Aksharathalukal

ഒരു കുടക്കീഴിൽ ☂️☂️🌧️

എടി പവിയെ എത്ര നേരായി പെണ്ണെ ഒരുങ്ങാൻ തുടങ്ങിയിട്ട്... നീ fashion ഷോയ്ക്ക് ഒന്നും അല്ലല്ലോ പോകുന്നെ പഠിക്കാനല്ലേ.... വേഗം ഇറങ്ങിയേ അങ്ങോട്ട് ജോക്കുട്ടൻ വെയിറ്റ് ചെയ്യുന്നത് കണ്ടില്ലേ നീയ്.... നീ കാരണം മോനും കൂടി ബസ് പോയാൽ നോക്കിക്കോ...

ഓഹ് പിന്നെ ഒരു ജോമോൻ ജോമോൻ അല്ല അത് കൂമോൻ ആണ് ഹല്ലപിന്നെ 😏അവൻ ആരാ മഹാരാജാവോ 😏😏ന്തായാലും ഇന്ന് ഞാൻ കുറച്ചു look ആയിട്ടുണ്ട് ന്റെ പവി നീ ദിവസം കൂടും തോറും സുന്ദരിയാവുവാണല്ലോ ശ്യോ എനിക്ക് തന്നെ നാണം വരുന്നു... അല്ലേൽ വേണ്ട പിന്നെ നാണിക്കാം അല്ലേൽ പോരാളി നേരത്തെ പറഞ്ഞതിന്റെ ബാക്കി തുടങ്ങും.....
ഒന്നൂടി കണ്ണാടിയിൽ നോക്കിയിട്ടവൾ കട്ടിലിൽ കിടന്ന ബാഗും എടുത്ത് താഴേക്ക് ഇറങ്ങി...


വേഗം വന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക് പവി.. പഠിക്കണം എന്നൊരു വിചാരവും ഇല്ല ഈ പെണ്ണിനെ അല്ലേലും നിന്നെ അല്ല നിന്നെ ഉണ്ടാക്കിയ തന്തേ വേണം പറയാൻ... എന്തിനും ഏതിനും പെണ്ണിനെ അങ്ങ് ലാളിച്ചു വളർത്തി വഷളാക്കിയേക്കുവാ...

ടാബ്ലിൽ വന്നിരുന്നതേ മാതാസ്ത്രീടെ സ്ഥിരം ക്ളീഷേ ഡയലോഗ് വന്നു...
ഞാൻ നോക്കിയപ്പോ അടുത്തിരിന്നു ദോശയും കടലയും മിണ്നിങ്ങുന്നുണ്ട് ആ കൂമോൻ...

ഇതൊക്കെ എനിക്ക് വെറും പുല്ലാണെന്ന രീതിയിൽ ഞാൻ കഴിക്കാൻ തുടങ്ങി എന്തോ അമ്മ വഴക്ക് പറഞ്ഞത് കൊണ്ടായിരിക്കാം രണ്ടെണ്ണം അതികം കഴിച്ചു...

