Aksharathalukal

തിരിച്ചറിവ് 06

തിരിച്ചറിവ്

Part - 6

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

*═══❁✿🕳.﷽.🕳✿❁═══*


മീറ്റിംഗ് കഴിഞ്ഞ് ക്യാപിനിൽ ഇരിക്കുന്ന സിനാൻ വീണ്ടും തന്റെ ബാഗിൽ വെച്ച അവളുടെ ഡയറി അവൻ എടുത്തു...
_____________________

[´|ഡയറിയിൽ|`]

(ശെരിക്കും സിനുക്കക്ക് എന്റെ ശരീരത്തെ മാത്രം മതി അല്ലെ.... അത് എനിക്ക് ഈ രണ്ടര മാസം കൊണ്ടുതന്നെ മനസിലായി.... എന്തിനായിട്ട പടച്ചോൻ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ....)

ഞാൻ കുറെ നേരം അവിടെ സോഫയിൽ ഇരുന്നു ഉറക്കം വരുന്നേ ഇല്ലാ...

ഒത്തിരി സങ്കടം ഉണ്ടായിരുന്നു.... ഞാൻ പതിയെ സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ചു


*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللَّهِ صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*

അങ്ങനെ അന്ന് മ്മൾ ഉറങ്ങി...

എന്തൊരു സാധനാലെ ന്റെ മാപ്പള.... കെട്ടിയോൻ ആണ് പോലും കെട്ടിയോൻ...😕

മിനിഞ്ഞാന്നാണല്ലോ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ടായത് ഇന്നലെ എന്നോടൊന്നും മിണ്ടിയിട്ടില്ല... എന്തിന് തിരിഞ്ഞ് നോക്കിയിട്ട് കൂടി ഇല്ല...

മിണ്ടാപൂച്ച കെട്ടിയോൻ...

മ്മൾക്കാണെങ്കിൽ ഇക്കാനെ കാണാതിരിക്കാനും പറ്റൂല... ഞാൻ ഇക്ക കാണാതെ ഇക്കാനെ നോക്കി ഇരിക്കും...

ഹും.. സ്വന്തം കെട്ടിയോനെ ഒളിഞ്ഞും പാത്തും നോക്കിന്ന ആദ്യത്തെ കെട്ടിയോൾ അത് മ്മളാകും...

ന്റ അല്ലാഹ്..... ന്റെ ഒരു വിധി... ഹും....

മ്മളെ കെട്ടിയോൻ ആയിപോയിലെ നന്നാകുമായിരിക്കും...

അല്ലാഹ്... എന്തൊക്കെ വന്നാലും എന്നെ എത്ര അവോയ്ഡ് ആക്കിയാലും ഞാൻ സഹിച്ചോളാം... എന്നിൽ നിന്നും ന്റെ ഇക്കാനെ അകറ്റരുതേ....

പിന്നെ ഇപ്പോ എപ്പഴും ഇക്കാ ഈ റൂമിൽ തന്നെ ആകും അതോണ്ട് ഈ ഡയറി എഴുത് മ്മൾ സൂക്ഷിച്ചും കണ്ടൊക്കെ ചെയ്തില്ലങ്കിൽ പൊന്ന് ഡയറീകുട്ടാ നിന്നെ ന്റെ ഇക്ക പമ്പാ നദി കടത്തും...

ആകെ മ്മൾ ഈ ഡയറിയിൽ കുറച്ചേ എഴുതീട്ട് ഉള്ളു... 😕

ഇപ്പോ ഇന്നും ഇക്ക വീട്ടിൽ വന്നിട്ടില്ല സമയം രാത്രി 10.30 നിക്ക് ആണെങ്കിൽ ഉറക്കോം ഇല്ല... ഇക്ക വന്നാലല്ലേ ഉറക്ക് വരൂ...

എന്തായിരിക്കും ഇക്കാക്ക് എനോട് ദേഷ്യം വരാൻ കാരണം...

എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു നിക്ക്.. അവിടെ പോകണം ഇവിടെ പോകണം... Nikkah കഴിഞ്ഞിട്ട് ജീവിതം നല്ല അടിച്ചു പൊളിച്ചു ജീവിക്കണം... ഇപ്പോ ആകെ പൊളിഞ്ഞു എല്ലാം...

