Aksharathalukal

തിരിച്ചറിവ് 05

തിരിച്ചറിവ്

Part -05

*═══❁✿🕳.﷽.🕳✿❁═══*

അവൻ വായിച്ചു വെച്ചതിന്റെ ബാക്കി എടുത്ത് വായിക്കാൻ തുടങ്ങി....
_________________________

[.|ഡയറിയിൽ|.]

മിഞ്ഞാന്ന് രാത്രി സിനുക്ക നല്ലോണം വൈകിയാണ് വീട്ടിലേക്ക് വന്നത്...

ഞാൻ എന്തെ വൈകി എന്ന് ചോദിച്ചു എനിക്ക് മറുപടി ഒന്നും കിട്ടിയില്ല...

എനിക്ക് അന്ന് അടിവയർ നല്ല വേദന ഉണ്ടായിരുന്നു...എന്നിട്ടും ഞാൻ ഫുഡ്‌ ഒന്നും കഴിക്കാതെ ഇക്കാനെ കാത്തിരുന്നു...

Ikka വന്നപ്പോൾ ഞാൻ ഇക്കാക്കും എനിക്കും ഉള്ള ഫുഡ്‌ എല്ലാം എടുത്തു. but കുറെ നേരം ആയിട്ടും ikka കഴിക്കാൻ വന്നില്ല... ഇനി വരില്ല എന്ന് മനസിലായ ഞാൻ എല്ലാം എടുത്ത് വെച്ച് പതിയെ ഞങ്ങളെ റൂമിലേക്ക് പോയി....

\"ഇക്കാ.... ഫുഡ്‌...\" (നൂറ)

\"ഞാൻ പുറത്തു നിന്ന് കഴിച്ചു...\" (സിനാൻ)

അതും പറഞ്ഞു ഇക്കാ നേരെ ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറി എനിക്ക് നല്ല സങ്കടായി...

എനിക്ക് വയർ നല്ല വേദന വന്നപ്പോൾ ഞാൻ കട്ടിലിൽ ഇരുന്ന് അടിവയറിൽ തലക്കണി കൂട്ടി പിടിച്ചു...

നല്ല വേദന വന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു...

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇക്കാ കുളി കഴിഞ്ഞ് വന്നത്... നിറഞ്ഞ കണ്ണുകളോടെ ഞാൻ ഇക്കാനെ നോക്കി...

\"എന്തിനാ ഡീ കരയുന്നെ....\"( സിനാൻ)

Allaho.... കലിപ്പ്....

മ്മളൊന്നും മിണ്ടിയില്ല....വീണ്ടും ചോദിച്ചു....

\"അത് ഇക്കാ... വയർ വേദന വന്നു... നല്ലോം വേദനിക്കാണ്....\" (നൂറ)

ഞാൻ വയറിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു...

\"Hoo.... അതാണോ.... എല്ലാ മാസവും ഉണ്ടാകാറിലെ അണക്ക്... എന്തിനാ ഇങ്ങനെ വേദനിക്കാണ് എന്നൊക്കെ പറയണത്....\" (സിനാൻ)

സിനുക്ക പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ഞാൻ ഒന്നും മിണ്ടിയില്ല.... കാരണം ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചായിരുന്നു എന്റെ ഇരുപ്പ്...

\"കുടിക്കാൻ ഇത്തിരി വള്ളം കിട്ടോ എനിക്ക്... അതും ഇനി ഞാൻ തന്നെ എടുത്ത് കൊണ്ടുവരണോ നൂറ....

കിടക്കാൻ വരുമ്പോ എന്നും കൊണ്ടുവരുന്നതല്ലേ നീ... പോയിട്ട് എടുത്ത് കൊണ്ടുവാടി...\" (സിനാൻ)

സിനുക്കാന്റെ വാക്ക് കേട്ട് മ്മൾ ഒന്നു ഞെട്ടി... ഞാൻ പതിയെ എണീച്ചു താഴെ പോയി വെള്ളം എടുത്ത് വന്നു...

ശേഷം വാതിൽ അടച്ചു ഞാൻ കിടക്കാൻ നിന്നപ്പോൾ...

\"എവിടെക്കാ... അപ്പുറത്തെങ്ങാനും പോയി കിടക്കാൻ നോക്ക്... നീ വേദന കൊണ്ട് ആ ... ഈ ... എന്ന് പറയണത് കേട്ട് കിടന്ന എന്റെ ഉറക്കോം പോകും... ഇക്ക് വയ്യ....\" (സിനാൻ)

സിനുക്ക അത് പറഞ്ഞതും എനിക്ക് നല്ലോണം സങ്കടായി ഞാൻ ഒന്നും മിണ്ടാതെ ഡോർ തുറന്ന് ഹാളിലെ സോഫയിൽ ഇരുന്ന് പില്ലോയും കെട്ടി പിടിച്ചു ഒത്തിരി കരഞ്ഞു...

