തിരിച്ചറിവ് 01
╭•❉•തിരിച്ചറിവ്•❉╯
Part - 1
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
*═══❁✿🕳.﷽.🕳✿❁═══*
ഹോസ്‌പിറ്റലിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയാണ് *നൂറയും * സിനാനും*...
വേദന കൊണ്ടും അതിലേറെ സങ്കടം കൊണ്ടും നൂറ കണ്ണുകളടച്ചു കാറിന്റെ മുൻ സീറ്റിലിരുന്നു...
അവളുടെ മനസ് ശാന്തമായിരുന്നില്ല. സങ്കടം കൊണ്ട് മിഴിയിഴകൾ ഞനഞ്ഞുകൊണ്ടേയിരുന്നു.
എന്നാൽ തന്റെ പ്രിയതമയെ ഒരു സമാധാനത്തിന്റെ വാക്കുകൾ കൊണ്ടോ, ആശ്വാസത്തിന്റെ നോട്ടംകൊണ്ടോ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സിനാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ത്രീകരിച്ചു..
കാർ വീട്ടിൽ എത്തിയതും നൂറ ഡോർ തുറന്ന് ആ ഇരു നില വീട്ടിലേക്ക് ഓടി കയറി.ഹാളിലെ നിസ്ക്കാരം റൂം ലക്ഷ്യമാക്കി അവൾ ഓടി.റൂമിൽ കയറി വാതിലടച്ച് നിലത്തിരുന്ന് അവൾ പൊട്ടി കരഞ്ഞു...
സിനാന്റെ ഉപ്പയും ഉമ്മയും വാതിലിൽ ഒത്തിരി തവണ വന്ന് മുട്ടിയിട്ടും നൂറ കേൾക്കാത്ത ഭാവം നടിച്ചു. സങ്കടങ്ങൾക്ക് കൂട്ടായി ഇരു മിഴികളും നിറഞ്ഞൊഴുകി. തേങ്ങി തേങ്ങി കരഞ്ഞ നൂറ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
പള്ളിയിലെ മഗ്‌രിബ് വാങ്ക് വിളി കേട്ടാണ് നൂറ ഞെട്ടി എഴുന്നേറ്റത്. ശേഷം ഒന്നു ഫ്രഷ് ആയി വുളു ചെയ്ത് നിസ്‌ക്കരിച്ചു.
നിസ്‌ക്കാര ശേഷം ഇരു കയ്കളും ഉയർത്തി ആശ്വാസമാകും വരെ മുത്ത് തങ്ങളെ ﷺ മുൻ നിർത്തി റബ്ബിനോട് ദുആ ചെയ്തു...
എന്തോ മനസിന് ചെറിയ ആശ്വാസം തോന്നിയ നൂറ ചെന്ന് വാതിൽ തുറന്നു. ഹാളിൽ തന്നെ ഉമ്മ ഖുർആൻ ഓതുന്നുണ്ടായിരുന്നു. അവൾ ഖുർആൻ കയ്യിലെടുത് ഉമ്മാന്റെ ചാരെ സ്ഥാനം പിടിച്ചു....
ഫാത്തിഹയും യാസീനും ഓതിയ ശേഷം അവൾക്ക് വയർ വല്ലാത്ത വേദന തോന്നി തുടങ്ങി. അവൾ പതിയെ ഉമ്മാന്റെ ഷോൾഡറിൽ തലവെച്ചു കിടന്നു കണ്ണുകൾ അമർത്തി അടച്ചു....
\"മോളെ...\"
നൂറാ... വേദന ഉണ്ടോ നിനക്ക്...\" (ഉമ്മ)
\"മം.... \" (ഉമ്മ)
\"ന്നിട്ടാണോ ഇജ്ജ് ഇങ്ങനെ ഇവിടെ വന്നിരിക്കുന്നത്... \" (ഉമ്മ)
അവൾ ഉമ്മാക്ക് മറുപടി കൊടുക്കാതെ അവൾ കണ്ണുകൾ തുറന്ന് ഉമ്മാനെ നോക്കി...
\"ഇനിപ്പോ മുകളിലെ റൂമിൽക്കൊന്നും പോകണ്ട ഞങ്ങളെ റൂമിൽ കിടന്നാ മതി ഇന്ന്....
