പറയാതെ പോയൊരിഷ്ടം ഭാഗം -10💕
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിനു വേണ്ടി, കുറച്ചു ക്യാഷ് സംഘടിപ്പിക്കാനായി ഷാനുവിന് ഒരിടം വരെ പോവേണ്ടി വന്നു.
അന്ന് ശിവാനി വീട്ടിൽ ഒറ്റക്കായിരുന്നു, അവൾക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല. ഷാനുവിനെ വിളിക്കാൻ അവൾക്കുമുന്നിൽ ഒരു മാർഗവും ഇല്ലായിരുന്നു .വേദന സഹിക്കാൻ കഴിയാതെ അവൾ കരയാൻ തുടങ്ങി. ആ സമയത്താണ് ഷാനുവിന്റെ ഉമ്മ അവരെ കാണാനായി വീട്ടിലെ മറ്റാരും അറിയാതെ അവിടേക്ക് വന്നത്.
അവിടേക്ക് വന്ന അവർ കണ്ട കാഴ്ച്ച വേദന കൊണ്ട് പിടയുന്ന ശിവാനിയെ ആയിരുന്നു. അവർ എത്രയും വേഗം അവളെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.വിവരമറിഞ്ഞു പിന്നാലെ ഷാനുവും അവിടേക്ക് ഓടിയെത്തി . അവൻ അവിടെ എത്തുന്നതിനു മുൻപ് തന്നെ ശിവാനിയെ ലേബർ റൂമിലേക്ക് കയറ്റിയിരുന്നു.
കൃത്യസമയത്ത് അവളെ ഹോസ്പിറ്റലിൽ എത്തിച്ചതിനു അവൻ ഉമ്മയുടെ കയ്യിൽ പിടിച്ചു നന്ദി പറഞ്ഞു . അത് കേട്ട്, ഉമ്മ അവനെ മാറോടു ചേർത്ത്
പിടിച്ചു. അതിനിടയിൽ ആ ഉമ്മ പറയുന്നുണ്ടായിരുന്നു, നിന്റെ ഉപ്പ അറിയാതെയാണ് ഞാൻ ഇങ്ങോട്ട് വന്നത്, എനിക് എത്രയും വേഗം പോണം മോനെ....
അത് കേട്ട് ഉമ്മയോട് അവൻ മനസ്സില്ല മനസ്സോടെ പോകൻ പറഞ്ഞു.
അപ്പോഴേക്കും സിസ്റ്റർ പുറത്തേക്ക് വന്നു.
\"ശിവാനിയുടെ റിലേറ്റീവ്സ് ആരാ \"
ഷാനു ഓടി ചെന്നു
\"ഞാനാ\"
\"ശിവാനി പ്രസവിച്ചു, പെൺകുട്ടിയാണ് \"
അത് കേട്ട സന്തോഷത്തിൽ, അവന്റെ കണ്ണുകൾ നിറഞ്ഞു .
\"സിസ്റ്റർ ശിവാനിക്ക്
എങ്ങനെയുണ്ട് \"
\"അത് ഡോക്ടർ പറയും\"
എന്ന് പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി. ശിവാനിയെ കുറിച്ച് ഒന്നും അറിയാത്ത ടെൻഷനിൽ അവൻ നിൽക്കുമ്പോഴായിരുന്നു അവന്റെ ആ സന്തോഷതിന് അൽപ്പായുസ്സ് മാത്രം നൽകികൊണ്ട് ഡോക്ടർ പുറത്തേക്ക് വന്ന് ആ വിവരം പറയുന്നത്.
