Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -8

ഞാൻ വീണ്ടും  അവളുടെ റൂം മുഴുവനും തിരഞ്ഞു. സിയ പറഞ്ഞത് പോലെയൊരു ബുക്ക് അവളുടെ റൂമിൽ നിന്നും എനിക് കണ്ടെത്താൻ കഴിഞ്ഞില്ല .  ആ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു. തലേദിവസത്തെ റിസപ്ഷന് കിട്ടിയ ഗിഫ്റ്റുകൾ അവിടെ അടുക്കി വെച്ചിരിക്കുന്നത് കണ്ടത്.

ആ കൂട്ടത്തിൽ ഉണ്ടാവുമോ എന്ന സംശയത്തിൽ ഞാൻ ആ ഗിഫ്റ്റ് ബോക്സു‌കൾ ഓരോന്ന് ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങി .


അതിനിടയിൽ നിന്നും അവൾ ഫൈസ്സിക്ക് കൊടുക്കനായി വെച്ചിരുന്ന ആ ഗിഫ്റ്റ് എനിക് കിട്ടി .
ഞാൻ അത് തുറന്ന് നോക്കി. സിയ പറഞ്ഞത് പോലെ അതൊരു ബുക്ക്‌ ആയിരുന്നു. ഞാൻ അത് തുറന്നു വായിക്കാൻ തുടങ്ങി.


\"എന്റെ പേര് ജിഷാന. ഷാനവാസിന്റെയും, ആയിഷ സുൽത്താനെടെയും മകൾ.
എന്റെ ഉപ്പാക്ക് ഞങ്ങൾ രണ്ടു മക്കളാണ്, അതിൽ രണ്ടാമത്തെ ആളാണ് ഞാൻ.

ഞങ്ങൾ നാലുപേരടങ്ങുന്ന ഒരു ചെറിയ ഫാമിലിയാണ് എന്റേത്.
നാലാമത്തെ ആൾ ആരാണെന്ന് പറഞ്ഞില്ലല്ലോ. 
ഇഷാനി.....,മൈ സിസ്റ്റർ. 

എനിക്ക് അവൾ എന്റെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാ പക്ഷേ അവൾക്ക് അത് അങ്ങനെ അല്ലാതെയായിട്ട് വർഷങ്ങളായി. 

എനിക്കവളെ ഒരു പാട് ഇഷ്ടമാണ് പക്ഷെ അവൾക്ക് എന്നെ കാണുന്നത് പോലും ഇഷ്ടല്ല.
അതിന് കാരണം ഞങളുടെ പേരൻസിന്റെ പാസ്റ്റ് ആണ്.


അവരുടെ ആ കഥ നടക്കുന്നത് ഒരുപാട് വർഷങ്ങൾ മുൻപാണ് . ഒരുപാട് വർഷം എന്ന് പറയുമ്പോൾ  ഏകദേശം ഒരു.....
ഇരുപതിയെട്ടു വർഷത്തോളം പഴക്കമുണ്ട് ആ കഥക്ക്.

എനിക്ക് ഇത് ഒരു കഥയായിരുന്നു .
പക്ഷേ പറഞ്ഞു തന്ന അവർക്ക് അത് അവർ  കടന്നു വന്ന  ജീവിതമായിരുന്നു.


ഒരു പേരു കേട്ട മുസ്ലിം കുടുബത്തിലെ പയ്യനായിരുന്നു ഷാനവാസ്‌, അതായത് എന്റെ ഉപ്പ. സുലൈമാൻ ഹാജിയുടെ അവസാനത്തെ പുത്രനായിരുന്ന ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്‌. 

പലതരത്തിലുള്ള ബിസിനസ് സ്ഥപനങ്ങൾ  സുലൈമാൻ ഹാജിക്ക്  ഉണ്ടായിരുന്നു.
ഹോട്ടറ്റൽ, തുണിക്കട , തടിക്കട,
അരിക്കട അങ്ങനെ....., അങ്ങനെ ....

അത്യാവശ്യം നല്ല രീതിയിൽ സാമ്പത്തികമുള്ള ഒരു കുടുംബമായിരുന്നു ഷാനവാസിന്റേത്. അതുകൊണ്ട് തന്നെ എല്ലാവിധ സ്വാതന്ത്ര്യതോട് കൂടി വളർന്നു വന്ന പയ്യനയിരുന്നു ഷാനവാസ്‌.

ഷാനവാസിന് മ്യൂസിക്കിനോടായിരുന്നു താല്പര്യം. നല്ലതുപോലെ പാടാനുള്ള കഴിവും അവന് ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ കോളേജിൽ അവനൊരു തരാം ആയിരുന്നു. പല പെൺകുട്ടികളും അവന്റ പിന്നാലെ നടന്നു. പക്ഷേ അവന്റെ മനസ്സിൽ കയറി കൂടിയത് ശിവാനി ആയിരുന്നു.

