Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -6 💕




റൂം ആകെ അലം കോലമായി കിടക്കുവായിരുന്നു.  മമ്മി ഈ റൂമിലേക്കു കയറിയിട്ട് ദിവസങ്ങൾ ആയെന്നു ഇതിൽ നിന്നും തന്നെ മനസ്സിലാവും.

ഹോസ്റ്റലിൽ പോകുമ്പോൾ ആരും അവളുടെ റൂമിൽ കയറുന്നത് അവൾക്ക് ഇഷ്ട മല്ലായിരുന്നു. പക്ഷേ മമ്മി അതിന് സമ്മതിക്കില്ല, കണ്ണ് തെറ്റിയാൽ ഉള്ള ആക്രി സാധനങ്ങൾ കൊണ്ട് ആ റൂം അവൾ നിറയ്ക്കും.

അതുകൊണ്ട് അവൾ ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ മമ്മി റൂമിൽ കയറി നല്ല വെടിപ്പാക്കും.

ആകർശനമുള്ള പഴയ സാധങ്ങൾ എവിടെ കണ്ടാലും അവൾ എടുത്തു കൊണ്ട് വരും. പിന്നെ അതിനെ ഭംഗി ഉള്ളതാക്കി എടുക്കുന്നതാണ് അവളുടെ മെയിൻ ഹോബി. പഠിക്കാൻ പോലും അവൾ ഇത്രയും മെനക്കടത്തില്ല. അക്രി പെറുക്കി എന്നൊരു വിളിപ്പേരുകൂടി ഉണ്ട് അവൾക്ക്.

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഇന്ന് അവളുടെ റൂമിലേക്ക് കയറുന്നത്.
റൂം നിറയെ അവളും സിയമായിട്ടുള്ള ഫോട്ടോസ് ആണ്.  അവരുടെ സുഹൃത് ബന്ധത്തിന്റെ ആഴം എത്ര വലുതാണെന്ന് അതിൽ നിന്നും തന്നെ മനസ്സിലാവും.അവൾക്ക് സിയ
ആയിരുന്നു എല്ലാം.

ഞാൻ അവളുടെ കാബോർഡും,
മേശപ്പുറവും, ബുക്ക്സ് വെച്ചിട്ടുണ്ടായിരുന്ന ഷെൽഫും എല്ലാം തിരഞ്ഞു  അവിടെ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇനി എവിടെ തിരയണമെന്നും എനിക് അറിയില്ല.

കൂടുതൽ തിരയുന്നതിന് മുൻപ് അങ്ങനെ ഒരു ഡയറി ഉണ്ടോ എന്ന് കൺഫോം ചെയ്യണം. അതിനുവേണ്ടി സിയയെ  കാണാനായി ഞാൻ 
അന്നേദിവസം വൈകുന്നേരം സിയ യുടെ വീട്ടിലേക്ക്  ചെന്നു.

കോണിങ് ബെൽ അടിച്ചപ്പോൾ 
സാറ ആന്റി ആണ് വന്ന് വാതിൽ തുറന്നത്.  എന്നെ കണ്ടതും ആന്റി

\"ഹാ, ആരാ ഇത്,   കയറി വാ മോളെ.
ഇരിക്ക്.   മോള് എന്തിനാ വന്നത്  \"

\"അത് ആന്റി ഞാൻ വന്നത് സിയ യെ കാണാനായിട്ടാ. അവളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.\"

\"അവൾ റൂമിലാ മോളെ . എപ്പോഴും സങ്കടപെട്ട് കിടപ്പു തന്നെയാ . ഒന്നും കഴിക്കത്തുമില്ല.
ഒരു ഡോക്ടറെ വിളിച്ചു കാണിക്കാമെന്നാണ് അങ്കിൾ പറയുന്നത്.\"

\"അത് വേണം ആന്റി, അവൾക്ക്‌ നല്ലൊരു  കൗൺസിലിംഗ് കൊടുക്കുന്നത് നല്ലതാ.\"

\"മോൾക്ക് അവളോട് എന്തോ ചോദിക്കണം എന്നല്ലേ പറഞ്ഞത്.
ഞാൻ അവളെ ഇങ്ങോട്ട് വിളിക്കാം\"

\"ഹേയ്, അത് വേണ്ട ആന്റി ഞാൻ അവളെ അങ്ങോട്ട്‌ പോയി കണ്ടോളാം.\"

\"ശെരി മോളെ \"

ഞാൻ സിയ യുടെ റൂമിലേക്ക് ചെന്നു. അവൾ അവിടെ കട്ടിലിൽ കിടക്കുവായിരുന്നു.

