പറയാതെ പോയൊരിഷ്ടം ഭാഗം -12💕
ഓരോന്ന് ആലോചിച്ചു മനസ്സ് കാടുകയറുമ്പോഴായിയിരുന്നു സിസ്റ്ററിന്റെ വിളി വന്നത്.
\"സാറയുടെ റിലേറ്റീവ്സ് ആരാ \"
അവർ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു.
\"ഞങ്ങളാ... സിസ്റ്റർ \"
\"ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞാണ്\"
അവരുടെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. കുട്ടിയെ ആദ്യമായി കയ്യിൽ ഏറ്റുവാങ്ങിയത് ഉപ്പ ആയിരുന്നു.
വീണ്ടുമൊരു പെൺകുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോൾ , അന്ന് സംഭവിച്ചത് പോലെ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ഉപ്പയുടെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയും .
\"ഡോക്ടർ കുഞ്ഞിന്റെ അമ്മക്ക് എങ്ങനുണ്ട്.\"
\"ആള് സുഖമായി ഇരിക്കുന്നു. കുഴപ്പമൊന്നുമില്ല, കുറച്ചു കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവരും \"
ഡോക്ടറ്‍ന്റെ വാക്കുകൾ കേട്ടപ്പോൾ സ്വന്തം കുഞ്ഞിനെ
ഏറ്റുവാങ്ങിയതുപോലുള്ള സന്തോഷമായിരുന്നു ഉപ്പാക്ക്.
വിവരമറിഞ്ഞു ജോസഫ് അങ്കിൾ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ
ഒരുപാട് വൈകിയിരുന്നു.
അത് വരെ ഉപ്പ അവിടെ തന്നെ വെയിറ്റ് ചെയ്തു. അങ്കിൾ വന്നതിനുശേഷം ഉപ്പയോട് നന്ദി പറഞ്ഞു. പിന്നെ അവരുടെ
അവസ്ഥയും.
അവർ രണ്ടുപേരും പരസ്പരം സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്.
ഒരേ മതത്തിൽ പെട്ടവരാണെങ്കിലും ജോസഫ് അങ്കിളിനു സാമ്പത്തികം കുറവായതുകൊണ്ട് സാറ ആന്റിയുടെ വീട്ടുകാർ ആ ബന്തത്തെ എതിർത്തു.
പിന്നെ വീട്ടുകാരുടെ ഏതിർപ്പിന് വഴങ്ങാതെ അവർ വിവാഹിതരായി.
അതുകൊണ്ട് തന്നെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ലായിരുന്നു. അങ്കിളിന്റെ അവസ്ഥ കേട്ടപ്പോൾ ഉപ്പാക്ക് സങ്കടം തോന്നി.
താൻ ഒരിക്കൽ കടന്നുപോയ അതെ അവസ്ഥയിലൂടെയാണ്, അയ്യാൾ ഇപ്പോൾ കടന്നു പോകുന്നത് എന്ന് ഓർത്തപ്പോൾ തന്നെകൊണ്ട് ആകുന്ന സഹായങ്ങൾ അവർക്ക് ചെയ്യാതുകൊടുക്കാൻ ഉപ്പ തീരുമാനിച്ചു. അങ്ങനെ അവർക്ക് നാട്ടിൽ ഒരു വീട് റെന്റിനു എടുത്തു കൊടുത്തു .അവർ അവിടേക്ക് താമസ മായതിനുശേഷം പതിയെ ഞങളുടെ കുടുബംങ്ങൾ തമ്മിൽ അടുപ്പമാകാൻ തുടങ്ങി.
പിന്നെ അങ്കിളിനു ഗൾഫിൽ ഒരു ജോലി ഉപ്പ ശെരിയാക്കി കൊടുത്തു.
അതിനുശേഷം, അങ്കിളും , ഉപ്പയും തമ്മിൽ നല്ല സുഹൃത്തുക്കളായി.