അല്ലാഹ് എന്റെ ഇക്ക എന്നെ ഇത്രക്ക് അവോയ്ഡ് ആക്കുന്നതും എന്നെ വിലകൽപ്പിക്കാത്തതുമൊക്കെ ന്റെ ആ പാവം ഉമ്മച്ചിയും ഉപ്പച്ചിയും അറിഞ്ഞാൽ.... 

അല്ലാഹ് പരീക്ഷിക്കലെ... കാരുണ്യവാനായ നാഥാ ഇരു ലോകത്തും നങ്ങളെ നീ നന്നാക്കാണെ...

Miss You Ikka😔

••••••••••••••

പെട്ടന്നാണ് സിനാന്റെ ഫോൺ അടിച്ചത്... അവൻ  ചുണ്ടിൽ ഒരു പുഞ്ചിരി ഒക്കെ വരുത്തി ഡയറി വായിക്കുക ആയിരുന്നു...

ഫോൺ റിങ് ചെയ്യുന്നത് കണ്ട് അവൻ ഫോൺ എടുത്ത്....ഉമ്മ ആണ്...

\" ഞങ്ങൾ എവ്ട്ന്ന് ഇറങ്ങാൻ നിക്കാണ് ...  നീ ഇന്ന് ഉച്ചമുതൽ വീട്ടിൽ വേണം... ഇവിടെ നൂറ തനിച്ചാണ്... നാളെ മുതൽ ലീവ് എടുത്തേക്ക്... ഞങ്ങൾ ഇറങ്ങാൻ നിക്കാണ്...\"(ഉമ്മ)

സിനാനെ ഒന്നു ഹലോ പറയാൻ പോലും സമതിക്കാതെ ഉമ്മ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി...

\"ഇതെന്താ.... ആഹ്ഹ്... വീട്ടിൽ പോകാൻ... ആരും ഇല്ല പോലും... അവളും നാനും....😌

ഹും.... ഓളെ കാണാൻ ഒന്നും അല്ല.... കലിപ്പൻ ആണ് പോലും മിണ്ടപൂച്ച ആണ് പോലും... ഓൾ ആരാ പിന്നെ മഹാറാണിയൊ... 😏

സമയം പതിനൊന്നര കഴ്ഞ്ഞല്ലേ ഉള്ളു.... വീട്ടിൽ പോകാണോ ...🧐

ആഹ്ഹ് പോയോക്ക... ഇവിടെ എന്തായാലും ഇനി പണികൾ ഒന്നും ഇല്ല... നൈസ് ആയിട്ട് മുങ്ങാം...

ഇനി one week ലീവ്...നാളെ ആവുബ്ബത്തിനും ഈ ഡയറി ഫുൾ ആക്കണം...\"(സിനാൻ)

അവൻ ഒരു ദീർഘ ശ്വാസം എടുത്ത് പറഞ്ഞു ഡയറി പേജുകൾ മറിച്ചു...

\"ഇതിൽ ആകെ ഇനി നാല് അഞ്ചു പേജ് കൂടി അല്ലെ ഉള്ളു....\"(സിനാൻ)

അവൻ അതും പറഞ്ഞു ഡയറി ബാഗിൽ ഇട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് കാർ തിരിച്ചു...

••••••••••••••


സലാം പറഞ്ഞു ഉമ്മയും ഉപ്പയും പോയപ്പോൾ നൂറ കതകടച്ചു സന്തോഷം കൊണ്ട് തുള്ളി ചാടി...

(ന്റെ റബ്ബേ ഇവൾക്കിത് എന്ത് പറ്റി🙄)

\"ഹാവു.... ഇനി ആരും ഇല്ല...  ഉമ്മയും ഇല്ല ഉപ്പയും ഇല്ല... നല്ല എരിയിൽ ചമ്മന്തിയും ചോറും മോരും പിന്നെ ഫ്രിജിൽ ഇരിക്കുന്ന ആ നയ്യ്മീൻ അതും കൂട്ടി  ഫുഡടിക്കണം...😋

