Aksharathalukal

"മനോഹരമായ കണ്ടുമുട്ടലുകൾ "

ഒടുവിൽ മത്സര വേദിയിൽ ഓരോന്നായി വന്നുപോയി ഞാനും പോയി വന്നു

 ഒടുവിൽ കയ്യിൽ വലിയ എന്തോ ഒന്നുമായി അവൾ വന്നു.ലക്ഷ്മി കയ്യിലിരുന്ന രൂപം കാട്ടി മൈക്കിൽ അവൾ പറഞ്ഞു 'താജ്മഹൽ " അന്നാധ്യമായിട്ടായിരുന്നു അങ്ങനൊന്നു കേൾക്കുന്നത്. എവിടോ കേട്ട ഒരോർമ ഉണ്ടോന്ന് സംശയം ഉള്ളവരും ഉണ്ടായിരുന്നു

 പടുത്തതെക്കാൾ മാവേൽ ഏറ് കൂടുതൽ ആയതിനാൽ ആയിരിക്കും ഞങ്ങക്ക് പ്രത്യേകിച്ചും എനിക്ക് അതൊരു പുതിയ അനുഭവ മായിരുന്നു...എങ്കിലും അവൾക്ക് അത് നേരുത്തേ പറയാരുന്നു. താജുമഹലിനു മുന്നിൽ എന്റെ സ്കൂൾ എന്ത്..

ആകെ പാടെ അറിയാവുന്ന ഒന്നിതായിരുന്നു അതിലും ഒന്നും കിട്ടാത്ത വിഷമം. എടുത്തുപൊക്കി  നിനക്കാണ് ഫസ്റ്റ് എന്ന് പറഞ്ഞവന്മാർ നീ താജ്മഹൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചൂളി നിന്ന എനിക്കു മുന്നിൽ അവൾ ഉണ്ടാക്കിയ താജ്മഹൽ കാണിച്ചു ധാ കാണു ഇത് കണ്ട് തൃപ്തിപ്പെടെന്ന് പറഞ്ഞ് പലരും കളിയാക്കിയപ്പോൾ താജ്മഹൽ എന്തോ എല്ലാർക്കും അറിയാം എനിക്കുമാത്രം അറിയാത്ത ഞാൻ മാത്രം കാണാത്ത ഒന്നായി തോന്നി..

പിന്നീടുള്ള ദിവസങ്ങൾ താജ്മഹൽ ആയിരുന്നു പ്രധാന വിഷയം..എന്നെ തോൽപ്പിച്ച താജ്മഹലിനെ ഞാനും അറിയാൻ ശ്രെമിച്ചു ഞാനും കാണാൻ ആഗ്രഹിച്ചു.. അവളോട്‌ എനിക്ക് ദേഷ്യം തോന്നിയെങ്കിലും.. താജ്മഹാലിനോട് അത് തോന്നിയില്ല..താജ്മഹലിന്റെ അഗാതമായ ഭംഗിയും അതിലെ മനോഹരമായ പ്രേണയവും  തോന്നിയ ചെറിയ ദേഷ്യത്തെ ഇല്ലാതാക്കി കാണുവാനുള്ള ആഗ്രഹമാക്കി മാറ്റി.

അങ്ങനെ ആറാം ക്ലാസുകാരന്റെ ആഗ്രഹം പറഞ്ഞപ്പോ വീട്ടുകാരുടെ പുച്ഛവും ആഗ്രഹം കുറച്ചുകൂടെ കട്ടിക്കു പറഞ്ഞപ്പോൾ കിട്ടിയ അടിയുടെ ചൂടും കൊണ്ടാവണം താജ്മഹൽ ഒരു മനോഹര ആഗ്രഹമായി മാറിയത്......

പറഞ്ഞു തീരുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് എന്നെ കളിയാക്കുവാണോ എന്നവിധം ഞാൻ നോക്കി...
എന്നിട്ട് ഞാൻ പറഞ്ഞു    ഞാൻ  ആദ്യമേ പറഞ്ഞതാ ആറാം ക്ലാസുകാരന്റെ കഥയാണെന്നു  അതിത്രയൊക്കെയെ ഉള്ളു കളിയാക്കി ചിരിക്കല്ലേ....

എന്നെ സമാധാനിപ്പിക്കും വിധം അവളും പറഞ്ഞു ഞാൻ കളിയാക്കിയതല്ല എന്നൊക്കെ പക്ഷെ ആ  ചിരി മാറിയില്ല....

 ഒടുവിൽ ഞാൻ അവളോട്‌ പറഞ്ഞു ഇതും ഒരു നൊസ്റ്റാൾജിയ അല്ലെ ബാല്യത്തിൽ തോന്നിയ പൊട്ടത്തരം നിറഞ്ഞ ആഗ്രഹത്തിന് പിന്നാലെ!!!!!!

ഞങ്ങൾ പിന്നെയും കുറെ സംസാരിച്ചു  സംസാരത്തിൽ വീടും നാടും എല്ലാം വന്നുപോയി. ഏറെക്കുറെ രണ്ടുദിവസത്തെ യാത്ര ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും മനോഹരമായ യാത്രയായി തോന്നി..

.അവൾ ഇറങ്ങും മുൻപ് പറഞ്ഞ വരികൾ  "നമ്മൾ അപ്രെതീക്ഷിതമായി കണ്ടുമുട്ടി അല്ലേ മനോഹരമായിരുന്നു "

  ഒടുവിൽ താജ്മഹലിനു മുന്നിൽ... എല്ലാവർക്കും തമാശയായി തോന്നിയ എനിക്ക് പ്രിയപ്പെട്ട എന്റെ സ്വപ്നത്തിന്റെ മുന്നിൽ... ഞാനും  അവളും....

അവൾ എന്നോട് ചോദിച്ചു എന്ത് മനോഹരമാണല്ലേ കാണാൻ.... ഞാൻ പറഞ്ഞു...മനോഹരം!!പക്ഷെ നീ മുന്നിൽ നിൽക്കുമ്പോൾ നിന്റെ കണ്ണുകളെ ഒഴിവാക്കി താജ്മഹൽ നോക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല...............എന്തോ അങ്ങനെ പറയാൻ തോന്നി 😊
കാലങ്ങൾക്കിപ്പുറം അച്ഛൻ അമ്മയെ കണ്ടുമുട്ടിയ മനോഹര നിമിഷം മക്കളേ ചേർത്തിരുത്തി പറഞ്ഞുകൊടുക്കുമ്പോൾ അവളുടെ മുഖത്ത് അന്നത്തെ പോലെ അപ്പഴും ആ പുഞ്ചിരി വന്നു കാലങ്ങൾക്കിപ്പുറവും അതിനേക്കാൾ ഭംഗി മറ്റൊരു അത്ഭുതത്തിനും തോന്നിയട്ടില്ല......

ഇനി ഞങ്ങൾ എങ്ങനെ അടുത്തു അന്ന് തന്നെ അടുത്തോ എന്താണ് ഏതാണന്നൊക്കെ ഒരു സംശയം ഉണ്ടെങ്കിൽ അത് സംശയമായി തന്നെ തുടരട്ടെ  കാരണം ഇത് അച്ഛൻ മക്കളോട് അമ്മയെ കണ്ടുമുട്ടിയകഥയും ആറാം ക്ലാസ്സിൽ കേറിക്കൂടിയ അച്ഛന്റെ സ്വപ്നത്തിന്റെ കഥയുമാണ് പറയുന്നത്  അതിനപ്പുറം ചോദ്യങ്ങളും ഇല്ല ഉത്തരങ്ങളും ഇല്ല......!!!!!!