പിന്നെ പരസ്പരം ഷെയറിൽ ബിസ്സിനെസ്സ് ചെയ്തു.അങ്ങനെ ആ ബന്ധം കൂടുതൽ കൂടുതൽ ധൃടമുള്ളതായി .ഞാനും, സിയയും ഒന്നിച്ചായിരുന്നു കളിച്ചതും,പഠിച്ചും, വളർന്നതുമൊക്കെ.
സിയക്ക് ഡോക്ടർ ആകാനായിരുന്നു ഇഷ്ടം, കുഞ്ഞുനാളുമുതലേ അവൾ അത് പറയുമായിരുന്നു. എനിക്കും അപ്പോൾ അങ്ങനെ തന്നെയായിരുന്നു. പക്ഷേ വളർന്നപ്പോൾ എന്റെ മൈൻഡ് മാറി. പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിങ് എടുക്കായിരുന്നു എനിക്ക് താല്പര്യം.
അത് വേറൊന്നും കൊണ്ടല്ല, എന്റെ പാഷനിലേക്കുള്ള ഒരു ചുവടിവെപ്പ് മാത്രമായിരുന്നു അത്.
എനിക്ക് ഒരു ഫിലിം ഡയറക്ടർ ആകാനാണ് ഇഷ്ടം .
പക്ഷേ ഞാൻ ഇല്ലാതെ സിയ മെഡിസിൻ ചേരില്ലെന്ന് വാശിപിടിച്ചു . പിന്നെ അവൾക്കു വേണ്ടി കഷ്ടപ്പെടാമെന്നു ഞാനും തീരുമാനിച്ചു. മാത്രവുമല്ല ഇഷാനി ഒരു ഡോക്ടർ ആയത് കൊണ്ട് ഞാനും ഒരു ഡോക്ടർ ആകണമെന്ന് കുടുബംക്കാർക്ക് വലിയ വാശിയായിരുന്നു.
ഉപകാരമില്ലെങ്കിൽ എന്താ ഉപദ്രവത്തിന് അവരെ കൊണ്ട് ഒരു കുറവുമില്ല. അങ്ങനെയാണ് ഞാൻ മെഡിസിൻ ചൂസ് ചെയ്തത്.
കോളേജിൽ പുതിയൊരു അനുഭവമായിരുന്നു. പുതിയ ഫ്രണ്ട്‌സും , വീട്ടിൽ നിന്നും മാറിയുള്ള ഹോസ്റ്റൽ ജീവിതവുമെല്ലാം.
ആദ്യമൊക്കെ ഹോസ്റ്റൽ ബോറായിട്ടാണ് ഫീൽ ചെയ്തത് പിന്നെ അതെങ് സെറ്റ് ആയി.
എനിക്കും സിയക്കും കൂട്ടായി കട്ടക്ക് കൂടെനിൽക്കുന്ന മൂന്നുന്നുപേരുകൂടി ഞങ്ങൾക്കിടയിലേക്ക് വന്നു.
രേഷ്മ, കിരൺ, ജോൺ.
ഉള്ളിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കുന്നവരെ എനിക്കിഷ്ടമല്ല.
അങ്ങനെ ഉള്ളവരൊന്നും ഇത് വരെയും എന്നിലൂടെ കടന്നു പോയിട്ടില്ല എന്നാണ്
എന്റെ നിഗമനം.
എന്റെ ലോകം എന്ന് പറയുന്നത് എന്റെ ഫാമിലി തന്നെയാണ്.അവർ കഴിഞ്ഞിട്ടേ എനിക്ക് ഈ ലോകത്ത് മാറ്റാരുമുള്ളു. എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നയാൾ അതിലെ ഒരങ്കമായിരിക്കും.
എന്റെ സന്തോഷത്തിലും, ദുഃഖത്തിലും കൂടെ നിൽക്കുന്ന ഒരാളാകണം എന്റെ ലൈഫ് പർണർ എന്നാണ് എന്റെ ആഗ്രഹം.
