Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -20💕

\"അതൊക്കെ നമുക്ക് പിന്നെ ചോദിക്കാമല്ലോ പ്രവീൺ, ഇപ്പോൾ അവളുടെ കണ്ടിഷൻ ആകെ മോശമാണ്, അതുകൊണ്ടാ അവള് ഇങ്ങനെ. 

ജിഷ പോയതിനു ശേഷം അവളുടെ അവസ്ഥ ആകെ മോശമാണ്.
അവളാ  റൂമിൽ നിന്നും പുറത്തിറങ്ങുന്നത് പോലും അപുർവ്വമാണ്.

ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. പിന്നെ, പിന്നെ ആരോടും ഒന്നും മിണ്ടതേ ആയി.

കുഞ്ഞുനാൽ മുതലുള്ള സൗഹൃദമല്ലേ. പെട്ടെന്ന് ഒരാൾ നഷ്ടപ്പെട്ടപ്പോൾ ആകെ തകർന്ന് പോയി പാവം. \"

സംസാരിച്ചു, സംസാരിച്ചു അവർ ഇഷാനിയുടെ വീട്ടിലേക്ക് വന്നു.

(ഇഷാനിയുടെ വീടിന് തൊട്ടടുത്തുള്ള വീടാണ്, സിയായുടേത് )

\"ഹേയ്,  സാരമില്ല ടോ,  അത് വിട്ടേക്ക്.....,
എന്നാ പിന്നെ ഞാൻ ഇറങ്ങുവാ,  എനിക്ക് sp ഓഫീസ് വരെ ഒന്ന്
പോണം \"

\"ബിസി ആണെങ്കിൽ നീ പോയിക്കോ
ഞാൻ വിളിക്കാം \"

\"ശെരി....
ഇഷാ.........,    
  തന്റെ അനിയത്തിയുടെ
മാര്യേജ്, എൻഗേജ്മെന്റ് കഴിഞ്ഞു ഒരു വർഷത്തിനു  ശേഷമായിരുന്നില്ലേ   ആദ്യം തീരുമാനിച്ചിരുന്നത്.\"

\"അതെ\"

\"പിന്നെന്താ, പെട്ടെന്ന്  അത് മാറ്റാൻ  കാരണം. \"

\"അത്...,
ഫൈസി ഹയർ സ്റ്റഡിയിസിന് വേണ്ടി പുറത്തേക്ക് പോകൻ ഇരുന്നപ്പോഴാണ്, ജിഷയുടെ  പ്രെപ്പോസലുമായി അവർ വീട്ടിലേക്ക് വരുന്നത്.

രണ്ടു കൂട്ടർക്കും പരസ്പരം ഇഷ്ടമായപ്പോൾ പോകുന്നതിന് മുൻപ് എൻഗേജ്മെന്റ് നടത്തി വെക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്,

പിന്നെ എന്ത്‌ കാരണം കൊണ്ടാണെന്ന് എനിക്ക് അറിയില്ല, അവർക്ക് വിവാഹം ഉടനെ നടത്തേണമെന്ന് പറഞ്ഞു.

ജിഷ്ക്കും അതിൽ എതിർപ്പൊന്നും ഇല്ലാത്തത് കൊണ്ട്  പിന്നെ അങ്ങനെ തീരുമാനിക്കുകയായിരുന്നു.\"

\"സത്യം പറഞ്ഞാൽ ശെരിക്കുമുള്ള കാരണമെന്താണെന്ന് തനിക്കു പോലും വ്യക്തമായി അറിയില്ല അല്ലേ.\"

\"അത് നീ പറഞ്ഞത് ശെരിയാ...\"

\"ഇത് അറേഞ്ച് മാര്യേജ്  തന്നെ ആയിരുന്നോ,അതോ ലൗ മാര്യേജോ\"

\"അറേഞ്ച്ഡ് മാര്യേജ് തന്നെയാ,
എന്താ \"

\"ഏയ് ഞാൻ ചോദിച്ചെന്നെ ഉള്ളു.
എന്നാ പിന്നെ ഇനി യാത്ര ഇല്ല ഞാൻ 
പോകുവാ \"

പ്രവീൺ  അവിടെ നിന്നും നേരെ സ്റ്റേഷനിലേക്ക് വരുന്നു.
അവിടെ എത്തിയതിന് ശേഷം കോൺസ്റ്റബിൾ ,   ജോണിന്റ കാൾ ഡീറ്റെയിൽസുമായി അവിടേക്ക് വരുന്നു. 

