പറയാതെ പോയൊരിഷ്ടം ഭാഗം -19💕
അന്നേദിവസം വൈകുന്നേരം പ്രവീൺ ഇഷാനിയുടെ വീട്ടിലേക്ക് പോകുന്നു.
കോണിങ് ബെൽ കേട്ട് വാതിൽ തുറന്നത് ഇഷാനി ആയിരുന്നു.
\"ആ....,
പ്രവീൺ ആയിരുന്നോ വരൂ\"
\"താൻ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ\"
\"പോയി..,
ഇന്ന് നേരത്തെ ഇറങ്ങി \"
\"ഇരിക്ക് \"
\"കേസ് അന്നെഷണമൊക്കെ ഏതു വരെ ആയി \"
\"ആ.....,
അത് നടക്കുന്നുണ്ട്. \"
\"തനിക് കുടിക്കാൻ എന്താ
വേണ്ടേ\"
\"നിർബന്ധമാണേ കുറച്ചു ചൂട് വെള്ളം തന്നാൽ മതി. \"
വെള്ളം കൊടുത്തതിനു ശേഷം, കേസിന്റെ അപ്ഡേറ്റ്സിനെ പറ്റി ഇഷാനി പ്രവീണിനോട് ചോദിക്കുന്നു.
\"തനിക് ഈ ജോൺ എന്ന പയ്യനെ പറ്റി എന്തെങ്കിലും കാര്യങ്ങൾ അറിയോ \"
\"ജിഷയുടെ ഫ്രണ്ട് ജോണിനെകുറിച്ചാണോ, താൻ
ചോദിച്ചേ \"
\"അതേ\"
\"ഞാൻ അതൊന്നും ചോദിക്കാറില്ല. പിന്നെ അവളുടെ ഫ്രണ്ട്സിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ അവൾ പപ്പയോടും മമ്മിയോടും പറയാറുണ്ട്.
ഈ ജോൺ എന്ന പയ്യൻ ഒരു പാവപ്പെട്ട കുടുബത്തിൽ ഉള്ളതാ. പഠിക്കാൻ മിടുക്കനുമായിരുന്നു.
പപ്പക്കും, മമ്മിക്കും അവനോട് നല്ല കാര്യമായിരുന്നു. വേറൊന്നും എനിക്കറിയില്ല. \"
\"പപ്പക്കും, മമ്മിക്കും മാത്ര മല്ല തന്റെ സിസ്റ്ററിനും അവനോട് നല്ല അടുപ്പമായിരുന്നു. \"
\"അടുപ്പമോ \"
\"അടുപ്പമെന്ന് വെച്ചാൽ, നല്ല അടുത്ത ഫ്രണ്ട്‌സ് അത്ര തന്നെ \"
\"ഓഹ്..,
അങ്ങനെ, ഞാൻ കരുതി...\"
\"താനെന്താ കരുതിയെ, പ്രണയമാണെന്നോ.
എന്നാൽ അങ്ങനെ തന്നെയാ എല്ലാവരും പറയുന്നത് .
പക്ഷേ..., അത് അതങ്ങനെ അല്ലെന്നാണ്., ജിഷാനയുടെ ഫ്രണ്ട്‌സ് പറയുന്നത്.\"
\" നീ എന്താ അങ്ങനെ പറഞ്ഞെ,എന്തെങ്കിലും പ്രശ്നം
ഉണ്ടോ \"
\"ഹേയ്.. ഞാൻ വെറുതെ പറഞ്ഞതാ.
ടോ, പിന്നെ ഞാൻ വന്നത് എനിക്, സിയ എന്ന് പറയുന്ന കുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു.
ആ കുട്ടിയോട് ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു.\"
\"അത് പിന്നെ അവളോട് ഇപ്പോൾ സംസാരിക്കുക....,
വേറൊന്നുമല്ല ആ കുട്ടിയുടെ ഫിസിക്കൽ ആൻഡ് മെന്റൽ കണ്ടിഷൻ.....
അതൊന്ന് നോർമൽ ആയിട്ട്
പോരെ ....\"
\"അത് എനിക്ക് അറിയാം, ചോദ്യം ചെയ്യലൊന്നുമല്ല. എനിക്ക് ചില കാര്യങ്ങൾ ആ കുട്ടിയിൽ നിന്നും ഒന്ന് ചോദിച്ചറിയണം അത്ര ഉള്ളു.
താൻ ഒന്ന് കൂടെ വന്നാൽ മതി,
ഞാൻ അധികം ബുദ്ധിമുട്ടിക്കില്ല.\"
\"ഒക്കെ, താൻ വാ.....\"
അവർ രണ്ടുപേരും സിയയുടെ വീട്ടിലേക്ക് ചെല്ലുന്നു.
സിയയുടെ മമ്മി വീട്ടിനു പുറത്ത് തന്നെ നിലപ്പുണ്ടായിരുന്നു
\"ആന്റി.....\"
\"എന്താ മോളോ,\"
\"ആന്റി ഇത് പ്രവീൺ എന്റെ ഫ്രണ്ടും നമ്മുടെ സ്റ്റൈഷനിലെ si മാണ്.
