Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -14💕

അന്നേ ദിവസം വൈകുന്നേരം കമ്മീഷണർ പറഞ്ഞത് പ്രകാരം അടുത്ത സ്റ്റേഷനിലെ  si ഇഷാനിയെ കോൺടാക്ട് ചെയ്യുന്നു. വൈകിട്ട് വീട്ടിലേക്ക് വരുമെന്ന് അദ്ദേഹം പറയുന്നു.

വൈകുന്നേരം ഇഷാനിയുടെ വീട്ടിലേക്ക് si വരുന്നു. കോണിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഇഷാനിയാണ്.

\"ഞാൻ പ്രവീൺ ഫോൺ വിളിച്ചിരുന്നു.
ആ മനസ്സിലായി വരൂ സാർ.\"

\"എടൊ താൻ ഇഷാനി അല്ലേ, തനിക്കെന്നെ മനസ്സിലായില്ലേ  ഞാൻ പ്രവീൺ.\"

\"സോറി....,
എനിക്ക് ഓർമ്മകിട്ടുന്നില്ല \"

\"എടൊ പ്ലസ്ടുവിൽ തന്റെ കൂടെ പഠിച്ച പ്രവീൺ, പ്രവീൺ കുമാർ \"

\"ആ.....,
ഇപ്പൊ മനസ്സിലായി \"

\"ഞാൻ ഇപ്പൊ si ആണ്.
നിങ്ങളൊക്കെ പണ്ടേ വലിയ പുള്ളികൾ ആയിരുന്നല്ലോ, നിങ്ങളുടെ അത്രയും കഴിവൊന്നുമില്ലാത്തതുകൊണ്ട്, നമ്മൾ പാവങ്ങൾ ഇത്രയൊക്കെയെ
ആയുള്ളൂ.\"

\"അങ്ങനെ കുറച്ച് പറയണ്ട, ഈ പൊസിഷനും ഒട്ടും മോഷമൊന്നുമല്ല\"

\"താങ്ക്യൂ.  അല്ല  നമ്മുടെ ആനി ഇപ്പൊ എവിടെയാ\"

\"അവള് യു കേയിലാണ് ,ഹസ്ബൻടിന്റെ കൂടെ.  \"

\"അവളുടെ മാര്യേജ് കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞിരുന്നു.  ഞാൻ ഇന്നലെ ഇങ്ങോട്ട് ചാർജ് എടുത്തതേയുള്ളു  ട്രാൻസ്ഫർ ആണ്.

ഒരുപാട് കഷ്ട പെട്ടിട്ടാണ് നാട്ടിൽ തന്നെ ഒരു പോസ്റ്റിങ്ങ്‌ ഒപ്പിച്ചത്, അത് ഇപ്പോൾ എന്റെ കയ്യിൽ ഇരുപ്പു കാരണം
പോയി കിട്ടി.

കൈ കൂലി ഒന്നും അല്ല കേട്ടോ, ചെറിയൊരു അടിപിടി കേസ് ആയിരുന്നു. വേറൊന്നുമല്ല പോലീസ് ആണെന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി അതാ പ്രശ്നമായാത്.

സോറി, ഞാൻ തന്നെ കണ്ട എക്സൈറ്റ്മെന്റിൽ വന്ന കാര്യം
മറന്നു.

\"ഈ മരണപ്പെട്ട കുട്ടി, എന്താ
അതിന്റ പേര്........  \"

\"ജിഷാന...\"

\"ആ ജിഷാന  അത് തന്റെ ആരാ \"

\"അനിയത്തിയാ…...\"

\"തന്റെ അനിയത്തിയോ\"

\"അതേടോ, എന്തേയ് വിശ്വാസം വരുന്നില്ലേ \"

\"അത് പിന്നെ...,
എന്താ  ഇങ്ങനെ   ചെയ്യാൻ, എന്തെങ്കിലും പ്രേശ്നമുണ്ടയിരുന്നോ ആ കുട്ടിക്ക് \"

\"ഞങ്ങളുടെ അറിവിൽ ഒരു പ്രശ്നവും അവൾക്കില്ലായിരുന്നു.   അന്നേ ദിവസം അവളുടെ വിവാഹമായിരുന്നു.

