Aksharathalukal

ഭാഗം -8

മണിക്കൂറുകൾക്ക് ശേഷം ശരത്തിനു ബോധം വന്നു.
ശരത്ത് :
   \"ഞാൻ എന്താ ഇവിടെ?
എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നത്?\"
നേഴ്സ് :
    \"പേടിക്കേണ്ട, കിടന്നോളു,
ഭക്ഷണം കഴിക്കാതെ ഇരുന്നത് കൊണ്ട് ബോധം കേട്ട് വീണു. അതാ ഇവിടെ കൊണ്ട് വന്നത്.
ഈ ബോട്ടിൽ ട്രിപ്പ്‌ കഴിഞ്ഞാൽ ഉടൻ വീട്ടിൽ പോകാം. അമ്മയൊക്കെ പുറത്തുണ്ട്,
വിളിക്കണോ?\"
ശരത്ത് :
      \"No....
എനിക്കിപ്പോൾ ആരെയും കാണണ്ടാ...\"
നേഴ്സ് :
    \" എന്നാൽ ഒന്നു മയങ്ങിക്കോളൂ പോകാറാകുമ്പോൾ വിളിക്കാം\"
നേഴ്സ് പറഞ്ഞു തീർന്നതും ശരത്ത്‌ കണ്ണും അടച്ചു മയക്കം തുടങ്ങി.
സമയം  മുന്നോട്ടുപോയി......
അവർ വീട്ടിൽ തിരിച്ചെത്തി,
ശരത്തിനു വിശ്രമിക്കാനുള്ള മുറി ഒരുക്കി കൊടുത്തിട്ടു മായ അൽപനേരം ഹോളിലെ സോഫയിൽ ചാരികിടന്നു.
        ഉറക്കത്തിലേക്കു മയങ്ങി തുടങ്ങുമ്പോൾ പെട്ടന്ന് ഫോൺ റിംഗ് ചെയ്തു. മായ അടുത്തിരുന്ന ഫോൺ എടുത്തു, മറുവശത്തു മായവതിയുടെ ശബ്ദം കേട്ടതും മായക്ക് ആദ്യം ദേഷ്യമാണ് തോന്നിയത് 
മായവതി:
    \"ഹലോ........  മായ, മോൻ അങ്ങ് എത്തിയോ?\"
മായ :
     \" ആം..... വന്നു.....
പിന്നെ,.... അവൻ ഇവിടേക്ക് അല്ലാതെ എങ്ങോട്ട് പോവാനാ?\"
മായവതി :
\" മായക്ക് എന്നോട് ദേഷ്യം ആണോ? എനിക്ക് പെണ്ണായിട്ട് അവളെ ഒള്ളു, ഞാൻ അവനെ വേദനിപ്പിക്കണം എന്ന് വിചാരിച്ചില്ല\"
മായ :
\" ആയിക്കോട്ടെ,.... പക്ഷേ......
ഞങ്ങളുടെ പ്രേതീക്ഷ സ്വപ്നം എല്ലാം അവൻ ഒരാളാണ് അവനെ വിഷമിപ്പിക്കുന്ന ഒന്നും ഞങ്ങൾക്കും സഹിക്കാൻ കഴിയില്ല. \"
മായവതി :
\" ഏട്ടന് എല്ലാം അറിയാം.....
അവര് ഒന്നിച്ചു ജീവിക്കണം എന്നുതന്നെയാ എന്റെയും ആശ
പക്ഷേ, അതു നടക്കാൻ പാടില്ല അതിന്റെ കാരണം എനിക്ക് അറിയില്ല  ഏട്ടന്റെ വാക്ക് കേട്ടു ഇതുവരെ ഞാൻ എല്ലാം ചെയ്തത് \"
മായ :
\" മാധവ് പഞ്ഞിട്ടോ....? സത്യമാണോ?.... \"
മായവതി:
\"മ്... അതെ മായ \"
  മായ മറുപടി ഒന്നും പറയാൻ നിക്കാതെ ഫോൺ കട്ട്‌ ചെയ്തു. അല്പനേരത്തേക്ക് നിശബ്ദമായ വല്ലാത്ത പരിഭ്രാന്തിയിലായിരുന്നു. ഒന്നും ചിന്തിക്കാൻ നിക്കാതെ ഫോൺ എടുത്തു മാധവനെ വിളിച്ചു.  ഹോസ്പിറ്റലിലെ  സ്റ്റാഫ് കോൾ എടുത്ത് മാധവൻ ഹോസ്പിറ്റലിൽ നിന്ന്  ഇറങ്ങി എന്നു പറഞ്ഞു അതു കേട്ടപ്പോൾ മായ്ക്ക്  ഉള്ളിൽ ആളി കത്തുകയായിരുന്നു.
   പത്തു മിനിറ്റിനുള്ളിൽ മാധവൻ വീട്ടിൽ എത്തി, അപ്പോഴും മായ സോഫയിൽ തന്നെ ഇരിക്കുകയായിരുന്നു.
മാധവൻ :
\" മോനു എങ്ങനെ ഉണ്ട്? \"
മായ :
\" അവനു കുഴപ്പമൊന്നും ഇല്ല
മാധവ്... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് \"
മാധവൻ :
\"എന്താ കാര്യം? പറ...\"
മായ :
\" മാധവ് പറഞ്ഞിട്ടാണോ ശരത്തിനിയും ദേവൂവിനെയും തമ്മിൽ അകറ്റിയത്?\"
മാധവൻ :
\" അതുപിന്നെ..... മായ... ഞാൻ... അങ്ങനെ ചെയ്തത് നമ്മുടെ മോന്റെ നല്ലതിന് വേണ്ടിയാണു നിനക്ക് പറഞ്ഞ മനസിലാവില്ല... \"
മായ :
\" വല്യവർ എല്ലാം കൂടെ എന്തിനാ പാവം കുട്ടികളെ മോഹിപ്പിച്ചത്?
എന്നാ കാരണത്തിനാണേലും അവൻ വേദനിക്കുന്നത് പെട്ടമ്മയായ എനിക്ക് സഹിക്കില്ല. മാധവ്.... വേണ്ട.....
ഞാൻ ഇതു സമ്മതിക്കില്ല. \"
മാധവൻ :
\" മായ എനിക്ക് ഒരു വാക്കേ ഒള്ളു ഇതു ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല. എന്റെ സഹോദരിയുടെ മക്കളൊക്കെ തന്നെ
പക്ഷേ, നമ്മുടെ മോനു അവൾ ചേരില്ല.....
പിന്നെ ഡോക്ടർ രാമഭദ്രന്റെ മോളുടെ ആലോചന ഞാൻ അദ്ദേഹവുമായി  2 വർഷമായി സംസാരിക്കുന്നു. അതു പ്രോസീഡ് ചെയ്യാനാണ് എന്റെ പ്ലാൻ \"
മായ :
\" മാധവ് ഇതു ചതിയാണ്....
കുട്ടികൾ ഇതു സഹിക്കില്ല...... നമ്മൾ ഇങ്ങനെ ചെയ്യാൻ പാടില്ല..... മാധവ്...\"
മാധവൻ :
\" എന്റെ വാക്കിന് മാറ്റം ഇല്ല നിനക്ക് വേണമെങ്കിൽ എന്നെ ധിക്കരിക്കാം അതോടെ ഇവിടുന്നു ഇറങ്ങിക്കോണം \"
   മായ ഒന്നും മിണ്ടാനാവാതെ വിങ്ങി പൊട്ടി കരഞ്ഞു. ശബ്ദം പുറത്തു പോവാതെ അവൾ സ്വയം പരിശ്രമം നടത്തികൊണ്ടിരുന്നു. ഒന്നും പുറത്തു പറയാനാവാതെ തിങ്ങുകയായിരുന്നു മായയുടെ മനസ്സ്.
മകന്റെ നല്ല ഭാവിക്കുവേണ്ടി കരുതുന്ന അച്ഛന്റെ ആവേശത്തിനു മുന്നിൽ ഒരു യഥാർത്ഥപ്രണയം കുഴിച്ചു മൂടപ്പെട്ടു.....