ജിഷയുടെ കേസ് പ്രവീൺ ആണ് അന്നെഷിക്കുന്നത്.
പ്രവീണിന് സിയയോട് ജിഷയെ കുറിച്ചുള്ള ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു.\"
\"മോളെ...,
ജിഷേ കുറിച്ച് ചോദിച്ചാൽ അവൾക്ക്.....,\"
\"അധികം ഒന്നുമില്ല ആന്റി, ജസ്റ്റ് ഒന്ന് രണ്ട് കാര്യങ്ങൾ മാത്രം \"
\"ശെരി..., അവള് മുകളിലാണ് ഞാൻ വിളിക്കാം സാറെ...,
മോളെ സിയാ... \"
\"ഹേയ് വേണ്ട, ഞങ്ങൾ അങ്ങോട്ടേക്ക് പോയ് കണ്ടോളാം \"
\" അത് സാറിന് ബുദ്ധിമുട്ട് ആകില്ലേ \"
\"ഹെയ്, എന്ത് ബുദ്ധിമുട്ട്, ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ലെ \"
\"എന്നാ ശെരി\"
അവർ രണ്ടു പേരും സിയയുടെ റൂമിലേക്ക് ചെല്ലുന്നു.
\"സിയാ.....,\"
കിടക്കുകയായിരുന്നു അവൾ ഇഷാനിയുടെ വിളകേട്ട് എഴുന്നേൽക്കുന്നു.
\"സിയ, ഇത് ജിഷ യുടെ കേസ് അന്നെഷിക്കുന്ന ഓഫീസറാണ് പ്രവീൺ.
സാറിന് നിന്നോട് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന്.
ഞാൻ പുറത്തു നിൽക്കാം.\"
ഇഷാനി റൂമിന് പുറത്തേക്ക് പോകുന്നു.
\"എന്താ സാറിന് ചോദിക്കാനുള്ളത് \"
\"സിയയും, ജിഷയും തമ്മിൽ കുഞ്ഞുനാൽ മുതലുള്ള അടുപ്പമാണ് അല്ലേ\"
\"അതേ സാർ \"
\"അപ്പോൾ നിങ്ങൾ, പരസ്പരം നന്നായി അറിയുന്നവരായിരിക്കും\"
\"അതേ , ഞങ്ങൾക്കിടയിൽ ഒന്നും ഒളിക്കുവാൻ ഉണ്ടായിരുന്നില്ല \"
\"അതുകൊണ്ടാവും പല കാര്യങ്ങളിലും നിങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതും. അതിന്റ പേരിൽ വഴക്കുണ്ടാക്കുന്നതും, പിണങ്ങുന്നതുമെല്ലാം. എന്താ
ശെരിയല്ലേ \"
\"അങ്ങനെ സാർ പറയുന്നതുപോലെ വലിയ വഴക്കൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.
പിന്നെ ചെറിയ കാര്യങ്ങൾക്ക് ജസ്റ്റ് ഒന്ന് പിണങ്ങും, ആ പിണക്കത്തിന് ചെറിയ ആയുസ്സെ ഉണ്ടാകാറുള്ളു.\"
\"ഒക്കെ.., സമ്മതിച്ചു.
ജിഷാനക്ക് ഈ വിവാഹത്തിന് പൂർണമായും സമ്മതമായിരുന്നോ.\"
\"അതെ, \"
\"തനിക്കോ, തനിക് ഫൈസ്സലുമായുള്ള വിവാഹത്തിന്, ഇഷ്ടമായിരുന്നോ.\"
\"അതെന്താ സാർ അങ്ങനെ ചോദിച്ചത്\"
\"അല്ല, നിങ്ങളുടെ അടുപ്പം വെച്ച് തന്റെ ഇഷ്ടവും, ആ കുട്ടി നോക്കാതിരിക്കില്ല.
ചിലപ്പോൾ തനിക് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ആ കുട്ടി വിവാഹത്തിൽ നിന്നും പിന്മാറില്ലേ.
അത്കൊണ്ട് ചോദിച്ചതാ.
തനിക് എന്തെങ്കിലും ഇഷ്ട കുറവ് ഉണ്ടായിരുന്നോ\"
\"ഇല്ല \"
\"പ്രണയത്തോട് അത്ര താല്പര്യം ഉള്ള ആളായിരുന്നില്ല ജിഷാന എന്ന് നിങ്ങളുടെ ഫ്രണ്ട്‌സ് ക്ക് പറഞ്ഞു.
