Aksharathalukal

തിരിച്ചറിവ്02

തിരിച്ചറിവ്

Part - 2

Binth_Bashersaf
ബിൻത്ത്_ബഷിർസഫ് 

*═══❁✿🕳.﷽.🕳✿❁═══*

ഗർഭിണി ആയിരുന്ന നൂറയുടെ കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് തന്നെ മരണമടഞ്ഞതിന്റെ സങ്കടത്തിലും വേദനയിലും അവളുടെ കണ്ണുകൾ നിയന്ത്രിക്കാനാവാതെ ഒഴുകിക്കൊണ്ടേ ഇരുന്നു...
______________________________

പടച്ചോനോട് ഓരോ പരാതികൾ പറഞ്ഞിരിക്കുമ്പോഴാണ് പള്ളിയിൽ നിന്നും ഇശാഅ് ബാങ്ക് കൊടുക്കുന്നത്...

ബാങ്ക് കഴിഞ്ഞതും അവൾ ചെന്ന് വുളൂ  ചെയ്ത് നിസ്‌കരിക്കാൻ നിന്നു.
അപ്പോഴാണ് ഉപ്പ ഇക്കയോട് സംസാരിക്കുന്നത് അവൾ കേട്ടത്.

\"സിനാനെ... നീ പള്ളിയിലേക്ക് വരുന്നിലെ...
ഞാൻ പോകാണ്...\" (ഉപ്പ)

\"ഇല്ല.... നിക്ക് കാല് വേദനിക്ക്ണ്ട് \"(സിനാൻ)


താഴെനിന്ന് മുകളിലേക്ക് ഉപ്പ സിനാനിനോടായി ഉച്ചത്തിൽ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു കേട്ടു....

ശേഷം അവൾ നിസ്‌കാരിത്തിലേക്ക് ശ്രദ്ധ തിരിച്ചു...

നിസ്ക്കാരവും ദുആയും കഴിഞ്ഞ് അവൾ വീണ്ടും കട്ടിലിലേക്ക് തന്നെ ഇരുന്നു...

റൂമിൽ ചടഞ്ഞിരിക്കുന്ന അവൾ പതിയെ ഫോൺ എടുത്തു മദ്ഹ് songs കേട്ടു...

കട്ടിലിൽ ഇട്ടിരുന്ന ബാഗിൽ നിന്നും ഹെഡ് സെറ്റ് എടുത്തു അവൾ അത് ഫോണിൽ കുത്തി പാട്ട് ഓൺ ചെയ്ത് ചെവിയിൽ വെച്ചു...


🎼💔\'\'ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ....
അഭയം ചൊരിക്കുന്നു ത്വാഹാ റസൂൽ ﷺ....
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിന്റെ പൊരുളാണ് ഖാതിം റസൂൽ ﷺ.....
    (ഹൃദയം)

അണപ്പൊട്ടിയൊഴുകും അതിശക്ത പ്രണയം...
അതിനടരും കണ്ണീരിൻ രൂപ ഭാവം....
അകലങ്ങളില്ല ഹൃദയത്തിനുള്ളിൽ...
ഒട്ടിപിടിച്ചതാ ധന്യ ഗേഹം...
ഒരു നോക്കുപോലും കാണാതിരുന്നെൻ...
ഇരു കണ്ണടഞ്ഞാൽ നോവാണു റബ്ബേ....
ഒരു പാട് കാലം മദ്ഹോതിടും ഞാൻ....
ഇവനുള്ള ശബ്‌ദം മുറിയും വരെയും....
     (ഹൃദയം)

ഒരുങ്ങീടുമെന്നും ഒരു യാത്ര പോകാൻ....
മരണത്തിൻ തൊട്ടു മുബൊന്നു കാണാൻ....
കണ്ണ് മുന്നിൽ കണ്ടാൽ അസ്റാഇൽ (അ) വന്നാൽ
ആ പുണ്യ ഭൂമിയിൽ ആറ്റുവിണാൽ...
ഇവനുണ്ട് അഭയം ഇവന്നില്ല ഭാഗ്യം...
ഇവനുണ്ട് ദുനിയാവിൽ മിക്കവാർന്ന വിജയം...
ഇഖ്ലാസ് തരണം ഈമാൻ പകരണം....
ഇടറാതെ ഇറയോനെ നിന്നോടലിയണം....
    (ഹൃദയം) \"🎼💔


പാട്ടിന്റെ വരികൾക്കനുസരിച് അവളുടെ അധരങ്ങളും പാടുന്നുണ്ടായിരുന്നു... കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി നിക്കുന്നുമുണ്ട്...🥺

പാട്ടിലെ വരികളിൽ ലയിച്ച നൂറയുടെ മനസ് ശാന്തമാകുന്നതായി അവൾക്ക് തോന്നി...

💚 *അല്ലെങ്കിലും തങ്ങൾﷺയുടെ മദ്ഹ് പാട്ടിന്റെ വരികൾ കേട്ടാൽ ശാന്തമാക്കാത്ത ആഷിഖുണ്ടോ ദുനിയാവിൽ..*💚

പാട്ടുകൾ കേൾക്കുന്നതിനിടയിൽ ക്ഷീണം കൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി...

