Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം 18💕

രേഷ്മയുമായി സംസാരിച്ചതിന് ശേഷം പ്രവീൺ കോളേജിലെ മെൻസ് ഹോസ്റ്റലിലേക്ക് പോയി.
അവിടത്തെ വാർഡനെ കാണുകയും ജോണിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ചോദിച്ചറിയുകയും ചെയ്തു .

അതുകഴിഞ്ഞു ജോണിന്റെ  റൂമിലേക്ക് പോയി, ജോണിന്റെ റൂം മേറ്റുമായി സംസാരിക്കുന്നു. 

\"എന്താ തന്റെ പേര് \"

\"സച്ചിൻ\"

\"ഈ റൂമിൽ താനും ജോണും മാത്രമാണോ \"

\"അല്ല, വേറെ രണ്ടു പേരുകൂടി ഉണ്ട്. \"

\"ജോണുമായി കൂടുതൽ അടുപ്പമുള്ളത് തനിക്കാന്നാ വാർഡൻ പറഞ്ഞത് \"

\'അതേ സാർ \"

\"ജോൺ  ഇവിടെ ഇല്ല, വീട്ടിലേക്ക് പോയെന്നാണ് വാർഡൻ പറഞ്ഞത്.  ശെരിയാണോ \"

\"അതേ സാർ, അമ്മക്ക് സുഖമല്ലെന്നു പറഞ്ഞാണ് പോയത്.\"

\"പോയിട്ട് എത്ര ദിവസമായി \"

\"രണ്ടു മൂന്നു ദിവസമായി.  \"

\"ജോണിന്റെ സാധനങ്ങൾ ആണോ
ഇത് \"

\"അതേ...  \"

പ്രവീൺ ബുക്സ് ഒക്കെ മറിച്ചു നോക്കുന്നു.

\"ജോൺ പഠിത്ത കാര്യത്തിൽ എങ്ങനെയാ, നന്നായി പഠിക്കുന്ന ആളാണോ.\"

\"അതേ സാർ...\"

\"ഈ  ജിഷാനയും, ജോണും തമ്മിൽ നല്ല അടുപ്പമായിരുന്നു അല്ലേ.\"

\"അതേ, അവന്റെ ബെസ്റ്റ് ഫ്രണ്ടാ ജിഷ. അവന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ മടിയില്ലാതെ ചോദിക്കാൻ കഴിയുന്ന ആള് അവള് മാത്രമാണെന്നാണ്  അവൻ എപ്പോഴും പറയാറുണ്ട് \"

\"സഹായമെന്ന് പറയുമ്പോൾ ഫൈനഷ്യലി ആണോ\"

\"ക്യാഷ് ആവശ്യമുള്ളപ്പോഴും അവൾ കൊടുക്കാറുണ്ട്, പിന്നെ അവന്റ ഹോസ്റ്റൽ ഫീസ് അടക്കുന്നതും
അവളായിരുന്നു.\"

\"ഓഹ്....,
അപ്പോൾ അത്രക് അടുപ്പമുണ്ടായിരുന്നു.

അവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന് ചില കുട്ടികൾ പറയുന്നത് കേട്ടു ശെരിയാണോ.\"

\"ഏയ്, അങ്ങനൊന്നുമില്ല, സാർ.
അത് അവരുടെ അടുപ്പം വെച്ച്, ചിലരൊക്കെ കളിയാക്കുമായിരുന്നു.
കാര്യത്തിൽ അവർ നല്ല ഫ്രണ്ട്‌സ് മാത്രമാ. \"

\"തന്റെ വീട് എവിടെയാ,\"

\"ട്രിവാൻഡ്രം\"

\"ഇയ്യാളെ ജിഷാനയുടെ മാര്യേജിന് വിളിച്ചില്ലായിരുന്നോ\"

\"ഉവ്വ്, സാർ\"

\"എന്നിട്ട് താൻ പോയോ\"

\"പോയി സാർ, അപ്പോഴാ അവൾ മരിച്ച വിവരം അറിയുന്നത്\"

