💞പ്രണയനിലാവ്💞
*Part 24*
\"നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ,,, 🙄\"(അപ്പു )
\"ആരാ അവൻ,,,\"(നന്ദു)
\"എനിക്ക് എങ്ങനെ അറിയാന,,, 🙄\"(അപ്പു )
\"അവൻ അത്രയൊക്കെ പറഞ്ഞിട്ടും നിന്റെ മുഖത്ത് വല്ല്യ ഭാവവ്യതാസം ഒന്നുല്ലല്ലോ,,,\"(വിച്ചു )
\"ഒന്നെങ്കിൽ ആ തൊരപ്പന് ആള് മാറി അല്ലെങ്കി അവൻ പറഞ്ഞ പോലെ ശെരിക്കും എന്റെ ഓർമ പോയി കാണും,,,\"(അപ്പു )
\"പിന്നെ ലാസ്റ്റ് പോലീസ് വന്നപ്പോ നീ എന്തിനാ പുച്ഛിച്ചത്,,,\"(കാർത്തി )
\"പോലീസ് പുറത്ത് നിക്കുന്നത് ഞാൻ ജനലിലൂടെ കണ്ടിരുന്നു,,, അതോണ്ട്,,,\"(അപ്പു )
\"എന്നാലും,,, 🙄\"(വിച്ചു )
\"നിങ്ങളവിടെ ചിന്തിച്ചിരുന്നോ ഞാൻ കിടക്കാൻ പോവാ സമയം ഒരുപാടായി,,,\"(അപ്പു )
അപ്പു റൂമിലേക്ക് പോയതിന് പിന്നാലെ സിദ്ധു പോവാൻ നിന്നതും മാളു തടഞ്ഞു,,,
\"അവളോടൊന്നും ചോദിക്കണ്ട,,, അവൾക്കൊന്നും ഓർമ കാണില്ല,,,\"(മാളു )
\"അതെന്താ,,,\"(റിച്ചു )
\"അവൻ പറഞ്ഞ പോലെ രണ്ട് കൊല്ലം മുന്നേയുള്ള ഒരു ആക്‌സിഡന്റിൽ അവളുടെ ഓർമ നഷ്ടപ്പെട്ടതാ,,,\"(നന്ദു )
\"ഇതെന്തോന്ന് മെഗാസീരിയലിന്റെ ക്ലൈമാക്സൊ,,, 🙄\"(വിച്ചു)
\"ഇവിടെ കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പഴാ അവന്റെ മെഗാ സീരിയലിന്റെ ക്ലൈമാക്സ്,,, 😬\"(കിച്ചു )
\"ആന പാറിപ്പോയ എപ്പാ,,, 🙄\"(വിച്ചു )
\"ഇനി നീ മിണ്ടരുത് മാളു പറ,,,\"(കാർത്തി)
\"എല്ലാരേയും പോലെ +2 കഴിഞ്ഞ് എന്ത് പഠിക്കാൻ പോവുന്ന് ഒരു ഊഹവും ഇല്ലാതെ ഇരുന്നപ്പോ വീട്ട്കാര് പിടിച്ച് എൻട്രൻസ് കോച്ചിങ്ങിന് ചേർത്തത്,,, ഇഷ്ടല്ലെങ്കിലും ചുമ്മാ പോയി,,, അവിടെന്നാണ് അപ്പുനെയും നന്ദുനെയും ആദ്യായിട്ട് കാണുന്നത്,,, ഒരേ വെയിവ് ലെങ്ത് ആയതോണ്ട് ഞങ്ങൾ പെട്ടന്ന് കൂട്ടായി,,, പിന്നങ്ങോട്ട് എന്നും ക്ലാസ്സിൽ പോവും പഠിക്കാനല്ല അലമ്പ് കളിക്കാൻ,,,\"(മാളു)
\"നിങ്ങളല്ലേ അലമ്പ് കളിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു,,, 🤭\"(വിച്ചു)
\"😬😬😬\"(മാളു)
\"എന്നിട്ട്,,,\"(റിച്ചു)