കഴിച്ചു കഴിഞ്ഞ് ടിഫിനും ബോട്ടിലും ബാഗിൽ നിറച്ചു പോകാൻ ഇറങ്ങിയപ്പോളാണ് അമ്മ പറഞ്ഞത് ആ കുടെയും കൂടി എടുക്കാൻ മഴപെയ്യാൻ സാധ്യത ഉണ്ടെന്ന്.. പണ്ടേ അനുസരിച് ശീലം ഇല്ലാത്തതിനാൽ ഒരു പുച്ഛവും കൊടുത്തുകൊണ്ട് ഞാൻ ഇറങ്ങി...
വഴിയിലെ ബസ്റ്റോപ്പ് വരെ അവനെ അറിയാത്ത പോലെ ഞാൻ നടന്നു... ജോ എന്ന ജോഹാൻ വല്യ പണക്കാരനാ ന്റെ വീടിന്റെ അപ്പുറത്തെ ദേവമംഗലത്തെ ആ പട്ടാളക്കാരന്റെ ഒരേ ഒരു പുത്രൻ.ഇത്രേം നാൾ ഇവൻ കശ്മീർ ആരുന്നെന്ന്.. റിട്ടേയടായത് കൊണ്ട് നാട്ടിൽ വന്നതാ നല്ല മനുഷ്യൻ..ഇവൻ എങ്ങനെ ആണെന്ന് അറിയില്ല. ഇവൻ വന്നത് മുതൽ എനിക്ക് കണ്ടക ശനി ആണ്. എല്ലാർക്കും പ്രിയപെട്ടവൻ..ഇപ്പോഴോ പത്താം ക്ലാസ്സായത് കൊണ്ട് എന്റെ ക്ലാസ്സിൽ തന്നെ ആയി.വന്നിടം മുതൽ എന്നോട് ഒന്ന് മിണ്ടുക പോലും ഇല്ല. അത് തന്നെയാ എനിക്ക് അവനോടുള്ള ദേഷ്യത്തിന്റെ കാരണവും...


ഇന്ന് ആദ്യ ദിവസം ആണ് സ്കൂളിൽ പത്താം ക്ലാസ്സ്‌ ആയി..

ബസ്റ്റോപ്പിൽ എത്തിയതും എന്നും പോകുന്ന ബസ് ആയ ശരണ്യകിടക്കുന്നത് കണ്ട് പോകാറായി എന്ന് തോന്നുന്നു അവനെ നോക്കാതെ ഞാൻ ഓടി. ഞാൻ ഓടിയത് കണ്ടോ ന്തോ പുറകെ അവനും ഓടി.. ഞാൻ ഓടി വണ്ടിയിൽ കയറിയതും അവൻ ബാക്ക് വഴിയും കയറി എന്ന് ഉറപ്പ് വരുത്തി...


ബസിൽ കയറിയപ്പോൾ തന്നെ ന്റെ വാലുകൾ ആയ ലെച്ചുവും അമ്മുവും നിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ടേക്ക് ചെന്ന്...

എന്തിയെടീ നിന്റെ ജോ കണ്ടില്ലല്ലോ
ന്റെ ബാക്കിലേക്ക് എത്തിനോക്കികൊണ്ട് അവളുമാർ ചോയിച്ചുഅല്ലേലും ഇവളുമാരൊക്കെ കോഴികൾ ആണ്.എന്നെ ഇന്ന് കൊള്ളാം എന്ന് പോലും പറഞ്ഞില്ല പട്ടികൾ ..


അവൻ ബാക്കിൽ ഇണ്ട്...

ഹാ ഇനിപ്പോ ഇറങ്ങുമ്പോൾ കാണാം അല്ലെ... അതന്നെ 

പിന്നെ ഒരു ചറപറാ വിടൽ ആയിരുന്നു വണ്ടി...


വണ്ടി school ബസ്റ്റോപ്പിൽ വന്നിറങ്ങി ഇവിടുന്ന് ഇനി ഒരു 1/2കിലോമീറ്റർ നടത്തം ഇണ്ട് സ്കൂളിലേക്ക് ബസിൽ നിന്നു ഞാൻ ഇറങ്ങിയതും മഴ പെയ്തതും ഒന്നിച്ചിരുന്നു അയ്യോ എന്ന് വിളിച്ചു കൊണ്ട് ഞാൻ ഷെഡ്‌ഡിലേക്ക് കയറി..

അമ്മ പറഞ്ഞതാ കുട എടുക്കാൻ ശ്യോ ഇനിപ്പോ എന്താ ചെയ്യാ എടി അമ്മു നിന്റെ കയ്യിൽ കുട ഉണ്ടോടീ..


ഇല്ലടീ...

ലെച്ചു നിന്റെ കയ്യിലോ

ഉണ്ട് അവൾ ബാഗിൽ നിന്നു കുടയെടുത്തു നിവർത്തി അവര് രണ്ടാളും കയറിയപ്പോഴേ ഫിൽ ആയി

ശ്യേ അമ്മ പറഞ്ഞത് കേട്ടാ മതിയായിരുന്നു...