കുറച്ചു കഴിയുമ്പോൾ ഇക്ക വരുംന്ന ഞാൻ കരുതിയെ പക്ഷെ ഞാൻ പതിയെ റൂമിലേക്ക് ചെന്നപ്പോൾ ഇക്ക ഉറങ്ങിക്കഴിഞ്ഞിരുന്നു...

ഇന്നലെ രാത്രിയിലെ ഇക്കാന്റെ ഓരോ പ്രവർത്തിയും മുന്നിൽ തെളിഞ്ഞു....

ശെരിക്കും സിനിക്കാക്ക് എന്റെ ശരീരത്തെ മാത്രം മതി അല്ലെ.... അത് എനിക്ക് ഈ മാസങ്ങൾ കൊണ്ടുതന്നെ മനസിലായി.... എന്തിനായിട്ട പടച്ചോൻ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ....ഹ്മം.... നല്ലതിനായി തന്നെ ആയിരിക്കും...


••••••••••••••••

സിനാൻ ഡയറി വായനയിൽ നിന്നും തല ഉയർത്തി...

\"അതെ.... എനിക്ക് ഓർമ ഉണ്ട്... അന്ന് ഞാൻ അങ്ങനൊക്കെ പറഞ്ഞിരുന്നു... ശെരിക്കും അപ്പോ അത്രക്ക് വേദന ഉള്ള അവസ്ഥ ആണോ അത്...

ശേ.... വണ്ടായിരുന്നു... പെണ്ണിന് ഫീൽ ആയിന്നാ തോന്നുന്നേ...

ശെരിയാകുമോ... എനിക്കവളെ ഇഷ്ടമല്ലേ... അവൾ പറയുന്ന പോലെ ശരീരത്തെ ആണോ ഞാൻ ആഗ്രഹിക്കുന്നുള്ളു....\" (സിനാൻ)

സിനാൻ തന്നോട് തന്നെ വർത്താനം പറഞ്ഞിരിക്കുന്നതിനിടയിൽ ആണ് നൂറ ഉമ്മയും ഉപ്പയും സിനാനിന് കൊടുക്കാൻ പറഞ്ഞ ചായയുമായി റൂമിലേക്ക് കടന്ന് വരുന്നത്...

അവളുടെ വരവ് കണ്ട സിനാൻ വേഗം ഡയറി കട്ടിലിലെ പുതപ്പിനുള്ളിലേക്ക് വെച്ചു...

അവന്റെ പെട്ടന്നുള്ള പ്രവർത്തനം കണ്ട് നൂറ അവനെ ഒന്നു നോക്കി...

\"ആഹ്ഹ്... ചായ എവിടെ.... അല്ലെ വേണ്ട ഇങ്ങുതാ.....\" (സിനാൻ)

സിനാൻ അവൾക്ക് നേരെ കയ്യ് നീട്ടി....

•••••••••••

(നൂറ)

സിനുക്ക എന്റെ നേരെ ചായക്ക് കൈ നീട്ടിയപ്പോൾ ഞാൻ ഒന്നു നെട്ടി ഇന്ന് വരെ എന്റെ കയ്യിൽ നിന്നും ചായ മേടിച്ചിട്ടില്ല അവിടെ വെക്ക് ഇവിടെ വെക്ക് എന്നൊക്കെ പറയും...

ഞാൻ വലിയ ഭാവ വ്യത്യാസം ഒന്നും മുഖത്ത് കാണിക്കാതെ ഇക്കാക്ക് നേരെ ചായ നീട്ടി...

ശേഷം ഞാൻ അടുക്കലിയിലേക്ക് പോകാൻ നിന്നു...

ഇന്നലെ കയ്യിൽ നിന്നും വീണ എന്റെ ഡയറി എവിടെ എന്ന് ഞാൻ കണ്ണ് കൊണ്ട് ഒന്നു തപ്പി.... പക്ഷെ അവിടെ ഒന്നും ഇല്ല...

ഞാൻ ഷെൽഫിന്റെ അവിടെക്ക് ഒന്നു എത്തി നോക്കി അവിടെയും കാണാൻ ഇല്ല...

\"ഒന്നു നേരെ നോക്കാനും പറ്റൂല അത് എങ്ങാനും ഈ ഇക്കാന്റെ കയ്യിൽ കിട്ടിയാ.... നൂറ മോളെ... നീ തീർന്നു... \"

നൂറ മനസ്സിൽ പറഞ്ഞു...

അവൾ ചെന്ന് വാതിലിന്റെ പിറകിൽ നോക്കി അവിടെയും ഇല്ല...

