ഭാഗം -5
ശരത്ത് ഒരുനിമിഷം ഒരു ശിലയായി മാറിയതു പോലെ അവനു തോന്നി. മുറ്റത്ത് നിന്ന് തിണ്ണയിലേക്ക് കയറി പിന്നെ അതി വേഗത്തിൽ മുറിയിലേക്കുള്ള പടികൾ കയറി വരുന്ന ശരത്തിന്റെ മുന്നിലേക്ക് മായവതി വന്ന് നിന്നു
മായവതി :
\" മോനേ, അമ്മ മോനോട് ഒരു കാര്യം പറഞ്ഞോട്ടേ ?
നിവർത്തിക്കാനാകാത്ത ആഗ്രഹങ്ങളെന്നും ആർക്കും നൽകരുത് അത് പിന്നെ തീർക്കാനാവാത്ത വേദനയായി നിൽക്കും കേട്ടോ ...
എന്റെ മോൻ സ്നേഹം ഉള്ളവനാണ് പക്ഷേ വിധികളെ മായ്ക്കാൻ ആർക്കും കഴിയില്ല. കുഞ്ഞേ\"
ശരത്തിന് ഒന്നും മനസിലായില്ല. താൻ ഏതോ വലിയ തെറ്റ് ചെയ്തതു പോലെയാണ് അവന് തോന്നിയത്.
അച്ഛന്റെ പെങ്ങളാണെങ്കിലും അമ്മ എന്നു തന്നെയാണ് ശരത്ത് മായവതിയെ വിളിക്കാറ്
ആറുമാസം പ്രായമുള്ള ശരത്തിനെ മായവതിയെ ഏൽപ്പിച്ച് ജോലിക്കായ് പോയതാണ് ശരത്തിന്റെ സ്വന്തം അമ്മ, മായ . അന്നു മുതൽ ഇന്നുവരെ അവന്റെ ഇഷ്ടങ്ങളും ചെറിയ മാറ്റങ്ങൾ പോലും മായവതിക്ക് അതിവേഗം മനസിലാകും. ദേവുവിനെ ഗർഭിണിയായിരിക്കുമ്പോൾ തന്നേ മായവതി ശരത്തിന്റെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല. ദേവു ജനിച്ചു കഴിഞ്ഞും ആദ്യത്തെ കുട്ടികൾക്ക് അനുഭവപെടാറുള്ള വേർതിരിവോ ? അകലമോ ? ഒന്നും അവനിൽ ഉണ്ടാകാതിരിക്കാൻ മായാവതി വളരെ പണിപ്പെട്ടു.
ശരത്ത്:
\"അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത് എനിക്ക് ഒന്നു മനസിലാകുന്നില്ല.
പിന്നേ ..... ദേവുവിന് .....
ഞാൻ ..... കൊടുത്തത് ........ അതു ,..... പിന്നെ,.....
ഞാൻ,..... അവൾ എനിക്കുള്ളതല്ലേ അമ്മേ ? ഞങ്ങൾ ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ പിന്നെ എന്തിനാ ഇല്ലാത്ത വിധിയെന്നോക്കെ പറയുന്നത് \"
മായാവതി :
\" അത് നിന്നോട് പറയേണ്ട സമയത്ത് ഞാനോ നിന്റെ അചഛനോ നിന്നോട് പറയും. അതുവരെ മോൻ അമ്മയെ അനുസരിക്കണം \"
മായവതി പറഞ്ഞു തീരുമ്പോൾ അടക്കി വക്കാനാവാത്ത കണ്ണുനീർ കണ്ണുകൾ തീർത്ത കവാടം ഭേതിച്ച് പുറത്തുവന്നിരുന്നു.
ശരത്ത്:
\"എന്താ അമ്മേ .... അമ്മ ... കരയുന്നോ അമ്മ പറഞ്ഞതുപോലെ തന്നെ ഞാൻ ചെയ്തോളം....\"
മായവതി:
\"അവൾ ഇതൊന്നും അറിയരുത് ജീവനാണ് നിന്നെ ... നിന്നെ കിട്ടില്ലന്ന് കണ്ടാൽ പിന്നെ അവൾ തകർന്നു പോകും.
ഇത്രയും നാൾ ഞങ്ങൾ എല്ലാവരും കൂടെ നിങ്ങളെ കൊണ്ട് പണിയിപ്പിച്ച സ്വപ്നകൂടാരം ഇടിയാൻ തുടങ്ങുന്നു എന്നറിയുന്ന നിമിഷം അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.
നീ തിരിച്ചു പോയി കഴിഞ്ഞ് എല്ലാം സാവധാനം എങ്ങനെയെങ്കിലും ഞാൻ പറഞ്ഞ് മാറ്റിക്കോളാം\"
അവർ പറഞ്ഞു തീരുമ്പോഴേക്കും ദേവുവിന്റെ വിളി വന്നു, തികച്ചും രണ്ടുപേരെയും സങ്കർശത്തിൽ ആക്കിയെന്നോണം.
