Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം 22💕




  എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ യെന്നൊക്കെ ചോദിച്ചതിന് ശേഷം   അവർ അടുത്തുള്ള വീട്ടിൽ നിന്നും വെള്ളം കൊണ്ടുവന്നു  തന്നു.

എന്റെ ഡ്രസ്സ്‌ മുഴുവനും വൃത്തികേട് ആയത് കൊണ്ട് ഞാൻ അതുപയോഗിച്ച് ഞാൻ ഒരുവിധം ഡ്രസ്സ്‌ ഒക്കെ വൃത്തിയാക്കി.

ആ കുട്ടിയുടെയും ഡ്രസ്സും  അഴുക്കായിരുന്നു,ആ കുട്ടിയും, അതൊക്കെ വൃത്തിയാക്കി. 
എനിക്ക് കാല് നിലത്ത് പതിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് അവർ എല്ലാവരും ചേർന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.

കാലിനു ചെറിയൊരു ഫ്രാക്ച്ചർ ഉണ്ടായിരുന്നു. വിവരമറിഞ്ഞു വീട്ടുകാരും, ഫ്രണ്ട്സുമൊക്ക ഹോസ്പിറ്റലിലേക്ക് വന്നു.
കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ആ കുട്ടിയേയും, അവളുടെ ആ നല്ല മനസ്സിനെയും പുകഴ്ത്തി സംസാരിച്ചു.

അപ്പോഴാണ് ആ കുട്ടിയോട് ഒരു താങ്ക്സ് പോലും ഞാൻ പറഞ്ഞില്ലല്ലോ എന്നോർത്തത് .

ഒന്നുകൂടി അവളെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.എന്റെ ഫ്രണ്ട് ഷാനിനോട് ഈ കാര്യം ഞാൻ പറഞ്ഞു.

പക്ഷേ അവന്റ നിഗമനം  ഇതാണ് പ്രണയത്തിന്റെ ഫസ്റ്റ് സ്റ്റേജ്, എന്നാണ് 


\"എടാ, ഒന്നുകൂടി കാണണമെന്ന് തോന്നണമെങ്കിൽ അതിൽ എന്തോ ഒരു ഇതില്ലേ \"

\"എന്തുവാടെ ഇത്,
എനിക്ക് ആ കുട്ടിയോട് ഒരു താങ്ക്സ് പറയണം അത്രയേ ഉള്ളു,  അല്ലാണ്ട് നീ കരുതും പോലെ ഒന്നുമല്ല. \"

\"സത്യം പറയാമല്ലോ നിന്റെ മനസ്സ് കരിങ്കല്ല് കൊണ്ട് പണിതതാണോ എന്നുപോലും ചില  സമയത്ത് എനിക്ക് തോന്നിട്ടുണ്ട്.

പിന്നെ ഏത് പോലീസുകാരന്റ മകനായാലും, മനസ്സ് മനുഷ്യന്റെതല്ലേ അത് എപ്പോൾ വേണമെങ്കിലും മറാം.

ആൺകുട്ടികൾക്ക് ചില പെൺകുട്ടികളെ കാണുമ്പോൾ ഒരു അട്രക്ഷൻ തോന്നും അത് സ്വഭാഹികമാ. അത് മറച്ചു പിടിക്കേണ്ട കാര്യമൊന്നുമില്ല. \"

\" നീ ഇത് എന്തൊക്കെയാ പറയുന്നത്. നിന്നോട്  ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല,
നീ ഒന്നും കേട്ടുമില്ല. ഞാൻ  പറഞ്ഞത് നീ  അങ്ങ് മറന്നേക്ക്
എടാ......, 
നീ പിണങ്ങിയോ.

ശെരി എന്നാ പിന്നെ നീ ഒരു കാര്യം ചെയ്യ്, ആ  കുട്ടിയുടെ മുഖം മസ്സിൽ സേവ് ചെയ്ത് ഇട്ടേക്കു.
ഭൂമി ഉരുണ്ടതല്ലേ എവിടെയെങ്കിലും വെച്ച് കാണുവാണെ ഒരു താങ്ക്സ് അല്ലേ അതങ്ങ് പറഞ്ഞേക്കാം .\"

\" ഓഹ്.....,
ഉപദേശത്തിന് നന്ദി.\"

ഹോസ്പിറ്റലിൽ കിടക്കുമ്പോഴും എന്റെ മനസ്സിൽ ആ കുട്ടിയുടെ മുഖമായിരുന്നു. 
ഒരു മിന്നായം പോലെയാണ് ഞാൻ അവളുടെ മുഖം കണ്ടെത്തെങ്കിലും , ആ മുഖം ആൾറെഡി എന്റെ മനസ്സിൽ സേവ് ആയിരുന്നു  .

അവളുടെ ആ കണ്ണുകൾ, അവൾ ഒതുക്കി വെച്ചിട്ടും കേൾക്കാതെ മുഖത്തേക്ക് വീഴുന്ന മുടിയിഴകൾ, 
ആ രൂപം,  എല്ലാം എന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്തുകൊണ്ടേയിരുന്നു.

