പറയാതെ പോയൊരിഷ്ടം ഭാഗം -7 💕
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സിയ യുടെ പപ്പ, ജോസഫ് അങ്കിൾ പെട്ടെന്ന് വീട്ടിലേക്ക് വന്ന് ഡ്ഡ്രസ്സ് ചേഞ്ച് ചെയ്ത് എങ്ങോട്ടേക്കൂ പോകൻ തുടങ്ങുന്നത് കണ്ടു.
\"എങ്ങോട്ടാ അങ്കിൾ ഇത്ര ധൃതിയിൽ \"
\"ആ മോള് ഇവിടെ ഉണ്ടായിരുന്നോ. നമ്മുടെ തമ്പി ഡോക്ടറുടെ
ഒരു അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിട്ടുണ്ട്.
നിന്റെ പപ്പക്കും, മമ്മിക്കും ഒരു കൗൺസിലിംഗ് കൊടുക്കാമെന്നു അദ്ദേഹം പറഞ്ഞിരുന്നു. \"
\"അതിന് തമ്പി അങ്കിൾ വന്നോ,
അങ്കിൾ ബാഗ്‌ളൂരിൽ പോയിരിക്കുവല്ലേ.\"
\"ആള് എത്തിയിട്ടുണ്ട്, ഞാൻ ഇവിടെത്തെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ആൾക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു.
ഇവരുടെ അവസ്ഥയെ പറ്റി പറഞ്ഞപ്പോൾ, വീട്ടിലേക്ക് ഒന്ന് കൊണ്ട് വരാൻ പറഞ്ഞു.\"
\"അതിന് പപ്പയും, മമ്മിയും വരാൻ സമ്മതിച്ചോ\"
\"ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.
ആഹാരം കഴിക്കാതെ രണ്ടുപേരുടെയും ബോഡി നല്ല വീക്ക് ആയിട്ടുണ്ട്. \"
\"എന്നാൽ പിന്നെ ഞാൻ കൂടി വരാം അങ്കിൾ \"
\"ഹേയ് അത് വേണ്ട മോളെ, ഞാൻ കൊണ്ട് പോയിക്കോളാം \"
\"താങ്ക്സ് അങ്കിൾ \"
\"ഹേയ്..,
എന്താ ഇത് മോളെ,ഇതെന്റെ
കടമയല്ലേ \"
\"എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ അങ്കിൾ. \"
\"ശെരി മോളെ,
ഞാൻ ഇറങ്ങുവാ \"
അവൾ അവരുടെ കാർ ഗേറ്റ് കടന്നു പോവുന്നതും നോക്കി നിന്നു. അപ്പോഴാണ് സിയ പറഞ്ഞത് ഓർമ വന്നത്. ഇഷാനി അവിടെ നിന്നുകൊണ്ട് ഫൈസ്സിയെ വിളിക്കുന്നു.
\"ഹലോ, എന്താ ഇഷാ \"
\"ആ..., ഫൈസി ഞാൻ ഒരു കാര്യം ചോദിക്കാനാ വിളിച്ചത് \"
\"എന്താ ഇഷാ, \"
\"ഫൈസ്സിക്ക് അവൾ എന്തെങ്കിലും ഗിഫ്റ്റ് തന്നിരുന്നോ\"
\"ഗിഫ്റ്റോ ഇല്ലല്ലോ, എന്താ ഇഷാ. \"
\"ഗിഫ്റ്റ് എന്തെങ്കിലും തരാൻ
വെച്ചിട്ടുണ്ടെന്ന്
പറഞ്ഞിട്ടുണ്ടായിരുന്നോ \"
\"ഇല്ലെന്നെ ,എന്താടോ \"
\"ഏയ്, നതിങ് \"
\"എന്താടോ, എന്തെങ്കിലും പ്രശ്നം ഉണ്ടോ\"
\"ഹേയ് ഒന്നുമില്ല, ഞാൻ വെറുത ചോദിച്ചെന്നെ ഉള്ളൂ. എന്നാ പിന്നെ ഞാൻ ഫോൺ വെക്കുവാ ഫൈസി \"
\"ഹലോ..., ഹലോ \"
ഇഷ ഫോൺ കട്ട് ചെയ്തതിനുശേഷം ഫൈസൽ ഒരു നിമിഷം ചിന്തിച്ചു.