\"സിയാ....\"

എന്റെ വിളികേട്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.

\"ആ ചേച്ചി ആയിരുന്നോ, എന്താ ചേച്ചി ഇങ്ങോട്ടൊക്കെ.\"

\"അതെന്താ,  എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ \"

\"അതല്ല, ഞാൻ......,
ചോദിച്ചു എന്നെ ഉള്ളു.
പ്രേതെകിച്ച് എന്തെങ്കിലും \"

\"അത് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു\"

\"എന്ത് കാര്യമാ... ചേച്ചി .\"

\"വേറൊന്നും അല്ല,  അവളെ കുറിച്ചാണ്\"

\"അവൾക്ക് ആരോടെങ്കിലും അഫേയർ ഉണ്ടായിരുന്നോ എന്നാണോ., എങ്കിൽ ആ  ചോദ്യം ചോദിക്കാൻ നിക്കണ്ട ചേച്ചി.ഒരു ആയിരം പ്രാവിശ്യം ഞാൻ അതിനുള്ള ഉത്തരം  എല്ലാവരോടും പറഞ്ഞു കഴിഞ്ഞു. 

അവൾക്ക്‌ അങ്ങനെ ആരോടും ഒന്നും ഇല്ലായിരുന്നു .  പിന്നെ എന്നോട് പറയാത്ത എന്തെങ്കിലും രഹസ്യം അവൾക്ക് ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. 
അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം.\"

\"ഞാൻ ചോദിക്കാൻ വന്നത് മറ്റൊരു കാര്യമാ .\"

\"മറ്റെന്തു കാര്യം \"

\"അവൾക് ഈ ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ.\"

  \"എഴുതാറുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും, ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നും എന്നും എനിക്ക് പറയേണ്ടിവരും.

അതായത് അതിനെ കുറിച്ച് എനിക്ക്‌ വ്യക്തമായ ഒരു ഉത്തരം പറയാൻ കഴിയില്ല എന്ന് \"

\"അതെന്താ അങ്ങനെ.\"

\"ഒരിക്കൽ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് ഞാനാണ് അവളുടെ പേഴ്സണൽ ഡയറി എന്ന്.
അതെങ്ങനെ എന്ന് ഞാൻ അവളോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞത്.

\"എടി നമ്മൾ ഈ ഡയറിയിൽ  എന്തൊക്കെയാ എഴുതി സൂക്ഷിക്കുന്നത്.നമ്മളുടെ മനസ്സിലെ സങ്കടങ്ങളും, സന്തോഷങ്ങളും  അല്ലേ.
ഞാൻ നിന്നോടല്ലേ എന്റെ എല്ലാം ഷെയർചെയ്യുന്നത് , അപ്പോൾ നീ അല്ലേ എന്റെ ഡയറി.\"

\"ഓഹ് അങ്ങനെ... \"

പിന്നെ ഒരിക്കൽ ഞങ്ങളുടെ ഫ്രണ്ട്‌ രേഷ്മയുടെ ഡയറി മിസ്സ്‌ ആയ സമയത്ത് ഇതിനെ കുറിച്ച് ഒരു സംസാരം നടന്നപ്പോൾ  അവൾ പറഞ്ഞത്.
എനിക്ക് ഈ ഡയറി എഴുതുന്നതിനോട് താല്പര്യം ഇല്ല എന്നാണ്.

നമ്മൾ ഈ ഡയറിയിൽ കുറിക്കുന്നത് ജീവിതത്തിൽ നടക്കുന്ന സുഖ
ദുഃഖങ്ങൾ  കുറിച്ചല്ലേ അതെന്തിനാ വെറുതെ എഴുതി സൂക്ഷിക്കുന്നത്.

സങ്കടം ഉള്ള കാര്യമാണെങ്കിൽ അതങ്ങ് മറന്ന് കളയണം വീണ്ടും, വീണ്ടും ഒരു നോവായി എന്തിനാ അത് ഓർക്കുന്നത്.

പിന്നെ സന്തോഷകരമായ  നിമിഷങ്ങൾ അത് എപ്പോഴും മനസ്സിൽ സൂക്ഷിക്കണം.
അത് അങ്ങനെ എവിടെങ്കിലും എഴുതി വെച്ച് ഓർക്കേണ്ട ഒന്നല്ല.

അവളുടെ ഫിലോസബി കേട്ട് ഞങ്ങൾ അവളെ അന്ന് കളിയാക്കുകയും ചെയ്തിരുന്നു.