\"സാർ .... ഇതാ, സാർ ചോദിച്ച    ആ പയ്യന്റെ കാൾ ഹിസ്റ്ററി.
അന്നേദിവസം ആസ്വഭാവികമായി ആരെയും അയ്യാൾ വിളിച്ചിട്ടില്ല.

പിന്നെ പെൺകുട്ടിയുടെ മരണം നടക്കുന്ന സമയം ഈ പയ്യന്റെ ഫോൺ പതിനൊന്നു കിലോമീറ്റർ അകലെയുള്ള ടവർ ലൊക്കേഷനിൽ ആയിരുന്നു.

പിന്നെ വെളുപ്പിന് നാലര മണിക്കൂശേഷം വീണ്ടും ആ കുട്ടിയുടെ വീടിനടുത്തുള്ള ടവറിന്റെ കീഴിലേക്ക് വന്നു.

ചിലപ്പോൾ എവിടെയെങ്കിലും പോയതിനു ശേഷം തിരികെ വന്നതാവാം 

പിന്നെ ഇപ്പോൾ ഈ നമ്പർ സ്വിച്ച് ഓഫ്‌ ആണ്. ഇടക്കിടക്ക് സ്വിച്ച് ഓൺ ആകുകയും, ഓഫ്‌ ആകുകയും ചെയ്യുന്നുണ്ട്.

അതിൽ തന്നെ എന്തോ ഒരു കള്ളത്തരം ഉണ്ട് സാർ  \"

\"അവന്റെ വീട് ആലപ്പുഴയാണ്.
താൻ അവിടത്തെ സ്റ്റേഷനിൽ വിളിച്ചു അവൻ അവിടെ ഉണ്ടോയെന്നു അന്നെഷിക്കാൻ പറയണം .

മിസ്സിംഗ്‌ ആയ സമയം അവൻ എവിടെ ആയിരുന്നുവെന്ന്  നമുക്ക് അവനോട് തന്നെ ചോദിക്കാം. \"

കുറച്ചു സമയത്തിന് ശേഷം....

\"സാർ, ആ പയ്യനും, കുടുംബവും വീട്ടിൽ ഇല്ലെന്നാണ് അവിടെത്തെ സ്റ്റേഷനിൽ നിന്നും കിട്ടിയ വിവരം.

കുടുബ സമേതം വേളാങ്കണ്ണിയിൽ പോയിരിക്കുന്നു വെന്നാണ് അയൾവാസികൾ പറയുന്നത്.  \"

\"സാർ എന്താ ആലോചിക്കുന്നേ\"

\"ഈ മരണപെട്ട കുട്ടിയുടെ എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു ആദ്യം മാര്യേജ് ഫിക്സ് ചെയ്തിരുന്നത്.

പിന്നെ  അത് ചേഞ്ച്‌ ചെയ്ത് എന്തിനാവും ഇത്രയും ദൃതിയിൽ കല്യാണം നടത്താൻ തീരുമാനിച്ചത്
എന്ന് എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. \"

\"ആ കുട്ടി പ്രെഗ്നന്റ് ആയിരിന്നിരിക്കും സാർ, ഇപ്പൊ അതൊരു ട്രെൻഡ് ആണല്ലോ.