\"ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോ അപ്പുന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി,,, എപ്പഴും എന്തേലും ഒക്കെ ചിന്തിച്ചിരിക്കും,,, കാരണം ചോദിക്കുമ്പൊ ഒന്നുല്ലെന്ന് പറയും,,, പിന്നീട് ഒരു മാസത്തേക്ക് അവൾ ക്ലാസ്സിൽ വന്നില്ലായിരുന്നു,,,ഫോൺ വിളിച്ചപ്പോ സ്വിച്ച് ഓഫ് ആയിരുന്നു,,,അന്വേഷിക്കാൻ അവള്ടെ വീട് എവിടയാന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു,,,\"(നന്ദു)
\"ഒരു ദിവസം അവൾ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു ഒരു കോൾ വന്നു,,, ഞങ്ങൾ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തി,, അവളെ കണ്ടു,,,പക്ഷെ അവൾക്ക് ഞങ്ങളെ മനസ്സിലായില്ല,,, ഡോക്ടർ വന്ന് പറഞ്ഞു അവൾക്ക് ഇത് വരെ സംഭവിച്ചത് ഒന്നും ഓർമ ഇല്ലെന്ന്,,,സ്വന്തം അച്ഛനെയും അമ്മയെയും പോലും അവൾ തിരിച്ചറിഞ്ഞില്ല,,,അന്നാണ് ഞങ്ങൾ ആദ്യായിട്ട് അവള്ടെ അച്ഛനെയും അമ്മയെയും കണ്ടത്,,, പിന്നങ്ങോട്ട് പതിയെ അവൾ ഞങ്ങളെ ഒക്കെ അക്‌സെപ്റ് ചെയ്ത് തുടങ്ങി,,,അവൾക്ക് ഒരു ചെയ്ഞ്ചിന് വേണ്ടിയാ ഞങ്ങൾ ഇവിടെത്തെ കോളേജിൽ അഡ്മിഷൻ എടുത്ത് ഇങ്ങോട്ട് പോന്നത്,,,അന്ന് ഹോസ്പിറ്റലിൽ വെച്ച് എനിക്കൊരു കോൾ വന്നിരുന്നു അപ്പുവിനെ എന്തെങ്കിലും ഓർമിപ്പിക്കാൻ ശ്രമിച്ച പിന്നെ അവളെ ജീവനോടെ കാണില്ലെന്ന്,,, അന്ന് ഞാൻ അത് അത്ര സീരിയസ് ആക്കി എടുത്തില്ല,,, എന്നാലും സൗണ്ട് വെച്ച് നോക്കിയ ഇന്ന് വന്നവൻ തന്നെയാ അന്ന് വിളിച്ചതെന്ന് എനിക്ക് തോന്നുന്നു,,,\"(മാളു)
\"ഇവനാരാന്നോ എന്താന്നോ അപ്പുനെ എന്തിനാ കൊല്ലാൻ നോക്കുന്നതെന്നോ ഒക്കെ അറിയണമെങ്കിൽ അവൾക്ക് ഓർമ തിരിച്ച് കിട്ടണം,,, അതാണെങ്കിൽ റിസ്കാണ്,,, അവൾക്ക് ഓർമ തിരിച്ച് കിട്ടിയാ പിന്നെ ആ ആക്സിഡന്റിന് ശേഷം ഉള്ള ഒന്നും ആരെയും അവൾക്ക് ഓർമ കിട്ടില്ല,,, സിദ്ധുനെ പോലും അവൾ ഓർത്തെന്ന് വരില്ല,,,\"(നന്ദു)
നന്ദു പറഞ്ഞു നിർത്തിയതും സിദ്ധു എന്തോ ആലോചിച്ചു നിന്നു,,, പെട്ടന്ന് എന്തോ ഓർമ വന്ന പോലെ റൂമിലേക്ക് ഓടി,,,
\"എന്റെ ഒരു വീക്ഷണകൊണകത്തിൽ നിന്ന് നോക്കിയാൽ ദിസ് കേസ് ഈസ് ടൂ കോംപ്ലിക്കേറ്റഡ്,,, 😌\"(വിച്ചു)
\"വീക്ഷണകൊണകൊ,,, അതെന്തോന്ന് 🙄\"(നന്ദു)
