Aksharathalukal

"മനോഹരമായ കണ്ടുമുട്ടലുകൾ "

വീണ്ടും പഴയപോലെ എനിക്കുനേരെ അവൾ അവൾക്കു നേരെ ഞാൻ...

സമയം കടന്നു പോകുന്നു പേരോ നാടോ എവിടാന്നോ എന്താന്നോ ഒന്നും അറിയില്ല. ചോദിക്കാനുള്ള പേടി നല്ലതല്ല എന്ന് സ്വയം തോന്നിയെങ്കിലും ചോദിക്കാനുള്ള ധൈര്യം കിട്ടുന്നില്ല.

ഒടുവിൽ ദൈവം പിന്നെയും ഒരു ചാൻസ് തന്നു വെള്ളം കൊണ്ടുവന്ന ചേട്ടന്റെ രൂപത്തിലാരുന്നു അത് .

പുള്ളിക്കാരൻ ഞങ്ങളുടെ കൂപ്പ ശ്രദ്ധിക്കാതെ ആരോ വിളിച്ചപ്പോൾ വെള്ളം വിൽക്കാനായി മുന്നോട്ടുപോയി . ഈ സമയം നമ്മടെ കൊച്ച് വെള്ളത്തിനായി പുള്ളിയെ വിളിച്ചു പുള്ളി കേട്ടില്ല.പുറത്തു പോയി വിളിക്കാനായി കൊച്ച് എണീറ്റതും ഹെഡ്സെറ്റും ഫോണും എല്ലാംകൂടെ താഴെ!!

ഞാൻ സഹായിക്കാൻ വെമ്പി നിൽക്കുന്ന ഒരു വെക്തി ആയതുകൊണ്ട് പുറത്തിറങ്ങി പുള്ളിയെ വിളിച്ചു വെള്ളം വാങ്ങി നൽകി.. വീണ്ടും താങ്ക്സ്!!

പക്ഷെ ആ താങ്ക്‌സിനെ ഞാൻ വെറുതെ വിട്ടില്ല അതിന്റെ പിന്നാലെ പിടിച്ചു.. ഫോണിന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു തുടങ്ങി..

അങ്ങനെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഒടുവിൽ പേര് മീര എന്നാണെന്നും സ്ഥലം ആലപ്പുഴ ആണെന്നും മനസ്സിലായി.. ഇതിൽ ഏറ്റവും മനോഹരം എന്തെന്നാൽ ഞങ്ങൾ രണ്ടുപേരും പോകുന്നത് ഒരിടത്തേക്കാണ്

.യാത്രക്ക് പിന്നിൽ എന്റത്ര കഥകൾ ഒന്നുമില്ലെങ്കിലും ഈ യാത്ര അവൾക്കും പ്രിയപ്പെട്ടതാണ്.. അതികം സസ്പെൻസ് ഇല്ലാതെ കാര്യം പറയാം ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം  \"താജ്മഹൽ \"......... തുടരും!!!!!

"മനോഹരമായ കണ്ടുമുട്ടലുകൾ "

"മനോഹരമായ കണ്ടുമുട്ടലുകൾ "

5
521

താജ്മഹൽ \"..... ഇതാണോ ഇത്ര വലിയ സംഭവം എന്നു തോന്നുന്നുണ്ടാവും പക്ഷെ ഇതിനു പിന്നിൽ എനിക്ക് പറയാൻ ഒരു കഥയുണ്ട് എനിക്ക് മാത്രം പ്രിയപ്പെട്ട ഒരു ആറാം ക്ലാസുകാരന്റെ കഥ....സീൻ : 3  ആറുമാസം മുൻപ് ഒരു മൂന്നു മാസം മീര അവിടെ ഒരു കമ്പനിയിൽ ആണ് ട്രെയിനിങ് ചെയ്തത് പക്ഷെ  ആ സമയത്തൊന്നും താജ്മഹൽ കാണാൻ പറ്റിയട്ടില്ല. അവിടം വരെ പോയട്ടു കാണാതെ വന്നതിൽ മീരക്കും വിഷമം ഉണ്ട് കൂട്ടത്തിൽ കൂട്ടുകാരുടെ കളിയാക്കലും അങ്ങനെയാണ് പോയി കണ്ടേക്കാം എന്നു തീരുമാനിച്ചത്..ഞാൻ ആദ്യമായി പോകുന്നെന്ന് അറിഞ്ഞട്ടാവണം സംസാരത്തിനിടയിൽ അവിടുത്തെ അവൾക്കറിയാവുന്ന മറ്റു സ്ഥലങ്ങൾ എന്നോട് പറഞ്ഞു...&