പറയാതെ പോയൊരിഷ്ടം ഭാഗം -27💕
\"സാറ് പുതിയ ആളായത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതാണ്.
എന്റെ സർവീസ് ജീവിതത്തിൽ ഇത് പോലെ എത്രയോ കേസ് ഞാൻ കണ്ടിരിക്കുന്നു.
കാമുകനുമായി പോകൻ അമ്മ മക്കളെ കൊല്ലുന്നു , ഭാര്യ ഭർത്താവിനെ കൊല്ലുന്നു, ഭർത്താവ് ഭാര്യയെ കൊല്ലുന്നു, മക്കൾ അച്ഛനമ്മ മാരെ കൊല്ലുന്നു,
അങ്ങനെ അങ്ങനെ എത്ര ഉദാഹരണങ്ങളാണ് സാർ നമുക്ക് മുന്നിലുള്ളത്. എനിക് തോന്നുന്നത് കേസിന്റെ റൂട്ട് ശെരിയായ വഴിയിലൂടെ ആണെന്നാണ്,
സാറിനോട് , അന്ന് അയ്യാൾ ഹോസ്പിറ്റലിൽ വെച്ച് പറഞ്ഞില്ലേ അവർക്ക് കേസുമായി മുന്നോട്ട് പോകൻ താല്പര്യമില്ലെന്നും, അവർ ഈ കേസ് പിൻവലിക്കുകയാണെന്നും.
അതുകൊണ്ട് തന്നെ എനിക്ക് അയ്യാളിൽ ഒരു സംശയം ഉണ്ട്.
എന്തായാലും സാറ് അയ്യാളെ വിളിച്ചു വിശദമായി ഒന്ന് ചോദ്യം ചെയ്ത് നോക്ക് . ആ സമയം അയ്യാൾ എവിടെ ആയിരുന്നുവെന്ന് അയ്യാൾ തന്നെ പറയട്ടെ.\"
\"യെസ്....\"
പ്രവീണും, മറ്റൊരു പോലീസുകാരനുമായി ഉടൻ തന്നെ ഇഷാനിയുടെ വീട്ടിലേക്ക് ചെല്ലുന്നു. ഇഷാനി എങ്ങോട്ടേക്കോ പോകാനായി ഒരുങ്ങി പുറത്ത് നിൽപ്പുണ്ടായിരുന്നു.
പ്രവീൺ വണ്ടിയിൽ നിന്നും ഇറങ്ങി ഇഷാനിയുടെ അടുത്തേക്ക് ചെല്ലുന്നു.
\"താൻ ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങുന്നതേ ഉള്ളോ.\"
\"ഞാൻ ഹോസ്പിറ്റലേക്ക് പോകാനല്ല എന്റെ ഒരു ഫ്രണ്ടിന്റെ മാര്യേജ് ഉണ്ടായിരുന്നു. അവിടേക്ക് പോകാനായിട്ട് ഇറങ്ങിയതാ.\"
\"എവിടെ വെച്ചാണ് മാര്യേജ് \"
\"എറണാകുളം \"
\"അതിന് ഇനി പോയാൽ മതിയോ \"
\"മാര്യേജ് നാളെയാ,
ചെല്ലുന്നു, മാര്യേജിന് പങ്കെടുക്കുന്നു, ഒന്ന് വിഷ് ചെയ്യുന്നു, ഇങ്ങ് പോരുന്നു.\"
\"നല്ല പ്ലാനിങ് ആണല്ലോ. താൻ എങ്ങനെയാ പോകുന്നേ ട്രെയിനിൽ ആണോ\"
\"അല്ല....
ടാക്സി വിളിളിച്ചിട്ടുണ്ട്.\"
\"പിന്നെ......,
ഞാൻ മൂന്ന് ദിവസം ലീവായിരിക്കും, മറ്റന്നാൾ എന്റെ സിസ്റ്റർന്റെ മാര്യേജ് ആണ്.\"
\"ആണോ.....