\"റീസെപ്ഷന് താൻ പോയില്ലേ\"

\"ഇല്ല, ജോൺ വിളിച്ചിരുന്നു.
കുറച്ചു നോട്സ് കംപ്ലീറ്റ് ആക്കാനുണ്ടായിരുന്നു അതുകൊണ്ട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.\"

\"ജോൺ പത്തനംതിട്ട, അല്ലെ,\"

\"അതേ,തലേദിവസത്തെ റിസെപ്ഷന് പോകനായിട്ടാണ് അവൻ എന്റെ വീട്ടിലേക്ക് വന്നത് \"

അവിടെനിന്നും ജിഷാനയുടെ മാര്യേജിന് വേണ്ടി ട്രിവാൻഡത്തേക്ക് വന്ന ജോൺ അവരുടെ അടുപ്പം വെച്ച്,
നേരെ ആ കുട്ടിയുടെ വീട്ടിലേക്കല്ലേ പോകേണ്ടിരുന്നത്.

അതും മറ്റു നാലുപേരും ഉച്ചക്ക് തന്നെ അവിടെ എത്തിയ സ്ഥിതിക്ക്. 
ജോൺ എപ്പോഴാ ഇയ്യാളുടെ വീട്ടിലേക്ക് വന്നത്\"

\"രാവിലെ... ഒരു പത്തു,  പതിനൊന്നു മണിയാവും.\"

\"താൻ വരാത്തത് കൊണ്ട് ജോൺ ഒറ്റക്ക് പോയി \"

\"അതേ സാർ\"

\"താൻ, നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നോ , റിസപ്ഷന് പോവുന്നില്ല, പിറ്റേന്ന് വിവാഹത്തിനെ പോകുന്നുള്ളു എന്ന്. അതോ നോട്സ് എഴുതി തീരാത്തതുകൊണ്ട് പോണ്ടെന്ന് വെച്ചതാണോ\"

\"അല്ല, ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. \"

\"പിന്നെ എന്തിനാ ജോൺ തന്റെ വീട്ടിലേക്ക് വന്നത്. മം....

താൻ വരുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ, ജോണിന് നേരെ തന്നെ ജിഷാനയുടെ വീട്ടിലേക്ക് ചെന്നാൽ പോരായിരുന്നോ., പിന്നെ തന്റെ വീട്ടിലേക്ക് വരേണ്ടതില്ലല്ലോ \"

\"അത്..., അത്,  എനിക്കറിയില്ല സാർ. \"

\"സത്യം , പറ എന്തിനാ ജോൺ നിന്റെ വീട്ടിലേക്ക് വന്നത്, പറയാൻ..., പറഞ്ഞില്ലെങ്കിൽ നിന്നെക്കൊണ്ട് എങ്ങനെ പറയിക്കണമെന്ന് എനിക്കറിയാം \"

\"അത് സാർ.....,
ജോണിന്......,
ജിഷയോട് പ്രണയം ആയിരുന്നു.

അവളെ അവന് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അവൻ ആ സ്നേഹം ആരോടും  പറയാതെ ഉള്ളിൽ ഒതുക്കി വെച്ചു . 

ഒരുപാട്  പ്രാവശ്യം  ഈ കാര്യം അവളോട്‌ പറയാൻ അവൻ ശ്രേമിച്ചിരുന്നു.
പക്ഷേ അവനെക്കൊണ്ട് അതിന് കഴിഞ്ഞില്ല.

അവളുടെ ക്യാരക്ടർ വെച്ചു ഈ കാര്യം അറിഞ്ഞാൽ  അവൾ ഏങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് പേടിയായിരുന്നു 
അവന് . ചിലപ്പോൾ ഫ്രണ്ട്ഷിപ് പോലും ഇല്ലാതാകുമെന്ന് അവൻ ഭയന്നിരുന്നു. 

അവസരം കിട്ടുമ്പോൾ  പറയാം, പറയാം എന്ന് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞു പോയി.  പെട്ടന്നായിരുന്നു അവളുടെ എൻഗേജ്മെന്റ് തീരുമാനിച്ചത്.

