Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -13💕

ഓരോന്നും ആലോചിച്ചു കിടന്നപ്പോൾ ഉറങ്ങാൻ  ഒരുപാട് വൈകി. അതുകൊണ്ട് തന്നെ പിറ്റേദിവസം ഹോസ്പിറ്റലിൽ പോകൻ ലേറ്റ് ആയി.

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെയുള്ള സഹപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനെ  അവൾക്ക് നേരം ഉണ്ടായിരുന്നുള്ളു.

എതിരെ നിൽക്കുന്നവന്റ മനസ്സ് മസ്സിലാക്കി പെരുമാറാൻ ഇവരൊക്കെ എന്നാണാവോ പഠിക്കുക. എല്ലാവരും ജിഷയെ മാത്രം കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത് .

യാഥാർഥ്യം തെളിയും വരെ അത് സഹിച്ചല്ലേ പറ്റു . മറ്റുള്ളവരുടെ വായടപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലല്ലോ. 

അന്നേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു മോളിച്ചേച്ചിയുടെ അമ്മയുടെ മെഡിസിന്റെ കാര്യം ഓർത്തത്.

അവരുടെ അമ്മക്ക്   മാസത്തിൽ വേണ്ട മെഡിസിൻസ്  മുടങ്ങാതെ എത്തിക്കുന്ന ഡ്യൂട്ടി ഞാൻ ഏറ്റെടുത്തിരുന്നു.

അതുമായി ഞാൻ  വീട്ടിലേക്ക് വരുമ്പോൾ ,  എന്നെന്നെയും കാത്തു മോളി ചേച്ചി   അവരുടെ വീട്ടിനു പുറത്തു തന്നെ ഉണ്ടായിരുന്നു.

ഞാൻ ചെല്ലുമ്പോൾ ചേച്ചിയുടെ മോൻ നല്ല കരച്ചിലായിരുന്നു.

\"എന്താ ചേച്ചി,  എന്താ പ്രശ്നം എന്തിനാ മോൻ കരയുന്നെ \"

\"എന്ത് പറയാനാ മോളെ എത്ര പറഞ്ഞാലും കേൾക്കില്ല, ഇടത് കൈ കൊണ്ട് അല്ലാതെ ഭക്ഷണം കഴിക്കത്തില്ല.  എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല,  പിന്നെ അടികൊടുത്തു മനസ്സിലാക്കിക്കാമെന്നു കരുതി.\"

\"പോട്ടെ ചേച്ചി അവൻ കുഞ്ഞല്ലേ \"

\"എന്നും കുഞ്ഞായി തന്നെ ഇരിക്കില്ലല്ലോ മോളെ, വളർന്നു വരികയല്ലേ, ഇപ്പൊ മാറ്റിയെടുത്തില്ലെങ്കിൽ പിന്നെ
എപ്പോഴാ\"

\"ഇവൻ ലെഫ്റ്റ് ഹാൻഡറല്ലേ ചേച്ചി \'

\"അതെ, എന്ന് പറഞ്ഞു ഫുഡും ‌ അങ്ങനെ കഴിക്കാൻ പറ്റുമോ.\"

\"ജിഷയും ഇങ്ങനെയായിരുന്നു. ഇതിന്റെ പേരിൽ മമ്മിടെ കയ്യിൽ നിന്നും എന്തോരം തല്ലാ അവള് വാങ്ങി
കൂട്ടിയത് \"

\"അത് പറഞ്ഞപ്പോഴാ ഓർത്തത് , പോലീസ് കേസെടുത്തിട്ട് എന്തായി മോളെ സൂയിസൈഡ് ആണെന്ന് ഉറപ്പിച്ചോ.\"

\"ഇല്ല, അന്വേഷണം നടക്കുന്നുണ്ട് ചേച്ചി. ആ പിന്നെ, ചേച്ചി... 
അതിൽ ഒരു മെഡിസിൻ ഇല്ല കേട്ടോ  നാളെയെ  അത് വരതുള്ളു . അത് ഞാൻ നാളെ കൊണ്ട്എൽപ്പിക്കാം എന്നാ പിന്നെ ഞാൻ പോട്ടെ \"

ഇഷാനി അവരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രേമിച്ചു. 