എന്നിട്ടെന്താ താൻ എന്നോട് പറയാതിരുന്നത്.\"
\"സത്യം പറയാല്ലോ എനിക് ലീവ് കിട്ടിയത് തന്നെ ഇന്ന് രാവിലെയാ, പിന്നെ അതിനൊരു സിറ്റുവേഷനും കിട്ടിയില്ല.
ആ.....,
ഞാൻ വന്നത് തന്റെ പപ്പയെ കാണാനാണ് ആള് ഇവിടെയുണ്ടോ \"
\"ഇല്ലല്ലോ, പപ്പ പുറത്തെവിടെയോ പോയിരിക്കുവാ. എന്താടാ എന്താ
കാര്യം \"
\"അല്ല, എനിക് അങ്കിളിനോട് ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു. അതിനു വേണ്ടിയിട്ടാണ് \"
\"ഞാനൊന്ന് വിളിച്ചു നോക്കട്ടെ \"
ഇഷാനി ഷാനവാസിനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നു.
\"പ്രവീൺ, പപ്പ ഇപ്പോൾ വരും,
നീ വാ അകത്തേക്ക് ഇരിക്കാം, വരൂ സാർ \"
പ്രവീണിനെയും കൂടെ വന്ന പോലീസുകാരനെയും കൂട്ടി ഇഷാനി അകത്തേക്ക് പോകുന്നു.
\"ഇഷാ....
ജിഷാനയുടെ വിവാഹ റിസപ്ഷൻ ദിവസം രാത്രി തന്റെ പപ്പ ഇവിടെ ഇല്ലായിരുന്നോ.\"
\"അത്......
പപ്പ റിസപ്ഷൻ കഴിഞ്ഞ് എവിടെയോ പോകുന്നത് ഞാൻ കണ്ടായിരുന്നു .
പിന്നെ തിരികെ എപ്പോൾ വന്നെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ മമ്മിക്ക് അറിയാമായിരിക്കും.
മമ്മി..., മമ്മി...\"
\"എന്താ മോളെ \"
\"പ്രവീണിന് മമ്മിയോട് എന്തോ ചോദിക്കാനുണ്ടെന്ന്
റിസപ്ഷൻ ദിവസം രാത്രി പപ്പ എവിടെയോ പോയില്ലായിരുന്നോ. അത് കഴിഞ്ഞു എപ്പോഴാ തിരികെ വന്നത്. \"
\"അത്......
ഒരു ഒന്നര മണി കഴിഞ്ഞു കാണും \"
\"അതെന്താ നിങ്ങൾക്ക് ഇത്ര ഉറപ്പ് \"
\"അത്...,
മോളുടെ പപ്പ വന്നതിനു ശേഷമാണു ഞാൻ ജിഷയുടെ റൂമിലേക്ക് പോയി അവൾ ഉറങ്ങിയോ എന്ന് ഒന്നുകൂടി നോക്കിയത്. അന്നേരം സമയം നോക്കിയായിരുന്നു.\"
\"അന്ന് എവിടെക്കാ പോയതെന്ന് അങ്കിൾ ആന്റിയോട് പറഞ്ഞിരുന്നോ \"
\"അന്ന് ഇവിടെ വന്ന ഒരു ഫ്രണ്ടിന്റെ കാർ കംപ്ലയിന്റ് ആയതുകൊണ്ട്, അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ട് വിടാനായിട്ടാണ്
പോയത്. \"
അവർ സംസാരിച്ചു കൊണ്ടിരിക്കുബോൾ ഷാനവാസ് അവിടേക്ക് എത്തുന്നു.
\"ഹലോ, അങ്കിൾ\"
\"എന്താ സാർ, എന്താ എന്നെ കാണാമെന്നു പറഞ്ഞത് \"
\"അത് ഒരു കാര്യം ചോദിക്കാനായിരുന്നു\"
\"എന്താ \"
\"റിസപ്ഷൻ നടന്ന ദിവസം രാത്രി അങ്കിൾ ഒരു ഫ്രണ്ടിനെ വീട്ടിലേക്ക് ആക്കാനായി പോയിരുന്നില്ലേ.\"
\"പോയിരുന്നു \"
\"അത് കഴിഞ്ഞ് അങ്കിൾ എപ്പോഴാ തിരികെ വന്നത്.\"
\"അത് ഒരു ഒന്നന്നോരാ ആയിക്കാണും. അന്ന് എന്നെ കാണാഞ്ഞിട്ട് ഇവള് ഒന്ന് രണ്ടു പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു.