ഇവളെന്താ അങ്ങനെ ചോദിച്ചേ, ഒരു പിടിയും കിട്ടുന്നില്ലല്ലോ.
ഫൈസിക്ക് കൊടുത്തിട്ടില്ലെങ്കിൽ, പിന്നെ അവൾ അത് എന്ത് ചെയ്തു. ഇനി മാറ്റാർക്കെങ്കിലും........
കുറച്ചു നേരം ചിന്തിച്ചതിന് ശേഷം ഇഷാനി സിയയുടെ അടുത്തേക്ക് വീണ്ടും ചെല്ലുന്നു.
\"സിയ....,
ഫൈസിയുടെ കയ്യിൽ അവൾ അങ്ങനെ ഒന്നും കൊടുത്തിട്ടില്ല. \"
\"അപ്പോൾ പിന്നെ അത് അവിടെ, അവളുടെ റൂമിൽ തന്നെ കാണും ചേച്ചി \"
\"നീ കൂടെ ഒന്ന് വന്നിരുന്നെങ്കിൽ , നമുക്ക് അവിടെയൊക്കെ ഒന്ന് നോക്കാമായിരുന്നു. \"
\"ഹേയ് ഞാൻ ഇല്ല,
ആവളില്ലാത്ത ആ വീട്ടിലേക്ക് ഞാൻ ഇനി വരില്ല \"
\"ഹേയ്, അങ്ങനെ ഒന്നും ചിന്തിക്കരുത് മോളെ. അവള് പോയി, ഇനി തിരിച്ചു വരില്ല എന്ന യാഥാർഥ്യം നീ മനസ്സിലാക്കണം.
നിന്റെ സന്തോഷങ്ങൾ നീ ആയിട്ട് നശിപ്പിക്കരുത്. നിന്നെ കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ അങ്കിളിനും, ആന്റിക്കും ഉണ്ട്. അതുകൊണ്ട് നിന്റെ ഭാവി നീയായിട്ട് നഷ്പ്പിക്കരുത്.
ദേ..., നീ എത്രയും വേഗം കോളേജിലേക്ക് പോകാൻ തുടങ്ങണം. അവിടെ നിന്റെ മറ്റു ഫ്രണ്ട്‌സൊക്കെ ഉണ്ടല്ലോ.\"
\"എനിക്ക് പറ്റില്ല, ആരും എന്നെ അതിന് വേണ്ടി നിർബന്ധിക്കയും വേണ്ട . അവൾക്ക് കിട്ടാത്തതൊന്നും ഇനി എനിക്കും വേണ്ട.\"
\"മോളെ നീ എന്തൊക്കെയാ ഈ പറയുന്നേ. മരണപ്പെട്ട ഒരാൾക്ക് വേണ്ടിയാ നീ.....\"
\"എന്റെ ഭാവി അല്ലെ നശിക്കുന്നെ അത് നശിച്ചോട്ടെ. അതിന് ചേച്ചിക്ക് എന്താ.
ആവളില്ലാത്ത ലോകത്ത് ചേച്ചിക്ക് ഇനി സന്തോഷമായി ജീവിക്കാമല്ലോ. ഇനി അവളൊരു ശല്യമായി നിങ്ങളുടെ മുന്നിൽ വരില്ലല്ലോ \"
\"അവള് ആ പറഞ്ഞത് കേട്ട്, ഒന്നും തിരിച്ചു പറയാൻ കഴിയാതെ ഞാൻ നിന്നുപോയി.
അവളെ പറഞ്ഞിട്ടും കാര്യമില്ല, എനിക്ക് അവളോടുള്ള സമീപനം അങ്ങനെയായിരുന്നല്ലോ.\"
ഒന്നും മിണ്ടാതെ ഇഷാനി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് വന്നു. സിയ പറഞ്ഞ ആ വാക്കുകൾ ഇഷാനിയുടെ മനസ്സിനെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
തിരികെ വീട്ടിൽ വന്നതിനു ശേഷം ഇഷാനി , അവളുടെ റൂമിലേക്ക് ചെന്നു.അവിടെ പുഞ്ചിരിയോടെ ഇരിക്കുന്ന അവളുടെ ഫോട്ടോയിൽ നോക്കി പൊട്ടി കരഞ്ഞു.
