Aksharathalukal

എന്റെ കർമം

പെരുവഴി തന്നിലെ വണ്ടികളെണ്ണാൻ,
അലയാഴിയിലെ തിരകളെയെണ്ണാൻ,
ആകാശത്തെത്താരകളെണ്ണാൻ
ഒഴുകും തോട്ടിലെ മീനുകളെണ്ണാൻ;

അറിയാതെന്നും ചെയ്യും കർമം
ഇഷ്ടം, വലിയൊരുയിഷ്ടം പോലെ!
എണ്ണിത്തീരുകയില്ലെന്നറിയാം
എന്നും എണ്ണണമാദിമുതൽക്കേ!

എണ്ണിത്തീർക്കാനുള്ള പ്രയത്നം
ഫലമില്ലാത്തൊരു ജീവിതകർമം!
എങ്കിലുമെണ്ണൽ നിലയ്ക്കുന്നില്ല
കർമം ചെയ്യുകയല്ലേ ധർമം!

വഴിയമ്പലത്തിൽ

വഴിയമ്പലത്തിൽ

4.7
401

വഴിയമ്പലത്തിൽ--------------------വീടറിയാത്തവർ, വഴിയറിയാത്തവർ,ഒന്നിച്ചു കാലത്തിലൂടെക്കുതിപ്പവർ!ഈവഴിവക്കിലെ വഴിയമ്പലത്തിന്റെശാന്തിയിലല്പമിരിക്കുവാനെത്തിയോർ!ഇവിടെത്തി മണ്ണിന്റെ മാറിലുറങ്ങുമ്പോൾ;സുന്ദര സ്വപ്നങ്ങൾ കണ്ടുനാമൊത്തിരി!          * * * *ആശകൾ മൃഗതൃഷ്ണയാണെന്നറിഞ്ഞുസ്വപ്നങ്ങൾ ജലരേഖയാണെന്നറിഞ്ഞു!നിഴൽ നാടകത്തിലെ പാവകൾ പോലെ നാംആടുന്ന നാടകക്കാഴ്ചകളെന്നറിഞ്ഞു!പാവകളെന്തിനു കലഹിച്ചകലണംനൂലറ്റു നിശ്ചലം വിങ്ങിക്കരയണം?വഴിയമ്പലം വിട്ടു വിസ്മൃതിക്കുള്ളിലെമായാവിമാനത്തിൽ യാത്രയ്ക്കൊരുങ്ങ നാം!ഇനിയെത്ര ദൂരമെന്നൊട്ടുമറിയില്ല.എങ്ങുനിന്ന