അന്നേ അവൻ പകുതി തകർന്ന അവസ്ഥയിൽ ആയിരുന്നു, പിന്നെ വിവാഹം ഒരു വർഷം കഴിഞ്ഞേ ഉള്ളു എന്നറിഞ്ഞപ്പോൾ  പതിയെ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കാം എന്ന പ്രേതീക്ഷ അവനു മുന്നിൽ  ഉണ്ടായിരുന്നു.

പക്ഷേ.., ആ പ്രേതീക്ഷ ഒക്കെ തകിടം മറിച്ചു കൊണ്ടാണ്, രണ്ടാഴ്ച കഴിഞ്ഞു  അവളുടെ വിവാഹമാണെന്ന 
വാർത്ത അവനെ തേടി എത്തിയത്.

അവനെ അത് നല്ല സങ്കടത്തിലാക്കി . അതുകൊണ്ട് വിവാഹത്തിന് പോകുന്നില്ലെന്നും,  അവളെ ആ വേഷത്തിൽ കാണാൻ കഴിയില്ലെന്നും പറഞാണ് എന്റെ വീട്ടിലേക്ക് വന്നിരുന്നത് . 

അവളും ഫ്രണ്ട്സും നിരന്തരം വിളിച്ചതിനെ തുടർന്നാണ് അവൻ മനസ്സില്ല മനസ്സോടെ അങ്ങോട്ടേക്ക് പോയത്. \"

\"പോയതിന് ശേഷം എപ്പോഴാ തിരികെ വന്നത് \"

\"പിന്നെ അവൻ എന്റെ വീട്ടിലേക്ക് വന്നില്ല, ഞാൻ വിളിച്ചപ്പോൾ ഫോണും എടുത്തിരുന്നില്ല.

അവൻ എന്തെങ്കിലും കടുംകൈ കാണിക്കുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു.

പിന്നെ പിറ്റേദിവസം ജിഷയുടെ വീട്ടിൽ വെച്ചാണ് ഞാൻ അവനെ
കാണുന്നത് \"

\"ആ കുട്ടിയുടെ മരണം നടന്നതിനുശേഷം ജോണിന്റെ മെന്റാലിറ്റി ഏങ്ങനെ ആയിരുന്നു.\"

\"ശെരിക്കും പറഞ്ഞാൽ അവൻ ആകെ ഡി‌പ്രെസ്ഡ് ആയിരുന്നു.

എപ്പോഴും എന്തോ ആലോചിച്ച് സങ്കട പെട്ടിരുപ്പാ , ക്ലാസ്സിൽ ശ്രെദ്ധിക്കില്ല ,
പിന്നെ രാത്രയിൽ ഉറങ്ങാതെ എന്തോ ആലോചിചിരിക്കുന്നതും കാണാം.\"

\"ഒക്കെ,
ജോൺ എന്ന് തിരികെ വരുമെന്നാണ് പറഞ്ഞത്\"

\"ഇനി രണ്ടു ദിവസം ഹോളിഡേ അല്ലെ സാർ. അത് കഴിഞ്ഞ് വരവായിരിക്കും.

വിളിച്ചു നോക്കാമെന്നു വെച്ചാൽ അവന്റെ ഫോൺഇന്നലെ രാത്രി മുതൽ സ്വിച് ഓഫാ.\"

\"ശെരി, ഇനിയും ആവശ്യമുള്ളപ്പോൾ ഞാൻ വിളിക്കും,\"

\"ശെരി സാർ \"

പ്രവീൺ അവിടെന്ന് വേണ്ട വിവരങ്ങൾ ശേഖരിച്ച ശേഷം തിരികെ മടങ്ങുന്നു.

സ്റ്റേഷനിൽ എത്തിയതിനുശേഷം, കൂടെയുള്ള പോലീസുകാരനോട് ഇതിനെ പറ്റി സംസാരിക്കുന്നു.

ജോണിന്റെ ഫോൺ നമ്പർ അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുന്നു.