\"ഡോക്ടർ എന്റെ ഭാര്യക്ക് ഏങ്ങനെ ഉണ്ട്, ശിവാനി.\"
\"സോറി, ആ കുട്ടിയുടെ കണ്ടിഷൻ കുറച്ച് സീരിയസ് ആയിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങൾക്ക് കുട്ടിയെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു \"
\"നോ....,\"
ഷാനു, അലറി വിളിച്ചു,
\"നോ..., എന്റെ ശിവാനിക്ക് എന്താ സംഭവിച്ചത്, അവളെ എനിക്ക് ഇപ്പോൾ തന്നെ കാണണം, നിങ്ങൾ അവളെ എന്താ ചെയ്ത് \"
\'മോനെ.., നീ എന്താടാ ഈ കാണിക്കുന്നേ \"
\"എനിക്കവളെ കാണണം ഉമ്മാ, എനിക്കിനി ആരും ഇല്ലല്ലോ \"
എന്ന് പറഞ്ഞ് തലയിൽ കൈ വെച്ച് അവൻ നിലത്തേക്ക് ഇരുന്നു.
ഒരു പ്രാന്തനെ പോലെ അവൻ അവിടെ ഇരുന്ന് നിലവിളിച്ചു.
അവനെ പറഞ്ഞ് സമാധാനിപ്പിക്കാൻ ആ ഉമ്മാക്ക് വാക്കുകളില്ലായിരുന്നു.
തന്റെ മോന്റെ അവസ്ഥകണ്ട് ഹൃദയം തകർന്ന അവസ്ഥയിലാണ് ആ ഉമ്മ അവിടെ നിന്നത്.
കുഞ്ഞിനേയും കയ്യിൽ വാങ്ങി, ശിവാനിയുടെ ബോഡിയുമായി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ ഹോസ്പിറ്റൽ വരാന്തയിൽ പകച്ചു നിന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു ശിവാനിയുടെ മമ്മിയും, പപ്പയും ഹോസ്പിറ്റലിൽ എത്തി.
\"എന്റെ മോളെ കൊലക്ക് കൊടുത്തപ്പോൾ നിനക്ക്
സമാധാനമായല്ലോടാ\"
എന്ന് പറഞ്ഞ്, ഷാനുവിന്റെ ഷർട്ടിന്റ കോളറിൽ അദ്ദേഹം പിടിച്ചു.
അവന്റെ സുഹൃത്തുക്കൾ വന്ന് അദ്ദേഹത്തെ പിടിച്ചു മാറ്റി.
ആ സമയം അവിടെത്തെ സെക്യൂരിറ്റി വന്നു അവരോട് പ്രേശ്നമുണ്ടാക്കാതെ പിരിഞ്ഞു പോകാൻ പറഞ്ഞൂ.
സെക്യൂരിറ്റി പറഞ്ഞത് കേട്ട് എല്ലാവരും അവിടെനിന്നും ഇറങ്ങി.
ശിവാനിയുടെ ബോഡി അവളുടെ വീട്ടുകാർ കൊണ്ട് പോയി, അവരുടെ പിന്നാലെ ഷാനു പോയെങ്കിലും അവർ അവനെ അവിടെക്ക് കയറ്റിയില്ല. പിന്നെ നാട്ടുകാർ ഇടപ്പെട്ടതുകൊണ്ട് അവൾക്ക് അവസാന ചുംബനം നൽകാൻ അവനായി .
അവളുടെ ബോഡി അവർ വീട്ടു വളപ്പിൽ തന്നെ അടക്കി.
കൈ കുഞ്ഞു മായി ഒറ്റപെട്ടു പോയ അവന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
വിശന്നു കരയുന്ന കുഞ്ഞിനെ നോക്കി ഒരു പ്രാന്തനെ പോലെ ഇരിക്കുന്ന ഷാനുവിനെയാണ് രാത്രി വീട്ടിലേക് വന്ന ആയിഷയും കുട്ടുകാരും കണ്ടത്.