ങ്കിൽ നീയൊക്കെ പൊക്കോ ഞാൻ എങ്ങനേലും വരാൻ നോക്കാം


നീ ബാഗ് ഇങ്ങു താ പവി ഞങ്ങൾ കൊണ്ടോവം.. അവൾ പറയണ്ട താമസം ബാഗ് ഊരി ഞാൻ കയ്യിൽ കൊടുത്തു.. അവളുമാർ അതും കൊണ്ട് നടന്നു...

അങ്ങനെ ഞാൻ നിക്കുമ്പോഴാണ് എനിക്ക് നേരെ ഒരു കുട വന്നത് ഞാൻ മുഖം ഉയർത്തി നോക്കിയപ്പോ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ജോ...ഇപ്പോഴാ ഇവന്റെ കാര്യം ഓർക്കുന്നത് തന്നെ 

ന്തോ അവന്റെ ചിരി നെഞ്ചിൽ വന്നു തറച്ചത് പോലെ...ശെരിക്കും അവൻ handsome ഒക്കെ തന്നെയാ അവന്റെ ചിരിക്ക് കൊടുക്കണം പൈസ 


വാ...


ജാഡയിട്ട് നിക്കാം എന്ന് കരുതി അല്ലേൽ വേണ്ട സമയം വൈകും അങ്ങനെ അവന്റെ കുടകീഴിൽ ഞാനും കയറി. അവനു എന്നെക്കാൾ നീളം ഉള്ളത് കൊണ്ട് തന്നെ അവൻ തന്നെ കുട പിടിച്ചു..


ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ ഫ്രണ്ടിലെ ചുരുണ്ട മുടി മുഖത്തേക്ക് പാറി വീഴുന്നുണ്ട് ഒരു കൈ കൊണ്ടവൻ അത് നീക്കുന്നുണ്ട്

അയ്യേ ഞാൻ വായിനോക്കല്ലേ പവി എന്ന് എന്റെ മനസ് പറഞ്ഞു ഒരു ചമ്മലോടെ ഞാൻ നടന്നു. എന്നാൽ ഞാൻ അറിഞ്ഞില്ല ആ സമയം ആ പട്ടി എന്നെ ഊറ്റി കുടിക്കുവാരുന്നെന്ന്...


പല്ലി...


ഹാ....


School കവാടം കടന്നപ്പോ അവൻ എന്നെ വിളിച്ചു...


ഹേയ് ഞാൻ ഒന്ന് റീ വൈണ്ട് ചെയ്ത് നോക്കി


നീ ന്താ വിളിച്ചേ....


അവൻ ഒരു കള്ളചിരിയോടെ എന്നെ നോക്കി


പറയടാ

പല്ലിന്നു
ഒരു ചിരിയോടെ അവൻ തിണ്ണയിൽ ഓടി കയറി ഞാൻ ആകെ നഞ്ഞു കൊണ്ട് അവന്റെ കൂടെ കയറി
ശ്യോ... എന്ത് പണിയ കാണിച്ചേ നീയ് ഞാൻ ആകെ നനഞു


ആണോ നനഞ്ഞോ അതും പറഞ്ഞവൻ കുട കറക്കി അതിൽ പറ്റിയിരുന്ന തുള്ളികൾ എന്റെ മുഖത്തിലേക്ക് വന്നു വീണു...



അങ്ങനെ നീ ഇപ്പൊ കൂടുതൽ ഒരുങ്ങണ്ട ഞാൻ മാത്രം കണ്ടാൽ മതി...


അതും പറഞ്ഞവൻ കയറി പോയി


ഹേയ് ഇവൻ എന്താ ഇങ്ങനെ ഒക്കെ പറയണേ എന്നോട് മിണ്ടാത്തവൻ ആയിരുന്നില്ലേ ഇവൻ...
ആഹ് ന്തേലും ആവട്ടെ...