\"മമ്മിക്ക്  സുഖമാണോ മോളെ\"

\"ആ സുഖമാണ്  , എന്ന പിന്നെ ഞാൻ പോകുവാ \"


\"ശെരി മോളെ\"

എവിടെപ്പോയാലും ഒരുപോട് ചോദ്യങ്ങളാ, എല്ലാവരോടും ഉത്തരം പറഞ്ഞു, പറഞ്ഞു മടുത്തു.

ഓരോന്ന് ചോദിച്ചു കുത്തി നോവിക്കാൻ ഇറങ്ങിയിരിക്കുവാ. ഇവർക്കൊന്നും വേറെ ഒരു പണിയും ഇല്ലെന്നാണ് തോന്നുന്നത്.വീട്ടിലേക്ക് ചെന്നപ്പോൾ സാറ ആന്റിയും, മമ്മിയും കിച്ചണിൽ ആയിരുന്നു.

\"ആഹാ മമ്മി കിച്ചണിൽ കയറിയോ.\"

\"അങ്ങനെ , കേറിയതല്ല, ഞാൻ കെറ്റിയതാ.\"

\"അത് നന്നായി, സാറ ആന്റിയുടെ ഫുഡ്‌ കഴിച്ചു, കഴിച്ചു എന്റെ വയറ് കേടായി,\"

\"എന്ന പിന്നെ മോള് മമ്മിയോട്‌ പറ, വയറ് കേടാകാതെ ഫുഡ്‌ ഉണ്ടാക്കി തരാൻ \"

\"അച്ചോടാ, അതിനിടക്ക് പിണങ്ങിയോ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.\"

\"പിന്നെ...,
അവളുടെ ഒരു തമാശ \"

\"അല്ല പപ്പ എവിടെപ്പോയി മമ്മി... \"
അങ്കിളിന്റെ കൂടെ ഷോപ്പ് വരെ പോയിരിക്കുവാ \"

\"ശെരിക്കും...,
അത്  ഏതായാലും നന്നായി \"

പപ്പയുടെയും, മമ്മിയുടെയും മാറ്റം ഇഷാനിയുടെ മനസ്സിന് ആശ്വാസമേകി. 

\"മോൾക്ക് കോഫി എടുകട്ടെ \"

\"പിന്നെ..., എടുത്തോ എത്ര ദിവസമായി മമ്മിടെ കൈകൊണ്ട് എന്തെങ്കിലും കഴിച്ചിട്ട്. \"

\"എന്നാ പിന്നെ മമ്മിയുടെയും , മോളുടെയും പണി നടക്കട്ടെ , ഞാൻ പോകുവാ\"

\"ആന്റി..., ഒന്ന് നിന്നെ \"

\"എന്താ മോളെ..\"

\"താങ്ക്സ്, \"

\"എന്താ മോളെ ഇത്,     ഇതൊക്കെ എന്റെയും കൂടി കടമയല്ലേ.
അവളുടെ ആ മുഖം ഒന്ന് തെളിഞ്ഞു കാണാൻ കൊതിയാവുകയാണ്.
എല്ലാം ശെരിയാവും മോളെ. പക്ഷേ എല്ലാത്തിനും കുറച്ചു സാവകാശം വേണം.\"

\"മം...\"

\"ഞാൻ പോവുക മോളെ...\"

സിയയുടെ മമ്മി പോയതിനു ശേഷം 
ഇഷാനി ഒന്ന് ഫ്രഷ് ആകുന്നതിനുവേണ്ടി റൂമിലേക്ക് ചെന്നു. റൂമിൽ ചെന്ന് അവിടെത്തെ കണ്ണാടിയിൽ അൽപനേരം തന്റെ രൂപത്തെ തന്നെ  നോക്കി  അവൾ എന്തോ ചിന്തിച്ചു നിന്നു.

