എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്
ഭാഗം 14
\"അതാണ് ബാസ്‌റ്റിന് കുരുക്കായതും. എന്തിനു തിരികെവന്നു എന്നറിയില്ലെങ്കിലും, ബാസ്റ്റിൻ തിരികെ വന്നതിനു ശേഷമാണ് മകളുടെ മരണസമയമെന്നത് തെളിയിക്കപ്പെട്ടു, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ.\"
\"എങ്കിൽ, ഇനിയെല്ലാം ബാസ്റ്റിൻ തന്നെ പറയേണ്ടിവരും.\"
\"ബാസ്റ്റിനെ കൊണ്ട് ചിലതെങ്കിലും പറയിപ്പിക്കാനുള്ള എന്റെ ശ്രമമാണ് ഞാൻ വിപിനോടാവശ്യപ്പെടുന്ന സഹായം. കോർട്ടിൽ സബ്മിറ്റ് ചെയ്യേണ്ട ഒരു ഫൈനൽ കൺക്ലൂഷനിൽ എത്തുന്നതിനു മുമ്പ് അയാളെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ നമുക്കാവണം.\"
\"ബാസ്റ്റിന്റെയും രാധികയുടെയും ഫാമിലി ബാക്ഗ്രൗണ്ട്?\"
\"സ്വന്തം കുടുംബത്തെ നല്ലതുപോലെ കെയർ ചെയ്യുമായിരുന്നു. ഇന്റർകാസ്റ് മാരിയേജ് ആയിരുന്നെങ്കിലും അവരുടെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം നല്ല സഹകരണത്തിലൊക്കെയായിരിന്നു. ഒരുപാട് സ്വത്തൊന്നുമുള്ള കുടുംബമല്ല അവരുടേത്. സ്വന്തം കുടുംബത്തിലുള്ളവരോടെന്ന പോലെ ഒരുവിധം രാധികയുടെ ബന്ധത്തിലുള്ളവരോടൊക്കെ അടുപ്പം കാണിച്ചിരുന്നു ബാസ്റ്റിൻ. അങ്ങെനെയുള്ളൊരാൾ സ്വന്തം മകളെ കൊന്നതായി എനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല.\"
വിശ്വസിക്കാൻ കൊള്ളാത്തവരായി തനിക്കു തോന്നിയ ഏതെങ്കിലും മുഖങ്ങൾ തന്റെ ഓർമ്മപുസ്തകത്തിലുണ്ടോയെന്നു വിപിൻ വിഫലമായി പരതി തളർന്നിരുന്നു ചോദിച്ചു.
\"ഒരുപക്ഷെ, അവരുടെ മാരിയേജിനോടെതിർപ്പുണ്ടായിരുന്ന ആരെങ്കിലുമൊരാൾ അവരുടെ കുടുംബത്തിലുണ്ടെങ്കിൽ അയാളായിക്കൂടെ മെയിൽ ചെയ്യുന്നത്. ഒരു വൈൽഡ് ഗെസ്.\"
ആ ചോദ്യത്തിന് നിശ്ശബ്ദതകൊണ്ട് നിശേധിച്ചു തന്റെ മുമ്പിൽ കുറെ നേരം വെറുതെയിരുന്ന മിഥുൻ പതുക്കെ നിഷ്ക്രിയമുഖഭാവത്തിനു രൂപമാറ്റം വരുത്തി നേരത്തെ മറന്നതെന്തോ ഓർമ്മയിൽ വന്നപോലെ സൂക്ഷിച്ചു നോക്കികൊണ്ട് എന്തോ തന്നോടാഞ്ഞാപിക്കാൻ ഒരുങ്ങുന്നതായി വിപിനപ്പോൾ തോന്നി.