മമ്മി രാവിലെ അവളെ വിളിക്കാനായി റൂമിൽ പോയിപ്പോഴാണ്
സംഭവം കാണുന്നത് \"

\"ആൾക്ക് വിവാഹത്തിന് ഇഷ്ടമില്ലായിമ വല്ലതും ഉണ്ടായിരുന്നോ.\"

\"ഇല്ല, അവളുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹം.
കമ്മീഷനറുടെ മകനുനായിരുന്നു
പയ്യൻ.\"

\"കമ്മീഷണർ സാറിന്റെ മകനുമായിട്ടോ\"

\"അതേ....\"

\"പ്രണയ വിവാഹമാണോ അതോ.....\"

\"അല്ല അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.\"

\"മോളെ സാറിന് കുടിക്കാൻ
എന്താ വേണ്ടത് \"

\"ഓഹ് ഞാൻ അത് മറന്നു,  തനിക് കുടിക്കാൻ എന്താ വേണ്ട, ചായ,
കോഫി  \"

\"ഏയ് ഒന്നും വേണ്ട ആന്റി ...ഞാൻ വരുന്ന വഴിക്ക് കുടിച്ചു.\"

\"അങ്ങനെ പറഞ്ഞാൽ പറ്റില്ല, എന്തെങ്കിലും ഒന്ന് കുടിച്ചേ പറ്റു \"

\"നിർബന്ധമാണേ കോഫി മതി.\"

\"മമ്മി.......\"
ആയിഷ കോഫി എടുക്കുന്നതിനായി അടിക്കളയിലേക്ക് പോയി, അവർ വീണ്ടും സംസാരം തുടർന്നു

\"മമ്മി, ആ ഷോക്കിൽ നിന്നും റികവർ ആയി വരുന്നതേയുള്ളു.\"

\"ഈ സൂയിസൈഡ് അല്ല എന്ന് ഇപ്പൊ തോന്നാൻ  എന്താ കാരണം \"

\"ഇപ്പോഴല്ല  ഞങ്ങൾക്ക്  അന്നേ സംശയം ഉണ്ടായിരുന്നു.
ഒരു പ്രശ്നവും ഇല്ലാത്ത ഒരാള് വെറുതെ സൂയിസൈഡ് ചെയ്യില്ലല്ലോ.
പിന്നെ അത് ചുണ്ടി കാണിക്കാൻ  മുന്നിൽ തെളിവുകളൊന്നും ഇല്ലായിരുന്നു.

ഇപ്പോഴാണ് മുറിവ് ഇടതു കൈയ്യിൽ ആണെന്നുള്ളത് ശ്രദ്ധയിൽ പെട്ടത്, അങ്ങനെയാണ് ആ സംശയം ബലപ്പെട്ടതും .\"

\"ആള്  , ഇടം കൈ, 
കാരിയായിരുന്നു അല്ലേ \"

\"അതേ, \"

\"ഈ കുട്ടിക്ക് ആരെങ്കിലുമായി അഫെയർ എന്തെങ്കിലും
ഉണ്ടായിരുന്നോ\"

\"ഏയ് ഇല്ല, അങ്ങനെ ഒന്നും ഉള്ളതായി അവൾ പറഞ്ഞിട്ടില്ല.\"

\"അങ്ങനെ ഉറപ്പിക്കണ്ട,  ചിലപ്പോൾ  തന്നോട് പറയാത്തതാവില്ലേ.
ഇങ്ങനുള്ള കാര്യങ്ങളൊക്കെ കുടുതലും ഫ്രണ്ട്‌സിനായിരിക്കും 
അറിയാൻ   സാധ്യത. \"

\"അങ്ങനെയല്ല പ്രവീൺ ഞങ്ങൾ അവരോടെല്ലാം ചോദിച്ചു, അവരും ഇത് തന്നെയാ പറഞ്ഞത്.\"

അപ്പോഴേക്കും ഇഷ്നിയുടെ മമ്മി കോഫിയുമായി വരുന്നു.
പ്രവീൺ അത് വാങ്ങി കുടിക്കുന്നു.

