Aksharathalukal

തിരിച്ചറിവ്04

തിരിച്ചറിവ്

Part - 4

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

*═══❁✿🕳.﷽.🕳✿❁═══*


എന്നും പറഞ്ഞു അവൻ ആ ഡയറിയെ ഷെൽഫിലേക് വെക്കാൻ നിന്നതും അതിൽ നിന്നും ഒരു കടലാസ് താഴേക്ക് ഊർന്നു വീണു....
_________________________

അവൻ അത് കൈകളിലെടുത്ത് സംശയത്തോടെ നോക്കി...

അപ്പോഴാണ് അവന് മനസിലായത് ആ കടലാസ് അവരുടെ കല്യാണക്കത്താണെന്ന്....

     *Fathima Noora*
            *weds*
   *Muhammed Sinan*

അവന്റെ കണ്ണുകളിൽ ആ പേരുകൾ പതിഞ്ഞു...
അവൻ പതിയെ ആ പേരുകളിൽ കൈ കൊണ്ട് തടവി...

\"എന്റെ ഭാര്യയുടെ ഡയറി ഞാൻ വായിക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ല...\"(സിനാൻ)

അവൻ ഒരു നേരിയ പുഞ്ചിരിയോടെ അതും പറഞ്ഞു ആ ഡയറിയെ കൂട്ട് പിടിച്ച് കട്ടിലിലേക്കിരുന്നു...

••••••••

അതേ സമയം നൂറ അവളുടെ സിനുക്കാന്റെ ഓരോ ഓർമകളുടെ ഒപ്പം സഞ്ചരിക്കുകയായിരുന്നു..

അവളുടെ കണ്ണുകൾ എന്തിനായോ വറ്റാതെ നനയുന്നു...
മനസ് എന്തിനെയോ അന്വേഷിച്ചു കൊണ്ടിരിക്കുന്നു...

അവൾ പതിയെ ഉറങ്ങാനായി കട്ടിലിൽ കിടന്ന് ലൈറ്റണച്ചു...

\"ഞാൻ എന്തിനാ പേടിക്കുന്നെ.... ഖബർ എന്ന ഒരു കൂട്ടിൽ കിടക്കേണ്ടവളല്ലെ ഈ ഞാൻ... അതുകൊണ്ട് ഈ റൂമിൽ ഒറ്റക്ക് കിടക്കുന്നതിൽ പേടിയൊന്നും വേണ്ട...

മാത്രമല്ല... കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഹോസ്പിറ്റലിൽ...ആയിരുന്നല്ലോ...

ഹും രണ്ട് ദിവസം ഇക്കാനെ വിശ്വസിച്ച് ഉമ്മ വീട്ടിലേക്ക് വന്നപ്പോൾ ഞാൻ ആ രണ്ടു ദിവസത്തിൽ ഒരു ദിവസം ഒറ്റക്കലെ അവിടെ കിടന്ന്...

അതും ആരാ എന്താ എന്ന് ഒന്നും അറിയാത്ത ആളുകൾ... നിസ്ക്കാരം പോലും ഇല്ലാത്ത ദിവസങ്ങൾ....അന്ന് ഞാൻ അവിടെ നിസ്സഹായാവസ്ഥ കൊണ്ട് ആണെങ്കിലും തനിച് നിന്നിലെ...

അത്ര എടങ്ങേറ് ഒന്നും ഇല്ലാ.... \"(നൂറ)

അവൾ മനസിനെ ഓരോന്നു പറഞ്ഞു പഠിപ്പിച്ചു..

اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ...

കണ്ണുകൾ മുറിക്കെ അടച്ചു സ്വലാത്തുകൾ അധികരിപ്പിച്ചു അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി....

••••••••••

സിനാൻ ഡയറി പതിയെ തുറന്നു... മുന്നിൽ തന്നെ സിനാനും നൂറയും ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ അവൾ പെൻസിൽ കൊണ്ട് വരച്ചതാണ് അവൻ കണ്ടത്...

\"ഇത് അന്ന് നങ്ങൾ എൻഗേജ്മെന്റിന് എടുത്ത സെൽഫി അല്ലെ...

അവൾ ഇത്ര നന്നായി വരക്കോ... ശെരിക്കും അത് പോലെ തന്നെ ഉണ്ടല്ലോ...\" (Sinan)

അവൻ ആ ചിത്രത്തിൽ തഴുകി കൊണ്ട് ഒരു അതിശയഭാവത്തിൽ പറഞ്ഞു...