\"അതൊക്കെ മനസ്സിലാക്കാൻ സെൻസ് വേണം സെൻസിറ്റിവിറ്റി വേണം കാവിറ്റി വേണം,,,😌\"(വിച്ചു )
\"ന്തിന് സെൻസൊഡെയ്ൻ ടൂത്പേസ്റ്റ് ഉപയോഗിക്കാനോ,, 🙄\"(കിച്ചു)
\"ഓ ഈ വിവരം ഇല്ലാത്തവരോട് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞ മതി,,, 😬ഞാൻ പോണു ഗുഡ് നൈറ്റ്,,,\"(വിച്ചു)
വിച്ചു റൂമിലേക്ക് പോയതും എല്ലാരും ചിരിച്ചോണ്ട് അവന്റെ പുറകെ റൂമിലേക്ക് പോയി,,,
________________❤️❤️❤️_______________
\"നന്ദു,,,\"(റിച്ചു)
റിച്ചു ഉറങ്ങിക്കൊണ്ടിരിക്കുന്ന നന്ദുനെ കുലുക്കി വിളിച്ചു,,,
\"എണീക്ക്,,,\"(റിച്ചു)
നന്ദു കണ്ണ് പതിയെ വലിച്ചു തുറന്നു മുന്നിൽ തലയിലൂടെ പുതപ്പിട്ട് മുഖത്തേക്ക് ടോർച്ച് അടിച്ച് നിക്കുന്ന റിച്ചുനെ കണ്ട് അലറാൻ നിന്നതും റിച്ചു നന്ദുന്റെ വായ പൊത്തി പിടിച്ചു,,,
\"ഞാനാ റിച്ചു,,,\"(റിച്ചു)
\"റിച്ചേട്ടൻ എന്താ ഇവിടെ,,,\"(നന്ദു)
അടുത്ത് കിടക്കുന്നവരെ നോക്കി നന്ദു ചോദിച്ചു,,,
\"പറയാം നീ വാ,,,\"(റിച്ചു)
റിച്ചു നന്ദുനെയും പിടിച്ച് വലിച്ചു ടെറസിലേക്ക് നടന്നു,,,
റിച്ചു പോയതിന് പിന്നാലെ കാർത്തി തലയിലൂടെ പുതപ്പിട്ട് നേരെ ഗേൾസിന്റെ റൂമിലേക്ക് നടന്നു,,,
\"മാളു,,,\"(കാർത്തി)
\"മ്മ്,,,\"(മാളു)
\"മാളു,,,\"(കാർത്തി)
\"മ്മ്,,,\"(മാളു)
\"എണീക്കേടി,,,\"(കാർത്തി)
മാളു കണ്ണ് തുറന്നതും മുന്നിലിരിക്കുന്ന കാർത്തിയെ കണ്ട് ഇളിച്ചു കാണിച്ചു,,,
\"എനിക്ക് അറിയായിരുന്നു വരുന്ന്,, എന്താ വൈകിയേ,,, 😁\"(മാളു)
\"അതൊക്കെ പറയാ നീ വാ,,\"(കാർത്തി)
കാർത്തിയും മാളൂന്റെ കയ്യും പിടിച്ച് ടെറസിലേക്ക് വിട്ടു,,,
ഇതേ സമയം ആരോ നടക്കുന്ന പോലെ തോന്നി കണ്ണ് തുറന്ന അപ്പു ചുറ്റും ഒന്ന് നോക്കി ആരെയും കാണാതെ വന്നതും വെള്ളം കുടിക്കാനായി പുതപ്പ് മാറ്റി എണീറ്റ് നേരെ കിച്ചണിലോട്ട് വിട്ടു,,,
ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് തിരിഞ്ഞ അപ്പു കാണുന്നത് കിച്ചണിന്റെ സ്ലാബിൽ ആരോ കയറി ഇരുന്ന് എന്തോ തിന്നുന്നതാണ്,,,
\'എടാ കള്ളാ,,,🙄\'(അപ്പു ആത്മ)
അപ്പു സൈഡിൽ വെച്ച ഒരു പാനും എടുത്ത് മുന്നോട്ട് നടന്നു,,,
