Aksharathalukal

സാവിത്രി 6

പറമ്പിലെ ചേന നടൽ കഴിഞ്ഞ് കൃഷ്ണൻ വൈകി ആണ് ചോറുണ്ണാൻ വന്നത്, വൈകി എന്ന് പറഞ്ഞാൽ നന്നായി വൈകി.
ചോറ് ചോദിച്ച കൃഷ്ണനോട് ചോറ് തീർന്ന് പോയി എന്ന് അടുക്കളയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു.. കൂലി കഴിഞ്ഞ് കിട്ടുന്ന ചോറിനു കണക്ക് പറയാൻ നിർവാഹം ഇല്ലായിരുന്ന കൃഷ്ണൻ കിണറ്റിലെ വെള്ളം കോരി കുടിച്ച് പറമ്പിലെ തെങ്ങിന്റെ ചോട്ടിൽ ഉറങ്ങാൻ കിടന്നു.

വയറ്റിലെ കത്തലിൽ ഉറക്കം നടക്കാതെ കിടന്ന കൃഷ്ണൻ കേട്ടത് ഒരു സ്ത്രീയുടെ കരച്ചിൽ.

കരച്ചിൽ കേട്ട കൃഷ്‌ണൻ ചാടി എഴുന്നേറ്റു, നോക്കിയപ്പോൾ എന്തിലോ തട്ടി വീണു കിടക്കുന്ന ഒരു സ്ത്രീ..
കൃഷ്ണൻ ഓടി അടുത്തേക്ക് ചെന്നു, നിലത്തു വീണു കിടക്കുന്ന ചോറുപറ്റുകൾ ആണ് അയാൾ ആദ്യമേ കണ്ടത്..
പുലഭ്യം തന്നെ ആദ്യമേ, ചോറുപറ്റുകൾ പറുക്കി എടുക്കുന്ന കൃഷ്ണൻ വീണു കിടക്കുന്ന ആ സ്ത്രീയെ ഒന്ന് നോക്കി.
വറ്റുകൾ പറിക്കുന്ന വേഗം പയ്യെ കുറഞ്ഞത് അടുക്കളയിൽ തനിക്ക് ചോറ് തന്നിരുന്ന ആ മുഖം കണ്ടപ്പോൾ ആണ്..

വേഗത്തിൽ ചോറിന് വറ്റുകൾ പെറുക്കി എടുക്കുന്ന നേരം ആ സ്ത്രീ മെല്ലെ എഴുന്നേറ്റു.

ആരോടും ഒന്നും പറയല്ലേ..
വീട്ടിൽ മാളു വിശന്നിരുന്നിട്ടാ..

മാളുവും കൂളുവും എത്ര നേരത്തെ പണിയുടെ അന്നമാ നി ഈ താഴെ കളഞ്ഞേ എന്ന് നിനക്ക് അറിയാമോ..

ഞാൻ സമ്മതിക്കില്ല കട്ടോണ്ട് പോകാൻ സമ്മതിക്കില്ല..

നിനക്ക് ഒക്കെ അടുക്കളെന്ന് ഇപ്പോ വേണേലും എടുത്ത് കഴിക്കാലോ.. ഞാൻ സമ്മതിക്കില്ല എന്റെ ഭക്ഷണം എടുത്തോണ്ട് പോകാൻ..