അവൻ പേജ് വീണ്ടും മറിച്ചു.... ആ പേജിൽ നല്ല വൃത്തിയിൽ

*_💖NoorinSina💖_*

എന്ന് എഴുതി വെച്ചിരിക്കുന്നു... അവൻ വീണ്ടും പേജ് മറിച്ചു .....

(\'|ഡയറിയിൽ|\')

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ...

ഞാൻ ഹംസ Ayisha ധമ്പതികളുടെ ഒരേയൊരു മകൾ *Fathima Noora*...

ഇപ്പോ മ്മളെ കല്യാണം കഴിഞ്ഞു... ഞാൻ എന്റെ ഓരോ കാര്യങ്ങൾ എഴുതി വെക്കാനായി ഡയറി എഴുതാറുണ്ട്...

But എനിക്ക് ഇപ്പോ എന്നും എഴുതാൻ പറ്റില്ല...
ഒറ്റപ്പെട്ടിരിക്കുബോൾ ഒരു കൂട്ടിന്... 

*NoorinSina* ഇതാണ് നങ്ങളെ couples name...ഇക്കാക്ക് അറിയോന്ന് കൂടി അറീല...

ഇപ്പോ എന്റെ കല്യാണം കഴിഞ്ഞിട്ട് എകദെശം രണ്ട് മാസമായി ...

എല്ലാം കൊണ്ടും ഞാൻ ന്റെ സിനുക്കന്റെ നല്ല പാതി ആകാൻ തന്നെ ശ്രമിക്കുന്നുണ്ട്. but പലപ്പോഴും ഞാൻ തോറ്റു പോകുന്നുണ്ടോ എന്നൊരു സംശയം എനിക്ക് ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ മനസിലായി...

ഇവിടെ ഉമ്മയും ഉപ്പയും ഇക്കയും ഞാനും മാത്രമേ ഉള്ളു... ഒരു ഇത്താത്ത ഉണ്ട് അവർ കല്യാണം കഴിഞ്ഞ് പോയി... ഇടക്കൊക്കെ വരാറുണ്ട്...ഇക്കാന്റെ ഉപ്പയും ഉമ്മയും ഇത്തയും പിന്നെ ഇത്താന്റെ ഒരു മോൾ ന്റെ ഹയമോൾ പിന്നെ അളിയാക്ക ഇവർ എല്ലാം പാവങ്ങൾ ആണ്...

ഒത്തിരി സ്നേഹമുള്ള രണ്ട് മാതാപിതാകളെ ആണ് നാഥൻ എനിക്കായി നൽകിയിരിക്കുന്നത്...

الحمدالله....

ഞാൻ പ്ലസ് ടു പഠിക്കുന്ന ടൈമിൽ ആയിരുന്നു മ്മളെ എൻഗേജ്മെന്റ്...

അത്രയ്ക്കു വലിയ ഫാമിലി ഒന്നും അല്ല എന്റേത്... ഉപ്പച്ചി ഒരു പലചരക്ക് കടനടത്തുകയായിരുന്നു ... അതാണ്‌ നങ്ങളെ വീടിന്റെ വരുമാനം ആയി കണ്ടിരുന്നത് ... ഞാൻ ഒറ്റ മകളാണ്....

ഇത്ര വലിയ ഒരു ബസ്നെസ് ഫാമിലിയിൽ നിന്നും ഒരു കല്യാണാലോചന ഒത്തു വന്നപ്പോൾ ന്റെ ഉമ്മക്കും ഉപ്പക്കും നല്ല സന്തോഷം ആയിരുന്നു.... ഞങ്ങളെ എല്ലാം കൊണ്ടും സഹായിക്കുന്നുണ്ട്... ഇപ്പോ കല്യാണം കഴിഞ്ഞതിനു ശേഷവും ഉണ്ട്ട്ടോ സഹായങ്ങളൊക്കെ... ഇപ്പോ ഇപ്പച്ചി ഒരു സൂപ്പർ മാർക്കറ്റ് open ആക്കിക്ക്ണ്.... മ്മളെ സിനുക്കന്റെയും ഇവിടുത്തെ ഉപ്പാന്റെയും സഹായം ഒന്നു കൊണ്ട് മാത്രം ആ ആ സൂപ്പർ മാർകറ്റ്....

അൽഹംദുലില്ലാഹ്...

പിന്നെ +2 Exam കഴിഞ്ഞിട്ട്.... റിസൾട്ട്‌ വന്നപ്പോൾ എനിക്ക് അത്യാവശ്യം മാർക്കെല്ലാം ഉണ്ടായിരുന്നു...

