കഷ്ടമീ ജീവിതം
മുറ്റത്തെക്കുറ്റിച്ചെടികൾക്കിടയിലൂ-
ടോടിക്കളിക്കുന്ന അണ്ണാനൊരുദിനം
കാവതിക്കാക്കയെ ചാരെ വിളിച്ചിട്ടു
ചോദിച്ചു സംശയം: \" കാകനമ്മാവനെ
കണ്ടിട്ടു നാളുകളേറെക്കഴിഞ്ഞല്ലോ,
എന്തേ, വിദേശത്തു ടൂറായിരുന്നുവോ?\"
ചിറകൊന്നു വീശിക്കുടഞ്ഞിട്ടു ചൊല്ലി
\"റഷ്യക്കും പോയില്ല ഉക്രൈനും കണ്ടില്ല,
തീറ്റയില്ലാത്തൊരീ നാട്ടിന്നു ഞാനൊരു
പച്ചപ്പടർപ്പിനെ തേടിപ്പറന്നുപോയ്!
വല്ലതും കൊത്തി വിഴുങ്ങുവാൻ കിട്ടുന്ന
നാടിനെത്തേടി ഞാൻ ദൂരെപ്പറന്നുപോയ്!\"
അണ്ണാൻ:
\"കഷ്ടമതത്രയീ നാട്ടിലെ ജീവിതം
വഴിതിരയുന്നവരാണെവിടെയും!
മരമില്ല കായില്ല പുഴയില്ല കുളിരില്ല
ആഞ്ഞുവലിക്കുവാൻ വായുവില്ല,
വിഷധൂളിനിറയുന്ന അന്തരീക്ഷം
പാഴ്വസ്തു നിറയുന്ന ചുറ്റുവട്ടം!
കാടില്ല, ആളില്ല,ശലഭങ്ങളില്ല
വാർക്കപ്പണിചെയ്ത കെട്ടിടം മാത്രം!
ജീവന്നു താങ്ങായിയൊന്നുമില്ലെങ്കിലും
വികസനക്ഷീരം ചുരത്തുന്ന നാട്ടിൽ,
പക്ഷിക്കും പട്ടിക്കും ഈച്ചക്കും പൂച്ചക്കൂം
ചുങ്കം കൊടുക്കേണ്ട കാലമാണെത്തുക!
കൂട്ടിലെ മുട്ടയെ കൊത്തിക്കുടിക്കുവാൻ
നാഗങ്ങളിരതേടിയെത്തുന്ന മണ്ണിൽ,
ഗർഭത്തിൽ വളരുന്ന ഭ്രൂണത്തെ രാസ-
കേളിക്കു തിരയുന്ന ക്രൂരതയ്ക്കുള്ളിൽ
വാഴ്വെന്ന മോഹം വളർത്തുവതെങ്ങിനെ,
ദൂരങ്ങൾ തേടാതെ വാഴുന്നതെങ്ങിനെ?\"
കവി:
മണ്ണിനെ വിണ്ണിനെ ജീവജാലങ്ങളെ
ഒറ്റവിർൽത്തുമ്പിൽ നൃത്തമാടിക്കുവാൻ
അഗ്നിപ്പുതപ്പിന്റെ ഭിത്തിവൃത്തങ്ങളിൽ
ബന്ധിച്ചു നിർത്തുന്ന മർത്ത്യ സംസ്കാരമേ,
നിന്റെ തടവറ ഭേദിക്കുവാനൊരു
ഹുങ്കാരവം മൂളിയെത്താതിരിക്കുമോ?
ഗാന്ധിജി
കവലയ്ക്കു കാവലായൊരു പ്രതിമ,കാര്യാലയഭിത്തിയിൽത്തൂങ്ങും പടം!ഒക്ടോബർ രണ്ടിലൊരവധി,പ്രശ്നോത്തരിക്കൊരുത്തരം!രാഷ്ട്രപിതാവെന്നൊരു ബഹുമതി,ഇതുമാത്രമാണിന്നത്തെ ഗാന്ധിജി?കർമയോഗത്തിന്റെ പാതയിൽരാജസൂയം നടത്തിയ യതിവര്യൻ;അഹിംസാവേദാന്തത്തെ, നീതിയായ്നെഞ്ചേറ്റി സമരമാർഗം തുറന്നവൻ!ത്യാഗത്തിൻ മഹനീയത കണ്ടുനാട്ടാരു നല്കിയ പേരതു \'മഹാത്മാ\'!നാടുചുറ്റിയീ ഭാരതത്തിന്റെആത്മാവുകണ്ട മഹായതി!