എന്റെ ഉള്ളിൽ ഒരു സങ്കടമേയുള്ളു. അത് തിരിച്ചു കിട്ടാത്ത ആ സ്നേഹമാണ്. ശെരിക്കും നമ്മൾ ആഗ്രഹിക്കുന്ന ഒരാളുടെ സ്നേഹം തിരിച്ചു കിട്ടാത്തടത്തോളം ഉള്ളിൽ അതൊരു വേദന തന്നെയാണ് !
ആ ബുക്കിൽ ഇത്രയുമായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്.
അത് വായിച്ചു കഴിഞ്ഞ് ഇഷാനി പഴയ കാര്യങ്ങളൊക്കെ ഓർതെടുത്തു.
അവരുടെ കുഞ്ഞുനാളിലെ നല്ല നിമിഷങ്ങളും, പിന്നെ തന്നിലുണ്ടായ മാറ്റ ങ്ങളും.തിരുത്താൻ പോലും കഴിയാത്ത തെറ്റാണു താൻ അവളോട് ചെയ്തതെന്ന് അപ്പോഴാണ് ശിവാനിക്ക് മനസ്സിലായത്. ഇനി അത് തിരുത്താൻ തന്നെകൊണ്ട് കഴിയില്ലെന്ന് ഓർത്ത് അവളുടെ മിഴികൾ ഈറനണിഞ്ഞു.
ശെരിക്കും എനിക്ക് അവളോട് ഉണ്ടായിരുന്നത്
അസൂയയായിരുന്നു. എല്ലാവരും അവൾക്ക് മാത്രം ഒരുപാട് സ്നേഹം കൊടുക്കുന്നു. എനിക്ക് സ്വന്തമായി പപ്പ മാത്രമേയുള്ളു എന്ന ചിന്തയും, മറ്റുള്ളവരിൽ നിന്നും എനിക്ക് കിട്ടുന്നത് സ്നേഹമല്ല മറിച്ചു സഹതമാണ് എന്ന തോന്നലും എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
എന്റെ മമ്മിയെ അവളുടെ മാത്രം മമ്മിയായി കാണാൻ എനിക്ക് കഴിയില്ലായിരുന്നു. മറ്റെന്തിനെക്കാളും എന്നെ കൂടുതൽ വേദനിപ്പിച്ചത് അത് മാത്രമായിരുന്നു. ഇതൊന്നും എനിക്ക് ഉൾകൊള്ളാൻ പോലും കഴിയില്ലായിരുന്നു. ഒരു പക്ഷേ ആ കാരണങ്ങൾ കൊണ്ടാവം ഞാൻ അവളെ വെറുക്കാൻ തുടങ്ങിയത്.
ഉള്ളിൽ എവിടെയോ ഒരു സ്നേഹം ഉണ്ടായിരുന്നു. പക്ഷേ അത് പ്രകടിപ്പിക്കാൻ എന്റെ ഈഗോ എന്നെ അനുവദിച്ചിട്ടില്ല.
ഓരോന്ന് ഓർത്തു മനസ്സ് തകർന്ന് ഇരിക്കുമ്പോഴായിരുന്നു അവളുടെ ആ കുറിപ്പിലെ അവസാനത്തെ വാചകം ഇഷാനി ശ്രേദ്ധിച്ചത്. ആ വാചകം അവളിൽ സംശയം ഉളവാക്കി.
അപ്പോഴേക്കും ജോസഫ് അങ്കിളും, പപ്പയും മമ്മിയും തിരിച്ചു വന്നു. അതുകണ്ട് ഇഷാനി അവരുടെ അടുത്തേക്ക് പോയി.
\"മോളെ അങ്കിളിനു കുടിക്കാൻ എന്തെങ്കിലും എടുക്ക് \"
\"വേണ്ട മോളെ, ഞാൻ വീട്ടിൽ ചെന്ന് കുടിച്ചോളാം. ഷാനു...., ഡോക്ടർ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ, ഫുഡ് ഒക്കെ സമയത്തിന് കഴിക്കണം.