Yes.. നൂറ ഇന്ന് നിന്റെ ദിവസം ആണ്...😎

ഉമ്മ ഉണ്ടങ്കിൽ എരിയുള്ളതൊന്നും അങ്ങനെ തിന്നാൻ അയക്കില്ല...😒 പെൺകുട്ടികൾക്ക് തിന്നാൻ പാടില്ല പോലും.. അത് കൊണ്ട് ഉപ്പയും അയക്കുല... പിന്നെ ഇക്കാക്ക് ഇജ്ജാതി ചിന്ത ഒന്നും എല്ലാത്തതോണ്ട്... മ്മൾ കയ്ച്ചിലായി... ഇനിപ്പോ ഇക്കാ നൈറ്റ്‌ ആണ് വരൂ..... യാഹു..... ഞാൻ ഇന്ന് പൊളിക്കും...🥳

കദീജത്ത (വേലക്കാരി) വന്ന് അടിച്ചൊരി തുടച്ചു അത് കൊണ്ട് ആ പണിയും ഇല്ല... അല്ലങ്കിലും ഇത്താത്ത തന്നെ ആ പണി ചെയ്യലൊക്കെ🤣മ്മൾ ഇവിടെ ചുമ്മാ ഇരിക്കന്നല്ലാതെ....😌

ഉമ്മ പോകുബ്ബത്തിന് ന്റെ കുളിയും ളുഹാ നിസ്ക്കാരവും കഴിഞ്ഞത് നന്നായി...\"(നൂറ)

സിനാൻ വരുന്നത് അറിയാത്ത നൂറ ഓരോന്നു പ്ലാൻ ചെയ്ത് തുള്ളി ചാടി അടുക്കളയിലേക്ക് പോയി...

\"എന്നാലും എന്താ ഇക്ക എന്നെ ന്റെ വീട്ടിലേക്ക് വിടാതിരുന്നത്... എങ്ങാട്ടേലും ഒന്നു പോയി തരോ ഇന്നലെ മ്മളോട് പറനത് ഇതിപ്പോ എന്ത് പറ്റി.... ഹും.... ഇനി ഞാൻ ഇക്കാനെ ഡിസ്റ്റർബ് ആക്കാൻ ഒന്നും പോകില്ല...\"(നൂറ)

അവൾ ഒരു സങ്കടത്തോടെ പറഞ്ഞു നിർത്തി...

അപ്പോൾ ആണ് അവൾക്ക് അവളുടെ ഡയറി ഓർമ വന്നത്.... അവൾ പിന്നെ ഒന്നും ആലോചിക്കാതെ റൂമിലേക്കൊരു ഓട്ടം ആയിരുന്നു....
___________________________
  (തുടരും)

    إن شاء الله... ❣️

(തെറ്റുകൾ ഉണ്ടാകും എന്ന് അല്ല നിക്ക് ഉറപ്പാണ് അക്ഷര പിഴവുകൾ ഉണ്ടാകും എന്ന്...😩ഇങ്ങൾ അതൊക്കെ ഒന്നു അഡ്ജസ്റ്റ് ചെയ്യാണെ 🙈😁
ദുആ വസിയതോടെ 🤲🏼😘)

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്


തിരിച്ചറിവ് 07

തിരിച്ചറിവ് 07

4.3
973

തിരിച്ചറിവ്Part - 7Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അവൾ ഒരു സങ്കടത്തോടെ പറഞ്ഞു നിർത്തി... അപ്പോൾ ആണ് അവൾക്ക് അവളുടെ ഡയറി ഓർമ വന്നത്.... അവൾ പിന്നെ ഒന്നും ആലോചിക്കാതെ റൂമിലേക്കൊരു ഓട്ടം ആയിരുന്നു....*-------------------*അവൾ വേഗം മുകളിലെ റൂമിലേക്ക് ഓടി കയറി...\"ന്റെ പടച്ചോനെ ഇവിടെ അല്ലെ ഇന്നലെ ന്റെ കയ്യിന്നു ബുക്ക് വീണത്... ഇപ്പോ കാണാൻ ഇല്ലല്ലോ.. അതെങ്ങാനും miss ആയ മ്മക്ക് സഹിക്കില്ലല്ലോ....\"(നൂറ)അവൾ ഓരോന്ന് പറഞ്ഞു റൂം മുഴുവൻ തിരയാൻ തുടങ്ങി....\"ഇനി എങ്ങാനും ഇക്ക...ഏയ്... എന്റേതാണ് എന്ന് *തിരിച്ചറിഞ്ഞാൽ* അത് തുറന്ന് നോക്കാനോ എടുത്ത് വെക്കാനോ നിക്കുല...പിന്നെ ഇതെവിടെ പോയി...😣🤔\"(നൂറ)അവൾ ഓര