Aksharathalukal

"മനോഹരമായ കണ്ടുമുട്ടലുകൾ "


ചില  കണ്ടു മുട്ടലുകൾ  അപ്രെതീക്ഷിതമാണ്              അതിലുപരി മനോഹരവും.

                            ഒരു  ചെറുപ്പക്കാരന്റെ യാത്രാ കമ്പത്തിൽ ഒന്നു മാത്രമല്ല എനിക്കീ യാത്ര. സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ കേറിക്കൂടിയ ഒരു മനോഹരമായ സ്വപ്നമായിരുന്നു അത്.

                   ശരാശരി സാധാരണ കുടുംബത്തിലെ കുട്ടി എന്നനിലയിൽ ഈ ആഗ്രഹം കുറച്ചു നാളത്തേക്ക് നീട്ടി വെക്കേണ്ടതായി വന്നു  അധികം നാളൊന്നുമല്ല ഒരു പതിനഞ്ചു വർഷം അത്രേയുള്ളു!!!!
                  സ്വന്തമായി ഒരു ജോലി കിട്ടി ആ കാശിനു ആഗ്രഹസാഫാല്യം  നടത്താമെന്ന തീരുമാനം മാന്യമായിരുന്നെങ്കിലും അതിലും വീട്ടുകാരുടെ വക ചില ചോദ്യങ്ങൾ നേരിടേണ്ടി വന്നു   ചോദ്യോത്തര മത്സരത്തിനൊടുവിൽ ഏറെക്കുറെ ഞാൻ വിജയിച്ചു..
കമ്പനിയിൽ നിന്ന്‌ കുറച്ചു പണിപ്പെട്ടു ലീവും വാങ്ങി.

അങ്ങനെ എല്ലാം തടസ്സങ്ങളും ഒഴിവാക്കി  യാത്രക്കുള്ള ബാഗ് പാക്ക് ചെയ്യുമ്പോൾ ഞാൻ അറിയാതെ ഒരു പുഞ്ചിരി മുഖത്തു പ്രെത്യക്ഷപ്പെടുന്നതായി തോന്നി.....

അങ്ങനെ നൻപൻ പറഞ്ഞ സമയത്തു തന്നെ വണ്ടിയുമായി വന്നു അതെനിക്ക് ഒരു ഞെട്ടലായിരുന്നു കാരണം സാധാരണ  ഇറങ്ങിയില്ലേലും എത്തി എത്തി എന്ന് പറയുന്നവനാണ്. ഇന്ന് പറഞ്ഞ സമയത്തെത്തി..

റെയിൽവേസ്റ്റേഷനിൽ ഇറങ്ങി അവനെയും പറഞ്ഞുവിട്ടു. ഇനി ഒറ്റക്കാണ് യാത്ര  കൂടെ വരാം എന്ന് പറഞ്ഞവർ ഓരോരോ ആവശ്യങ്ങൾ പറഞ്ഞു പിന്മാറിയെങ്കിലും ഞാൻ അതിനു മുതിർന്നില്ല ഒറ്റക്കെങ്കി ഒറ്റക്കെന്ന് വിചാരിച്ച്....  അല്ലപിന്നെ!!!!.

ഇനി ട്രെയിന് വേണ്ടിയുള്ള വെയിറ്റിങ്ങാണ് ഒടുവിൽ പ്രെതീക്ഷക്ക് വിരാമം ഇട്ടുകൊണ്ട് ട്രെയിൻ എത്തി.രാജധാനി എക്സ്പ്രസ്സ്‌ . എന്റെ ടിക്കറ്റ് നോക്കി കേറാനായി റെഡി ആയി. അകത്തുകേറി ബാഗ് വെച്ച് ഇരുപ്പുറപ്പിക്കുമ്പോൾ ഒരു രോമാഞ്ചം ഒക്കെ തോന്നി ട്രെയിനിലെ ഏസിയുടെ തണുപ്പടിച്ചാണെന്ന് തെറ്റു ധരിക്കരുത് കേട്ടോ!!!!!       തുടരും!!!!!!!!"                                                        
                        രചന : അഭിജിത്ത്  ജെ. കെ 


(കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കൽപ്പികം )

മനോഹരമായ കണ്ടുമുട്ടലുകൾ

മനോഹരമായ കണ്ടുമുട്ടലുകൾ

3.8
829

എന്റെ കൂപ്പയിൽ ആരുമില്ലാത്തത് പോകെ പോകെ ബോറടിക്കു ചെറിയ സാധ്യത ഉളവാക്കുന്നതായി തോന്നി. എങ്കിലും എനിക്കു ഞാൻ തന്നെ കമ്പനി കൊടുത്ത് ഏറെക്കുറെ അഡ്ജസ്റ്റ് ചെയ്തു...ഒറ്റക്കിരുന്നു പാട്ടുപാടൽ ആയിരുന്നു മെയിൻ പരുപാടി.ഇതിനിടയിൽ എപ്പഴോ ഉറക്കം ഞാനുമായി കമ്പനി കൂടി ഒന്നു ചെറുതായി മയങ്ങി. ഉറക്കം ഉണർന്നപ്പോൾ പാടിയ പാട്ടിന്റെ ബാക്കി മനസ്സിൽ ഞാനറിയാതെ തന്നങ്ങു വന്നു അത് അതിലും വേഗത്തിൽ വായിലും വന്നു.പാടിക്കൊണ്ടു കിടന്നിടത്തുന്നു ഒന്നു തിരിഞ്ഞതും  എന്നെ ഒരു ഞെട്ടലോടെ നോക്കുന്ന രണ്ടു കണ്ണുകൾ. നാണമാണോ ചമ്മലാണോ ഏതു വികാരമാണെന്ന് പറയാനറിയില്ല...പിന്നെ നിമിഷ നേ