Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -15💕

\"അന്നേദിവസം തന്നെ cctv വിശ്വൽസ് ഫൈസിടെ പപ്പാ(കമ്മീഷണർ)
എടുത്തിരുന്നു. പിന്നെ ഫോറെൻസിക്കും വന്ന് പരിശോധിച്ചിരുന്നു. \"

\"ഫോറെൻസിക് റിപ്പോർട്ട്‌ ഞാൻ കണ്ടു.
ബോഡിയിൽ  സ്ലീപ്പിങ് ടാബ്‌ലെറ്റിന്റെ പ്രെസൻസ് ഉണ്ടായിരുന്നു  അല്ലേ. \"

\"അതേ അമിതമായ അളവിൽ സ്ലീപ്പിങ് ടാബ്ലറ്റ് ഉള്ളിൽ ചെന്നിട്ടുണ്ടായിരുന്നു. ടാബ്ലറ്റ് കഴിച്ചതിനു ശേഷമാകാം വെയിൻ കട്ട്‌ ചെയ്തിട്ടുണ്ടാവുക   എന്നാണ് ഡോക്ടറുടെ നിഗമനം \"

\"പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ആ കുട്ടി കുടിച്ച ജ്യൂസിൽ ആണ് ടാബ്ലറ്റ് പ്രസെൻസ് കണ്ടെത്തിയിരിക്കുന്നത്.

അങ്ങനെയെങ്കിൽ, തന്റെ മമ്മിയുടെ മൊഴി പ്രകാരം അവൾക്ക് ജ്യൂസ്‌ കൊണ്ട് കൊടുത്തത്  തന്റെ മമ്മിയാണ്.
എങ്കിൽ  ആ കുട്ടി തന്നെയാവണം ടാബ്ലറ്റ് അതിൽ കലർത്തിയിട്ടുണ്ടാവുക.

ഇത് സൂയിസൈഡ് ആണെങ്കിൽ കുട്ടിക്ക് ഈ വിവാഹത്തിന് എന്തെങ്കിലും കാരണം കൊണ്ട്  ഇഷ്ടക്കുറവ് ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ പുറത്ത് പറയാൻ കഴിയാത്ത മറ്റേതെങ്കിലും കാരണം  കൊണ്ടാവാം .

ഇതിൽ ഏത് കാരണം കൊണ്ടാണെങ്കിലും ഒരു വിധത്തിലും മരണത്തിൽ നിന്നും തിരികെ വരരുത് എന്ന്  കരുതി തന്നെയാണ് ആ കുട്ടി ഇത് ചെയ്തിട്ടുണ്ടാവുക.

  അങ്ങനെയെങ്കിൽ അതിനു വേണ്ടിയുള്ള ടാബ്ലറ്റ് ആ കുട്ടി നേരത്തെ തന്നെ  കയ്യിൽ കരുതിയിക്കണം.
ഒരു പക്ഷേ......,
ജീവിതം തന്നെ മടുത്തുപോകുന്ന എന്തോ ഒരു കാര്യം ആ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവാം \"

\"പ്രവീൺ  എന്താ ഇത് സൂയിസൈഡ് ആണെന്ന് അങ്ങ് ഉറപ്പിക്കുകയാണോ.
ഇല്ല പ്രവീൺ അവൾക്ക് അങ്ങനെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു.  

ഉള്ളിൽ  എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ അവൾ അത്  സിയയോടെങ്കിലും പറയും, അല്ലാതെ അവളെക്കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയില്ല. \"

\"ആരാ ഈ സിയ \"

\"അത്...., അവളുടെ ബെസ്റ്റ് ഫ്രണ്ടാ, അവർ പരസ്പരം എല്ലാം ഷെയർ ചെയ്യുന്നവരാ.  കുഞ്ഞുന്നാളുമുതലേ  അവർ അങ്ങനെയാണ് അതുകൊണ്ട് തന്നെ അവളറിയാത്ത ഒരു രഹസ്യങ്ങളും അവളുടെ ജീവിതത്തിലില്ല.\"

\" അത് നമ്മുടെ ഓരോരുത്തരുടെയും വിശ്വാസമാണെടോ,  എത്രയൊക്ക അടുപ്പമുണ്ടെന്നു പറഞ്ഞാലും, മറ്റൊരാളോട് പറയാൻ കഴിയാത്ത ഒരു രഹസ്യമെങ്കിലും ഓരോ വ്യക്തിയുടെ മനസ്സിലും കാണും.