_____________💕💕💕_____________
\"വിച്ചു,,,\"(ലല്ലു)
\"ടാ,,\"(ലല്ലു)
\" ഈ വർഷത്തെ മികച്ച ഗായകനുള്ള അവാർഡ് എനിക്ക് തന്നെ വേണം,,,\"(വിച്ചു)
\"ഏഹ്,,,🙄\"(ലല്ലു)
\" ഇല്ലെങ്കിലിവിടെ കൊല നടക്കും,,\"(വിച്ചു)
\"ടാ പൊട്ടാ എണീക്കെടാ,,,😬\"(ലല്ലു)
\"യു ക്നോ വൺ തിംങ്,,, ഐ ആം എ ബിഗ് സിംന്ദർ,,, സത്യം,,\"(വിച്ചു)
\"ടാ വിച്ചു എണീക്കാൻ,,,\"(ലല്ലു)
\" അവാർഡ് തരോ,,,\"(വിച്ചു)
\" കോപ്പ്,,,😤\"(ലല്ലു)
കലി കേറിയ ലല്ലു അടുത്ത് കണ്ട ജഗ്ഗിലെ വെള്ളം എടുത്ത് വിച്ചുന്റെ മുഖത്തേക്ക് ഒഴിച്ചു,,,
\"അയ്യോ ഞാൻ തോട്ടിൽ പോയേ,,,\"(വിച്ചു)
വിച്ചു അലറി വിളിച്ചതും ലല്ലു അബന്ധം പറ്റിയ പോലെ സ്വയം തലക്കിട്ടൊന്ന് കൊടുത്ത് കട്ടിലിന്റെ അടിയിലേക്ക് കയറി കിടന്നു,,,
ശബ്ദം കേട്ട കിച്ചു ലൈറ്റിട്ട് നോക്കിയപ്പൊ കണ്ടത് കിളി പോയി ഇരിക്കുന്ന വിച്ചുനെയാണ്,,,
\"ന്താടാ,,,\"(കിച്ചു)
\" ഈ വീടിന് ചോർച്ചയുണ്ടെടാ,,,\"(വിച്ചു)
\"ഏഹ്,,,🙄\"(കിച്ചു)
\" ദേ എന്റെ മേലെ വെള്ളം വീണു,,,\"(വിച്ചു)
\"അതിന് പുറത്ത് മഴയില്ലല്ലോ,,,🙄\"(കിച്ചു)
\"ശെരിയാണല്ലോ,,,🙄\"(വിച്ചു)
\"അല്ല കാർത്തിയും റിച്ചുവും സിദ്ധുവും എവടെ പോയി,,,🧐\"(കിച്ചു)
\"അയ്യോ,,,\"
\"ടാ സിദ്ധൂന്റെ സൗണ്ട്,,,🙄\"(വിച്ചു)
\"വാ പോയി നോക്കാ,,,\"(കിച്ചു)
കിച്ചുവും വിച്ചുവും ഇറങ്ങി ഓടിയതും ലല്ലു കട്ടിലിന്റെ അടിയിൽ നിന്ന് എണീറ്റ് പുറത്തേക്ക് ഇറങ്ങി,,,
ഇതേ സമയം ടെറസ്സിൽ,,,
\"റിച്ചേട്ടാ,,,\"( നന്ദു)
\"ന്താടി പെണ്ണേ,,,\"(റിച്ചു)
\"എന്തിനാ ഇങ്ങോട്ട് വന്നേ\"( നന്ദു)
\"ചുമ്മാ,,,\"(റിച്ചു)
പറഞ്ഞുകൊണ്ട് റിച്ചു പുതപ്പിനാൽ നന്ദൂനെ പൊതിഞ്ഞ് പിടിച്ചു,,, രണ്ടും കൂടി ഒരു പുതപ്പിനുള്ളിൽ നിന്ന് മാനത്തേക്കും നോക്കി നക്ഷത്രവും എണ്ണി നിന്നു,,,
ആരോ നടക്കുന്ന പോലെ തോന്നിയതും നന്ദു റിച്ചുന്റെ കൈയ്യിൽ മുറുക്കി പിടിച്ചു,,,
\"റിച്ചേട്ടാ കള്ളൻ,,,\"( നന്ദു)
\"സൗണ്ട് ഉണ്ടാക്കല്ലേടി വാ നോക്കാം,,,\"(റിച്ചു)