കുറച്ചു സമയങ്ങൾക്ക് ശേഷം എന്തോ ഓർത്ത പോലെ നൂറ പെട്ടന്ന് എഴുന്നേറ്റു....

സമയം നോക്കിയപ്പോ ഒമ്പത് മണി ആകുന്നു...

അപ്പോഴാണ് ഉമ്മ വാതിൽ തുറന്ന് അവൾക്കരികിലായി വന്നിരുന്നത്....

\"മോളേ... നൂറാ....
വന്ന് എന്തേലും കഴിക്ക് നീ...

ഇന്നാ
ഉമ്മ ഇങ്ങോട്ട് ഫുഡ്‌ കൊടുന്നുക്കുണ്...
കഴിക്ക് ഇജ്ജ് ഇതൊന്ന്....
എന്നാലെ മരുന്ന് കുടിക്കാൻ പറ്റു....\" (ഉമ്മ)

\"നിക്ക് വിഷക്കുന്നില്ല ഉമ്മ... എനിക്ക് വേണ്ട...\"(നൂറ)

സ്നേഹമേറിയ ഉമ്മാന്റെ വാശിക്ക് മുന്നിൽ വാശി കൊണ്ട് പിടിച്ചു നിക്കാൻ നൂറക്ക് അധികനേരം കഴിയില്ലായിരുന്നു...

അവൾ ഫുഡ്‌ കഴിച്ചു...
അത് കഴിയുന്നത് വരെ ഉമ്മ അവളുടെ ചാരെയായി ഇരുന്നു....

•••••••••••

ഫുഡ്‌ കഴിച്ച് കൈ കഴുകി മുകളിലെ തന്റെ റൂം ലക്ഷ്യമാക്കി പോകുന്ന സിനാൻ ഉമ്മ നൂറാന്റെ അടുത്തായി ഇരുന്ന് അവളുടെ തലമുടിയിൽ തലോടുന്നതൊക്കെ കാണാൻ ഇടയായി...

\"ഈ.... ഉമ്മക്കും... ഉപ്പക്കും... പിരാന്താണോ അല്ലാഹ്....

ആ പെണ്ണിനെ അവർ എന്തിനാണാവോ ഇങ്ങനെ സ്നേഹുക്കുന്നത്...😬

ഈശ്... നിക്ക് ആണെങ്കിൽ അതിനെ കാണുമ്പോത്തിൽ കലി കയറും...😖

ഇത്തിരി മോഞ്ച് ഉണ്ട് എന്ന് കരുതി
അതൊക്കെ എന്ത്.....??\" (സിനാന്റെ മനസ്)😏

അവൻ മനസ്സിൽ ഓരോന്ന് ചുന്തിച്ചു കൊണ്ട് അവിടെ കണ്ടതൊന്നും കാര്യമാക്കാതെ ഒന്ന് പുച്ഛിച്ച് തള്ളിക്കൊണ്ട്  റൂമിലേക്ക് പോയി കതകടച്ചു കിടന്നു....

കട്ടിലിൽ കിടന്നിട്ടും എന്ത് കൊണ്ടോ ഇന്ന് സിനാനിന് ഉറക്കം വരുന്നില്ല....

സമയം പത്തിനോട് അടുത്തിരുന്നു...

അവൻ പതിയെ റൂം വിട്ട് പുറത്തിറങ്ങി ബാൽക്കണിയിൽ ചെന്നിരുന്നു....

കുറച്ചു കഴിഞ്ഞ് താഴെ നിലയിലെ  ലൈറ്റ് എല്ലാം ഓഫായിത്തുടങ്ങി...

എല്ലാവരും കിടക്കാൻ ഒരുങ്ങിയിരിക്കുന്നു...

സിനാനും ബാൽക്കണിയിലെ വാതിൽ അടച്ചു റൂമിലേക്ക് നടന്നു....

ഉറക്കം വരാതെ അവൻ കട്ടിലിൽകണ്ണുകളടച്ചു കിടന്നു....

•••••••••••

നൂറ ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നു...
മരുന്നും കഴിച്ചു...

എന്ത് കൊണ്ടോ അവൾക്കും ഉറക്കം വരുന്നില്ല....

\"എത്രയൊക്കെ എന്നെ തള്ളി പറഞ്ഞു അവോയ്ഡ് ആക്കിയാലും ഞാൻ ഒരു നാണവും ഇല്ലാതെ സിനുക്കാന്റെ അടുത്തല്ലേ കിടക്കാറുള്ളു...

ആ നെഞ്ചിൽ തലചായ്ച്ചല്ലേ ഉറങ്ങാറുള്ളു....

ഇക്ക് സിനുക്കനെ  കാണാൻ നല്ല പൂതി ഇണ്ട്....

ഇത് വരെ എന്നെ ഒന്നു അനേഷിക്കുക പോലും ചെയ്തില്ല...

എന്തൊരു സാധനാണ് അത്...?

ഇനിപ്പോ കാല് വേദന ഉണ്ടോ ആവോ...?