അന്ന് ആ കുഞ്ഞിനെ തന്റെ കയ്യികളിലേക്ക് അവൾ ആദ്യമായി എടുത്തു. മറ്റു നിവർത്തിയില്ലാത്തതിനാൽ ആ കുഞ്ഞിനെ അവൾ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ശിവാനി നഷ്ടപ്പെട്ട ഷാനു ഒരു ഭ്രാന്തൻ പോലെയായി . തന്റെ മകന്റെ അവസ്ഥ സുലൈമാൻ ഹാജിയെ വളരെ വിഷമത്തിലാക്കി.
കുഞ്ഞിനേയും അവനെയും അദ്ദേഹം വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. അവനെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ അവന്റെ കുടുംബം ഒരുപാട് കഷ്ടപ്പെട്ടു. ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം ഷാനു പഴയ അവസ്ഥയിലേക്ക് വരാൻ തുടങ്ങി.
കുഞ്ഞിനെ കാണാനായി ഇടക്കൊക്കെ ആയിഷ ഷാനുവിന്റെ വീട്ടിലേക് വരുമായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.
ഒരു വർഷം കഴിഞ്ഞു......
തന്റെ മകന്റെ ജീവിതം നശിക്കുന്നത് കണ്ട് ഷാനുവിന്റെ വാപ്പ അവനെകൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.
പക്ഷേ ശിവാനിയുടെ സ്ഥാനത്തു മറ്റൊരാൾക്ക് ഇടം നൽകാൻ അവൻ തയ്യാറായിരുന്നില്ല.
\"നിനക്ക് ഇപ്പോൾ വയസ്സ് ഇരുപത്തിയഞ്ചു കഴിഞ്ഞിട്ടേയുള്ളു
ജീവിതം ഒരുപാട് ബാക്കിയുണ്ട്, നീയും, ഈ കുഞ്ഞുമായി ഏങ്ങനെ ഒറ്റക്ക് ജീവിക്കും നിനക്കും ഒരു കുട്ടു വേണ്ടേ.\"
ഒരുപാട് പ്രാവിശ്യം ഉമ്മയും, വാപ്പയും മറ്റുള്ളവരും നിർബന്ധിച്ചപ്പോൾ ഷാനു വിവാഹത്തിന് സമ്മതിച്ചു. പക്ഷേ അവനൊരു ഡിമാൻഡ് ഉണ്ടായിരുന്നു.
തന്റെ കുഞ്ഞിനെ സ്വന്തമായി നോക്കാൻ കഴിയുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കുയെന്ന്. പക്ഷേ കുഞ്ഞുള്ള ആളെ വിവാഹം ചെയ്യാൻ ആരും തയ്യാറായില്ല.
വന്ന ആലോചനകൾ എല്ലാം മുടങ്ങി കൊണ്ടിരുന്നു. കുഞ്ഞിനെ മറ്റെവിടെയെങ്കിലും മാറ്റി നിർത്താം എന്നൊരു തീരുമാനം അവർക്ക് എടുക്കേണ്ടി വന്നു. എന്നാൽ ആ തീരുമാനത്തോട് യോചിക്കാൻ ഷാനു തയ്യാറായില്ല.
അപ്പോഴാണ് ആയിഷ കുഞ്ഞിനെ കാണാനായി അവിടേക്ക് വന്നത്.
ആയിഷക്ക് കുഞ്ഞിനോടുള്ള സ്നേഹവും, കരുതലും കണ്ട് ഷാനുവിന്റ ഉമ്മ അങ്ങനൊരു കാര്യം മുന്നോട്ട് വെച്ചത്.
കുഞ്ഞും ആയിഷയും തമ്മിൾ നല്ല അടുപ്പത്തിലായതുകൊണ്ടും, ഷാനുവിന്റ കാര്യങ്ങളൊക്കെയും മറ്റാരേക്കാളും അറിയാവുന്നതുകൊണ്ടും, ആയിഷയെ ഷാനുവിന് വേണ്ടി ആലോചിക്കാൻ അവർ തീരുമാനിച്ചു. ഭാര്യയുടെ നിർബന്ധം കാരണം ആയിഷയെ മകന് വേണ്ടി ചോദിക്കാൻ അബുവിന്റെ വീട്ടിലേക്ക് സുലൈമാൻ ഹാജിയും, ഭാര്യയും ചെന്നു.