നീ കഴിച്ചാൽ മാത്രം പോരാ, ആയിഷയെയും കൂടി കഴിപ്പിക്കണം.\"
\"ശെരിയെടാ, നീ പൊക്കോ \"
അവർ അകത്തേക്ക് പോയപ്പോൾ ഇഷാനി ജോസഫിനോട് മറ്റു കാര്യങ്ങൾ സംസാരിച്ചു.
\"അങ്കിൽ ഡോക്ടർ എന്താ പറഞ്ഞത്\"
\"അത് മോളെ കുഴപ്പമൊന്നുമില്ല , പപ്പക്ക്
ചെറിയ ഡിപ്രേഷനുണ്ട്.
അദ്ദേഹം നല്ലൊരു കോൺസിലങ് കൊടുത്തിട്ടുണ്ട്. പിന്നെ എപ്പോഴും ഇങ്ങനെ ഇരിക്കാൻ സമ്മതിക്കാതെ മൈൻഡ് മറ്റെതെങ്കിലും കാര്യങ്ങളിലോട്ട് കോൺസ്ട്രട്ട് ചെയ്യിക്കണമെന്ന് അദ്ദേഹം പ്രേത്യേകം പറഞ്ഞു.\"
\"ആരോട് പറയാനാ അങ്കിൾ \"
\"മോളെ..., ഷാനുവിന് പണ്ട് ഉണ്ടായത് ഞാൻ ഡോക്ടറോഡ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനിൽ
ഒരു പ്രതേക ശ്രദ്ധ വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.\"
ഇഷാനി ആകെ വിഷമിച്ചു നിന്നു.
ഹാ, മോള് വിഷമിക്കേണ്ട, നമുക്ക് എല്ലാം ശെരിയാക്കിയെടുക്കാം അങ്കിൾ അല്ലേ പറയുന്നത്.
എന്നാ പിന്നെ ഞാൻ പോട്ടെ മോളെ \"
\"ശെരി അങ്കിൾ.\"
അന്നേ ദിവസം രാത്രി അവൾ ഓരോന്നു ആലോചിച്ച് കിടന്നു. പഴയ ഓർമകളും, ജിഷയുടെ കുറിപ്പിലെ അവസാനത്തെ വാചകവും അവളെ മൈൻഡി നെ ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു.
ആരെക്കുറിച്ചായിരിക്കും അവൾ അത് എഴുതിയിട്ടുണ്ടാവുക, ഇനി അവൾ ആരെങ്കിലും സ്നേഹിച്ചിരുന്നോ , അതുകൊണ്ടാണോ അങ്ങനെ ചെയ്തത്. അങ്ങനെയാണെങ്കിൽ ആരായിരിക്കും അത്.
തുടരും.....
പറയാതെ പോയൊരിഷ്ടം ഭാഗം -13💕
ഓരോന്നും ആലോചിച്ചു കിടന്നപ്പോൾ ഉറങ്ങാൻ ഒരുപാട് വൈകി. അതുകൊണ്ട് തന്നെ പിറ്റേദിവസം ഹോസ്പിറ്റലിൽ പോകൻ ലേറ്റ് ആയി.ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെയുള്ള സഹപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനെ അവൾക്ക് നേരം ഉണ്ടായിരുന്നുള്ളു.എതിരെ നിൽക്കുന്നവന്റ മനസ്സ് മസ്സിലാക്കി പെരുമാറാൻ ഇവരൊക്കെ എന്നാണാവോ പഠിക്കുക. എല്ലാവരും ജിഷയെ മാത്രം കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത് .യാഥാർഥ്യം തെളിയും വരെ അത് സഹിച്ചല്ലേ പറ്റു . മറ്റുള്ളവരുടെ വായടപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലല്ലോ. അന്നേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു മോളിച്ചേച