മരുന്ന് വെച്ച് കെട്ടിയോ ആവോ...?

ഫുഡ്‌ കഴിച്ചു അത് ഉമ്മ പറഞ്ഞു...

പടച്ചോനേ.... മ്മളെ ഡയറിയും മോളിൽത്തെ റൂമിൽ പെട്ടലോ...

അത് കിട്ടയാൾ ഈ ഒറ്റപ്പെടൽ തന്നെ ഇല്ലാണ്ടാവും...\" 


എന്തൊക്കെയോ അവൾ ആരോട്ടുന്നില്ലാതെ തനിയെ ഇരുന്ന് പറഞ്ഞു....

പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ അവൾ പമ്മി പമ്മി മുകളിലേക്ക് പോകാൻ സ്റ്റൈർ കയറാൻ തുടങ്ങി....

ചെറുതായി ശരീരം വേദന ഉണ്ടെങ്കിലും ഇക്കാനെ കാണാനുള്ള പൂതിയും തന്റെ ഡയറി എടുക്കാനുള്ള ആവശ്യവും കൊണ്ട് അവൾ അവരുടെ ബെഡ് റൂം ലക്ഷ്യമാക്കി ഒച്ചപ്പാടൊന്നും ഉണ്ടാകാതെ റൂമിന്റെ ഡോർ തുറന്നു...

\"ഹൈവ.... ഡോർ ലോക്ക് ആല്ല... യാഹു....

ന്റെ ഇക്ക ആയോണ്ട് പറയല്ല ഇതൊരു പൊട്ടൻ കമ്മൂസ് ആണ്...\"🤣🤭

അവൾ തനിയെ പറഞ്ഞു ചിരിച്ചു....

അവൾ ചെന്ന് ജനലിലൂടെ കടന്നു വരുന്ന നിലാവിന്റെ ചെറിയ വെളിച്ചത്തിൽ അവളുടെ പ്രിയതമനെ ഒരു നിമിഷം നോക്കി നിന്നു...

\"മ്മ്മ്..... മ്മളെ ഇക്കാനെ കാണാൻ മൊഞ്ചാനാണ് അല്ലെ.... ഇപ്പോ ഇത്തിരി ഇത്തിരി ആയി കൂടി വരുന്നുണ്ടോന്നോരു ചംശയം ഇല്ലാണ്ടില്ലണ്ടില്ല....😉😜

ശോ...നിക്ക് നാണം...🙈

പക്ഷെങ്കിലും മ്മളെ കണ്ടാൽ ഇക്കാക്ക് നല്ല ദേഷ്യം ആണ്... അടങ്ങാത്ത കലിപ്പും...
എന്താ ഞാൻ അതിനും മാത്രം ഇക്കനോട് ചെയ്തത്... \"


ഒരു കുസൃതിയോട് പറഞ്ഞു തുടങ്ങിയ നൂറയുടെ വാക്കുകൾ അവസാനം എത്തിയപ്പോ എങ്ങലടിച്ചു കൊണ്ട് ആയി...

കണ്ണുകൾ നിറഞ്ഞു തുളുമ്പി....

  *------------------*

(തുടരും)

  إن شاء الله... 🥰

[Hi... ബാക്കി മ്മക്ക് നാളെ പറയാട്ടോ.... അഭിപ്രങ്ങൾ വരട്ടെ മക്കളെ 🥰❣️
അക്ഷര പിഴവുകൾ ഉണ്ടാകും... സഹകരിക്കണേ... 🥰
ദുആ വസിയതോടെ🤲🏼😘]


Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

തിരിച്ചറിവ്03

തിരിച്ചറിവ്03

4.1
878

തിരിച്ചറിവ്Part - 3Binth_Bashersafബിൻത്ത്_ബഷിർസഫ് *═══❁✿🕳.﷽.🕳✿❁═══*ഒരു കുസൃതിയോട് പറഞ്ഞു തുടങ്ങിയ നൂറയുടെ വാക്കുകൾ അവസാനമെത്തിയപ്പോ എങ്ങലടിച്ചുകൊണ്ടായി...കണ്ണുകൾ നിറഞ്ഞു തുളുമ്പി....  *-----------------*അവൾ ചെന്ന് മേശയിൽ നിന്ന് മുറിക്കുള്ള ഓയലമെന്റ് എടുത്ത് ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി അവന്റെ കാലിൽ പുരടി കൊടുത്തു...എന്നിട്ട് വേഗം ഓയലമെന്റ് മേശയിൽ തന്നെ വെച്ചു....എന്നിട്ട് അവൾ തന്റെ ഡയറി എടുക്കാൻ ആയിട്ട് കട്ടിലിന്റെ അടുത്തുള്ള അലമാറയെ ലക്ഷ്യമാക്കി നടന്നു....അവളുടെ ബാഗിൽ നിന്നും ഡയറി എടുത്ത് പോകാൻ നിന്നതും പെട്ടന്ന് റൂം മുഴുകി വെളിച്ചം പരന്നു...വാതിലിന്റെ അവിടെ എത്തിയിരുന