\"മമ്മിയാണല്ലേ ബോഡി ആദ്യം കണ്ടത്\"

\"അതേ \"

\"എപ്പോഴാ കണ്ടത് \"

\"അത്.....,
രാവിലെ ഒരു ആറ് ആറര മണിയാകും. അവൾ എഴുന്നേറ്റിട്ടുണ്ടാവില്ലെന്ന് കരുതി വിളിക്കാനായി പോയതാ.\"

\"അപ്പോൾ ആ റൂം ലോക്ക് 
ആല്ലായിരുന്നു അല്ലേ\"

\"അതെ \"

\"ഈ കുട്ടി  എന്നും റൂം ലോക്ക് ചെയ്യാതെയാണോ സാധാരണ കിടക്കുന്നത്. അതോ അന്നേ ദിവസം മാത്രമാണോ അങ്ങനെ കിടന്നത് \"

\"അല്ല,  പൊതുവെ റൂം ലോക്ക്
ചെയ്യാറില്ല \"

\"ഒക്കെ....\"
ആയിഷ കുറച്ചു നേരം എന്തോ ആലോചിക്കുന്നു.

\"പക്ഷേ....
അന്നവൾ റൂം ലോക്ക് ചെയ്തിരുന്നു. \"

\"അതെന്താ,
ആന്റിക്ക് ഇത്ര ഉറപ്പ്. \"

\"എനിക്കുറപ്പുണ്ട്......,
റിസപ്ഷൻ കഴിഞ്ഞപ്പോൾ അന്ന് രാത്രി ഒരു പതിനൊന്നര  മണി ആയിക്കാണും. അവള് കൂട്ടുകാരുമായി സംസാരിചിരിക്കുന്നത് കണ്ട് ഞാനാണ് നിർബന്ധിച്ച് റൂമിലേക്ക് പറഞ്ഞു വിട്ടത്.

അത് കഴിഞ്ഞ് അവൾ വീണ്ടും റൂമിൽ നിന്നും താഴേക്ക് ഇറങ്ങി വന്നിരുന്നു.

\"വീണ്ടും വരുവാണോ നീ, പോയി കിടന്ന് ഉറങ്ങാൻ നോക്ക് ജിഷ,  രാത്രി ഉറങ്ങാതിരുന്നാൽ ഉറക്ക ക്ഷീണം  നാളെ മുഖത്ത് കാണും\"

\"ഞാൻ ദാഹിച്ചിട്ട് വന്നതാ ഉമ്മി...,
ഉമ്മി എനിക്കൊരു ജ്യൂസ് എടുത്തുതാ \"

\"നീ റൂമിലേക്ക് ചെല്ല്, ഞാൻ അങ്ങോട്ടേക്ക് കൊണ്ടുവരാം.\"

\"ഒക്കെ... \"

അങ്ങനെ അവളെ റൂമിലേക്ക് പറഞ്ഞ് വിട്ട്  ജ്യൂസ്‌ മായി ഞാൻ റൂമിലേക്ക് പോയപ്പോൾ അവൾ ബാത്‌റൂമിൽ ആയിരുന്നു.

ജ്യൂസ്‌  ഞാൻ മേശപ്പുറത്തു വെച്ചതിനുശേഷം എന്തോ ആവശ്യത്തിനായി റൂമിന് പുറത്തേക്ക് വന്നു. 

പിന്നെ അല്പസമയം  കഴിഞ്ഞ്  ഞാൻ വീണ്ടും അവളുടെ റൂമിലേക്ക് പോയി അന്നേരം ജ്യൂസ്‌ കുടിച്ച ഗ്ലാസ് അവൾ ‌ എന്റെ കയ്യിൽ തന്നു.

\"ഇനി ഒന്നും ഇല്ലല്ലോ ഞാൻ ഡ്രസ്സ്‌ ചെയിൻഞ്ച് ചെയ്യാൻ പോകുവാ \"

\"ആ, പിന്നെ ഇന്ന് ഡോർ ലോക്ക് ചെയ്ത് കിടന്നോ പുറത്തുന്നുള്ളവരൊക്ക ഉള്ളതാ \"

\"ശെരി ഉമ്മി \"

അവൾ റൂം ലോക്ക് ചെയിതതിനു ശേഷമാണ് ഞാൻ താഴേക്ക് വന്നത്.\"

\"അതിനുശേഷം ആ കുട്ടി എന്തെങ്കിലും ആവശ്യത്തിനായി റൂം തുറന്നതായ്ക്കൂടേ..\"

\" അല്ല, അത് കഴിഞ്ഞു ഞാൻ വീണ്ടും അവളുടെ റൂമിൽ പോയിരുന്നു.