വീട്ടുകാരറിയാതെ  ഓരോന്ന് ഒപ്പിച്ചു വെക്കും,  അബത്തം പറ്റി വയറ്റിലാകുമ്പോൾ നാട്ടുകാരെ ബോധ്യപ്പെടുത്താൻ എടു  പിടീന്ന് കല്യാണം നടത്തും. ഇതും അങ്ങനെ വല്ലതും ആയിരിക്കും. \"


\"ഏയ് താൻ വെറുതെ, ഇല്ലാത്തത് പറയല്ലേ,  ഇത് അങ്ങയൊന്നുമാവില്ല\"

\"സാറിന് ഈ കാര്യം അവരോട് തന്നെ  ചോദിക്കാമായിരുന്നില്ലേ.\"

\"ചോദിച്ചു പക്ഷേ  വ്യക്തമായ ഒരു ഉത്തരം   ആയിരുന്നില്ല കിട്ടിയത് \"

\"അപ്പോൾ ഞാൻ പറഞ്ഞത് തന്നെ ആവും കാരണം.\"

\"ഏയ്, അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പോസ്റ്മാർട്ടം റിപ്പോർട്ടിൽ കാണേണ്ടതതല്ലേ.\"

\"എന്റെ സാറെ , ഇങ്ങനുള്ള സംഭവങ്ങൾ പുറത്തറിഞ്ഞാൽ രണ്ടു കൂട്ടർക്കും നാണക്കേടല്ലേ.

അത് കൊണ്ട് തന്നെ തേച്ചു മായിച്ചു കളഞ്ഞുകാണും, നല്ല കാശുള്ള കൂട്ടരല്ലേ 
പോരാത്തതിന് കമ്മീഷനറുടെ 
മോനും.\"

\"ആ കുട്ടിയുടെ ക്യാരക്ടർ വെച്ച് അതിന് യാതൊരു സാധ്യതയും ഇല്ല.

അതുമല്ല അങ്ങനെ ആണെങ്കിൽ തന്നെ, അതിന്റ പേരിൽ  ആ കുട്ടിക്ക് സൂയിസൈഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ \"

\"അതും ശെരിയാ...,
സാറെന്തായാലും മറ്റേ പയ്യനെ പിടിച്ചു ചോദ്യം ചെയ്യാൻ നോക്ക്, അവന്റെ കയ്യിൽ കാണും ഇതിന്റെയൊക്കെ ഉത്തരം. \"

\"രാഘവൻ ഒരു കാര്യം ചെയ്യ്, സൈബർ സെല്ലിൽ വിളിച്ചു, ഇനി അവന്റെ ഫോൺ എവിടെ വെച്ചാണോ സ്വിച്ച് ഓൺ ആകുന്നത് ആ ലൊക്കേഷൻ അപ്പോൾ തന്നെ നമ്മളെ വിളിച്ചറിയിക്കാൻ.

പിന്നെ നേരത്തെ എവിടെയൊക്കെ വെച്ച് അവന്റെ ഫോൺ ഓൺ ആയിട്ടുണ്ടോ അവിടെ എവിടെയെങ്കിലും അവനുണ്ടോ യെന്നുകൂടി അന്നെഷിക്കണം\"

\"ഒക്കെ, സാർ \"

പ്രവീൺ അല്പസമയം എന്തോ ആലോചിച്ചതിനു ശേഷം, മൊബൈൽ എടുത്തു ഇഷാനിയെ വിളിക്കുന്നു.   

\" ഹലോ ഇഷാ,
തന്റെ ഒരു ഹെല്പ് എനിക്ക് വേണമായിരുന്നു .

വേറൊന്നുമല്ല, എനിക്ക് ജിഷാനയെ വിവാഹം ചെയ്യാനിരുന്ന പയ്യനെ  ഒന്ന് നേരിൽ കണ്ട് സംസാരിക്കണമായിരുന്നു.

എന്തായിരുന്നു ആളുടെ പേര്.\"

\"ഫൈസൽ..\"

\"ആളെ എനിക്കൊന്ന് മീറ്റ് ചെയ്യണമായിരുന്നു.\"

\"എടാ, അവൻ ദുബായിക്ക് പോകാനിരിക്കുവാണ്.  നാളെയാ പോകുന്നുന്നത്.\"

\"താനോന്ന് വിളിച്ചു അത്യാവശ്യമായി കാണാമെന്നു പറയണം 
തന്റെ വീട്ടിലേക്ക്  വരാൻ പറഞ്ഞാൽ മതി, അവിടെ വെച്ച് കാണാം.\"