നിന്നോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നുവെന്നത് ശെരിയാ. പക്ഷേ ഒരിക്കലും നീ മരിക്കാനൊന്നും ഈ ചേച്ചി ആഗ്രഹിച്ചിരുന്നില്ല. ഞാൻ നിന്നോട് കാണിച്ചതിനെല്ലാം നീ ഈ ചേച്ചിക്ക് മാപ്പ് തരണം മോളെ.
കുറച്ചു സമയം കഴിഞ്ഞു സിയ യുടെ മമ്മി അവിടേക്ക് വരുന്നു.
ഇഷാനി, ഇഷാനി എന്ന് ഒരുപാട് പ്രാവശ്യം വിളിച്ചുവെങ്കിലും ആ വിളിക്ക് ഒന്നും ഉത്തരം ഉണ്ടായിരുന്നില്ല .
മുകളിലെ റൂമിൽ നിന്നും ഇഷാനി യുടെ ഫോൺ പലതവണയായി റിങ് ചെയ്യുന്നുണ്ടെങ്കിലും , അവൾ ആ കാൾ അറ്റന്റ് ചെയ്യുന്നില്ലായിരുന്നു.
ഫോൺ റിങ് ചെയ്യുന്നത് കേട്ട് സാറ ആന്റി റൂമിലേക്ക് വരുമ്പോൾ ഇഷാനി നിലത്തു കിടപ്പുണ്ടായിരുന്നു.
\"അയ്യോ മോളെ ഇഷാ , \"
എന്ന് വിളിച്ചുകൊണ്ട് അവർ അവളുടെ അടുത്തേക്ക് ചെന്നു.
\"മോളെ
എന്താ ഈ കുട്ടിക്ക് പറ്റിയത്.\"
ആന്റി വേഗം കുറച്ച് വെള്ളം അവളുടെ മുഖത്ത് തളിച്ചു.അവൾ മെല്ലെ കണ്ണുകൾ തുറന്നു.
\"എന്താ മോളെ, എന്താ പറ്റിയത്,
ഞാൻ അങ്ങ് പേടിച്ചു പോയി.\"
\"ഹേയ് ഒന്നുമില്ല ആന്റി ഞാൻ എന്തൊക്കെയോ ആലോചിച്ച് കിടന്നുപോയതാ \"
\"മോൾ കരഞ്ഞോ. കണ്ണെല്ലാം കലങ്ങി ഇരിക്കുവാണല്ലോ.\"
\"അത് പിന്നെ....\"
ആന്റി അവളുടെ ഫോട്ടോയിൽ നോക്കി ചോദിച്ചു.
\"എന്തിനാ മോളെ നീ എല്ലാവരെയും ഇങ്ങനെ സങ്കടപ്പെടുത്തുന്നെ.\"
\"ആന്റി എന്താ വന്നേ.\"
\"മോള് ഒറ്റക്കല്ലേ, അതുകൊണ്ട് ഒന്ന് നോക്കാനായി വന്നതാ.\"
\"എനിക്ക് കുഴപ്പമൊന്നുമില്ല ആന്റി പെട്ടെന്ന് എന്തോ ആലോചിച്ചു അതാ., സിയ ഒറ്റക്കല്ലേ ഉള്ളു ആന്റി പോയ്ക്കോ\"
വീണ്ടും ഇഷ്നിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
\"എത്ര നേരമായി ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിട്ട് മോള് അതെടുത്തു ആരാന്ന് നോക്ക് \"
\"ശെരി ആന്റി.. \"
അവൾ ഫോൺ എടുത്തുനോക്കി അത് ആസിഫ് ആയിരുന്നു.