\"അപ്പോൾ അവൾക്ക്‌ ഡയറി എഴുതുന്ന സ്വഭാവം ഇല്ല എന്നാണോ പറയുന്നത്. \"

\"അങ്ങനെ കൺഫോം ചെയ്യാൻ വരട്ടെ.
അവൾ ചില കാര്യങ്ങളൊക്കെ ഒരു ബുക്കിൽ എഴുതി സൂക്ഷിക്കുന്നത് ഞാൻ ഒരിക്കൽ  കണ്ടിട്ടുണ്ട് .

അന്ന് ഞാൻ പ്രതീക്ഷിക്കാതെ ആയിരുന്നു അവളുടെ റൂമിലേക്ക് കയറി ചെന്നത്.   അപ്പോൾ അവൾ എന്തോ ഒരു ബുക്കിൽ കുറിക്കുകയായിരുന്നു.
എന്നെ കണ്ടതും അവൾ അത് മറച്ചു പിടിച്ചു

ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ 
അതൊരു സീക്രെട് ആണെന്നാണ് പറഞ്ഞത്.  പിന്നെ ഒരുപാട് പ്രാവശ്യം അതേപറ്റി ചോദിച്ചു 
തല്ക്കാലം നീ അറിയണ്ട  എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. 

പിന്നെ  ആ കാര്യം പറഞ്ഞു ഞാൻ പിണങ്ങിയപ്പോഴാണ് അവൾ അതിനെക്കുറിച്ച്  എന്നോട് പറയാൻ തയ്യാറായത് . 

\"ഇത് ഞാൻ  എന്നെ കെട്ടാൻ പോകുന്ന ആൾക്ക്  കൊടുക്കാനായി കരുതി വെക്കുന്നതാ \"

\"അതെന്തിനാ \"

\" അത് പിന്നെ എന്റെത് എന്തായാലും  ഒരു അർറൈൻജ്ഡ് മാര്യേജ് ആയിരിക്കുമല്ലോ. 

അപ്പോൾ എന്റെ ജീവിതത്തിൽ,  എനിക്ക് തുണയായി വരുന്ന ആൾക്ക് എന്നെ കുറിചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കാൻ വേണ്ടിട്ട് . 

\"ഹോ, അതായിരിന്നോ,
നിനക്ക് വട്ടാണ്,ഇത്ര കഷ്ടപ്പെട്ട് നിന്നെ കുറിച്ച് നീ തന്നെ ഇങ്ങനെ വിവരിക്കുന്നതിനേക്കാൾ
നല്ലത് നല്ലൊരാളെ കണ്ടെത്തി പ്രണയിക്കുന്നതല്ലേ
അതാകുമ്പോൾ പരസ്പരം മനസ്സിലാക്കാമല്ലോ. \"

\" അങ്ങനെയെങ്കിൽ   അത് റൂമിൽ ഉണ്ടാകുമല്ലോ \"

\"അതെ...,
അവൾ അത് ഫൈസി ചേട്ടന് കൊടുത്തിട്ടില്ലെങ്കിൽ ഉറപ്പായിട്ടും അത് അവിടെ അവളുടെ റൂമിൽ തന്നെ കാണും.\" 

                                                തുടരും......



  പറയാതെ പോയൊരിഷ്ടം ഭാഗം -7 💕

പറയാതെ പോയൊരിഷ്ടം ഭാഗം -7 💕

4.5
11017

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ  സിയ യുടെ പപ്പ, ജോസഫ് അങ്കിൾ പെട്ടെന്ന് വീട്ടിലേക്ക് വന്ന് ഡ്ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് എങ്ങോട്ടേക്കൂ പോകൻ തുടങ്ങുന്നത് കണ്ടു. \"എങ്ങോട്ടാ അങ്കിൾ ഇത്ര ധൃതിയിൽ \"\"ആ മോള് ഇവിടെ ഉണ്ടായിരുന്നോ.  നമ്മുടെ തമ്പി ഡോക്ടറുടെഒരു അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിട്ടുണ്ട്.നിന്റെ പപ്പക്കും, മമ്മിക്കും ഒരു കൗൺസിലിംഗ് കൊടുക്കാമെന്നു അദ്ദേഹം പറഞ്ഞിരുന്നു. \"\"അതിന് തമ്പി അങ്കിൾ വന്നോ,അങ്കിൾ ബാഗ്‌ളൂരിൽ പോയിരിക്കുവല്ലേ.\"\"ആള് എത്തിയിട്ടുണ്ട്, ഞാൻ ഇവിടെത്തെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ആൾക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു.ഇവരുടെ അവസ്ഥയെ