Aksharathalukal

നറുവസന്തം

നക്ഷത്രപ്പൂക്കളെ കുമ്പിളിലാക്കുന്ന
നറുവസന്തത്തിനായ് കാത്തിരിക്കാം.

പാരിജാതത്തിന്റെ വിത്തൊരിടങ്ങഴി
അമ്പിളി മുറ്റത്തു തൂവിനോക്കാം!

നാളത്തെ ഓണങ്ങൾ അന്യഗ്രഹത്തിലെ
പൂവിന്റെ പൂക്കളം തീർത്തതാവാം!

മണ്ണിലെത്താത്തൊരാ വാസന്ത സ്വപ്നങ്ങൾ
അകലെ പൊലിക്കട്ടെ മേൽക്കുമേലിൽ!


കാമശാപം

കാമശാപം

1
464

  രാത്രിയിൽ, ആലുവാപ്പട്ടണ മധ്യത്തിൽ, കാമകേളിക്കായി നന്നായുറങ്ങുന്ന കൊച്ചുപെൺ കുഞ്ഞിനെ, റാഞ്ചിക്കടന്നു നരാധമൻ!  കുഞ്ഞിന്റെ രോദനം കേട്ടവിടെത്തിയനാട്ടുകാർ, കാമപ്പിശാചിന്റെ കടിയേറ്റു പിടയുന്ന ജീവനെ രക്ഷിച്ചു രാത്രിയിൽ!നാളുകളേറെയായ് പിഞ്ചുബാല്യങ്ങളെ കാമനീരാളികൾഞെക്കിത്തകർക്കുന്ന കാഴ്ചകൾ കണ്ടു മടുത്തു നാം!നീതിബോധത്തിൻ തകർച്ചയോ, സാമൂഹ്യ-ബന്ധ ശൈഥില്യമോതെറ്റായ സംസ്കാര വേലികൾക്കുള്ളിലെസമ്മർദ ശാപമോ;എന്താണ്, ഏതാണ് കാമാന്ധതയ്ക്കിന്ന്ഉന്മാദമാടുവാൻവേദിയൊരുക്കിയീ കേളി കൊട്ടുന്നവർ?മ്ലേച്ഛമാം ചിന്തകൾ, ശൈലികൾ, പാട്ടും കഥകളുംനന്നായ് വി