ക്ലാസ്സിൽ ഞാൻ ചെന്നപ്പോ എല്ലാണവും അവന്റെ അടുത്തുണ്ട് എന്തിനേറെ എന്റെ വാലുകളും എനിക്ക് ദേഷ്യം ആണ് തോന്നിയത് ഞാൻ ആരെയും നോക്കാതെ സീറ്റിൽ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോ അവളുമാരും അടുത്ത് വന്നിരുന്നു ആദ്യം തന്നെ ഉഷ miss ആയിരുന്നു പുതിയ കുട്ടിയെ കണ്ടപ്പോ അവനോട് introduce ചെയ്യാൻ പറഞ്ഞു അവൻ നന്നായി പറഞ്ഞതും എല്ലാരും അവനെ നോക്കി ഇരിക്കാൻ തുടങ്ങി...



വൈകുന്നേരം വീട്ടിൽ വന്നു കുളിച് ഒരു ബെർമുഡ എടുത്തിട്ടപ്പോഴാണ് കാളിങ് ബെൽ അടിച്ചത്


അമ്മേ ചെന്നൊന്ന് നോക്കിയേ ആരാ വന്നത് എന്ന്

എനിക്കൊന്നും വയ്യ നീ പോയി നോക്ക്

പിന്നെ ഞാനും ഒന്നു പറയാൻ പോയില്ല ചെന്ന് വാതിൽ തുറന്നപ്പോൾ കണ്ടത് ജോയേ ആണ്...

കയ്യിൽ രണ്ടു പുസ്തകവുമായി ഇളിച്ചുകൊണ്ട് നിൽക്കുന്നുണ്ട്...


നീ എന്താ ഇപ്പൊ ഇവിടെ

നീ അങ്ങോട്ട് മാറി നിക്കടി പല്ലി അതും പറഞ്ഞവൻ എന്നെ തള്ളി മാറ്റി കയറി..

ഇവനെ ഞാൻ കൊല്ലും 😤


ആഹ് മോനോ വാ കയറി ഇരിക്ക്.... അമ്മ ചായ എടുക്കാം അതും പറഞ്ഞു സിനി അടുക്കളയിലേക്ക് പോയിരണ്ട് കപ്പിൽ ചായയും കൊണ്ട് വന്നു...


പവി നീ ഇവനെയും കൊണ്ട് ടെറസിൽ പോയിരുന്നു പടിക്ക് നിനക്ക് ഡൌട്ട്സ് എല്ലാം ഇവൻ പറഞ്ഞുതരും...ന്താ അമ്മേ എനിക്കൊന്നും വയ്യ ഇവന്റെ കൂടെ ഇരിന്നു പഠിക്കാൻ. ഞാൻ പഠിച്ചോളാം അമ്മ പോയെ..


ഡീ.. നീ അടി വാങ്ങുമെ നീ പഠിക്കില്ലന്ന് പറഞ്ഞപ്പോ ഇവനാ പറഞ്ഞെ നിന്നെ പഠിപ്പിക്കാം എന്ന് ..പോ പോയി പടിക്ക്


ന്തു കഷ്ട്ട ഭഗവാനെ ഹും ചവിട്ടി തുള്ളിയവൾ മുകളിലേക്ക് പോയി


ചെറുക്കൻ കാണുന്ന പോലെ ഒന്നുമല്ല നന്നായി മനസിലാക്കി പഠിപ്പിക്കുന്നുണ്ട്... പക്ഷെ ഇവന്റെ സ്വഭാവം ആണ് ഇതുവരെ എന്നോട് മിണ്ടാതെ ഇരുന്നവൻ ആണ്...