ഈ സമയത്തൊക്കെ നല്ല റസ്റ്റ് വേണം മോളെ... അല്ലങ്കിൽ നല്ല വേദന ഉണ്ടാവുള്ളൂ...\"
ഉമ്മ നൂറയുടെ തലമുടിയിൽ തടവി കൊണ്ട് പറഞ്ഞു....
\"അല്ല ഉമ്മ ഞാൻ സ്റ്റയറിന് അടുത്തുള്ള മ്മടെ നിസ്‌ക്കര റൂമിൽ കിടന്നോളാം അവിടെയും കട്ടിലും ബെഡും ബാത്ത്റൂമും എല്ലാം ഉണ്ടല്ലോ...
പിന്നെ ഡ്രസ്സ് അതൊക്കെ റെഡി ആക്കിയ മതിലെ...\" (നൂറ)
ഉമ്മ ഒരു പുഞ്ചിരി കൊണ്ട് അവൾ പറഞ്ഞതിന് ശെരി വെച്ചു...
ശേഷം ഉമ്മ അവളെ കൈക്ക് പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു...
പക്ഷെ അവൾ വയറിൽ കൈ വെച്ച് കൊണ്ട് സോഫായിലേക്ക് തന്നെ ഊർന്നിരുന്നു...
\"എന്തെ... വയ്യേ...\" (ഉമ്മ)
\"ഇല്ല ഉമ്മ... എനിക്ക് വയ്യാ....
വയറൊന്ന് കോളത്തിന്ന തോന്നുന്നേ...\"(നൂറ)
നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൾ പറഞ്ഞു അപ്പോഴാണ് ഉപ്പയും സിനാനും പള്ളിയിൽ നിന്നും നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക് വന്നത്...
\"മോനെ സിനാനെ നീ ഇവളെ ഒന്നു ആ റൂമിലേക്ക് ആക്കി കൊടുത്തേ...
ഇവൾ ഇവിടെ വന്ന് ഇരുന്ന്ക്കാണ്...\"(ഉമ്മ)
റൂം ചുണ്ടി കാണിച്ചു ഉമ്മ സിനാനിനോട് പറഞ്ഞു..
സിനാൻ നൂറയെ ഒന്നു നോക്കി...
\"ആഹ്ഹ്....മോളെ...\" (ഉപ്പ)
ഉപ്പ നൂറയെ കണ്ട പാടെ അവളെ അടുത്തായി വന്നിരുന്നു...
അവൾ ഉപ്പാക്കൊരു പുഞ്ചിരി സമ്മാനിച്ചു...
ഉമ്മാന്റെ വാക്കുകൾ കേട്ട നൂറ പ്രതീക്ഷയോടെ സിനാനെ നോക്കി...
\"ഉമ്മ അവൾ തനിയെ പോയിക്കോളും...
അത്ര വലിയ വേദന ഒന്നും അവൾക്ക് ഇല്ല... ഉണ്ടായിരുന്നെങ്കിൽ അവൾ ആ റൂമിൽ നിന്ന് ഇവിടെ വന്നിരിക്കില്ലല്ലോ...
എനിക്ക് കാലിന് നല്ല വേദന ഉണ്ട് പള്ളീന്ന് വരുമ്പോ കാല് കല്ലിൽ വെച്ച് കുത്തി....\"
ഗൗരവത്തിൽ വാക്കുകൾ തുടങ്ങി ശാന്തമായി ഇതും പറഞ്ഞു സിനാൻ ആരെയും തിരിഞ്ഞു നോക്കാതെ സ്റ്റൈറുകൾ കയറി അവന്റെ റൂമിലേക്ക് പോയി...
നൂറ സിനാന്റെ വാക്കുകൾ കേട്ട നൂറയുടെ കണ്ണുകളിൽ കണ്ണുനീർ സ്ഥാനം പിടിച്ചു..
ഉമ്മയും ഉപ്പയും കാണാതെ അവൾ അത് തുടച്ചു നീക്കി...
\"വാ മോളെ ഞങ്ങൾ ആക്കി തരാം...\" (ഉപ്പ)
\"വേണ്ട ഉപ്പാ.. ഞാൻ തന്നെ പോയ്ക്കോളാം... നിക്ക് വേദന ഒന്നുല്ല...
