യാത്ര
ഞാൻ കോൾ എടുത്തു . മറുതലക്കൽ നിന്നുള്ള ശബ്ദം ഒരു നിമിഷം എൻ്റെ ഹൃദയം നിലപ്പിച്ചത് പോലെ തോന്നി.
.
.
.
തുടരുന്നു.
ആ ശബ്ദം , അത് എനിക്ക് പരിചയം ഉള്ള ശബ്ദം.
അത് , അതവളല്ലേ , അർച്ചന .
പെട്ടെന്ന് ഫോൺ വീണ്ടും ശബ്ദിച്ചു.
അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്.
അപ്പോൾ മറുതലക്കൽ നിന്നും സംസാരം ഉയർന്നു.
\" ഹലോ, ജിത്തു ചേട്ടൻ അല്ലേ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അർച്ചന ആണ്.
മനസ്സിലായോ. ഒരു കാര്യം ചോദിക്കാൻ വിളിച്ച ആണ്.
ഹലോ , കേൾക്കുന്നുണ്ടോ. \"
ആ ശബ്ദത്തിൽ ഞാൻ മുഴുകി നിന്നു.
ഹലോ ചേട്ടാ ആ ശബ്ദം വീണ്ടും എന്റെ കാതുകളില് എത്തി .
എങ്ങനെയാണ് എന്ന് അറിയില്ല എന്റെ ചുണ്ടുകൾ മാന്ത്രികമായി അവളുടെ വാക്കുകൾക്ക് മറുപടിയെന്നോണം ഞാൻ മറുപടി നല്കി
ഞാൻ: ആഹ്, കേൾക്കാം പറഞ്ഞോ.
ഞാൻ തൊണ്ട കുറച്ചു ഘനപെടുത്തി സംസാരിച്ചു.
നമ്മൾ കുറച്ചു കലിപ്പ് ആണെന്ന് കരുതിക്കോട്ടെ (അവളുടെ ശബ്ദം
കേട്ടപ്പോൾ മുതൽ കിളിപറന്ന് നിൽക്കുന്ന കാര്യം നമുക്ക് അല്ലേ അറിയൂ )
അർച്ചന : ചേട്ടാ ഞാൻ ക്യാമ്പിൻ്റെ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാണ്.
ടീച്ചറിനോട് ചോദിച്ചപ്പോൾ ജിത്തു ചേട്ടനോട് ചോദിക്കാൻ പറഞ്ഞു. അതാണ് വിളിച്ചേ.
ഞാൻ: ok, പറഞ്ഞോളൂ.
അവൾ അവളുടെ കുറെ സംശയം ചോദിച്ചു.
അവളുടെ ഓരോ ചോദ്യങ്ങൾക്കും ഞാൻ യാന്ത്രികമായി മറുപടി നൽകി
അവളുടെ ആ മാധുര്യമേറിയ ശബ്ദവും അതിന്റെ അവകാശിയെയും
ഞാൻ ഇഷടപ്പെടുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല .
അർച്ചന: അപ്പോ ശരി ചേട്ടാ . thanks
അവൾ ഫോൺ കട്ട് ചെയ്ത ശേഷവും ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റാൻ മറന്നു . കുറച്ചു കഴിഞ്ഞു എൻ്റെ പിറകിലെ സീറ്റിൽ ഇരുന്ന അരുൺ എന്നെ വിളിച്ചു.
എന്താടാ, ആരാ ഫോണിൽ.
ഞാൻ : അവളാണ്,അർച്ചന.
കോൾ വന്നപ്പോൾ എൻ്റെ മുഖത്ത് വന്ന അതെ അൽഭുതം അവനിലും ഞാൻ കണ്ടു്.
അവൻ ഉടനെ ശ്യാമിനോടും വിവേകിനോടും പറഞ്ഞു. ഞങൾ മൂന്ന് സീറ്റിൽ ആണ് ഇരുന്നത്. ഇത് കേട്ട ഉടനെ ശ്യാം എഴുനേറ്റു എൻ്റെ അടുത്ത് വന്നിരുന്നു. വിവേക് അരുണിൻ്റെ അടുത്തും. അവന്മാർ ഓരോന്ന് കുത്തി കുത്തി ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞു.
വിവേക്: ഓ, അവൻ്റെ ഒരു പത്രാസ് കണ്ടില്ലേ. ഒരു വട്ടം അല്ലേ വിളിച്ചോളൂ.
അതിനു ഇങ്ങനെ ജാഡ കാണിക്കണ്ട.