സിനുക്കാന്റെ വീട്ടുകാർ പഠിപ്പിക്കും എന്ന് എന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു But റിസൾട്ട്‌ വന്ന് വൈകാതെ തന്നെ മ്മളെ കല്യാണവും കഴിഞ്ഞു... പിന്നെ പഠിക്കുന്ന കാര്യം ഞാൻ ഇക്കാനോട് ചോദിച്ചപ്പോൾ

\"ഇവിടെ ജീവിക്കാനുള്ളത് നീ ഉണ്ടാക്കിട്ടൊന്നും വേണ്ട..\"

ഇതാണ് ഇക്ക എനോട് പറഞ്ഞ മറുപ്പടി.... ഞാൻ രണ്ട് തവണ ചോദിച്ചു പക്ഷെ ഇക്കാന്റെ കലിപ്പിലുള്ള ആ നോട്ടം മ്മക്ക് പേടിയാണ്....

പിന്നെ ഞാൻ ചോദിക്കാൻ നിന്നില്ല കാരണം കുടുംബജീവിതം എന്നതിന് ഞാൻ എന്റെ ജീവിതത്തിൽ വലിയ പ്രധാനം നൽകുന്നുണ്ട്...


ഹും... കലിപ്പൻ...

അല്ല പിന്നെ മനുഷ്യനോട് നല്ല രീതിക്ക് സംസാരിക്കെ ഇല്ല... എന്നോട് മാത്രംട്ടോ... സങ്കടമൊക്കെ തോന്നും...

ഇക്ക മ്മളെ വെറുതെ വഴക്കൊക്കെ പറയുമ്പോൾ ഞാൻ നൈസ് ആയിട്ട് തല താഴ്ത്തി മ്മളെ കഴുത്തിലുള്ള മഹറിലേക് കണ്ണുകൾ ചലിച്ചാൽ സങ്കടം എല്ലാം ഇല്ലാതാവും... എന്നും ഞാൻ ഇക്കാന്റെ ആണ് എന്നൊരു തോന്നൽ ഉണ്ടാകും മനസിന്...

അതുകൊണ്ടാണ് മക്കളെ സിനുക്ക എന്നെ വഴക്ക് പറയുേമ്പാൾ മ്മൾ നൈസ് ആയിട്ട് തലതാഴ്ത്തി നിക്കുന്നത്...

•••••••••••••••

ഡയറി വായനയിൽ അവൻ അറിയാതെ നിദ്രയിലേക്ക് ആണ്ടു നീങ്ങി...

പുലർച്ചയിൽ അവൻ എണീച്ചു...

കയ്യ് തന്റെ നെഞ്ചിൽ ആയത് കൊണ്ട് അവൻ പതിയെ നോക്കി അവൻ രാത്രി ആ ഡയറിയെ തന്റെ നെഞ്ചോട് ചേർത്താണ് ഉറങ്ങിയത്...

അവൻ ആ ഡയറി ബെഡിലേക്കിട്ടു... ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ നാലുമണിക്ക് അടുക്കുന്നു... അവൻ വേഗം പോയി ഫ്രഷായി...

അതിനിടയിലാണ് അവൻ തന്റെ കാലിലെ മുറിയിൽ മരുന്ന് പുരട്ടിയിരിക്കുന്നു എന്ന് മനസിലാകുന്നത്....

\"ഏ.... ഇത് ആരാ ഇപ്പോ മരുന്നൊക്കെ വെച്ചത്...?

നൂറ ആകോ ഇനി...?

അവൾ അല്ലാതെ ആരും ന്റെ റൂമിലേക്ക് വന്നിട്ടില്ലല്ലോ... അപ്പോ അവൾ തന്നെ....

അത്രയൊക്കെ സ്നേഹം കാണോ അവൾക്ക് എന്നോട്...??\" (സിനാൻ)

ഓരോ സംശയ മുന്നയിച്ച ചോദ്യങ്ങൾ അവന്റെ ഉള്ളിൽ വന്നു കൂടി തുടങ്ങി ...

അസ്വസ്ഥമായ അവൻ വേഗം കുളിച്ചു... ഡ്രെസ്സ് മാറി പള്ളിയിലേക്ക് പോകാൻ റൂം വിട്ട് ഇറങ്ങുമ്പോഴാണ് കട്ടിലിൽ കിടക്കുന്ന ഡയറിയിൽ അവന്റെ കണ്ണുകൾ വീണ്ടും ഉടക്കുന്നത്...