എങ്കിലും തൊട്ടുമുൻപ് പറഞ്ഞതൊക്കെയും കരിയില കൂട്ടത്തിൽ പാറ്റി കളഞ്ഞത് പോലെ മായവതി പറഞ്ഞു
മായവതി :
\"ചെല്ല് മോനെ അവള് വിളിക്കുന്നുണ്ട്. നീ തിരിച്ചു പോകുന്നത് വരെ അവൾ സമാധാനിക്കട്ടെ\"
ശരത് ഒന്നും പറയാനാവാതെ നിശബ്ദനായി പടികൾ തിരിച്ചിറങ്ങുമ്പോൾ അതാ മുന്നിൽ തനിക്കു ഏറ്റവും പ്രിയപ്പെട്ടവൾ കൗമാരത്തിന്റെ ചാഞ്ചട്ടങ്ങൾ ആയിരുന്നില്ല അവളിൽ അലയടിച്ചത് ആത്മാർത്ഥമായ പ്രണയത്തിന്റെ മുഖഭാവങ്ങൾ അവളിൽ മിന്നി മറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഒടുവിൽ ഇരുവരും ഒന്നിച്ചു തോളോട് തോൾ ചേർന്ന് നടന്നു. പിന്നിൽ നിന്നും മായവതി അവരെ നോക്കുമ്പോൾ \"ഒരിക്കലും എന്റെ കുട്ടികളെ പിരിക്കല്ലേ\" എന്നാ പ്രാർത്ഥനയായിരുന്നു ആ മനസ് നിറയെ.
എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടന്നാണ് മഹാദേവൻ പറഞ്ഞത്
മഹാദേവൻ :
\" നമുക്കെല്ലാവർക്കും ഇന്ന് ഒന്നിച്ചു നടുമുറ്റത്തു കിടക്കാം. ആ പഴയ കാലം ഒക്കെ ഒന്ന് ഓർമിക്കാല്ലോ
പിന്നെ മുറി കിടന്ന എ സി വേണം ഫാൻ വേണം ഇവിടാകുമ്പോ ഇതൊന്നും വേണ്ട\"
ശരത്ത് :
\"അതൊന്നും വേണ്ട അമ്മാവാ വെറുതെ പിള്ളാർക്ക് അതൊന്നും ശീലം ഇല്ലാല്ലോ \"
മഹാദേവൻ :
\" അതു പിള്ളേരതോക്കെ ശീലിച്ചോളും
നീ ഒന്ന് പോയെടാ....
ഇവിടെ കിടക്കാൻ കാറിക്കൂകി വിളിച്ചോണ്ടിരുന്ന നീ തന്നെ ഇതൊക്കെ പറയണം.
പോയി പായും വിരിയുംമൊക്കെ എടുക്കടാ....
ദേവൂ നീയുംകൂടെ ചെല്ല്.....\"
ശരത്ത് മുറിയിലേക്ക് നടക്കുമ്പോൾ മനസ് നിറയെ അവലാതിയായിരുന്നു ദേവൂനോട് അകലാൻ മനസ് അനുവദിക്കുന്നില്ല പക്ഷെ അമ്മയുടെ സങ്കടം കണ്ടില്ലന്നു വെക്കാനും അവനു പറ്റിയിരുന്നില്ല. ഓരോന്ന് ആലോചിച്ചു കൂട്ടുമ്പോൾ ദേവൂ പിന്നിൽ വന്നു അവനെ കെട്ടിപിടിച്ചു.
പെട്ടന്നാണ് അവൻ മായവതിക്കു കൊടുത്ത വാക്ക് അവനു ഓർമ വന്നത്.
അവളെ വേദനിപ്പിക്കാതെ അവൻ പറഞ്ഞു
\" ദേവു ആരേലും ഇങ്ങോട്ട് വരും.
നീ വിട്ടേ..... വേഗം വാ അമ്മാവൻ അന്വേഷിക്കും വിരികൊണ്ട് കൊടുക്കാം\"
നടുമുറ്റത് പായും വിരിയും വിരിച്ചു പിന്നെ അമ്മാവൻ, ലാന്റിയാ, അവരുടെ രണ്ടു മക്കൾ പിന്നെ ദേവു, അവളുടെ അനിയൻ, ശരത്ത് എന്നിങ്ങനെ ക്രമത്തിൽ നിരന്നു കിടന്നു. മറ്റുള്ളവർ എല്ലാം പ്രായമായവരാണ് മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും ശരീരം പലതിനും വഴങ്ങാത്തവർ
ആരും ഉറങ്ങുന്നില്ല എല്ലാരും കളിയും ചിരിയും തമാശകളും പറഞ്ഞിരിപ്പാണ്.