ഇതിപ്പോ പതിവായിട്ടുണ്ട് എന്നും വൈകുന്നേരം ഞങ്ങൾ ഒരുമിച്ച് ഇരുന്നു പഠിക്കുന്നത്.. അങ്ങനെ ഒരു ദിവസം പഠിച്ചു കഴിഞ്ഞവൻ പോകാൻ ഇറങ്ങിയപ്പോൾ ആണ് മുറ്റത്ത് കാറ് വന്നു നിന്നത് കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടതും എനിക്ക് സന്തോഷമായി

അച്ചായി എന്ന് വിളിച്ചു കൊണ്ട് ഞാൻ ഓടി ചെന്നു കെട്ടി പിടിച്ചു അച്ചായി എന്നെ വട്ടം കറക്കി എടുത്ത് പൊക്കി... അച്ചായി വീട്ടിൽ കയറി.അന്ന് അച്ചായി ഫുൾ എന്റെ കൂടെ ആയിരുന്നു 

പിറ്റേ ദിവസം അച്ചായി കൊണ്ട് വന്ന മിട്ടായി വാലുകൾക്ക് കൊടുത്തു കൂടെ ആ കൂമോനും 😏

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അതിനിടയിൽ ഓണ പരീക്ഷ കടന്ന് പോയി...ജോമോനും ഞാനും പഴേ പോലെ ഒക്കെ തന്നെ.. അവന്റെ പല്ലി എന്ന വിളി കേൾക്കുമ്പോൾ കലി വരും...


അങ്ങനെ ഇരിക്കെ ഒരു ദിവസം pt പീരീഡിന് കളിക്കാൻ പോകാതെ ഞാൻ ക്ലാസ്സിൽ ഇരുന്നു... കുറച്ചു നേരം കഴിഞ്ഞപ്പോ അടുത്ത് ആരോ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോഴാണ് നോക്കിയത് ജോ ആണ്

ന്തെന്ന് ഞാൻ പിരികം പൊക്കി

ഒന്നുമില്ലെന്ന് അവനും...

കുറച്ചു നേരം ഞങ്ങൾ നിശബ്ദരായി

പല്ലി...

ഞാൻ മിണ്ടാത്തത് കാരണം ആയിരിക്കും അവൻ വിളിക്കുന്നത്

പല്ലി.. പല്ലി പല്ലി

എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണെന്ന് മനസിലായി

വീണ്ടും അവൻ പല്ലിന്നു  വിളിച്ചപ്പോ കൊടുത്ത് അവന്റെ കയ്യ് നോക്കി ഒരു കടി. നിലവിളിച്ചു കൊണ്ടവൻ എഴുന്നേറ്റു അവന്റെ കണ്ണൊക്കെ നിറഞ്ഞപ്പോ എന്തോ മനസ്സിൽ ഒരു വിഷമം വേണ്ടിയിരുന്നില്ല എന്ന് തോന്നി


Sorry sorry ജോ


ഹേയ് സാരല്ല ഞാൻ തന്നതിന് പകരം തന്നതാണെന്ന് കരുതികൊള്ളാം


ഞാൻ അവനെ മനസിലാവാതെ നോക്കി

ഒരു കള്ളചിരിയോടെ അവൻ എന്റെ അരുകിൽ വന്നിരുന്നു... അവന്റെ കയകൾ കൊണ്ട് ന്റെ മുഖത്തെ കുറുനരി മാറ്റി അവിടെ തടവിഅവന്റെ കൈകൾ ന്റെ നെറ്റിയിൽ സ്പർശിച്ചതും ഉള്ളിലൂടെ ഒരു തീ കടന്നു പോയത് പോലെ

ധാ കണ്ടോ പണ്ട് ഞാൻ നമ്മൾ കളിച്ചു കൊണ്ടിരുന്നപ്പോൾ നീ എന്റെ കോയിൻ എടുത്തു എന്ന് പറഞ്ഞു കല്ലെടുത്തു എറിഞ്ഞ പാട് അതിനുപകരം നീ എനിക്ക് തന്നത് ആണെന്ന് കരുതികൊള്ളാം