അവർ രണ്ട് പേരും സൗണ്ട് ഉണ്ടാക്കാതെ ടെറസ്സിന്റെ മറുസൈഡിലേക്ക് നടന്നതും അവിടെ പുതപ്പിനുള്ളിൽ രണ്ട് രൂപം നിക്കുന്നത് കണ്ട് ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് നടന്ന് അവരുടെ തൊട്ട് അടുത്തെത്തി നിന്നതും,,, പെട്ടെന്ന്
\"അയ്യോ,,,\"
സിദ്ധൂന്റെ അലർച്ച കേട്ട് ഞെട്ടിയ കാർത്തിയും മാളുവും തിരിഞ്ഞ് നോക്കിയതും അവിടെ പുതപ്പിനുള്ളിൽ രണ്ട് രൂപം നിക്കുന്നത് കണ്ടു,,, ഹൈലൈറ്റെന്താണെന്ന് വെച്ചാൽ,,, പുതപ്പിനുള്ളിലായതിനാലും ഇരുട്ടായതിനാലും പരസ്പരം മനസ്സിലാവാതെ നാലണ്ണവും കൂടി കാറിപ്പൊളിച്ചു,,,😌
നന്ദു അലറിക്കൊണ്ട് ടെറസിന്റെ അറ്റത്തേക്ക് ഓടിയതും റിച്ചു പുറകെ പോയി അവളെ പിടിച്ച് വെച്ചു,,,
\" നീ എങ്ങോട്ടാടി,,,\"(റിച്ചു)
\"റിച്ചേട്ടാ കള്ളൻ,,, വാ നമ്മക്ക് താഴോട്ട് ചാടി രക്ഷപ്പെടാം,,,\"( നന്ദു)
\" ആ ബെസ്റ്റ്,,, ഇവടന്ന് ചാടിയാ അനക്ക് മേപ്പോട്ട് പോയി രക്ഷപ്പെടാ,,,\"(റിച്ചു)
\" അയ്യോ കണ്ണേട്ടാ പ്രേതം,,,\"(മാളു)
തിരിഞ്ഞ് നോക്കിയ റിച്ചു കാണുന്നത് കാർത്തിനെ പിടിച്ച് കുലുക്കുന്ന മാളൂനെ ആണ്,,,
\"അതിന് നീ എന്തിനാടി എന്നെ പിടിച്ച് കുലുക്കുന്നെ,,, 😬\"(കാർത്തി)
\"അയ്യേ ഇവളായിരുന്ന,,, 🙄\"(നന്ദു)
തിരിഞ്ഞ് നോക്കിക്കൊണ്ട് നന്ദു പറഞ്ഞു,,,
\"നീയാ,,, 🙄\"(മാളു)
\"അല്ല നിന്റെ കുഞ്ഞമ്മ,,,\"(നന്ദു)
\"അപ്പൊ ആരാ അലറിയത്,,, 🙄\"(റിച്ചു)
\"ആവോ,, വാ പോയി നോക്കാ,,,\"(കാർത്തി)
______________💕💕💕_____________
\"എടാ കള്ള,,,,\"(അപ്പു)
\"കള്ളൻ നിന്റെ മറ്റവനാടി,,,\"(സിദ്ധു)
\"നാണം ഇല്ലല്ലോ മോഷ്ടിക്കാൻ,,, 😏\"(അപ്പു)
\"എന്റെ സ്വന്തം വീട്ടീന്ന് മോഷ്ടിക്കണ്ട ഗധികേട് ഒന്നും എനിക്കില്ലെടി,,,\"(സിദ്ധു)
\"ഓ,,, നീ പോടാ മരപ്പട്ടി,,,\"(അപ്പു)
\"പൊടി ഈനാമ്പേച്ചി,,,\"(സിദ്ധു)
\"നീ പൊടി പട്ടി,,,\"(അപ്പു)
\"നീ പോടാ തെണ്ടി,,,\"(സിദ്ധു)
\"എന്താ ഇവിടെ,,,\"(വിച്ചു)
\"ഇവളെന്റെ തലക്ക് ചട്ടിയൊണ്ട് അടിച്ചെടാ,,,\"(സിദ്ധു)
\"ചട്ടിയല്ല നോൺ സ്റ്റിക്ക് പാൻ,,,\"(അപ്പു)
\"നിന്റെ അമ്മൂമ്മേന്റെ തല,,, 😬\"(സിദ്ധു)
\"നിങ്ങളിങ്ങനെ കച്ചറ കൂടല്ലേ,,, നമ്മക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം,,, അല്ലെ കിച്ചു,,,\"(വിച്ചു)