\"ഈ നമ്പറിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ ഡീറ്റെയിൽസ് എനിക്ക് വേണം,

ആരെയൊക്കെ വിളിച്ചു, ഏതൊക്കെ ടവർ ലൊക്കേഷൻ ആയിരുന്നു, അങ്ങനെ എല്ലാ , ഡിറ്റൈൽസും   \"

\"ഒക്കെ സാർ,
എന്താ സാർ ഇവനാണോ പ്രതി. \"

\"പ്രതിയാക്കാറായിട്ടില്ല, ചെറിയൊരു സംശയം.  റിസെപ്ഷൻ ടൈമിൽ അർജന്റ് ആണെന്ന് പറഞ്ഞ് പോയ ആള് തിരികെ വന്നത് പിറ്റേദിവസമാണ്.
ആ ടൈമിൽ അവൻ എവിടെ ആയിരുന്നു എന്ന് അറിയണം \"

\"പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആ കുട്ടി മരണപ്പെട്ടത് ഒന്നരക്കും രണ്ടിനും ഇടക്കാണെന്നല്ലേ പറയുന്നത്.\"

\"അതേ,\"

\"ആ സമയം വീട് ലോക്ക് ആയിരുന്നു.
പുറത്ത് നിന്നും ആർക്കും ആരും കാണാതെ കയറാൻ പറ്റില്ല.
അല്ലെങ്കിൽ അതിനുമുൻപ് അതിനുള്ളിൽ കയറിയിരിക്കണം.

റെസർപ്ഷന്റെ പകുതിയിൽ വെച്ചുള്ള ഇവന്റെ മിസ്സിങ്ങും, ആ കുട്ടിയോട് അവനുള്ള പ്രണയവുമെല്ലാം വെച്ചു നോക്കുമ്പോൾ.......,
ഒരു സംശയം.

പോരാത്തതിന് അവന് ആ വീടുമായി മുൻപരിചയം ഉള്ളത് കൊണ്ട്
വീടിന്റ ഓരോ മുക്കും മൂലയും അവനറിയാം.

താൻ എന്തായാലും ആ ഡീറ്റെയിൽസ് ഒന്ന് എടുക്ക്, നമുക്ക് നോക്കാം\"

\"ശെരി സാർ\" 

                                         തുടരും.......



പറയാതെ പോയൊരിഷ്ടം ഭാഗം -19💕

പറയാതെ പോയൊരിഷ്ടം ഭാഗം -19💕

4.4
10604

അന്നേദിവസം വൈകുന്നേരം പ്രവീൺ ഇഷാനിയുടെ വീട്ടിലേക്ക് പോകുന്നു.കോണിങ് ബെൽ കേട്ട് വാതിൽ തുറന്നത് ഇഷാനി ആയിരുന്നു.\"ആ...., പ്രവീൺ ആയിരുന്നോ വരൂ\"\"താൻ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ\"\"പോയി.., ഇന്ന് നേരത്തെ ഇറങ്ങി \"\"ഇരിക്ക് \"\"കേസ് അന്നെഷണമൊക്കെ ഏതു വരെ ആയി \"\"ആ.....,അത് നടക്കുന്നുണ്ട്. \"\"തനിക് കുടിക്കാൻ  എന്താവേണ്ടേ\"\"നിർബന്ധമാണേ കുറച്ചു ചൂട് വെള്ളം തന്നാൽ മതി. \"വെള്ളം കൊടുത്തതിനു ശേഷം, കേസിന്റെ അപ്ഡേറ്റ്സിനെ പറ്റി ഇഷാനി പ്രവീണിനോട് ചോദിക്കുന്നു. \"തനിക്  ഈ ജോൺ എന്ന പയ്യനെ പറ്റി എന്തെങ്കിലും കാര്യങ്ങൾ അറിയോ \"\"ജിഷയുടെ ഫ്രണ്ട് ജോണിനെകുറിച്ചാണോ, താൻചോദിച്ചേ \"\"അതേ\"\"ഞ