\"Hoo... ഇത് ഇവിടെ വെച്ച് പോയാൽ.. മിക്കവാറും ഓൾ വന്ന് ഇത് എടുത്ത് കൊണ്ട് പോകും...

മാറ്റി വെച്ചിട്ട് പോകാം... എന്നാലെ എനിക്ക് അതിലുള്ളത് മുഴുവൻ വായിക്കാൻ കഴിയ്യൂ....

അറിയണമല്ലോ ഓളെ ഓരോ കളികൾ...\" (സിനാൻ)

അവൻ ഓരോന്നു കണക്ക് കൂട്ടി അവന്റെ കമ്പനി ഫൈൽസിന്റെ ഇടയിലായി ഡയറി വെച്ചു... എന്നിട്ട് അവൻ താഴേക്കിറങ്ങി...

ഉപ്പനെയും കൂട്ടി പള്ളിയിലേക്ക് പോയി...

പോകുന്നതിനിടയിൽ നൂറ കിടന്നിരുന്ന റൂമിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു പക്ഷെ വാതിൽ ചാരി വെച്ചിരിക്കുകയായിരുന്നു... അവൻ അത് വക വെക്കാതെ പോയി നിസ്‌ക്കരിച്ച് വന്നു...


അവൻ പള്ളിയിൽ നിന്നും വന്ന പാടെ അവന്റെ റൂമിലേക്ക് കയറി കതകടച്ചു....


••••••••••••••


നൂറ നിസ്ക്കാരവും ദുഅഃയും എല്ലാം കഴിഞ്ഞു അവൾ പതിയെ വാതിൽ തുറന്നപ്പോൾ സിനാൻ സ്റ്റൈയർ ഓടി കയറുന്നതാണ് കണ്ടത്...

അവൾ അവനെ ഒന്നു നോക്കി നിന്നു... അവൻ സ്റ്റൈയർ കയറി പോയതും അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു...

\"ആഹഹാ... ഇജ്ജ് എന്തിനാ ഇപ്പോ വന്നേ...

അന്നോട് ഞാൻ അവിടെ കിടന്നോളാൻ അല്ലെ പറഞ്ഞത്... ഒരാഴ്ച എങ്കിലും റസ്റ്റ്‌ എടുക്കണം.. ഓക്കേ....\" (ഉമ്മ)

നൂറയെ കണ്ട ഉമ്മ അവളോടായി പറഞ്ഞു...

\"ന്റെ ഉമ്മ... ആ റൂമിൽ ഇരുന്ന് നിക്ക് പിരാന്ത് വര്ണ്ട് അതോണ്ടാ... ഞാൻ ഇവിടെ ഇരുന്നോളാ..\" (നൂറ)

ഉമ്മാനോട് സംസാരിച്ചു കൊണ്ട് അവൾ അവിടെ ആ തിണ്ടയിൽ കയറി ഇരുന്നു...

\"മോളെ ഇജ്ജ് ഇത് ഉപ്പക്കും സിനാനിനും ഒന്നു കൊണ്ട് കൊടുക്കോ... ഞാൻ ഇപ്പോ പോയാ അപ്പം കരിയും...\" (ഉമ്മ)

\"എനിക്ക് ഉള്ളത് ഇങ്ങട്ട് തന്നളാ...\" (ഉപ്പ)

ഉമ്മ ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞതും ഉപ്പ അടുക്കളയിലേക്ക് കയറി വന്നു...ഞാൻ ഒരു പുഞ്ചിരിയോടെ ഉപ്പാക്ക് നേരെ ചായ നീട്ടി..

\"അല്ല നൂറ എന്താ നിന്റെ ഈ വലത് കവിളിൽ.... ആകെ ചുവന്നിരിക്കുന്നു... എന്താണ് ഇത്....\"

അവളെ കണ്ടപാടേ ഉപ്പ ചോദിച്ചു...

\"എവിടെ നോക്കട്ടെ മോളെ...

ഇത് എന്താ പറ്റിയെ... ഏ...\"(ഉമ്മയാണ്...)

\"ഏയ്... ഇല്ല... ഇത് എന്താ ആവോ... രാവിലെ എണീച്ചപ്പോൾ... \"(നൂറ)

അവളുടെ ഇടറലുള്ള വാക്കുകളിൽ എന്തൊക്കെയോ മനസിലാക്കിയ ഉമ്മയും ഉപ്പയും പരസ്പ്പരം ഒന്നു നോക്കി...