\"എന്താ.... നീ ഈ നോക്കുനെ... നിന്റെ എന്തേലും പോയോ... എന്താ തിരയുന്നത്...\" (സിനാൻ)

\"ഏയ്... ഒന്നുല്ല....\" (നൂറ)

വേഗം അവൻ ചായ കുടിച്ച കപ്പും എടുത്ത് റൂം വിട്ട് ഇറങ്ങി...


••••••••••••

(സിനാൻ)

\"Allaho....പെണ്ണ് ഓളെ ഡയറി തന്നെ ആണ് തപ്പിയത്.... ഞാൻ അറിയാത്ത ഭാവത്തിൽ ചോതിച്ചു എന്നെ ഉള്ളു.. ഓളെ പോക്ക് കണ്ട് ചിരി വരാണ് പടച്ചോനെ....\" (സിനാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു....)

അവൻ എണീച്ചു വാതിൽ ലോക്ക് ചെയ്തു.... ശേഷം കട്ടിലിൽ തന്നെ വന്നിരുന്നു ആ ഡയറി കയ്യിൽ എടുത്ത്...

അപ്പോൾ ആണ് ഫോൺ റിങ് ചെയ്തത്....

\"ഓഫിസിൽ നിന്ന് ആണ്.... മീറ്റിംഗ് ഉണ്ട് പോലും അതും ഈ എട്ടേ മുപ്പതിന്....\" (സിനാൻന്റെ ആത്മകതം..)

അവൻ മനസ്സിൽ ഒരു അലസതയോടെ ചിന്തിച്ചു അവൻ സമയം നോക്കി ഏഴു മണി....

അവൻ ചെന്ന് ഓഫിസിൽ പോകാൻ ഡ്രെസ്സ് എല്ലാം മാറ്റി നൂറയുടെ ഡയറി നേരെ തന്റെ ഓഫിസ് ബാഗിൽ ഇട്ട് അവൻ താഴെക്കിറങ്ങി...

സ്റ്റൈർ ഇറങ്ങുമ്പോൾ തന്നെ അവൻ കാണുന്നത് നൂറയും ഉമ്മയും കൂടെ ബ്രൈക്ഫാസ്റ്റിന് കഴിക്കാനുള്ളത് എല്ലാം ടേബിളിൽ കൊണ്ട് വെക്കുന്നത് ആണ്... ഉപ്പ കഴിക്കാൻ ഇരുന്നിരിക്കുന്നു...

അവൻ ബാഗ് സോഫയിൽ വെച്ച് നേരെ കയ്യ് കഴുകി കഴിക്കാൻ ഇരുന്നു


\"ഉപ്പ.... എനിക്ക് എന്റെ വീട്ടിലേക്ക് പോകണം...\" (നൂറ)

കഴിക്കുന്നതിനിടയിൽ ഉമ്മാന്റെ ചാരെ ആയി ഇരിക്കുന്ന നൂറ പറഞ്ഞു...

സിനാൻ അവളെ ഒന്നു നോക്കി പക്ഷെ അവൾ ഉപ്പാനെ നോക്കി ഇരിക്കുകയായിരുന്നു...

\"എന്തെ.... മോളെ... ഇപ്പോ...നിനക്ക് ക്ഷീണം എന്തേലും ഉണ്ടോ...\" (ഉപ്പ)

\" അല്ല ഉപ്പ... ഇതൊന്നും ഒരു വേദന അല്ലല്ലോ....\" (നൂറ)

അവൾ ആ വാക്ക് പറഞ്ഞു കൊണ്ട് സിനാന്റെ നേരെ നോക്കി... അവനും അവളെ നോക്കി...

\"നിങ്ങൾ രണ്ടാളും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ മക്കളെ... എന്താണ് നിങ്ങളെ ഉദ്ദേശം...\"(ഉമ്മ)

\"ഏയ്.... പ്രശ്നം ഒന്നും ഇല്ല ഉമ്മ.... ഞാൻ വെറുതെ എന്റെ വീട്ടിൽ പോകാൻ വേണ്ടി \"(നൂറ)

ഉമ്മാക്ക് അവൾ പെട്ടന്ന് തന്നെ മറുപടി കൊടുത്തു...