അപ്പോഴേക്കും, അന്നേദിവസത്തെ ഓരോരോ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. 
അക്കൂട്ടത്തിൽ കുറച്ചു മുൻപ് മോളി ചേച്ചിയുമായുള്ള സംഭാഷണവും ഉണ്ടായിരുന്നു.പെട്ടെന്ന് അവൾ ആ ചിന്തയിൽ നിന്നും ഉണർന്നു , വേഗം ചെന്ന് കാബോർഡിൽ ഇരുന്ന ജിഷയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ എടുത്തു വായിക്കുന്നു.

അത് വായിച്ചതിനു ശേഷം അവളുടെ മുഖത്തു  സന്തോഷവും, സങ്കടവും ഓർമിച്ചു കാണാമായിരുന്നു.
അവൾ  ഉടനെ ഫോൺ എടുത്ത് ഫൈസിടെ ഫാദർനെ വിളിച്ചു.

\"ഹലോ അങ്കിൾ ഞാൻ ഇഷാനിയാണ്. അങ്കിളിന്  തിരക്കില്ലെങ്കിൽ 
എനിക് അങ്കിളിനെ ഒന്ന് നേരിൽ കാണാമായിരുന്നു ,ഒരു അത്യാവശ്യ കാര്യം പറയാനാണ്.
ശെരി അങ്കിൾ, ശെരി നാളെ ഞാൻ എത്താം. \"

ഫോൺ കട്ട്‌ ചെയ്തുകഴിഞ്ഞു അവൾ വീണ്ടും ആ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒന്നുകൂടി വായിക്കുന്നു. 

പിറ്റേദിവസം......

പിറ്റേദിവസം ഇഷാനി കമ്മീഷനറിനെ കാണാനായി രാവിലെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുന്നു.

കോണിങ് ബെൽ അടിച്ചപ്പോൾ, കമ്മിഷണർ തന്നെയായിരുന്നു ഡോർ തുറന്നത്.

\"ആ മോള് ആയിരുന്നോ.  ഞാൻ കരുതിയത് ഇയ്യാള് ഓഫീസിൽ വരുമെന്നാണ് \"

\"അത് അങ്കിൾ എനിക്ക് ഹോസ്പിറ്റലിൽ പോണം അതാ \"

\"ആ..., താൻ ജോയിന്റ് ചെയ്‌തു അല്ലേ \"

\"അതെ അങ്കിൾ ഇന്നലെ ജോയിന്റ് ചെയ്തു.\"

\"നന്നായി.....
അല്ല മോൾക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്താ അത്. \"

\"അത് അങ്കിൾ  ഞാൻ ഇന്നലെയാണ് ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വായിച്ചത്. അതിൽ പറയുന്നത് ഇടതു കയ്യിലെ വൈൻ കട്ട്‌ ചെയ്തതാണ് മരണകാരണം എന്നാണ്. \"

\"അതെ, \"  
ഞാൻ അങ്കിളിനോട് ഒരു ചോദ്യം ചോദിച്ചോട്ടെ\"

\"അതിനിപ്പോൾ എന്താ ചോദിച്ചോ \"

\" ലെഫ്റ്റ് ഹാൻഡർ ആയിട്ടുള്ള ഒരാള് സ്വന്തമായി വൈൻ കട്ട്‌ ചെയിതു  ആത്മഹത്യ ചെയ്താൽ ഏത് കയ്യിലായിരിക്കും മുറിവ് ഉണ്ടാവുക .\"

\"അതിലെന്താ    സംശയം വലതു കയ്യിൽ.\"

\"അങ്ങനെ ആണെങ്കിൽ  എന്റെ അനിയത്തിയുടെ മരണം സൂയിസൈഡ് അല്ല എന്ന് പറയേണ്ടിവരും. 