\"നേരത്തെ പറഞ്ഞത് ഞാൻ പിന് വലിക്കുന്നു. വിപിനുള്ള പ്രാങ്ക് മെയിലല്ല എന്തായാലുമെന്നുറപ്പ്. രാധികയുടെ പേരിൽ മെയിൽ ചെയ്യുന്നതാരാണെന്നു നമുക്കറിയണം. അത് കണ്ടുപിടിച്ചാൽ ഒരുപക്ഷെ നമ്മളെയതു സഹായിച്ചേക്കും. എനി ഐഡിയ വിപിൻ?\"
\"ഈമെയിൽ കണ്ടെന്റ് വച്ച് നോക്കുമ്പോൾ ബാസ്റ്റിനോട് വെറുപ്പുള്ളയാളാണ് എന്നുറപ്പു, ബട് ഈമെയിൽ ഐടിയിൽ ബാസ്റ്റിൻ എന്ന് കൂടി ചേർത്തിരിക്കുന്നു. ബാസ്റ്റിന്റെ ഭാര്യയോ മകളോ പോലെ ആരോ ആവണം അങ്ങനെ ചെയ്യേണ്ടത്, പക്ഷെ ഇവിടെ അതിനു സാധ്യത ഇല്ല.. മകൾ മരിച്ചുപോയ, ഭാര്യ കോമയിലായ ബാസ്റ്റിനോട് വെറുപ്പുള്ള ബാസ്റ്റിനു വേണ്ടപ്പെട്ട കുടുംബത്തിലെ തന്നെ മറ്റാരെങ്കിലും ആയിരിക്കാനും സാധ്യതയുണ്ട്.\"
\"വെൽ സെഡ്. ഈ ഊഹം ശരിവെക്കാൻ ഒരു മെറ്റീരിയൽ പ്രൂഫ് കണ്ടെത്താനാകുമോ വിപിന്റെ ബുദ്ധിയിൽ. അതുപോലെ അയക്കുന്നയാളെ കണ്ടുപിടിക്കാൻ എന്തെങ്കിലും കംപ്യുട്ടർ വിദ്യ അറിയുമോ വിപിന്?\"
\"അത് ചെയാനറിയാവുന്ന ആളുകളുണ്ട്. പക്ഷെ പോലീസ് അന്വേഷിക്കുന്നുണ്ടാവും എന്ന് പറഞ്ഞ സ്ഥിതിക്ക് നമ്മളത് ചെയ്യുന്നത് ശരിയാണോ.\"
\"വാലിഡ് പോയിന്റ്. ഡെന് വാറ്റ് നെക്സ്ട്?\"
\"ഡോക്റ്റർ പറഞ്ഞ അവരുടെ സ്റ്റോറിയുടെ ബേസിൽ ഒരു കാര്യം ക്ലിയർ ആയി തോന്നുന്നു. രാധികയുടെ ഫാമിലിയുമായി അടുപ്പമുള്ള ആരോ ആണ് ഈമെയിലിന്റെ പിന്നിലെന്ന്. ബാസ്റ്റിനോട് വൈരാഗ്യമുള്ള, അയാളെ രക്ഷപെടുത്താൻ നമ്മൾ ശ്രമിക്കുന്നത് ഇഷ്ടപെടാത്ത ആരെങ്കിലും നമ്മളെ മിസ് ലീഡ് ചെയ്യാൻ ഒരു ഫെയ്ക്ക് ഐഡി ഉണ്ടാക്കിയതാവണമെന്നു തീർച്ചയാണ്.\"
\"വിപിൻ കരുതുന്നപോലെ ആ ഫെയ്ക്ക് ഐഡിയുടെ പിന്നിലുള്ളയാൾക്കു അവരുടെ ജീവിതത്തെക്കുറിച്ച് നല്ലതുപോലെ അറിയാമായിരിക്കാം. അവരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടാവണം. അങ്ങനെയെങ്കിൽ അയാൾക്ക് ഇവരുടെ ജീവിതത്തിനിടയിൽ ചെറുതല്ലാത്തതൊരു പങ്കുണ്ടെങ്കിൽ, അയാൾ ബാസ്റ്റിന്റെ ലൈഫിലേക്കുള്ള ഒരു കീയാവുമെങ്കിൽ?\"
നിഴ്ചല നിമിഷങ്ങളുടെ അവധിയിൽ വിപിൻ ഓർമ്മപ്പുസ്തകം മടക്കിവച്ച് നാമങ്ങളുടെ നായാറ്റിനിറങ്ങി.
\"അത് രാധികയുടെ അനുജൻ രാജനായിരിന്നുകൂടെ, ഡോക്റ്റർ?\"
കൈവിലങ്ങഴിക്കാൻ വിപിന്റെ ബുദ്ധിയിൽ താക്കോൽ താപ്പാനിറങ്ങിയത് ഗുണകരമായെന്നു മിഥുന് അപ്പോൾ തോന്നി.