\"മം... സാരല്ല മോളെ...

സിനാനിന് ഈ ചായ കൊണ്ട് കൊണ്ടുത്തിട്ട് വാ...\" (ഉമ്മ)

ഉമ്മ അവളുടെ തലയിൽ സ്നേഹത്തോടെ തടവി കൊണ്ട് പറഞ്ഞു...

\"ഉമ്മ.... അത്... ഞാൻ...\" (നൂറ)

\"ചെല്ല് മോളെ... അവൻ എന്തേലും പറഞ്ഞു എന്ന് വെച്ച് അത് നീ കാര്യം ആക്കൊന്നും ചെയ്യരുത്....\" (ഉപ്പ)

\"മോൾ... ചെന്ന് കൊടുത്തേക്ക്....\"(ഉമ്മ)

\"ഉപ്പാനോടും ഉമ്മനോടും എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.. ഇപ്പോ അല്ല മ്മൾ ബ്രയിക്ഫസ്റ് കഴിക്കുമ്പോൾ ...\" (നൂറ)

ഒരു നേർത്ത പുഞ്ചിരിയോടെ നൂറ പറഞ്ഞു...

ഉമ്മന്റേയും ഉപ്പന്റെയും നിർബന്ധത്തിന് വഴങ്ങി അവൾ ചായയുമായി അവരുടെ റൂമിലേക്ക് നടന്നു....

••••••••••

[സിനാൻ]

പള്ളിയിൽ നിന്ന് വന്ന് റൂമിലേക്ക് ഓടി കയറി അവൻ നേരെ ആ ഡയറി കയ്യിലെടുത്തു...

അവൻ വെറുതെ എഴുത്തിന്റെ അവസാനത്തെ പേജ് എടുത്തു...

\"ഇതിൽ അത്ര കുറെ ഒന്നും എഴുതീട്ട് ഇല്ലല്ലോ... കുറച്ചു മാത്രമേ പെണ്ണ് എഴുതീട്ട് ഉള്ളു....

ഏറിയ ഒരു പത്തു മുപ്പത് പേജ് മാത്രം.....\" (സിനാൻ)

അവൻ വായിച്ചു വെച്ചതിന്റെ ബാക്കി എടുത്ത് വായിക്കാൻ തുടങ്ങി....
__________________________
(തുടരും)

      إن شاء الله... 🥰


ഹി.... 🥰
ഇനി പിന്നെ കാണാംട്ടോ... അക്ഷര തെറ്റൊക്കെ ഇണ്ടാകുമായിരിക്കാം ഇങ്ങൾ അത് സഹകരിക്കിന്ട്ടോ..🙈പാവല്ലേ ഞാൻ 😌

ദുആ വസിയതോടെ 🤲🏼❣️

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



തിരിച്ചറിവ് 05

തിരിച്ചറിവ് 05

4.6
869

തിരിച്ചറിവ്Part -05*═══❁✿🕳.﷽.🕳✿❁═══*അവൻ വായിച്ചു വെച്ചതിന്റെ ബാക്കി എടുത്ത് വായിക്കാൻ തുടങ്ങി...._________________________[.|ഡയറിയിൽ|.]മിഞ്ഞാന്ന് രാത്രി സിനുക്ക നല്ലോണം വൈകിയാണ് വീട്ടിലേക്ക് വന്നത്...ഞാൻ എന്തെ വൈകി എന്ന് ചോദിച്ചു എനിക്ക് മറുപടി ഒന്നും കിട്ടിയില്ല...എനിക്ക് അന്ന് അടിവയർ നല്ല വേദന ഉണ്ടായിരുന്നു...എന്നിട്ടും ഞാൻ ഫുഡ്‌ ഒന്നും കഴിക്കാതെ ഇക്കാനെ കാത്തിരുന്നു...Ikka വന്നപ്പോൾ ഞാൻ ഇക്കാക്കും എനിക്കും ഉള്ള ഫുഡ്‌ എല്ലാം എടുത്തു. but കുറെ നേരം ആയിട്ടും ikka കഴിക്കാൻ വന്നില്ല... ഇനി വരില്ല എന്ന് മനസിലായ ഞാൻ എല്ലാം എടുത്ത് വെച്ച് പതിയെ ഞങ്ങളെ റൂമിലേക്ക് പോയി....\"ഇക്കാ.... ഫുഡ്‌...\" (നൂറ