അതുപോലെ തന്നെ ഒന്ന് തന്റെ സിസ്റ്റർന്റെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കാം \"

\"ശെരിയാണ്,  ഞാൻ സമ്മതിക്കാം, എന്നു കരുതി ഇതൊരു സൂയിസൈഡ് ആണെന്ന് പൂർണ്ണമായും എഴുതി തള്ളാൻ പ്രവീൺ ശ്രമിക്കരുത് എന്നാണ്.
ഞാൻ ഉദ്ദേശിച്ചത്. അവളുടെ ഇടതു കയ്യിലെ ആ മുറിവ്, അത്  മാത്രം മതി ഇത് സൂയിസൈഡ് അല്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ.\"

\"എടൊ,  ഞാൻ പറഞ്ഞുവന്നത് ഇതൊരു സൂയിസൈഡ് ആകാം എന്നുമാത്രമാണ്.

തെളിവുകൾ വെച്ചു നോക്കുകയാണെങ്കിൽ ഇതൊരു സൂയിസൈഡ് കേസ് മാത്രമാണ്.

  പക്ഷേ താൻ പറഞ്ഞത് പോലെ ആ മുറിവ് ഒരു പ്രശനം തന്നെയാണ്.
അങ്ങനെയെങ്കിൽ ഇതൊരു മർഡർ ആകാനാണ് സാധ്യത കൂടുതൽ. 

പിന്നെ.......,
ഇതൊരു മർഡർ
ആണെങ്കിൽ,  കൊലയാളി.......
നിങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്ന ഒരാളായിറിക്കണം.

\"അതെങ്ങനെ \"

\"തന്റെ മമ്മി പറഞ്ഞത് പോലെ, റൂം അകത്തുനിന്നും ലോക്ക് ചെയ്തിരുന്നു വെങ്കിൽ അകത്തുള്ള ആൾ റൂം  തുറന്നു കൊടുക്കാതെ ആർക്കും അതിനകത്തു കയറാൻ പറ്റില്ല.\"

\"എന്നുവെച്ചാൽ \"

\"ജിഷ ഡോർ തുറക്കാതെ അതിനുള്ളിൽ ആർക്കും കയറാൻ പറ്റില്ല എന്ന് .
അതേ, ആ കുട്ടി ഡോർ തുറന്ന് കൊടുത്തിട്ടുണ്ടാവാം\"

\"ആർക്ക്.....\"

\"അന്ന് നിങ്ങളുടെ റിലേറ്റീവ്സും, ഫ്രണ്ട്സും മാത്രമല്ലേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.\"

\"അതേ\"

\"അങ്ങനെ  ആണെങ്കിൽ അവരിൽ ആരെങ്കിലും ആകാം.
ഇവിടെ ആരൊക്കെയാ തങ്ങിയത് \"

\"അങ്ങനെ ഒരുപാട് പേരൊന്നും ഇവിടെ ഇല്ലായിരുന്നു, പാർട്ടി കഴിഞ്ഞ് അവോരൊക്ക അവരുടെ വീട്ടിലേക്ക് പോയി.

രണ്ടുമൂന്നു ഫാമിലിസ് മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ അവളുടെ ഫ്രണ്ട്‌സ് ഒക്കെ സിയ യുടെ വീട്ടിലാണ് സ്റ്റേ ചെയ്തത്.\"

\"മതിയല്ലോ....,
ഒന്നുരണ്ട് ഫാമിലിസ് ഉണ്ടായിരുന്നില്ലേ.
തന്റെ മമ്മി പറഞ്ഞത് വെച്ചാണെങ്കിൽ  കിടക്കുന്നതിനു മുൻപ് നോക്കുമ്പോഴും, ആ കുട്ടിയുടെ റൂം ലോക്ക് ആയിരുന്നു.