\"എങ്കിൽ, ഒരു ശ്രമമെന്ന നിലയിൽ അതും പരീക്ഷിക്കണം. അവന്റെ നമ്പർ കിട്ടുമോയെന്നു വക്കീലിനോടൊന്നു ചോദിക്കട്ടെ.\"
നിശബ്ദതയും നിഷേധവും നിഷ്ക്രിയതയും ആജ്ഞാഭാവവും കൈവെടിഞ്ഞ് സുസ്മേരവദനനായി ഡോക്റ്റർ മിഥുൻ തന്നെ നോക്കി അഭിനന്ദനം ചൊരിയുന്നുണ്ടോയെന്നു വിപിൻ കുളിരുകോരി ഞെളിഞ്ഞിരുന്നു ചിന്തിച്ചു. ഓർമ്മ പുസ്തകത്തിലെ ഓരോ മുഖച്ചിത്ര പേജുകളും മറിഞ്ഞൊടുവിൽ ശുഭം എന്ന് അടിക്കുറുപ്പിൽ ആശ്രയം പൂണ്ട് വിപിൻ നിശ്വസിച്ചു അപ്പോൾ.
മൊബൈൽ ഫോണിൽ കൈവിരൽ മേഞ്ഞു നടക്കുമ്പോൾ ആഴക്കടലിൽ നിന്നും കോരിയെടുത്ത ചാകരയിൽ മനംകുളിർന്ന അരയൻ മിഥുന്റെ കണ്ണുകൾ വഞ്ചിയിൽ താക്കോൽ തിരഞ്ഞു.
\"രാധികയുടെ പേരിലുള്ള ലാസ്‌റ് ഈമെയിൽ ബാസ്റ്റിനെ കാണിക്കണോ ഡോക്റ്റർ?\"
\"വേണ്ട, പ്രത്യേകിച്ചോരു ഉപയോഗവും അത് കൊണ്ടുണ്ടാകുമെന്നു തോന്നുന്നില്ല. ഉപദ്രവമുണ്ടായേക്കാം. അതിലെ ഓരോവരിയും ബാസ്റ്റിനെ കൂടുതൽ വരിഞ്ഞുമുറുക്കും എന്നുള്ളതല്ലാതെ ആ മനസ്സിനുള്ളിൽ നിന്നും നമുക്കൊന്നും കിട്ടില്ല. ആദ്യം ഈ ഈമെയിലിന്റെ സൃഷ്ട്ടാവാരാണെന്നു അറിയട്ടെ.\"
ഡോക്റ്റർ തന്റെ മൊബെയിൽ ഫോണിൽ വക്കീലിന്റെ നമ്പർ തിരയുമ്പോൾ വിപിൻ ആ ഈമെയിലിലെ ഓരോ വാക്കുകളും ഒന്നുകൂടി വായിച്ച് ബാസ്റ്റിനെ വരിഞ്ഞുമുറുക്കുന്ന നീണ്ടു തടിച്ച നാഗങ്ങളെ മനസ്സിൽ സങ്കൽപ്പിച്ചു.
(തുടരും)
എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്
ഭാഗം 15
മുമ്പ് സംസാരിക്കാൻ ശ്രമിച്ചപ്പോഴുള്ള രാജന്റെ അസുഖകരമായ പ്രതികരണം
മനസിലോർത്തപ്പോൾ ഡോക്റ്ററുടെ കൈവിരൽ ഒന്ന് മണ്ടിനിന്നു ഫോണ്സ്ക്രീനിൽ ഒരുനിമിഷം. വിപിനോട് സംസാരിക്കാൻ
ആവശ്യപ്പെട്ടാലോ എന്നുപോലും ആലോചിച്ചെങ്കിലും ഡോക്റ്റർ തന്നെ മടിച്ചുകൊണ്ട് വീണ്ടുമൊരു
ഉദ്യമത്തിന് മുതിരുകയായിരുന്നു.
"ഹലോ രാജനല്ലേ, ഞാൻ...ഡോക്റ്റർ മിഥുൻ ഫ്രം ഗവൺമെന്റ് മെന്റൽ
ഹെൽത് സെന്റർ."
"അതെ രാജനാണ്."
"നമ്മൾ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു, തമ്മിൽ കാണാമെന്നു
പറഞ്ഞിരുന്നെങ്കിലും പിന്നീട് രാജനെ ഫോണിൽ കിട്ടിയില്ലായിരുന്നു."
"അത്...?" രാജന്റെ നിസംഗഭാവത്തിൻറെ ഇരുൾനിഴലാകെ ആ
ഒര