അവൻ പുച്ഛം കലർന്ന രീതിയിൽ എന്നെ കളിയാക്കി.
ഞാൻ: ജാഡ നിൻ്റെ കുഞ്ഞമ്മയ്ക്ക്.
മിണ്ടാതെ ഇരിക്കട നാറി.
അല്ലേലും ഇത് ഇവൻ്റെ സ്ഥിരം പരിപാടിയാണ്. ആളെ കളിയാക്കുന്ന വർത്താനം.
ശ്യാം: ഡ വിവേകേ നീ മിണ്ടാതെ ഇരുന്നോ ഞാൻ ബസ്സ് ആണെന്ന് നോക്കൂല.
വിവേക്: ഉത്തരവ് പോലെ.
പിന്നെ പുച്ഛം. ഇവന് ഇതേ ഉള്ളോ.
ഇവന് വേറെ ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്. അത് വഴിയേ പറയാം.
ശ്യാം: ഡ , നമ്മൾക്ക് ഈ കാര്യം അപ്പോ അങ്ങ് ഉറപ്പിക്കാം. നിനക്ക് അവളെ ഇഷ്ടമാണെന്ന് നീ പറയാതെ തന്നെ അറിയാം . അവൾ നിനക്ക് തന്നെ.
അതെ അളിയാ.( അരുൺ വിവേകും പറഞ്ഞു)
ബസ്സ് എടുത്തു.
ഞാൻ പുറത്തേക് നോക്കി ഇരുന്നു.
ശ്യാം ഫോണിൽ ആണ് എന്തോ നോക്കി ഇരിക്കുവ.
ബസിൽ കുറച്ചു പെൺപിള്ളേരു നിൽപ്പുണ്ട്. മറ്റു രണ്ടു കോഴികൾ അവരെ നോക്കി വെള്ളമിറക്കിക്കൊണ്ട് ഇരിപ്പോണ്ട് .
ഞാൻ: വാ അടച്ചു വയ്ക്കട , ഈച്ച കേറും.
അവന്മാർ വാ അടച്ചു വച്ച്. എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
ശ്യാം ഇടക്ക് ഒന്ന് ഇളകുന്നുണ്ട്.
ഞാൻ: എന്താടാ , നിന്നെ വല്ല മൂട്ടയും കുത്തുന്നോ.
ശ്യാം: ( പതിയെ പറഞ്ഞു) അളിയാ ഈ പെണ്ണ് എന്നെ ഇട്ടു തട്ടുന്നു.
ഞാൻ നോക്കി.
അടുത്ത് നിന്ന പെണ്ണ് അവനെ തട്ടുന്നു. അതാണ് അവൻ മാറാൻ നോക്കുന്നത്.
അവൻ ആൾ മാന്യൻ ആണെന്ന് പറഞ്ഞത് ഇതാണ്. ഒരു പെങ്കൊച്ചിൻ്റെ ദേഹത്ത് തട്ടുന്നത് പോലും ഇഷ്ടമല്ല.
ഞാൻ അവളുടെ മുഖത്ത് നോക്കി. ആള് ഞങ്ങളെക്കാൾ മൂത്തത് ആണെന്ന് കണ്ടാൽ തന്നെ അറിയാം . ആള് വല്ലാതെ അസ്വസ്ഥമായി നിൽക്കുന്നു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . ആ ചേച്ചി അല്ല തട്ടുന്നത് പുറകിൽ നിൽക്കുന്ന ആൾ ആണ്.
അയ്യാൾ അവളെ മനപ്പൂർവം
തൊടുന്നുണ്ട്. അത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
അവനിട്ടോന്ന് പൊട്ടിക്കാൻ തോന്നി എനിക്ക്. ഞാൻ ആ കാര്യം ശ്യാമിനെ വിളിച്ചു കാണിച്ചു.
അയ്യാൾ പിന്നെയും തൊടാൻ ശ്രമിച്ചപ്പോൾ ശ്യാം അയാളുടെ കയ്യിൽ കയറി പിടിച്ചു. അയ്യാൾ പെട്ടെന്ന് പേടിച്ചു. കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ശ്യാമിനെ ബലത്തിൻ്റെ മുൻപിൽ അത് നടന്നില്ല.
അവൻ അയാളുടെ കയ്യിൽ ശക്തമായി ഇറുക്കി. അയാൾക്ക് വേദനിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ അയ്യാൾ നിലവിളിച്ചു. ബസ്സിലെ യാത്രക്കാർ എല്ലാം ഞങ്ങളെ നോക്കി. ആ ചേച്ചിയും തിരിഞ്ഞു നോക്കി.
അയാളുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു ശ്യാമിനെ ആണ് ആളുകൾ കണ്ടത്.
ബസ്സ് നിന്നു.
കണ്ടക്ടർ അവിടേക്ക് വന്നു .
കണ്ടക്ടർ: എന്താ ഇവിടെ ഒരു ബഹളം.
അയ്യാൾ: ഇവൻ എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടില്ലേ?
ഞാൻ വിടാൻ പറഞ്ഞിട്ട് വിടുന്നില്ല.
കണ്ടക്ടർ: ഡാ ചെറുക്ക കൈ എടുക്കട.
ശ്യാം: ഈ നാറി എന്താ ചെയ്തത് എന്ന് നിങ്ങൾക്ക് അറിയോ.
അയ്യാൾ ഇത്രയും നേരം ഈ ചേച്ചിയെ ആവശ്യം ഇല്ലാതെ ശല്യം ചെയ്യുവാരുന്നു.
കണ്ടക്ടർ : ആണോ കൊച്ചെ, ഇയാള് നിന്ന് ഉപദ്രവിച്ചോ?
ചേച്ചി അതെ എന്ന് പറഞ്ഞു. നടന്ന കാര്യവും പറഞ്ഞു.
ഉടനെ ശ്യാമിൻ്റെ നേർക്ക് വന്ന ആളുകൾ അയാളുടെ നേരെ തിരഞ്ഞു. അയ്യാൾ കുതറി മാറി ഇറങ്ങി ഓടി.
എല്ലാവരും ശ്യാമിനെ അഭിനന്ദിച്ചു. ആ ചേച്ചി അവനോടു നന്ദി പറഞ്ഞു.
ശ്യാം: ചേച്ചി ഇതുപോലെ ഉള്ള ഞരമ്പ് രോഗികളുടെ സ്ഥിരം പരിപാടി ആണ്.
പേടിച്ചു നിൽക്കാതെ ഒരെണ്ണം അങ്ങ് കൊടുക്കണം.
ഞങൾ എല്ലാം ചിരിച്ചു.
ബസ്സ് ഇറങ്ങുന്നത് വരെ എല്ലാവരും ശ്യാമിനെ പുകഴ്ത്തി.
ബസ്സ് ഇറങ്ങിയപ്പോ തുടങ്ങി അരുണും വിവേകും ശ്യാമിനെ ബസ്സിലെ കാര്യം പറഞ്ഞു ഊക്കുന്നു. പിന്നെ ഞങ്ങളും വിട്ടു കൊടുത്തില്ല.
അങ്ങനെ വീട്ടിലേക്ക് ഓരോന്ന് പറഞ്ഞു പോയി.
പിന്നാലെ വരുന്ന ഒരു നല്ല അടാർ പണി അറിയാതെ...............
തുടരും.......
യാത്ര
ഞാൻ: ഹലോ, പറയട.ശ്യാം: അളിയാ , നീ ഒന്നു പെട്ടെന്ന് വീട്ടിലേക്ക് വാ...തുടരുന്നു...ഇവൻ ഇപ്പൊ എന്തിനാ എന്നെ വിളിക്കുന്നെ.ഞാൻ എഴുനേറ്റു അമ്മ ഉറങ്ങിയിട്ടില്ലയിരുന്നു. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അമ്മ: അല്ല ഈ രാത്രി ഇനി എന്തിനാ ?ഞാൻ : അറിയില്ല , അവൻ്റെ സംസാരത്തിൽ എന്തോ ഒരു പ്രശ്നം ഉള്ളപോലെ തോന്നി.അവനും ശരത്തെട്ടനും മാത്രമേ ഉള്ളൂ അവിടെ.അമ്മ: ഒറ്റക്കെ ഇല്ലായിരുന്നു എങ്കിൽ അവർക്ക് ഇവിടെ വന്ന് നിന്നൂടെ.ഞാൻ: ഞാൻ പറഞ്ഞതാ, കേൾക്കണ്ടെ.അമ്മ: ഒറ്റക്ക് പോകണ്ട , നീ കണ്ണനെ കൂടെ വിളിച്ചോ.ഞാൻ പുറത്തിറങ്ങി .വല്യച്ഛൻ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിപ്പുണ്ട്അസമയത്ത് എൻ്റെ വരവ്