\"എന്നാൽ പിന്നെ മോള് സംസാരിക്ക്, ആന്റി ഇറങ്ങുവാ \"
\"ശെരി ആന്റി \"
\"ഹലോ, പറയു അസി.\"
\"എന്താ ഇഷാ ഇത്, ഞാൻ എത്ര നേരമായി ട്രൈ ചെയ്യുന്നു താൻ എവിടെ ആയിരുന്നു.\"
\"അത് ഞാൻ ഒന്ന് മയങ്ങി പോയി അസി, ഫോൺ സൈലന്റ് ആയിരുന്നു. അതുകൊണ്ട് കേട്ടതുമില്ല.\"
\"നിന്റെ സൗണ്ടിനെന്താ ഒരു മാറ്റം, നീ കരഞ്ഞോ\"
\"ഏയ് ഒന്നുമില്ല\"
\"താൻ വെറുതെ കള്ളം പറയണ്ട, താനൊന്ന് വീഡിയോ കാളിൽ വന്നേ.
കരഞ്ഞില്ലെന്ന് പറഞ്ഞിട്ട്, എന്താടോ എന്താ തനിക് പറ്റിയെ.\"
ഇഷാനി അഫ്സലിനോട് കാര്യങ്ങൾ എല്ലാം പറയുന്നു.
\"തന്റെ അവളോടുള്ള പെരുമാറ്റം അങ്ങനെ ആയിരുന്നല്ലോ. അതാ
സിയ അങ്ങനൊക്കെ പറഞ്ഞത് താൻ അത് സീരിയസ് ആയിട്ട് എടുക്കണ്ട.\"
\"നീയും എന്നെ കുറ്റപ്പെടുത്തുവാണോ.\"
\"ഏയ്, ഒരിക്കലുമല്ല. നീ പുറമെ അങ്ങനെ ആയിരുന്നുവെങ്കിലും ഉള്ളിൽ നിനക്ക് അവളോട് സ്നേഹനായിരുന്നുവെന്ന് എനിക്ക് അറിയാല്ലോ . താൻ അത് വിട്ടേക്ക്.
അയ്യേ താൻ ഇത്രയെ ഉള്ളു. ചെല്ല്, ചെന്ന് മുഖമൊക്ക ഒന്ന് കഴുകി,
ഫ്രഷ് ആക് . എന്നിട്ട് എന്താണെന്ന് വെച്ചാൽ പോയി നോക്കി കണ്ടെത്താൻ നോക്ക്.
ഞാൻ രാത്രി വിളിക്കാം അപ്പോഴും ഇങ്ങനെ മുഖവുവെച്ച് ഇരുന്നാലുണ്ടല്ലോ. ശെരിയെന്നാ \"
\" മം\"
തുടരും.....
പറയാതെ പോയൊരിഷ്ടം ഭാഗം -8
ഞാൻ വീണ്ടും അവളുടെ റൂം മുഴുവനും തിരഞ്ഞു. സിയ പറഞ്ഞത് പോലെയൊരു ബുക്ക് അവളുടെ റൂമിൽ നിന്നും എനിക് കണ്ടെത്താൻ കഴിഞ്ഞില്ല . ആ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു. തലേദിവസത്തെ റിസപ്ഷന് കിട്ടിയ ഗിഫ്റ്റുകൾ അവിടെ അടുക്കി വെച്ചിരിക്കുന്നത് കണ്ടത്.ആ കൂട്ടത്തിൽ ഉണ്ടാവുമോ എന്ന സംശയത്തിൽ ഞാൻ ആ ഗിഫ്റ്റ് ബോക്സുകൾ ഓരോന്ന് ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങി .അതിനിടയിൽ നിന്നും അവൾ ഫൈസ്സിക്ക് കൊടുക്കനായി വെച്ചിരുന്ന ആ ഗിഫ്റ്റ് എനിക് കിട്ടി .ഞാൻ അത് തുറന്ന് നോക്കി. സിയ പറഞ്ഞത് പോലെ അതൊരു ബുക്ക് ആയിരുന്നു. ഞാൻ അത് തുറന്നു വായിക്കാൻ തുടങ്ങി.\"എന്റെ പേര് ജിഷാന. ഷാനവാസി