ആ കുട്ടിയുടെ കണ്ണുകൾക്ക് ഒരു പ്രതേക ഭംഗി ഉണ്ടായിരുന്നു.
അവളുടെ ആ നോട്ടം, എന്റെ മനസ്സിൽ
എപ്പോഴും കടന്നു വന്നുകൊണ്ടേയിരുന്നു.

ഇത് വരെ കാണാത്ത ഒരു പ്രതേക സൗന്ദര്യം ഞാൻ അവിൽ കണ്ടു.
അവളെ ഒന്ന് നേരിൽ കാണാൻ എന്റെ മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നത് പോലെ തോന്നി.

പിന്നെ, പിന്നെ ഓരോ രാത്രിയിലും, ഞാനറിയാതെ അവളെന്റെ സ്വപ്നത്തിൽ പോലും കടന്ന് വരാൻ തുടങ്ങി. അങ്ങനെ ഞാൻ പോലും അറിയാതെ എന്നിൽ പല മാറ്റങ്ങളും ഉണ്ടായി തുടങ്ങി. 

പെൺകുട്ടികളുടെ മുഖത്തു പോലും നേരെ നോക്കാതിരുന്ന ഞാൻ   
ഓരോ ആള്ക്കൂട്ടത്തിലും അവളുടെ മുഖമുണ്ടോ എന്ന്  തിരഞ്ഞു  തുടങ്ങി.

അവളുടെ പേരും, ഉരും ഒന്നും അറിയില്ലെങ്കിലും  അവളെ തിരക്കി ഞാൻ ആരോടും പറയാതെ ആലപ്പുഴ വരെ പോയി.

അന്നവളെ കണ്ടുമുട്ടിയ സ്ഥലത്തും, അടുത്തുള്ള കോളേജുകളിലും ഒക്കെ ഞാൻ അവളെ തിരഞ്ഞു.
പക്ഷേ എനിക്ക്  അവളെ  കാണാൻ കഴിഞ്ഞില്ല.

എനിക്ക് എന്താ പറ്റിയതെന്ന് എനിക്ക് പോലു അറിയില്ലായിരുന്നു.
പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കുമായിരുന്നു.

എനിക്ക് എന്ത് പറ്റി എന്ന്,  
ഞാൻ എന്തിനാ അവളെ ഇങ്ങനെ തിരയുന്നതെന്ന്. 

ഏതോ ഒരു പെൺകുട്ടി  ഒരു ഹെല്പ് ചെയ്തു. ഒരു താങ്ക്സ് പറയാനായി ഞാൻ എന്തിനാ ഇത്രയും
കഷ്ടപ്പെടുന്നത്.

എനി ഷാൻ പറഞ്ഞത് പോലെ എനിക്കവളോട് പ്രണയമാണോ, ഹേയ്......,

ശെരിക്കും അതിനൊന്നുമുള്ള വ്യക്തമായ ഒരു ഉത്തരം എനിക്കില്ലായിരുന്നു. 

ഞാനെന്ന പൂവിന് ആശ നൽകി ഒരു പൂമ്പാറ്റ പോലെ  അവളെങ്ങോട്ടേക്കോ പറന്നു പോയി. ആ പൂമ്പാറ്റയെ കണ്ടെത്താനായി എന്റെ ഒരു പാട് സമയം ഞാൻ ചിലവാക്കി. ഒരു പ്രയോജനവും ഉണ്ടായില്ല. 

ദിവസങ്ങൾ  കടന്നുപോയികൊണ്ടിരുന്നു , അത് മാസങ്ങളായി, വർഷങ്ങളായി
അവളെന്നത് ഒരു സ്വപ്നമായി മാത്രം എന്റെ മുന്നിൽ അവസാനിച്ചു. 

ആ സമയത്താണ് ഇഷാനി അവളുടെ മാര്യേജിന്‌  എന്നെ ക്ഷണിക്കുന്നത്.
ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ അവളെ ഞാൻ അന്ന് അവിടെ വെച്ച് കണ്ടു. 

ഞാൻ എത്ര തിരഞ്ഞിട്ടും കാണാൻ കഴിയാതിരുന്ന ആ മുഖം പെട്ടെന്ന് എന്റെ മുന്നിൽ കണ്ടപ്പോൾ, എനിക് പറഞ്ഞറിയിക്കാൻ പോലും കഴിയാത്ത സന്തോഷമായിരുന്നു.

എന്റെ മനസ്സിലെ സന്തോഷം എനിക് തന്നെ നിയധ്രിക്കാൻ കഴിഞ്ഞില്ല.
ഞാൻ അവളുടെ അടുത്ത് ചെന്ന് സംസാരിച്ചു.