അവൻ പറഞ്ഞപ്പോ തന്നെയാണ് ഞാൻ അത് ഓർക്കുന്നത് അതെ അന്ന് എനിക്കും അവനും 5വയസ് അവധിക്ക് പട്ടാളം വന്നപ്പോ ഒരു കുറുമ്പനും ഉണ്ടായിരുന്നു ഞങ്ങൾ ചങ്ക് ആയിരുന്നു അന്ന് കളിച്ചപ്പോൾ പറ്റിയതാണ് ന്റെ ഈ മുറിവ്. അതോർത്തപ്പോ ഒരു പുഞ്ചിരി ഉള്ളിൽ വന്നു


നീ എന്തെ എന്നോട് പഴേ പോലെ മിണ്ടാത്തെ അവൻ ചോദിച്ചപ്പോൾ ആണ് ഞാൻ ബോധത്തിൽ വന്നത്


നീ അല്ലെ എന്നോട് ജാടയിട്ടേ അതല്ലേ ഞാൻ മിണ്ടാഞ്ഞേ


അതുപിന്നെ ഞാൻ വിചാരിച്ചു നീ എന്നോട് വന്നു മിണ്ടട്ടെ എന്ന് but ഒന്നും നടന്നില്ല... അതുകൊണ്ടാ ഞാൻ അങ്ങോട്ട് വന്നു മിണ്ടിയെ ന്തായാലും ഇനി ഓർത്തുവെക്കാൻ കയ്യിൽ ഒരെണ്ണം കിട്ടി


അവൻ ചിരിച്ചു ഞാനും അന്ന് അവിടെ വെച്ച് തുടങ്ങുവായിരുന്നു ഞങ്ങടെ ഫ്രണ്ട്ഷിപ്... ഞങ്ങടെ വഴക്കൊക്കെ നിന്നപ്പോ എല്ലാർക്കും അതിശയം ആയിരുന്നു.. ലച്ചുവിനും അമ്മുവിനും പോലും ഞങ്ങടെ സൗഹൃദം കുശുമ്പായി...

അങ്ങനെ ഇരിക്കെ എന്റെ ജന്മദിനം വന്നു രാവിലെ തന്നെ അമ്പലത്തിൽ പോയി.. അന്ന് സ്കൂളിൽ പോയില്ല.. ജോ വിഷ് ചെയ്യുമെന്ന് കരുതി. പിന്നെ വിചാരിച് സ്കൂളിൽ പോയി കാണുമെന്നു.. വൈകുന്നേരം അവൻ വന്നതും ഞാൻ പിണങ്ങി കിടന്നു അവൻ ന്റെ മുറിയിൽ വന്നു എന്നെ വലിച്ചു എഴുനേൽപ്പിച്ചു ഞാൻ പിണങ്ങി നിന്നതും അവൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ആദ്യം ആക്കിയില്ല പിന്നെ കണ്ണടച്ച് കണ്ണ് തുറന്നപ്പോ കയ്യിൽ മുത്തുള്ള ചെയിൻ ഞാൻ അവനെ അധിഷയത്തിൽ നോക്കി അതിനവൻ ചിരിച്ചു കൊണ്ട് ന്റെ കവിളിൽ മുത്തി. Happy bday പല്ലി പറഞ്ഞു കൊണ്ടവൻ എന്നെ കെട്ടിപിടിച്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയണം എന്ന് പറഞ്ഞു അപ്പോഴും ഞാൻ അന്തിച്ചു നിക്കുവാരുന്നു. എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ട പല്ലി  i love u ആദ്യമായി ഒരാൾ എന്നെ propose ചെയ്യുന്നു ഞാൻ ഞെട്ടി പോയി .... ഒരിക്കലും ഞാൻ പ്രധീക്ഷിക്കാത്ത ഒന്ന് അന്നവൻ നെറ്റിയിൽ ഒരു ഉമ്മയും തന്ന് കൊണ്ട് പോയി... പിന്നീട് അവനോട് ഒരിക്കലും മിണ്ടിയിട്ടില്ല അവൻ എന്നോട് മിണ്ടാൻ വരുമ്പോൾ ഒഴിഞ്ഞു മാറി നടക്കും... അങ്ങനെ ഒരു ദിവസം school വിട്ടു വരാം നേരം അവൻ എന്റെ കയ്യിൽ കയറി പിടിച്ചു
എനിക്ക് സംസാരിക്കണം പല്ലി

എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല

പ്ലീസ് എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടായിട്ട

വേണ്ട. നീ പോയെ ജോ

പ്ലീസ് പല്ലി

നിന്നോടല്ലേ ഞാൻ പറഞ്ഞത് അവന്റെ കൈ ഞാൻ കുടഞ്ഞു എറിഞ്ഞു.. എവിടുന്നോ എനിക്ക് ദേഷ്യം പൊന്തി വന്നു


എനിക്ക് നിന്നെ ഇഷ്ട്ടമല്ല. നീ നല്ലൊരുവൻ ആണെന്ന് കരുതിയ ഞാൻ നിന്നോട് മിണ്ടിയെ നിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് കരുതിയില്ല.. ചേ ഒന്ന് പോകുന്നുണ്ടോ ശല്യം...


ഞ... ഞാൻ.. വരില്ല... ഇനി... നിനക്ക്... ശല്യം... ആവില്ല 

പിന്നവൻ ഒരിക്കലും എന്നോട് മിണ്ടിയിട്ടില്ല.. എന്നും എന്റെ ഒരു നോട്ടത്തിന് കാത്തു നിക്കുന്നവൻ എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ല...ന്തോ മനസ്സിൽ ഒരു വിങ്ങൽ കുറച്ചു ദിവസം അവൻ സ്കൂളിലും വന്നില്ല വീട്ടിലും വന്നില്ല അന്നൊക്കെ ഒരു വീർപ്പുമുട്ടൽ ആയിരുന്നു... അവന്റെ പല്ലി എന്ന വിളി miss ചെയ്യുന്നു... ആ ദിവസങ്ങളിൽ ഞാൻ തിരിച്ചറിയുക ആയിരുന്നു അവൻ എനിക്ക് ആരാണെന്ന്... അതെ അവനെ ഞാനും പ്രണയിക്കാൻ തുടങ്ങി...


പിറ്റേ ദിവസം അവൻ സ്കൂളിൽ വന്നില്ലേൽ വീട്ടിൽ പോയി പറയണം എന്ന് തോന്നി എന്റെ ഇഷ്ട്ടം


പിറ്റേ ദിവസം അവൻ വരുന്നതും നോക്കി ഇരുന്നു... ദൈവം എന്റെ പ്രാർത്ഥന കേട്ടു കാണും അന്നവൻ താമസിച്ചായാലും വന്നു... എന്നെ ഒന്ന് mind കൂടി ചെയ്തില്ല...

അവന്റെ ശ്രെദ്ധ എന്നിലേക്ക് പിടിച്ചു പറ്റാൻ നോക്കി നടന്നില്ല...

അവനോട് മിണ്ടാൻ നോക്കി നടന്നില്ല...


അന്ന് വൈകുന്നേരം school വിട്ടപ്പോ ബസ്റ്റോപ്പിൽ ചെന്ന് നിന്നു കൂടെ ലച്ചുവും അമ്മുവും ഉണ്ടായിരുന്നു അവൻ ഇപ്പൊ എന്റെ കൂടെ വരാറില്ല


ശരണ്യ വന്നതും അതിൽ കയറി.. ബസ്റ്റോപ്പിൽ എത്തിയതും വീണ്ടും മഴ ചതിച്ചു. കയ്യിൽ കുടയും ഇല്ല...


ന്തായാലും വീട്ടിൽ പോയി കുളിക്കണം അപ്പൊ നനയാം എന്ന് കരുതി നഞ്ഞു കൊണ്ട് നടക്കുമ്പോൾ ആണ് മുന്നിൽ കുടയും ചൂടി പോകുന്ന ജോയെ കണ്ടത്.. അവനോട് മിണ്ടണം എന്ന് കരുതി തന്നെ അവന്റെ അടുത്തേക്ക് ഓടി അവന്റെ കൂടെ കുടയിൽ കയറി... അവൻ എന്നെ ഒന്ന് നോക്കിയിട്ട് നടന്നു കൂടെ ഞാനും


ജോ...അവൻ മിണ്ടിയില്ല

ജോ വീണ്ടും വിളിച്ചു

മിണ്ടിയില്ല


എന്നോട് മിണ്ടോ ജോ...