അതായത്  ഇഷാനിയുടെ മമ്മി.
ഷാനവാസ്‌ ലാസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ ആയിരുന്നു ശിവാനി ആ കോളേജിൽ ഫസ്റ്റ് ഇയറിന് ജോയിന്റ് ചെയ്യുന്നത്.

 പിന്നി കെട്ടിയ  കാർകൂന്തൽ.
ഇടം കവിളിൽ ചെറിയ കാക്കപ്പുള്ളി, ആരെയും വീഴ്ത്തുന്ന പുഞ്ചിരി.
ആദ്യ കാഴ്ച്ചയിൽ തന്നെ  ശിവാനിയെ അവന് ഇഷ്ടമായി .
അവൾക്കൊപ്പം എപ്പോഴും ഒരു കൂട്ടുകാരി കാണുമായിരുന്നു.
അത് വേറെ ആരുമല്ല.

സുലൈമാൻ ഹാജിയുടെ ഹോട്ടലിലെ പാചകക്കാരനായ  അബുവിന്റെ ഇളയ മകൾ ആയിഷ സുൽത്താന.
അതായത് എന്റെ ഉമ്മി.

ശിവാനിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആയിഷ.അവളുടെ വലം കൈയ് എന്ന് തന്നെ പറയാം.  പരസ്പരം എല്ലാം കാര്യങ്ങളും ഷെയർ ചെയ്യുന്ന സൗഹൃതമായിരുന്നു അവരുടേത് .
ഷാനവാസിന് ശിവാനിയോടുള്ള പ്രണയം ഏങ്ങനെ അവളോട് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രവുമല്ല ആയിഷ അവനൊരു പാര ആകുമോ എന്ന ഭയവും അവന് ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ശിവാനിയോട് ഒന്നു സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു ഷാനവാസിന്. 
അവൻ അവളെ കുറിച്ചുള്ള ഡീറ്റെയിൽസ് ഒക്കെ മറ്റൊരു കൂട്ടുകാരിയിൽ നിന്നും അറിഞ്ഞു.

ശിവാനിയുടെ പപ്പ ഒരു പട്ടാളക്കാരൻ ആണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായിരുന്നു ശിവാനി.
വളരെ സ്ക്രിറ്റ് ആയിരുന്നു അവളുടെ ഫാമിലി. അവൾക്ക് പപ്പയെ വലിയ പേടിയാണ് . അതുകൊണ്ട് തന്നെ ഇഷ്ടം തുറന്നു പറഞ്ഞാലും അവൾ യെസ് പറയാനുള്ള ചാൻസ് കുറവാണെന്നു അവനറിയാമായിരുന്നു.

ഷാനുവിന്റ പാട്ട്  കോളേജിലെ പിള്ളേർക്കൊക്ക ഇഷ്ടമായിരുന്നു, അത്ര നല്ല വോയിസ്‌ ആയിരുന്നു അവന്റേത്. ആ ശബ്ദത്തെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ശിവാനിയും ഉണ്ടായിരുന്നു.
ആ ശബ്ദം തന്നെ ആയിരുന്നു  ശിവാനിയെ ഷാനവാസുമായി അടുപ്പിച്ചതും.

ദിവസങ്ങൾ കഴിഞ്ഞുപോയി, തന്റെ ഇഷ്ടം   അവളോട്‌ പറയാൻ ഒരു അവസരത്തിനായി അവൻ കാത്തിരുന്നു. ഇനിയും കാത്തിരിക്കാനുള്ള ക്ഷമ  ഇല്ലാത്തതു കൊണ്ട്, വരും വരായികകൾ ഒന്നും നോക്കാതെ തന്റെ ഇഷ്ടം തുറന്ന് പറയാൻ അവൻ തീരുമാനിച്ചു.
അവന് പിന്തുണയുമായി ഫ്രണ്ട്സും കൂടെ കൂടി.

അന്ന് ഷാനവാസിന്റ ബർത്ത് ടെ ആയിരുന്നു. അന്നേ ദിവസം തന്നെ ശിവാനിയോടുള്ള തന്റെ ഇഷ്ടം തുറന്നു പറയാനായി തിരഞ്ഞെടുത്തു.

അന്നേദിവസം എന്നത്തേയും പോലെ ശിവാനി ആയിഷക്കൊപ്പം കോളേജിലേക്ക് വരുന്നു.
ടെൻഷൻ അടിച്ചു നിൽക്കുന്ന ഷാനവാസ്‌, ശിവാനിയെ കണ്ടതും

\"ശിവാനി....\"

വിളികേട്ട് അവൾ തിരിഞ്ഞു നോക്കിയതും ഷാനവാസ്‌, അവരുടെ അടുത്തേക്ക് ചെല്ലുന്നു.

\"എന്താ\"

\"ഒരു മിനിറ്റ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്.\"

ആകെ ഒരു പരവേശവും, വെപ്രാളംവും ആയിരുന്നു. 