ബന്തുക്കളുമായി സംസാരിച്ചിരുന്നും, ഓരോന്ന് ഒതുക്കി വെച്ചും നേരം ഒരുപാട് വൈകിയിരുന്നു.

കിടക്കുന്നതിനു മുൻപ് അവൾ കിടന്നോയെന്ന് നോക്കാനായി ഞാൻ വീണ്ടും  അവളുടെ റൂമിലേക്ക് വന്നിരുന്നു, പക്ഷേ അപ്പോൾ റൂം ലോക്ക് ആയിരുന്നു.\"

\"അപ്പോൾ എത്ര മണിയായിക്കാണും \"

\"ഒരു ഒന്നര കഴിഞ്ഞിട്ടുണ്ടാവും\"

\"പിന്നെ രാവിലെ വന്ന് നോക്കുമ്പോൾ ലോക്ക് ഓപണായിരുന്നു. \"

\"അപ്പോൾ രാത്രി എപ്പോഴോ ആ കുട്ടി റൂമിന് പുറത്തു വന്നിരിക്കാം ,  അതിനുശേഷം നടന്ന എന്തോ ആണ് മരണകാരണം. \"

\"എനിക്ക് ആ കുട്ടിയുടെ റൂം ഒന്ന് കാണാമായിരുന്നു.\"

\"അത് മുകളിലാണ് \"

ഇഷാനി പ്രവീണുമായി ജിഷയുടെ റൂമിലേക്ക് ചെല്ലുന്നു.

\"ബോഡി എവിടെയാ കിടന്നിരുന്നത് \"

\"അത് ബാത്‌റൂമിലാ.\"

പ്രവീൺ റൂം മുഴുവനും പരിശോധിക്കുന്നു.

\"നിങ്ങളുടെ വീട്ടിൽ ക്യാമറ ഇല്ലേ\" 

\"ഉണ്ടല്ലോ \"

എന്നാ പിന്നെ അന്നേ ദിവസത്തെ cctv വിശ്വൽസ് എനിക്കൊന്ന് വേണം.  ഒരുപാട് പേര് വന്ന ദിവസമല്ലേ,  സംശയത്തക്ക വിധം ആരെങ്കിലും ഉണ്ടോന്ന് നോക്കാമല്ലോ.\"

\"ശെരി...\"

                                             തുടരും.......



 പറയാതെ പോയൊരിഷ്ടം ഭാഗം -15💕

പറയാതെ പോയൊരിഷ്ടം ഭാഗം -15💕

4.4
11183

\"അന്നേദിവസം തന്നെ cctv വിശ്വൽസ് ഫൈസിടെ പപ്പാ(കമ്മീഷണർ)എടുത്തിരുന്നു. പിന്നെ ഫോറെൻസിക്കും വന്ന് പരിശോധിച്ചിരുന്നു. \"\"ഫോറെൻസിക് റിപ്പോർട്ട്‌ ഞാൻ കണ്ടു.ബോഡിയിൽ  സ്ലീപ്പിങ് ടാബ്‌ലെറ്റിന്റെ പ്രെസൻസ് ഉണ്ടായിരുന്നു  അല്ലേ. \"\"അതേ അമിതമായ അളവിൽ സ്ലീപ്പിങ് ടാബ്ലറ്റ് ഉള്ളിൽ ചെന്നിട്ടുണ്ടായിരുന്നു. ടാബ്ലറ്റ് കഴിച്ചതിനു ശേഷമാകാം വെയിൻ കട്ട്‌ ചെയ്തിട്ടുണ്ടാവുക   എന്നാണ് ഡോക്ടറുടെ നിഗമനം \"\"പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ആ കുട്ടി കുടിച്ച ജ്യൂസിൽ ആണ് ടാബ്ലറ്റ് പ്രസെൻസ് കണ്ടെത്തിയിരിക്കുന്നത്.അങ്ങനെയെങ്കിൽ, തന്റെ മമ്മിയുടെ മൊഴി പ്രകാരം അ