Aksharathalukal

വഴി പിരിയുന്നവർ

വിശ്വവിശാലത തേടിക്കുതിക്കുന്ന
അഗ്നിച്ചിറകുള്ളയാകാശയാനമേ,
നീപൊഴിക്കുന്നൊരാ ശൂന്യഘട്ടങ്ങളെ
വീണ്ടുമൊന്നിക്കുവാനാശിച്ചിരിക്കുമോ? 

നെഞ്ചിലെയിന്ധനക്കൂട്ടിന്റെകത്തലിൽ
ആത്മാവു നീറിക്കരിഞ്ഞുതീർന്നിട്ടഹോ
ശപ്തച്ചിരഞ്ജീവിയായിട്ടു വിണ്ണതിൽ
നൊമ്പരം പേറിക്കറങ്ങിയൊടുങ്ങണോ?

പാഞ്ഞുനീയെത്തുമാ ലക്ഷ്യത്തിലെന്നാലും
പണ്ടു നീ വീഴ്ത്തിയ നൊമ്പരപ്പാടുകൾ
കുത്തിനോവിക്കുന്ന ജീവിതം പേറി നീ
ഒന്നിനും കൊള്ളാത്ത പാഴ്വസ്തുവാകയോ!

പിന്നിട്ട പാതകൾ, കൂട്ടായി നിന്നവർ,
വഴിപിരിഞ്ഞെങ്ങോ ചുറ്റിത്തിരിയുവോർ;
എല്ലാമൊരോർമയായ് തീരാത്ത വിങ്ങലായ്
എന്നുമാ താരത്തുടിപ്പിൽ നാം കണ്ടിടും!



തീപ്പെട്ടിക്കൊള്ളി

തീപ്പെട്ടിക്കൊള്ളി

2
503

തലയുരച്ചു നീതെളിച്ചുഅഗ്നിനല്കിയണയുവാൻ,തലയിൽ രാസയോഗക്കൂട്ടുചേർത്തു മണ്ണിലേക്കു വന്നു ഞാൻ!തീ തരുന്ന പെട്ടിയിൽഉരഞ്ഞുരഞ്ഞു കത്തുവാൻ,ജന്മമാർന്ന കമ്പുകൾനിരത്തി ദൃശ്യകൗതുകം!എന്റെയാത്മതാപമാണുഭദ്രദീപ പ്രഭയതായിദേവതയ്ക്കു മുമ്പിലെനിലവിളക്കിൽ വാണതും!എന്റെ തീക്ഷ്ണ ഭാവമാണുതീപടർത്തിയടവിയെകരിനിറഞ്ഞ ചാമ്പലായ്തീർത്ത ശാപവും!കുളിരുമാറ്റുമഗ്നിയുംവിറകെരിഞ്ഞ താപവുംചിതതെളിച്ച നാളവുംതീർത്തതെന്റെ ശക്തികൾ!നിങ്ങളാണു എന്നിൽനിന്നുതീപകർന്നു പകയുടെ,രോഷജ്വാല ഭൂമുഖത്തുയർത്തിനിർത്തി നിന്നവർ!എന്റെയാത്മവീര്യമേതുഭാവമാർന്നു കത്തണംഎന്നതിന്നു, മർത്യചിന്തതീർത്