ശെരിക്കും പറഞ്ഞാൽ ഫ്രണ്ടുമായി പോകുമ്പോഴായിരുന്നു
ഷോറൂമിലേക്ക് ലോഡ് വന്നെന്ന് പറഞ്ഞു എനിക്ക് കാൾ വന്നത്.പിന്നെ ഞാൻ അവിടെ ഇറങ്ങിയതിന് ശേഷം, കാർ അവരുടെ കയ്യിൽ കൊടുത്തു വിട്ടു.
അത് കഴിഞ്ഞ്, കമ്പനിയിലെ ഒരു സ്റ്റാഫ് ആണ് എന്നെ വീട്ടിലേക്ക് കൊണ്ട് വിട്ടത്.
പിന്നെ രാവിലെ തന്നെ അവരുടെ ഡ്രൈവർ എന്റെ കാർ വീട്ടിൽ എത്തിച്ചിരുന്നു. \"
\"ഈ വഴിയല്ലാതെ വേറെ ഏതെങ്കിലും വഴിയെ ഈ വീട്ടിലേക്ക് കയറാൻ
പറ്റുമോ \"
\"ഇല്ലല്ലോ, \"
\"ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. അങ്കിൾ കാറുമായി പോകുന്നത് നിങ്ങളുടെ വീട്ടിലെ cctv വിശ്വാൽസിൽ കാണാം.
പക്ഷേ തിരികെ വന്നത് അതിലില്ല .
അപ്പോൾ പിന്നെ.....
അങ്കിൾ എങ്ങനെയാണു അകത്തേക്ക് വന്നത്തെന്ന ഒരു ചോദ്യം
ബാക്കിയാവും \"
\"സോറി...., ഞാനത് മറന്നു
ഞാൻ അന്ന് ഈ വഴി അല്ല അകത്തേക്ക് വന്നത്.
ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രോപ്പർട്ടി എന്റെ ഒരു ഫ്രണ്ടിന്റേതും, അതിന് പുറകു വശത്തുള്ള പ്രോപ്പർട്ടി ഞങ്ങളുടെതുമാണ് .
അന്നേദിവസത്തെ പാർക്കിംഗ് ഞങ്ങൾ അവിടെയാണ് സെറ്റ് ചെയ്‌തിരുന്നത്.
ഞങ്ങളുടെ പ്രോപ്പർട്ടിയുടെ വഴി അപ്പുറത്തെ റോഡിൽ ആയത് കൊണ്ട് അത് വഴി വരുന്നവർക്ക് എളുപ്പത്തിന് വേണ്ടി ഞങ്ങൾ അവിടെ ഓപ്പൺ ആക്കിയിട്ടുണ്ടായിരുന്നു.
അവിടെ പാർക്ക് ചെയിതിട്ടു വീട്ടിലേക്ക് വരുന്നവർക്ക്, വീട്ടിലേക്ക് എളുപ്പത്തിൽ എത്താനായി ഞങ്ങളുടെ വീടിന് സൈഡിൽ ഒരു ഗേറ്റ് സെറ്റ് ചെയ്തിരുന്നു. അതുവഴി ആകുമ്പോൾ ഇങ്ങനെ ചുറ്റി വരേണ്ടിവരില്ല.