\"അവൻ നാളെ പോകാനുള്ള ,തിരക്കിലാവും, ഞാൻ എന്തായാലും ഒന്ന് വിളിച്ചു നോക്കാം.അവൻ വരുമോയെന്ന്
ഉറപ്പില്ല \"

\"ഓക്കേ..., താൻ ഒന്ന് ട്രൈ ചെയ്യ് \"

ഇഷാനി ഫൈസലിനെ വിളിക്കുകയും, ഫൈസൽ വരാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

അങ്ങനെ പിറ്റേദിവസം ഇഷാനിയുടെ വീട്ടിലേക്ക് ഫൈസൽ വരുന്നു.

\"വരു...,  ഫൈസി, ഇരിക്ക്,
നിനക്ക് കുടിക്കാൻ എന്താ വേണ്ടേ,\"

\"ഒന്നും വേണ്ട ,  പപ്പക്കും, മമ്മിക്കും ഇപ്പൊ എങ്ങനുണ്ട് \"

\"ചെറിയ മാറ്റം ഉണ്ട് \"

\"നീ എന്തിനാ അത്യാവശ്യമായി കാണാമെന്നു പറഞ്ഞത്. ഇന്ന് പോകുന്നത് കൊണ്ട് ഇച്ചിരി    തിരക്കുണ്ടായിരുന്നു. \"

\"അത് നിന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാനാണ്, എനിക്കല്ല ആളിപ്പോൾ വരും.\"

അവർ സംസാരിക്കുന്നതിനിടക്ക് പ്രവീൺ അവിടേക്ക് വരുന്നു.

\"ഹായ്, ഞാൻ പ്രവീൺ, si ആണ്\"

\"അറിയാം, ജിഷയുടെ  കേസ് അന്നെഷിക്കുന്ന ഓഫീസർ അല്ലേ \"

\"അതേ...,\"

\" സോറി, എനിക്ക് ഇയ്യാളോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇഷയെ കൊണ്ട് വിളിപ്പിച്ചത്.\"

ഇട്സ് ഓക്കേ, എന്നെ വിളിച്ചാൽ മതിയായിരുന്നല്ലോ, വെറുതെ ഇഷയെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു. 
എന്താ അറിയേണ്ടതെന്ന് വെച്ചാൽ ചോദിച്ചോളൂ. \"

                                               തുടരും.....



പറയാതെ പോയൊരിഷ്ടം ഭാഗം -21💕

പറയാതെ പോയൊരിഷ്ടം ഭാഗം -21💕

4.8
10972

\"ജിഷാനയെ ഫൈസൽ അവസാനമായി  കണ്ടത് എപ്പോഴാ \'\"റിസപ്ഷൻ  ദിവസമാണ് ഞാൻ അവളെ അവസാനമായി കണ്ടത്, അതും ഫോണിലൂടെ.   റിസപ്ഷൻ നടക്കുന്ന സമയത്ത് അവളെന്നെ വീഡിയോ കോളിൽ വിളിച്ചിരുന്നു. \"\"അതിനു ശേഷം വിളിച്ചിരുന്നില്ലേ\"\"ഇല്ല, ഇടക്ക് ഞാൻ അവളെ  വിളിച്ചിരുന്നു, അപ്പോൾ റിസപ്ഷൻ തീർന്നിട്ടില്ല എന്ന് അവൾ പറഞ്ഞു.റിസപ്ഷൻ തീർന്നതിനുശേഷം , അവള് എനിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിരുന്നു. പിന്നെ  ഞങ്ങൾ അല്പസമയം നേരം ചാറ്റ് ചെയ്യുകയാണ് ചെയ്തത് . \"\"നിങ്ങൾ അന്ന് എന്തൊക്കെയാ സംസാരിച്ചത് \"\"ഞങ്ങൾ റിസപ്ഷനെ കുറിച്ചാണ് കുടുതലും സംസാരിച്ചത് \"\"നിങ്ങൾ തമ്മിൽ സംസാരിച്ചപ്പോഴോ ചാറ്റ് ച