വിച്ചു ബാക്കിലേക്ക് നോക്കി ചോദിച്ചതും അവിടെ കിച്ചനെ കാണാഞ്ഞിട്ട് ചുറ്റും നോക്കാൻ തുടങ്ങി,,,
\"എന്താ ഇവിടെ,,,\"(റിച്ചു)
ടെറസിന്ന് ലാൻഡ് ചെയ്തവര് അങ്ങോട്ട് വന്നൊണ്ട് ചോദിച്ചു,,,
\"അതൊന്നുല്ല,,, ഈനാമ്പേച്ചി മരപ്പട്ടിന്റെ തലക്ക് ചാറ്റിയെടുത്ത് അടിച്ചതാ,,,\"(വിച്ചു)
കിച്ചൂന് വേണ്ടി ചുറ്റും നോക്കിക്കൊണ്ട് വിച്ചു പറഞ്ഞു,,,
\"നീ ആരെയാ നോക്കുന്നെ,,, 🙄\"(കാർത്തി)
\"ഞാൻ വേറെ ഒരു മരപ്പട്ടിനെ നോക്കിയതാ,,,\"(വിച്ചു)
\"ഡാ കിച്ചു,,,\"(വിച്ചു)
\"കിച്ചനെ കാണുന്നില്ലേ,,,\"(നന്ദു)
\"ഇല്ല ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു,,,\"(വിച്ചു)
\"ദേവിയെ 😲\"(നന്ദു)
നന്ദു നെഞ്ചിൽ കയ്യി വെച്ച് മോള്ളേക്കോടി,,, ഓടി റൂമിലെത്തി അവടെ പരസ്പരം ചേർന്ന് ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിക്കുന്ന കിച്ചുനെയും നിയയെയും കണ്ട് നന്ദു പല്ല് കടിച്ചു,,,
\"ഡാ,,, 😬\"(നന്ദു)
സൗണ്ട് കേട്ട് പേടിച്ച് അവളിൽ നിന്ന് വിട്ട് മാറിയ കിച്ചു നന്ദുനെ കണ്ടതും പല്ല് കടിച്ചു,,,
\"നീ എന്തിനാടി ഇപ്പൊ ഇങ്ങോട്ട് വന്നത്,,, 😬\"(കിച്ചു)
\"അങ്ങനിപ്പോ നീ ഇവിടെ നിന്ന് ഉമ്മിക്കണ്ട,,, രണ്ടും താഴോട്ടു പോക്കേ,,, മ്മ് വേഗം,,,\"(നന്ദു)
കിച്ചു നന്ദുനെ നോക്കി പല്ല് കടിച്ചോണ്ട് ഇറങ്ങി പോയി,,, നിയ നന്ദുന്റെ മുഖത്തേക്കേ നോക്കിയില്ല,,,രണ്ടിന്റെയും പുറകെ നന്ദുവും താഴോട്ട് വിട്ടു,,,
\"ചേട്ടാ,,,\"(ലല്ലു)
ലല്ലു സ്റ്റേയർ ഇറങ്ങി ഓടി വന്നതും എല്ലാവരും അവളെ നോക്കി,,,ലല്ലു വന്ന് ഫോൺ മുന്നോട്ട് നീട്ടികൊണ്ട് സിദ്ധുനെ നോക്കി,,,
\"ഇതെന്താ,,,\"(ലല്ലു)
ലല്ലുന്റെ ഫോണിലേക്ക് നോക്കിയ എല്ലാരും ഞെട്ടി,,, സിദ്ധുവും അപ്പുവും ഒരു തുളസിമാല ഇട്ട് നിക്കുന്ന ഫോട്ടോ,,, അപ്പുന്റെ കഴുത്തിൽ താലിയും നെറുകയ്യിൽ സിന്ദൂരവും ഉണ്ടായിരുന്നു,,, രണ്ട് പേരും കല്യാണ വേഷത്തിലായിരുന്നു,,, സിദ്ധു അപ്പുനെ ചേർത്ത് പിടിച്ചിരുന്നു,,, അവരുടെ കൂടെ അപ്പുനേക്കാളും കൊറച്ചൂടി പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും കൂടി ഉണ്ടായിരുന്നു,,,
തുടരും,,, 😌
✍️Risa