ഷോപ്പിൽ നിന്നും ഞാൻ വന്ന് ഇറങ്ങിയത് അത് വഴിയാണ്. \"
\"ആ വഴി ഇപ്പോഴും ഓപ്പൺ ആണോ \"
\"ഉണ്ട് സാർ \"
\"ഞങ്ങൾക്ക് അതൊന്ന് കാണണമായിരുന്നു.\"
\"അതിനെന്താ സാർ വരൂ....\"
അവർ പോയി അവിടം കാണുകയും, ഷാനവാസ് പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
\"അന്നത്തെ ആവശ്യം കഴിഞ്ഞ് ഉടനെ ക്ലോസ് ചെയ്യാനായിരുന്നു പ്ലാൻ, പിന്നെ അതിനൊന്നും പറ്റിയില്ല. \"
\"സോറി അങ്കിൾ ബുദ്ധിമുട്ടിച്ചതിന്\"
\"അത് സാരമില്ല, ഇത് നിങ്ങളുടെ ഡ്യൂട്ടി
അല്ലേ\"
\"സാർ ഇയ്യാൾ പറഞ്ഞതിൽ എനിക്ക് അത്ര വിശ്വാസം പോരാ.
ചിലപ്പോൾ അയ്യാൾ ഇങ്ങനൊരു ചോദ്യം മുൻകൂട്ടി കണ്ടിട്ടാവും ഈ ഗേറ്റ് ഇപ്പോഴും ക്ലോസ് ചെയ്യാതിരുന്നത് .\"
\"അങ്ങനെ എങ്കിൽ ഒന്നരക്ക് അദ്ദേഹം ഇവിടെ വന്നപ്പോൾ ,
ആ സമയത്തു ജിഷയുടെ റൂമിന്റെ ഡോർ ഓപ്പൺ ആയിരിക്കേണ്ടതല്ലേ.
അദ്ദേഹം വന്നതിനുശേഷം അവളുടെ റൂമിൽ പോയി നോക്കിയപ്പോഴും ഡോർ ലോക്ക് ആയിരുന്നു എന്നല്ലേ ആ കുട്ടിയുടെ അമ്മ പറയുന്നത്. \"
\"ചിലപ്പോൾ ഭാര്യയും, ഭർത്താവും ചേർന്നുള്ള കാളിയാണെങ്കിലോ സാർ \"
\"എനിക്ക് തോന്നുന്നില്ല,
പിന്നെ, ഇനിയും തനിക് സംശയം ഉണ്ടെങ്കിൽ അവരുടെ ഷോറൂമിൽ പോയി അവിടെത്തെ cctv വിശ്വൽസ് പരിശോധിക്ക്.
ആ സമയം അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഇയ്യാളുടെ സംശയം മാറിക്കിട്ടുമല്ലോ .\"
\"ഓക്കേ സാർ \"
തുടരും........
(സ്റ്റോറി ഇഷ്ടപെട്ടാൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യുക.)
പറയാതെ പോയൊരിഷ്ടം ഭാഗം -28💕
\"താൻ എന്നാൽ പിന്നെ സ്റ്റേഷനിലേക്ക് പോയ്ക്കോ,ഞാൻ വേറൊരു വണ്ടി പിടിച്ചു പോയിക്കോളാം.\"\"ശെരി സാർ \"\"പിന്നെ.......അവർ പറഞ്ഞത് പോലെയാണെങ്കിൽ അപ്പുറത്തെ പാർക്കിംഗ് ഏരിയ വഴിയും ഒരുപാട് ആളുകൾ വന്നിട്ടുണ്ടാവും.അതുകൊണ്ടു താൻ ആ ഭാഗത്തെ അടുത്തുള്ള വീടുകളിലോ, കടകടകളിലോ, cctv ഉണ്ടെങ്കിൽ അതിന്റെ വിശ്വൽസ് കൂടി ഒന്ന് എടുത്തു പരിശോധിക്കണം \"\"ഓക്കേ സാർ...\"\"എന്നാൽ പിന്നെ എല്ലാം പറഞ്ഞതുപോലെ \".\" സാർ.... \"\"ഇഷാ.....ഞാൻ ഇറങ്ങട്ടെ.....,പിന്നെ....,ഇന്നുമുതൽ ഞാൻ ലീവാണ് എന്നാലും എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ താൻ എന്നെ വിളിച്ചാൽ മതി.\"\"ഓക്കേ ഡാ....\"\"പപ്പാ...പ്രവീൺ ഇറങ്ങുവാണെന്ന്. അവന്റ