(തുടരും.....)

ഭാഗം -9

ഭാഗം -9

4.6
1296

ദിവസങ്ങൾ കടന്നുപോകുമ്പോൾ ശരത്തിന്റെ ശരീരത്തിന്റെ  ക്ഷീണങ്ങൾ മാറിത്തുടങ്ങി എങ്കിലും മനസിനെ അഗദമായി പിടിപ്പെട്ട മുറിവുകൾക്ക് കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. അച്ഛൻ മാധവൻ മകനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി, മുറിക്കുള്ളിലെ ഏകാന്തതയിൽ നിന്ന് ഒരു പുനർജനനം ആവിശ്യമാണെന്ന് അവനെ തോന്നിപ്പിച്ചു തുടങ്ങി.വളരെ പെട്ടന്ന് അല്ലെങ്കിൽ കൂടി അവൻ പലതും മറക്കാൻ ശ്രമിക്കുന്നതായി മായക്കു തോന്നി.സഹോദങ്ങളെ കളികൾ പഠിപ്പിക്കാനും അവരും ഒത്തിരിക്കാനും സന്തോഷിക്കാനും  അവൻ  കൂടുതൽ സമയം കണ്ടെത്തി തുടങ്ങി.ദിവസങ്ങൾ  കടന്നു പോയി......            നാട്ടിൽ നിന്നും വരുന