പെട്ടന്ന് എണീച്ചപ്പോൾ ഒന്നു കൊളത്തിയതാണ്... ഇപ്പോ അൽഹംദുലില്ലാഹ് ഓക്കേ ആയി...\" (നൂറ)
അവൾ പുഞ്ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു പതിയെ ഹാളിൽ നിന്നും റൂം ലക്ഷ്യമാക്കി നടന്നു...
റൂമിൽ എത്തിയ നൂറ വാതിലടച്ച് അനുസരണയില്ലാതെ ഒഴുകുന്ന കണ്ണീര് തുടച് നീക്കി അവൾ കട്ടിലിൽ നിവർന്നു കിടന്നു...
കണ്ണുകൾ അടച്ചു പിടിച്ച് കലങ്ങി മറിയുന്ന മനസ്സ് ശാന്തമാകാൻ അവൾ അധരങ്ങൾ സ്വലാത്ത് കൊണ്ട് ധന്യമാക്കി...
*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم*
സ്വലാത്തുകൾ ചൊല്ലി അവൾ അങ്ങനെ ഇരുന്നു...
\"അല്ലാഹ്... എന്തിനാ ഇപ്പോ എനിക്ക് ഇങ്ങനെ ഓരോ പരീക്ഷണങ്ങൾ...
*എന്തേ പടച്ചോനെ ന്റെ കുഞ്ഞിന് ന്റെ ഉദരത്തിൽ രണ്ട് മാസം മാത്രം ആയുസ് കൊടുത്തത്...*\" 🥺😰
ഗർഭിണി ആയിരുന്ന നൂറയുടെ കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് തന്നെ മരണമടഞ്ഞതിന്റെ സങ്കടത്തിലും വേദനയിലും അവളുടെ കണ്ണുകൾ നിയന്ത്രിക്കാനാവാതെ ഒഴുകിക്കൊണ്ടേ ഇരുന്നു...
__________________________________
(തുടരും)
إن شاء الله... 🤲🏼
[Hii... Guys...
ഇങ്ങളെ ഒക്കെ അഭിപ്രയം ഈ പാവം പെണ്ണ് ആഗ്രഹിക്കുന്നുണ്ട്ട്ടോ 😁🧚♂️
നല്ല തൂക്കത്തിൽ തന്നെ പറയണംട്ടോ...🌝🏃🏼♀️🏃🏼♀️
അക്ഷര തെറ്റുകൾ ഉണ്ടാകും... സഹകരിക്കണേ... 🥰
ദുആ വസിയതോടെ 🤲🏼🥰]
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
തിരിച്ചറിവ്02
തിരിച്ചറിവ്Part - 2Binth_Bashersafബിൻത്ത്_ബഷിർസഫ് *═══❁✿🕳.﷽.🕳✿❁═══*ഗർഭിണി ആയിരുന്ന നൂറയുടെ കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് തന്നെ മരണമടഞ്ഞതിന്റെ സങ്കടത്തിലും വേദനയിലും അവളുടെ കണ്ണുകൾ നിയന്ത്രിക്കാനാവാതെ ഒഴുകിക്കൊണ്ടേ ഇരുന്നു...______________________________പടച്ചോനോട് ഓരോ പരാതികൾ പറഞ്ഞിരിക്കുമ്പോഴാണ് പള്ളിയിൽ നിന്നും ഇശാഅ് ബാങ്ക് കൊടുക്കുന്നത്...ബാങ്ക് കഴിഞ്ഞതും അവൾ ചെന്ന് വുളൂ ചെയ്ത് നിസ്‌കരിക്കാൻ നിന്നു.അപ്പോഴാണ് ഉപ്പ ഇക്കയോട് സംസാരിക്കുന്നത് അവൾ കേട്ടത്.\"സിനാനെ... നീ പള്ളിയിലേക്ക് വരുന്നിലെ...ഞാൻ പോകാണ്...\" (ഉപ്പ)\"ഇല്ല.... നിക്ക് കാല് വേദനിക്ക്ണ്ട് \"(സിനാൻ)താഴെനിന്ന് മുകളിലേക്ക്