക്ക് ഏങ്ങനെ ഉണ്ട് മോളെ \"
\"എന്ത് പറയാനാ അങ്കിൾ.... \"
\"അയ്യാളെ കുറിച്ച് ഓർക്കുമ്പോഴാ കൂടുതൽ സങ്കടം.
ആ..., ഞാൻ വന്ന കാര്യം പറയാൻ മറന്നു. ആ ജോമോൻ വിളിച്ചിരുന്നു ഷാനു.
സ്റ്റോക്ക് വന്നതിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു. അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങാമെന്ന് വിചാരിക്കുവാ.
നമ്മൾ രണ്ടാളും കുറച്ചു നാളായില്ലേ അങ്ങോട്ടൊക്ക പോയിട്ട്.
നീ കൂടി വന്നിരുന്നെങ്കിൽ നമുക്ക് ഒരുമിച്ചു അങ്ങോട്ടേക്ക് പോകാമായിരുന്നു. \"
\"ഏയ്, ഞാൻ ഇല്ല ജോസഫ് , നീ അങ്ങ്
പോയ് നോക്കിയാൽമതി.
എനിക്കിപ്പോൾ ഒന്നിനോടും ഒരു താല്പര്യവും ഇല്ല.\"
അവളുടെ നഷ്ടം ഈ ജന്മം നിനക്ക് മറക്കാൻ കഴിയില്ല . പിന്നെ നമുക്ക് മറക്കേണ്ട കാര്യങ്ങൾ മറന്നല്ലേ പറ്റു.
നീ വിഷമിക്കരുത്. നീ അല്ലെ അവരെ കൂടി സമാധാനിപ്പിക്കേണ്ടത്.എല്ലാം വിധി ആണെന്ന് കരുതി നമുക്ക് സമാധാനിച്ചേ പറ്റു . വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.\"
ജോസഫ് അങ്കിൾ, പപ്പയെ സമാധാനിപ്പിച്ചു.
ഫൈസിടെ പപ്പ പറഞ്ഞത് പോലെ സങ്കടങൾ ഒരു കണക്കിന് കരഞ്ഞു തീർക്കുന്നതാണ് നല്ലത്.
പോയവർ പോയി, അവർ അറിയുന്നില്ലല്ലോ അവരെ ഓർത്തു എത്ര പേരാണ് വിഷമിക്കുന്നതെന്ന്.
ജോസഫ് അങ്കിൾ പോയതിന് ശേഷം, ഇഷാനി ഫൈസലിന്റെ പപ്പ പറഞ്ഞത് അനുസരിച് അവളുടെ ഡയറി ഉണ്ടോ എന്ന് അറിയാനായി,
അവളുടെ റൂം പരിശോധിക്കാനായി റൂമിലേക്ക് ചെല്ലുന്നു.
ഫൈസൽ പറഞ്ഞത് പോലെ അവൾക്ക് സൂയിസൈഡ് ചെയ്യേണ്ട ഒരു ആവശ്യം ഇല്ലായിരുന്നു. അപ്പോൾ പിന്നെ ഈ മരണം ഒരു കൊലപാതകം ആയിരിക്കുമോ.
അതിന് ആദ്യംഅറിയേണ്ടത് അവൾക്ക് എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടായിരുന്നോ എന്നാണ്.
തുടരും........
പറയാതെ പോയൊരിഷ്ടം ഭാഗം -6 💕
റൂം ആകെ അലം കോലമായി കിടക്കുവായിരുന്നു. മമ്മി ഈ റൂമിലേക്കു കയറിയിട്ട് ദിവസങ്ങൾ ആയെന്നു ഇതിൽ നിന്നും തന്നെ മനസ്സിലാവും.ഹോസ്റ്റലിൽ പോകുമ്പോൾ ആരും അവളുടെ റൂമിൽ കയറുന്നത് അവൾക്ക് ഇഷ്ട മല്ലായിരുന്നു. പക്ഷേ മമ്മി അതിന് സമ്മതിക്കില്ല, കണ്ണ് തെറ്റിയാൽ ഉള്ള ആക്രി സാധനങ്ങൾ കൊണ്ട് ആ റൂം അവൾ നിറയ്ക്കും.അതുകൊണ്ട് അവൾ ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ മമ്മി റൂമിൽ കയറി നല്ല വെടിപ്പാക്കും.ആകർശനമുള്ള പഴയ സാധങ്ങൾ എവിടെ കണ്ടാലും അവൾ എടുത്തു കൊണ്ട് വരും. പിന്നെ അതിനെ ഭംഗി ഉള്ളതാക്കി എടുക്കുന്നതാണ് അവളുടെ മെയിൻ ഹോബി. പഠിക്കാൻ പോലും അവൾ ഇത്രയും മെനക്കടത്തില്ല. അക്രി പെറുക്കി