അന്ന് ആയിഷയുടെ വാപ്പ നാട്ടിൽ എത്തിയ സമയമായിരുന്നു. ആ അവധിക്ക് ആയിഷയുടെ കല്യാണ നടത്താനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഷാനുവിന്റെ വാപ്പ മടിച്ചു, മടിച്ചു കാര്യം അബുവിനോട് അവതരിപ്പിച്ചു.
അബുവിന്റെ ഭാഗത്തുനിന്നും അവർ പ്രേതിഷിക്കാത്ത മറുപടിയാണ് കിട്ടിയത്.
\"അന്ന് എന്റെ മോളും , അവനും തമ്മിൽ അടുപ്പം ഉണ്ടെന്നു പറഞ്ഞു എന്തൊക്കെയാ അനാവശ്യമാണ് നിങ്ങളുടെ അളിയൻ എന്നെയും എന്റെ മോളെയും പറഞ്ഞത്. അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല.
പിന്നെ, അന്ന് ഇല്ലാതെ എന്ത് കൂടുതലാ ഞങ്ങൾക്ക് ഇപ്പോൾ ഉള്ളത്. മാത്രവുമല്ല ഒന്ന് കെട്ടിയവനെ കൊണ്ട് കേട്ടിക്കണ്ട ഗതികേടൊന്നും എന്റെ മോൾക്കില്ല.
ഈ കാര്യം പറഞ്ഞ് നിങ്ങൾ വന്നത് തന്നെ വലിയ തെറ്റ്.
പിന്നെ ഞങ്ങൾക്ക് നിങ്ങളുടെ അത്രയും കാശൊന്നും ഇല്ല, ഞങ്ങളുടെ നിലക്ക് അനുസരിച്ചുള്ള ഒരു ബന്ധം മതി ഞങ്ങൾക്ക്.
ഇറങ്ങി പോകാൻ പറയുന്നത് മര്യാദക്കെടായതുകൊണ്ട് അത് പറയുന്നില്ല. \"
അബു പറഞ്ഞത് കേട്ട് മനസ്സ് വിഷമിച്ചു അവർ അവിടെന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ഇതൊക്കെ കേട്ടുനിന്ന ആയിഷ അവിടേക്ക് വന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾക്ക്
ഈ വിവാഹത്തിന് സമ്മതമാണെന്നു പറയുന്നു.
തുടരും....
പറയാതെ പോയൊരിഷ്ടം ഭാഗം -11💕
\"ആയിഷ നീ എന്താ ഈ പറയുന്നത്. ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല.\"അവൾ ഷാനുവിന്റെ മാതാപിതാക്കളെ യാത്രയാക്കിയതിനു ശേഷം അബുവും, ആയിഷയും തമ്മിൽ വീണ്ടും ഇതിന്റ പേരിൽ സംസാരം നടന്നു \"നീ എന്ത് ഭാവിച്ചാണ് അവരോട് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞത്. അങ്ങനെ ഒരു സെക്കനാന്റ് പയ്യനെ കൊണ്ട് നിന്റെ വിവാഹം കഴിപ്പിച്ച് വിടേണ്ട ഗതികേടൊന്നും എനിക്കില്ല.ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ വിവാഹം നടത്താൻ സമ്മതിക്കത്തുമില്ല.\"\"ഇതേ ആളുമായി എനിക്ക് പ്രണയമുണ്ടെന്ന് ആരോ പറഞ്ഞത് കേട്ട് ഒരു തെറ്റും ചെയ്യാത്ത എന്നെ തല്ലിചതച്ചപ്പോൾ ഒരക്ഷരവും മിണ്ടാതെ ഞാൻ അന്ന് കൊണ്