പക്ഷെ ഇതിലൊന്നും ശരത്തിനു അത്രക്ക് താല്പര്യം ഇല്ലാത്തതു പോലെ അവൾക്കു തോന്നി. അവൾ എങ്ങനെയൊക്കെയോ അവനോട് ചോദിക്കാൻ ശ്രമിച്ചു. എല്ലാ വേദനയും അടക്കിപിടിച്ചു കൊണ്ട് തലവേദനയാണെന്നവൻ കളവു പറഞ്ഞു.
അവർക്കിടയിൽ കിടന്ന് കുറുമ്പ് കാണിക്കുന്ന ദേവുവിന്റെ അനിയനെ ദേവു വഴക്ക് പറഞ്ഞു ആ പിണക്കത്തിന് അവൻ മുറിയിലേക്ക് എഴുന്നേറ്റു പോയി.
അപ്പോൾ ദേവവിനും ശരത്തിനും കൂടുതൽ സ്വാതന്ത്ര്യം കിട്ടുകയായിരുന്നു.
അവന്റെ ശ്വാസം അവളുടെ മുടിയിഴകളിൽ തഴുകുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി ശരീരം കുളിരുകയായിരുന്നു.
ഈ നടുമുറ്റത്ത് തന്റെ പെണ്ണിനെ നെഞ്ചോട് ചേർത്തു കിടക്കാൻ ഏറെ കൊതിച്ചതായിരുന്നു ശരത്ത് പക്ഷേ അവളുടെ നെഞ്ചിടിപ്പിനുപ്പോലും ഞാൻ കാരണക്കാരനാവാൻ പാടില്ല എന്നായിരുന്നു അവന്റെ ഇപ്പോഴത്തെ ചിന്ത.
സമയം പോയ്ക്കൊണ്ടിരുന്നു............
ഉറക്കത്തിന്റെ തീവ്രതയിൽ പോലും കൊടുത്ത വാക്കിന് അവൻ വില കൊടുത്തു.
പക്ഷേ രാവിലെ ഉണർന്ന് നടുമുറ്റത്ത് വന്ന മായവതി ഒരു നിമിഷം ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു നിന്നു.
ശരത്തിന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന ദേവു.......
ആ കാഴ്ച്ച മായവതിയുടെ വാക്കുകൾക്ക് ശരത്ത് ഒരു വിലയും കല്പിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്നതായിരുന്നു . ദേഷ്യം അടക്കാനാവാതെ ഉള്ളിൽ കലി തുള്ളുകയായിരുന്നു.
പെട്ടന്നാണ് മായവതി ദേവൂവിനോട് നിയന്ത്രണമില്ലാതെ ചാടികടിച്ചു ചെന്നത്
മായവതി :
\"ഡി...... എനിക്കടി....... അവളുടെ കിടപ്പുകണ്ടില്ലേ..... പെണ്ണാണെന്ന ഒരു വിചാരവും ഇല്ല............\"
മായവതി ദേവൂവിനെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോകുമ്പോൾ ഉറക്കത്തിന്റെ മൂകതയിൽ വേർപിരിച്ചിലായി തോന്നിയില്ല.
എന്നാൽ ആ സംഭവം, ശരത്തിന്റെ നെഞ്ചിൽ നിന്നു ഹൃദയമടക്കം ദേവൂവിനെ പറിച്ചുകൊണ്ട് പോകുകയായിരുന്നു. സ്വയം ഒരു തീരുമാനം എടുക്കാനാവാതെ തല പെരുക്കുകയായിരുന്നു. കിളിർത്തു കയറുന്ന ഏതോ ഭ്രാന്തിന്റെ തുടക്കം പോലെ......
(തുടരും )
ഭാഗം -6
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു......ശരത്തിന്റെ മാറ്റം അവൾക്ക് അടുത്ത അറിയാൻ തുടങ്ങി. നാട്ടിൽ വന്ന ആദ്യ ദിവസത്തെ അടുപ്പമോ മിണ്ടാട്ടാമോ ഒന്നും ശരത്തിനില്ലായിരുന്നു. അവളിൽ നിന്നു എന്തൊക്കെയോ മറക്കുന്നതായി അവൾക്കു തോന്നിത്തുടങ്ങി.ഒറ്റയ്ക്ക് ഒന്ന് കാണാനും മിണ്ടാനും കൈ കോർത്തു നടക്കാനും അവൾ കൊതിയോടെ അടുക്കുമ്പോൾ ഒഴിഞ്ഞു മാറുന്നതു ശരത്തിനൊരു പതിവായി.ഏതു നേരവും മുറി അടച്ചിരിപ്പാണ്. ശരത്തിന്റെ മാറ്റം മായവതിയിലും ഭീതി ഉളവാക്കി.അവധി തീർന്നപ്പോൾ മഹാദേവനും കൂടുംബവും തിരിച്ചു ജോലി സ്ഥലത്തേക്ക് പോയി.അതും കൂടെ ആയപ്പോൾ ശരത്തിന്റെ മിണ്ടാട്ടാവും കുറഞ്ഞു