\"ഞാൻ കുറച്ച് ദിവസമായി പറയണമെന്ന്  വിചാരിക്കുന്നു. പറയാൻ ഒരു ധൈര്യ കുറവ് \"

\"എന്താ ചേട്ടാ, എന്താ കാര്യം \"

വിക്കി വിക്കി അവൻ പറഞ്ഞു

\"അത്..., പിന്നെ...വേറൊന്നുമല്ല, എനിക്ക്...., എനിക്ക് തന്നെ ഇഷ്ടമാണ്...\"

അത് കേട്ടതും ശിവാനി ഒന്ന് ഞെട്ടി നിന്നു.

\"തന്റെ മറുപടി എന്താണെങ്കിലും, പതിയെ പറഞ്ഞാൽ മതി, പക്ഷേ, മറുപടി അനുകൂലമാകണം  പ്ലീസ്.\"

ശിവാനി ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.  ശിവാനി ഒന്നും പറഞ്ഞതുമില്ല, ഇനി ഈ കാര്യം ആയിഷ ചെന്ന്  വീട്ടിൽ പറഞ്ഞ് പ്രശ്നമാകുമോ എന്ന പേടിയയിലാണ് ഷാനു ഓരോ നിമിഷവും തള്ളി നീക്കിയത്. ദിവസങ്ങൾ കടന്നുപോയി.


രണ്ടു ദിവസത്തിനു ശേഷം.....
ഷാനു ശിവാനിയെ വീണ്ടും നേരിൽ കണ്ടു

\" ഇയ്യാള് ഒന്നും പറഞ്ഞില്ല \"

\"അത്....,  എനിക്ക് ..അച്ഛനെ പേടിയാnഅച്ഛൻ അറിഞ്ഞാൽ എന്നെ കൊല്ലും\"

\"താൻ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ ചോദിച്ചതിനുള്ള മറുപടി എനിക് കിട്ടിയില്ല \"

അതിനുള്ള മറുപടി ആയിഷ ആയിരുന്നു കൊടുത്തത്.

\"അവൾക്ക് ഇഷ്ടമൊക്കെ തന്നെയാ പക്ഷേ.., വീട്ടിൽ അറിഞ്ഞാൽ അവളെ വെച്ചേക്കത്തില്ല \"

\"അത് പിന്നെ എന്റെ വീട്ടിൽ അറിഞ്ഞാലും അങ്ങനെ തന്നെയാ സംഭവിക്കുന്നതെന്ന് തനിക്കറിയാമല്ലോ .\"

\"പിന്നെന്തിനാ റിസ്ക് എടുക്കുന്നത്.\"

\"വീട്ടുകാരെ പേടിച്ചു സ്നേഹിക്കാതിരിക്കാൻ പറ്റുമോ. 
വീട്ടിൽ അറിയുമ്പോഴുള്ളത് അപ്പോഴല്ലേ
അന്നേരം എന്തെങ്കിലും വഴി കാണും.
അപ്പൊ തനിക് എന്നോട് ഇഷ്ടാണല്ലോ അല്ലേ. അത് മതി. \"

അവരുടെ മനസ്സിലെ ഇഷ്ടം മറച്ചുവെക്കാൻ ഉള്ളിലെ ആ ഭയത്തിന് പോലും കഴിയില്ലായിരുന്നു.

അങ്ങനെ ദിവസങ്ങൾ കഴിയുംതോറും അവർ തമ്മിൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു 
ആയിഷ കൂടെ തന്നെ 
ഉള്ളതായിരുന്നു ശിവാനിയുടെ ഏക ബലം .

                              തുടരും.....



പറയാതെ പോയൊരിഷ്ടം ഭാഗം -9 💕

പറയാതെ പോയൊരിഷ്ടം ഭാഗം -9 💕

4.6
10633

ദിവസ്സങ്ങളും,  മാസ്സങ്ങളും വേഗം കടന്നുപോയി. ശിവാനി സെക്കന്റ്‌ ഇയറിലേക്ക് കടന്നു., ഷാനവാസ്‌ കോളേജിൽ നിന്നും പോവുകയും ചെയ്തു.കോളേജിൽ നിന്നും പോയെങ്കിലും  അവളെ കാണാനായി അവൻ കോളേജിലേക്ക്  എന്നും വരുമായിരുന്നു. പഠിത്തം കഴിഞ്ഞ സ്ഥിതിക് ഷാനുവിനെ ഗൾഫിലേക്ക് അയക്കാൻ  ആയിരുന്നു ഷാനുവിന്റെ വാപ്പയുടെ തീരുമാനം.പക്ഷേ ശിവാനിയെ വിട്ട് പോകൻ അവൻ തയ്യാറായിരുന്നില്ല. വീട്ടുകാർ നിർബന്ധിക്കുമ്പോഴും അവൻ ഓരോരോ കാരണങ്ങൾ പറഞ്ഞ് പിടിച്ചു നിന്നു. അങ്ങനെ ആരുമറിയാതെ അവരുടെ പ്രണയം പൂവിട്ട് നിൽക്കുന്നസമയത്തായിരുന്നു ശിവാനിയുടെ ബുക്കിൽ നിന്നും അവളുടെ മമ്മിക്ക് ഷാന