\"എന്ത് \"

\"അങ്കിൾ ജിഷ ഇടം കൈയ് കാരിയാണ്. അങ്ങനെയുള്ള അവൾ തനിയെ സൂയിസൈഡ് ചെയ്‌തതെണെങ്കിൽ, അവളുടെ വലത് കയ്യിൽ ആയിരിക്കില്ലേ  മുറിവ്. \"

\"ഓഹ് ...,
അങ്ങനൊരു സാധ്യത ഇതിൽ ഉണ്ടായിരുന്ന അല്ലേ.  ഈ കാര്യം ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെയാണ് അത് വിട്ട് പോയതും. സോറി മോളെ..,
എന്തായാലും താൻ ഈ കാര്യം ഇപ്പോഴെങ്കിലും ശ്രേദ്ധിച്ചത് നന്നായി.

\" ഇപ്പൊ എനിക്ക് ഉറപ്പായി അങ്കിൾ  അവളുടെ മരണത്തിന് പിന്നിൽ ആരോ ഉണ്ട്, സത്യം തെളിയിക്കണം അങ്കിൾ.\"

\"താൻ ഇമോഷണൽ ആകണ്ട, നമുക്ക്
കണ്ടുപിടിക്കാം. ഇതിപ്പോൾ തന്റെ മാത്രം ആവശ്യമല്ല, ഞങ്ങളുടേത് കൂടിയാണ്.

ആ കുട്ടി സൂയിസൈഡ് ചെയ്തതാണെങ്കിൽ അത് എന്തിന്, അതല്ല ആരെങ്കിലും കൊലപ്പെടുത്തിയതാണെങ്കിൽ അതാര്.  അതിനുള്ള ഉത്തരം നമുക്ക് കണ്ടത്തിയെ പറ്റു. 
മോള് പൊയ്ക്കോളൂ, ഞാൻ വേണ്ടത് ചെയ്‌തോളാം\"

\"ശെരി അങ്കിൾ \"
                                      തുടരും.......



പറയാതെ പോയൊരിഷ്ടം ഭാഗം -14💕

പറയാതെ പോയൊരിഷ്ടം ഭാഗം -14💕

4.3
9998

അന്നേ ദിവസം വൈകുന്നേരം കമ്മീഷണർ പറഞ്ഞത് പ്രകാരം അടുത്ത സ്റ്റേഷനിലെ  si ഇഷാനിയെ കോൺടാക്ട് ചെയ്യുന്നു. വൈകിട്ട് വീട്ടിലേക്ക് വരുമെന്ന് അദ്ദേഹം പറയുന്നു.വൈകുന്നേരം ഇഷാനിയുടെ വീട്ടിലേക്ക് si വരുന്നു. കോണിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഇഷാനിയാണ്.\"ഞാൻ പ്രവീൺ ഫോൺ വിളിച്ചിരുന്നു.ആ മനസ്സിലായി വരൂ സാർ.\"\"എടൊ താൻ ഇഷാനി അല്ലേ, തനിക്കെന്നെ മനസ്സിലായില്ലേ  ഞാൻ പ്രവീൺ.\"\"സോറി....,എനിക്ക് ഓർമ്മകിട്ടുന്നില്ല \"\"എടൊ പ്ലസ്ടുവിൽ തന്റെ കൂടെ പഠിച്ച പ്രവീൺ, പ്രവീൺ കുമാർ \"\"ആ.....,ഇപ്പൊ മനസ്സിലായി \"\"ഞാൻ ഇപ്പൊ si ആണ്.നിങ്ങളൊക്കെ പണ്ടേ വലിയ പുള്ളികൾ ആയിരുന്നല്ലോ, നിങ്ങളുടെ അത്രയും