പിന്നെ പുറത്ത് നിന്നും ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ തന്നെ പുറത്തെ ക്യാമറയിൽ അത് തെളിയുമായിരുന്നു.

അതിൽ അങ്ങനെ ഏതൊന്നുമില്ല
പിന്നെ സംശയിക്കേണ്ടത് അകത്തുള്ളവരെയല്ലേ. \"

\"അങ്ങനെയൊക്കെ........\"

\"എടൊ ഞാൻ ഒരു പോസിബിലിറ്റി മാത്രമാണ് പറഞ്ഞത് . ചിലപ്പോൾ അത് സത്യവുമാവാം. 

അതുമല്ലെങ്കിൽ തന്റെ സിസ്റ്റർ അറിയാതെ മാറ്റാരെങ്കിലും ആ റൂമിൽ കയറിയിട്ടുണ്ടെങ്കിലോ. \"

\"വാട്ട് യു മീൻ \"

\"അതായത്, ജ്യൂസുമായി തന്റെ മമ്മി റൂമിലേക്ക് വരുമ്പോൾ ജിഷാന ബാത്‌റൂമിൽ ആയിരുന്നു,  ജ്യൂസ്‌ മേശപ്പുറത്തു വെച്ചതിനുശേഷം മമ്മി പുറത്തേക്ക് പോകുകയും ചെയ്തു.

ആ സമയം ആ റൂമിൽ ആരുമുണ്ടയിരുന്നില്ല.

ആ സമയം,   ആ റൂമിൽ കയറിയ ആൾ ജ്യൂസിൽ സ്ലീപ്പിങ് ടാബ്ലറ്റ് ചേർക്കുകയും ആരും കാണാതെ റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മറഞ്ഞിരിക്കുകയും ചെയ്യുന്നു. 

ബാത്‌റൂമിൽ നിന്നുവന്ന ജിഷാന ഇതൊന്നുമറിയാതെ  ജ്യൂസ്‌ കുടിക്കുന്നു.
അല്പസമയത്തിനുശേഷം മമ്മി വീണ്ടും റൂമിലേക്ക്   വന്ന് റൂം ലോക്ക് ആക്കി കിടക്കാൻ പറഞ്ഞിട്ട് ഗ്ലാസുമായി തിരുച്ചുപോരുന്നു .

പിന്നെ ചെന്ന് നോക്കുമ്പോഴും റൂം ലോക്ക് ആയിരുന്നു.
അപ്പോഴും ആ ആൾ അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നിരിക്കാം. 

കൃത്യം നടത്തിയതിനുശേഷം  ആ ആൾ ഡോർ    അൺലോക്ക് ആക്കി പുറത്തുവരുന്നു.  
അങ്ങനെ ആയിക്കൂടെ\"

\" അങ്ങനെയെങ്കിൽ,
അങ്ങനെയെങ്കിൽ ആരായിരിക്കും 
അത് \"

\"ആരുമാവാം. അതാണ് ഞാൻ പറഞ്ഞത് നിങ്ങളുമായി, അല്ലെങ്കിൽ ജിഷാനയുമായി അടുപ്പമുള്ള ഒരാളായിരിക്കാം അത് എന്ന്.

അങ്ങനെ ഒരാളുണ്ടെങ്കിൽ അന്നേ ദിവസം അയ്യാൾ ഇവിടെ തന്നെ ഉണ്ടായിരുന്നിരിക്കണം.

 ഈ വിവാഹത്തിൽ ബന്തുക്കൾക്ക് ആർക്കെങ്കിലും  എന്തെങ്കിലും എതിർപ്പോ, ഇഷ്ടക്കുറവോ ഉണ്ടായിരുന്നോ \"

\"ഏയ്, അങ്ങനെയൊന്നുമില്ലായിരുന്നു.
അവരൊക്കെ നല്ല ഹാപ്പിയായിരുന്നു \"

\"പുറമെ എല്ലാവരും ഹാപ്പി ആയിരിക്കും മറ്റുള്ളവരുടെ ഉള്ള് കാണാനുള്ള യന്ത്രമൊന്നും തന്റെ കയ്യിൽ ഇല്ലല്ലോ.