വീണ്ടും ഒന്നും മിണ്ടുന്നില്ല


കഷ്ട്ടം കിട്ടും പ്ലീസ് ഒന്ന് മിണ്ടടാ.... ഞാൻ കണ്ണ് നിറച്ചു അവനെ നോക്കി ന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൻ ചിരിച്ചു


വിഷമിക്കണ്ട ഞാൻ അതൊക്കെ മറന്നോളം. നമ്മുക്ക് പഴേ പോലെ ഫ്രണ്ട്‌സ് ആവാം


ഞാൻ നിറഞ്ഞ കണ്ണാലെ അവനെ നോക്കി വീടിന്റെ സൈഡിൽ എത്തിയതും അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു...


ജോ....

തിരിഞ്ഞു നടന്നുപോകുന്നവനെ നോക്കി ഞാൻ വിളിച്ചു അവൻ തിരിഞ്ഞു നോക്കിയതും ഞാൻ ഓടി അവന്റെ അടുത്തേക്ക് ചെന്നു..


അവൻ സംശയ രൂപനെ നോക്കി


ഞാൻ അവന്റെ മുഖത്തു നോക്കാതെ ആ കവിളിൽ അമർത്തി ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ട ജോ പ്ലീസ് എന്നോട് ഇനി പറയല്ലേ മറക്കാം എന്ന് എനിക്ക് സഹിക്കില്ല. അവൻ എന്നെ പുഞ്ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി


പിന്നെ ഞങ്ങടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു ഞങ്ങൾ പ്രണയം പറഞ്ഞതിന് ശേഷം രണ്ട് മൂന്ന് ദിവസം മഴയായിരുന്നു മനഃപൂർവം ഞാൻ കുടയെടുക്കില്ല മഴയത്ത് അവന്റെ കുടയുടെ കീഴിൽ അവനൊപ്പം നടക്കുമ്പോൾ ഒരു സുഖമാണ് ആ നടപ്പിൽ അറിയാതെ ഞങ്ങടെ കൈവിരലുകൾ തമ്മിൽ കോർക്കാറുണ്ട്.. അവൻ പിടിച്ചിരിക്കുന്ന കുടയുടെ കമ്പിയിൽ അവന്റെ കയ്യുടെ പുറത്തേക്ക് ഞാൻ എന്റെ കൈ ചേർത്തു വെക്കും. ഇടക്ക് ഇടക്ക് അവൻ എന്നെ ദേഷ്യം പിടിപ്പിക്കാൻ പല്ലി പല്ലി എന്ന് വിളിക്കാറുണ്ട്. പക്ഷെ അവനറിയില്ലലോ എനിക്കിപ്പോ അങ്ങനെ വിളിക്കുമ്പോൾ ദേഷ്യം അല്ല മറിച് അവനോടുള്ള പ്രണയം കൂടുന്നത് ആണെന്ന്...

മഴയത്ത് അവനോടൊപ്പം ഞാൻ നടക്കുമ്പോൾ ഇടക്ക് ഇടക്ക് മഴത്തുള്ളികൾ അവന്റെ മുഖത്തേക്ക് തെറുപ്പിക്കും അവൻ അപ്പൊ എന്നെ കുറുമ്പോടെ ചേർത്തു പിടിച്ചു പല്ലി എന്ന് വിളിക്കും


ഒരു കുടക്കീഴിൽ പരിചയപ്പെട്ട ഞങ്ങൾ ഇന്നിതാ ഒരു കുടക്കീഴിൽ ഒന്നായി മാറി..



അവസാനിച്ചു............




ഇഷ്ട്ടായോ എന്റെ പല്ലിയെയും ജോമോനെയും