\"ഹലോ, എന്നെ മനസ്സിലായോ\"

\"ഇല്ല, ആരാ....\"

\"നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ടില്ല, പക്ഷേ ഇയ്യാള് ഒരിക്കൽ എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്.\"

\"ഞാനോ\"

\"അതേ, ആലപ്പുഴ വെച്ചിട്ട്, ഓർമ്മ കിട്ടുന്നുണ്ടോ \"

\"ഞാൻ..... എപ്പോൾ ,
ആ , ഇപ്പൊ ഓർമവന്നു.   സോറി,ഞാൻ അന്ന് ഹോസ്പിറ്റലിൽ ആക്കിയിട്ട് അവിടെ നിൽക്കാതെ , ഒന്നും മിണ്ടാതെ പോയി.
അന്ന്  എനിക്ക് ടൈം ഇല്ലാത്തത് കൊണ്ടാണ് , എന്നോട് ശെമിക്കണം 

\"എന്താടോ,.....
താൻ അന്ന് എനിക്ക് ചെയ്തു തന്ന സഹായത്തിന് ഒരു താങ്ക്സ് പോലും പറയാൻ കഴിഞ്ഞില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുവായിരുന്നു ഞാൻ.
താനോ എന്നോട് സോറി പറയുന്നു. 

\"അത് നടന്നിട്ട് കുറച്ചു നാളായില്ലേ, എന്നിട്ടും എന്നെ  എങ്ങനെ പെട്ടെന്ന് മനസ്സിലായി. \"

മനസ്സിൽ ഫൈസൽ പറഞ്ഞു

(രണ്ടു വർഷം കൊണ്ട്  ഓരോ ആൾക്കൂട്ടത്തിലും തിരയുന്ന ഈ മുഖം ഞാൻ ഏങ്ങനെ മറക്കാനാ)

\"അങ്ങനൊരു സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടിവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ആ സാഹചര്യത്തിൽ എന്നെ ഹെല്പ് ചെയ്ത ആളുടെ മുഖം   എനിക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ.
എന്നെങ്കിലും തന്നെ കാണുമ്പോൾ കടമായിട്ടുള്ള ആ താങ്ക്സ് ഒന്ന് പറയാനായി.ഓർത്തു വെച്ചിരുന്നു. \"

\"എന്നിട്ട് ഇത് വരെ ആ താങ്ക്സ് പറഞ്ഞില്ല. \"

\"സോറി..., താങ്ക്സ്,
താങ്ക്യൂ സോ മച്ച് \"

\"വെൽക്കം \"

\"ഇയ്യാള് ആലപ്പുഴ എവിടെയാ താമസിക്കുന്നെ \"

\"ഞാൻ, ആലപ്പുഴ ആണെന്ന് ആരാ പറഞ്ഞത്. ഞാൻ ഇവിടെ ട്രിവാൻഡ്രത്താ.

അന്നെന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും കൂടി പോയതാ. \"


\"ഓഹോ..., ഞാനും ഇവിടെ ട്രിവാൻഡ്രത്താണ്,.........\"

\"ജിഷാ............\"

\"ആ,
എന്നെ വിളിക്കുന്നു , എന്നാ പിന്നെ
ഞാൻ പോട്ടെ \"

\"ഓക്കേ..\"

                                              തുടരും............



പറയാതെ പോയൊരിഷ്ടം ഭാഗം -23💕

പറയാതെ പോയൊരിഷ്ടം ഭാഗം -23💕

4.6
9862

ജിഷ......അപ്പോൾ  അതാണ് പേര്, തിരുവനന്തപുരത്തുള്ള ആളെ ആലപ്പുഴ പോയി തിരക്കിയാൽ എങ്ങനെ കാണാനാ.ഞാനെന്തൊരു മണ്ടനാ.....ഛേ.., മറ്റുകാര്യങ്ങൾ  കൂടി  ആ കുട്ടിയോട് ചോദിക്കേണ്ടതായിരുന്നു . അതിനു മുൻപ്  പോയല്ലോ.എന്തായാലും  ഇന്നവളെ കാണാൻ അന്നത്തേക്കാൾ  സുന്ദരി ആയിട്ടുണ്ട്. ഹേയ്.., ഫൈസി, നീ ഇത് എന്തൊക്കെയാ പറയുന്നത്, അവൾ സുന്ദരി ആണെങ്കിൽ നിനക്കെന്താ.(ഫൈസൽ ന്റെ മനസ്സ് പറഞ്ഞു)ശെരിയാണല്ലോ,  എനിക്  ഇതെന്താ പറ്റിയെ. സ്വയം ചിന്തിച്ചു നിൽക്കുന്ന ഫൈസലിന്റെ അടുത്തേക്ക്,  ഫൈസലിന്റെ ഫ്രണ്ട് ഷാനു വരുന്നു.\"ഹാ..,നീ ഇവിടെ നിൽക്കുവായിരുന്നോ, ഞാൻ  നിന്നെ എവിടെയൊക്കെതിര