ഈ കേസിൽ നമുക്ക് ആദ്യം അറിയേണ്ടത് ആ കുട്ടിക്ക് സൂയിസൈഡ് ചെയ്യാൻ തരത്തിലുള്ള എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നാണ്.

അതിന് ആദ്യം  എനിക്ക് ആ കുട്ടിയുമായി അടുപ്പമുള്ള മറ്റുകുട്ടികളുമായി ഒന്ന് സംസാരിക്കണം.

ജിഷാന ഏത് കോളേജിലാ
പഠിച്ചിരുന്നത് \"

\"കോഴിക്കോട് മെഡിക്കൽ കോളേജിലാ\"

\"ജിഷാനയുടെ ക്ലോസ് ഫ്രണ്ട്‌സ് ന്റെ ഡീറ്റെയിൽസ് എനിക്കൊന്ന് വേണം.\"

\"അവരുടെ ഫോട്ടോ റൂമിൽ കാണും, പിന്നെ കോൺടാക്ട് നമ്പർ അവളുടെ ഫോണിലും ഉണ്ടാവും അതിൽ നിന്നും എടുക്കാം. \"

\"ഈ ഫോണും, ലാപ്ടോപ് ഉം ഒക്കെ കമ്മീഷണർ സാർ നോക്കിയായിരുന്നോ\"

\"ഉവ്വ്, അന്നേദിവസം തന്നെ അതൊക്കെ നോക്കിയിരുന്നു\"

\"ആവശ്യം വന്നാൽ താൻ അതൊന്ന് ഹാജരാക്കണം \"

\"ഒക്കെ,\"

\"ശരി....,
താൻ എന്നാ പിന്നെ ഫ്രണ്ട്‌സ് ന്റെ ഡീറ്റെയിൽസ് എടുക്ക്\"

റൂമിൽ നിന്നുമെടുത്ത ഫോട്ടോയും, നമ്പറും ഇഷാനി പ്രവീണിന് കൊടുക്കുന്നു.

\"ഇവർ നാലുപേരുമാണ് അവളുടെ ക്ലോസ് ഫ്രണ്ട്‌സ്
സിയ, രേഷ്മ, കിരൺ, ജോൺ \"

\"ഒക്കെ......\"

                                               തുടരും......



പറയാതെ പോയൊരിഷ്ടം ഭാഗം -16💕

പറയാതെ പോയൊരിഷ്ടം ഭാഗം -16💕

4.2
9739

പിറ്റേദിവസം തന്നെ ജിഷയുടെ ഫ്രണ്ട്‌സ് നെ കാണാനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവീൺ ചെല്ലുന്നു. അവിടെ ചെന്ന് ആദ്യം കണ്ടത് കിരണിനെയായിരുന്നു.കിരണിനോട് പ്രവീൺ  ജിഷനയെ കുറിച്ച് ചോദിക്കുന്നു.\"ഞാൻ പ്രവീൺ,  ഇന്നലെ  വിളിച്ചിരുന്നില്ലേ,  ജിഷാനയുടെ കേസ് ഞാനാണ് അന്നെഷിക്കുന്നത്.\"\"ആ മനസ്സിലായി സാർ.സാറിന് എന്നോട് എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞിരുന്നു . \"\"അതേ...,കിരണിന് ജിഷാനയേ എങ്ങനെയാ  പരിജയം. \"\"അത് കോളജിൽ വെച്ചുള്ള പരിജയമാണ്.\"\"ഇവിടെവെച്ചാണോ ആദ്യമായി, ആ കുട്ടിയെ കാണുന്നത്.\"\"അതേ.കാണുന്നതും, പരിചയപ്പെടുന്നതും ഇവിടെ വെച്ചു തന്നെയാ \"\"കിരണിന് ആ കുട്ടി