അത് ശെരിയാണോ \"
\"അതേ \"
\" അങ്ങനെയുള്ള ഒരാൾ
തന്റെ അടുത്ത കുട്ടികാരിയുടെ പ്രണയം അറിഞ്ഞപ്പോൾ എങ്ങനാ റിയാക്ട് ചെയ്തത്.\"
\"സാറെന്താ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല\"
\"താനും, കിരനുമായുള്ള ഇഷ്ടം അറിഞ്ഞപ്പോൾ ജിഷാന യുടെ പ്രതികരണം ഏങ്ങനെ ആയിരുന്നു.\"
\"അവൾക്ക് ഒരു എതിർപ്പും
ഇല്ലായിരുന്നു \"
\"അത് വെറുതെ..,
ആ കുട്ടി എന്തായാലും തന്നെ ആദ്യം ഇതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാവാം\"
\"ഇല്ല സാർ,
കിരണിന് എന്നോടുള്ള ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് പോലും ജിഷേടെ അടുത്തായിരുന്നു.
അവളാണ് എന്നെ ഫോഴ്സ് ചെയ്ത് അവനോട് ഇഷ്ടമാണെന്ന് പറയിച്ചത് പോലും .
പിന്നെങ്ങനെയാ സാർ പറഞ്ഞത് പോലെ അവൾ ഈ ബന്ധം എതിർക്കുന്നത് \"
\"ഓക്കെ..., സോറി, മൈ മിസ്റ്റേക്ക്...
മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപ്, താനും, ജിഷാനയും തമ്മിൽ കോളേജിൽ വെച്ച് വഴക്കുണ്ടാക്കിയിരുന്നില്ലേ,
അന്ന് കോളേജ് കട്ട് ചെയ്ത് ഹോസ്റ്റലിൽ നിന്നും നേരെ നിങ്ങൾ രണ്ടുപേരും വീട്ടിലേക്ക് വരുകയും ചെയ്തു.
എന്താ അതിന് കാരണം \"
\"ഞാൻ പറഞ്ഞല്ലോ സാർ ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ പിണക്കങ്ങളൊക്ക ഉണ്ടാകും. അതൊക്കെ പെട്ടെന്ന് തന്നെ മാറുകയും ചെയ്യും.
പിന്നെ അതിന്റയൊക്കെ കാരണങ്ങൾ ഓർത്തു വെക്കാനോ, മാറ്റാരോടെങ്കിലും ഷെയർ ചെയ്യേണ്ട കാര്യമോ ഞങ്ങൾക്കില്ല \"
\"പക്ഷേ ഈ കാരണം
എനിക്കറിയണം \"
\"അതൊക്കെ ഞങ്ങളുടെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങളാണ്, ആ കാര്യങ്ങളൊന്നും സാറിനോട് പറയേണ്ട ആവശ്യം എനിക്കില്ല.
പിന്നെ ജിഷയുടെ മരണവുമായി ഈ പ്രശ്നതിന് യാതൊരു വിധ ബന്ധവുമില്ല. ഇത് എന്നെ മാത്ര ബാധിക്കുന്ന കാര്യമാണ്.
സാറിന് ചോദിക്കാനുള്ളതൊക്ക കഴിഞ്ഞെങ്കിൽ, എനിക്കൊന്നു കിടക്കണമായിരുന്നു \"
\"മം...,
നമുക്ക് വീണ്ടും കാണേണ്ടി വരും.\"
പ്രവീൺ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ നിൽക്കാതെ റൂമിന് പുറത്തേക് വരുന്നു.
\"എന്തായി, പ്രവീൺ കാര്യങ്ങളൊക്കെ ചോദിച്ചോ\"
\"എടൊ.., ആ കുട്ടി എന്തൊക്കെയോ മറക്കുന്നത് പോലെ.
ചില കാര്യങ്ങൾക്കൊന്നും വ്യക്തമായി ഉത്തരം തരുന്നില്ല,\"
തുടരും......
പറയാതെ പോയൊരിഷ്ടം ഭാഗം -20💕
\"അതൊക്കെ നമുക്ക് പിന്നെ ചോദിക്കാമല്ലോ പ്രവീൺ, ഇപ്പോൾ അവളുടെ കണ്ടിഷൻ ആകെ മോശമാണ്, അതുകൊണ്ടാ അവള് ഇങ്ങനെ. ജിഷ പോയതിനു ശേഷം അവളുടെ അവസ്ഥ ആകെ മോശമാണ്.അവളാ റൂമിൽ നിന്നും പുറത്തിറങ്ങുന്നത് പോലും അപുർവ്വമാണ്.ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. പിന്നെ, പിന്നെ ആരോടും ഒന്നും മിണ്ടതേ ആയി.കുഞ്ഞുനാൽ മുതലുള്ള സൗഹൃദമല്ലേ. പെട്ടെന്ന് ഒരാൾ നഷ്ടപ്പെട്ടപ്പോൾ ആകെ തകർന്ന് പോയി പാവം. \"സംസാരിച്ചു, സംസാരിച്ചു അവർ ഇഷാനിയുടെ വീട്ടിലേക്ക് വന്നു.(ഇഷാനിയുടെ വീടിന് തൊട്ടടുത്തുള്ള വീടാണ്, സിയായുടേത് )\"ഹേയ്, സാരമില്ല ടോ, അത് വിട്ടേക്ക്.....,എന്നാ പിന്നെ ഞാൻ ഇറങ്ങുവാ, എനി