\"പ്രശ്നം ഒന്നും ഇല്ലേൽ നീ എന്തിനാ മോളെ വീട്ടിൽ പോകാൻ സിനാനിനോട് സമ്മതം ചോദിക്കാതെ എന്നോട് ചോദിക്കുന്നത് \"(ഉപ്പ)

\"അത് ഉപ്പ...അത് പിന്നെ...\"(നൂറ)

\"മോളെ... നീ എന്തായാലും ഇപ്പോ പോകണ്ട... എന്താ വെച്ച എന്റെ വീട്ടിൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ ആയിഷമോളെ കല്യാണം (സിനാന്റെ മാമന്റെ മോൾ) ആണ്...അപ്പോ ഞങ്ങൾ എന്തായാലും ഇന്ന് തന്നെ അവിടേക്ക് പോകും...അവിടെ ഉള്ളോർ ഡ്രെസ്സ് ഒക്കെ എടുക്കാൻ പോകാണ് എന്നോടും ഉപ്പാനോടും വരാൻ പറഞ്ഞിരിന്നു... നങ്ങൾ പോകും....അപ്പോ സിനാൻ മാത്രേ കാണു... നിനക്ക് കല്യാണം കഴിഞ്ഞിട്ട് പോകാം...\"(ഉമ്മ)

\"ഉമ്മ... അത്... എനിക്ക്....\" (നൂറ)

\"ഉമ്മ പറഞ്ഞത് നീ കേട്ടിലെ.... പോകണ്ടാന്നു പറഞ്ഞ പോകണ്ട...\"(സിനാൻ)

അവൾ എന്തോ പറയാൻ വന്നതിനിടയിൽ സിനാൻ കലിപ്പിൽ അത്രയും പറഞ്ഞു കഴിക്കൽ നിർത്തി പോയി കയ്യ് കഴുകി.... ഉമ്മനോടും ഉപ്പാനോടും സലാം പറഞ്ഞു... സോഫയിൽ വെച്ച ബാഗ് എടുത്ത് ഓഫിസിൽ പോയി...


\"അവൾക്ക് ഓളെ വീട്ടിൽ പോകണം പോലും... ഭർത്താവായ ഞാൻ അവിടെ ഇരിക്കുമ്പോൾ ആണ് ഓൾ ഉപ്പാനോട് സമ്മതം ചോദിക്കുന്നത്... ഹും....

ഇനി അവൾ ഇന്നലെ പറഞ്ഞ പോലെ എന്നിൽ നിന്നും പോവുക ആയിരിക്കുമോ...??\"(സിനാൻ)

അവൻ കാർ ഓടിക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു...

*ഞാൻ ഇനി നിങ്ങളെ ജീവിതത്തിൽ ഒരു തടസമാവില്ലട്ടോ*

ഇന്നലെ കണ്ണിരോടെ നൂറ പറഞ്ഞ വാക്കുകൾ സിനാന്റെ കാതുകളിൽ അലയടിച്ചു വന്നു....

എന്തോ ആലോചിച്ച പോലെ അവൻ വേഗം ചിന്തകളെ തള്ളി മാറ്റി ഓഫിസിലേക്ക് കാർ കയറ്റി....

മീറ്റിംഗ് കഴിഞ്ഞ് ക്യാപിനിൽ ഇരിക്കുന്ന സിനാൻ വീണ്ടും തന്റെ ബാഗിൽ വെച്ച അവളുടെ ഡയറി അവൻ തന്റെ കയ്കളിൽ എടുത്തു...
_______________________________
(തുടരും)

    إن شاء الله... ❣️

(തെറ്റുകൾ ഉണ്ടാകും സഹകരിക്കണേ... 💔ഇന്നലെ ഇത്തിരി പ്രോബ്ലസ് കാരണം story post ആക്കാൻ എനിക്ക് ആയില്ല... In sha Allah ഇന്ന് ഞാൻ രണ്ട് part post ആക്കാൻ ശ്രമിക്കാം... 🥰
ദുആ വസിയതോടെ 🤲🏼🥰)


Binth_Bashersaf
ബിൻത്ത്_ബഷിർസഫ്


തിരിച്ചറിവ് 06

തിരിച്ചറിവ് 06

4.7
1149

തിരിച്ചറിവ്Part - 6Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*മീറ്റിംഗ് കഴിഞ്ഞ് ക്യാപിനിൽ ഇരിക്കുന്ന സിനാൻ വീണ്ടും തന്റെ ബാഗിൽ വെച്ച അവളുടെ ഡയറി അവൻ എടുത്തു..._____________________[´|ഡയറിയിൽ|`](ശെരിക്കും സിനുക്കക്ക് എന്റെ ശരീരത്തെ മാത്രം മതി അല്ലെ.... അത് എനിക്ക് ഈ രണ്ടര മാസം കൊണ്ടുതന്നെ മനസിലായി.... എന്തിനായിട്ട പടച്ചോൻ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ....)ഞാൻ കുറെ നേരം അവിടെ സോഫയിൽ ഇരുന്നു ഉറക്കം വരുന്നേ ഇല്ലാ...ഒത്തിരി സങ്കടം ഉണ്ടായിരുന്നു.... ഞാൻ പതിയെ സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ചു*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللَّهِ صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*അങ്ങനെ അന്ന് മ്മൾ ഉറ