Aksharathalukal

ഹൃദയത്തിന്റെ കാൽ പാദങ്ങൾ

                      നിലക്കാതെ മഴ മനസ്സിൽ പെയ്യുന്നകയാണ് ആരൊടൊക്കെയോ ഉണ്ടായിരുന്ന ദേഷ്യം വാരി വിതറുന്ന പോലെ. എങ്കിലും തെളിഞ്ഞ ആകാശം നോക്കി ഹൃദയം അലഞ്ഞുകൊണ്ടിരുന്നു. ഓരോ കാൽവെപ്പിനും പിന്നിൽ  ഉണർന്നു വരുന്ന ആവേശം  അകറ്റി കളയുകയാണോ അടുപ്പിക്കുകയാണോ? അറിയില്ല മനസ്സിൽ താളം തെറ്റി അവതാളം വായിക്കുകയായിരുന്നു അന്നേരവും 
          കാൽപാതങ്ങൾക്ക് ഇളക്കം വന്നതു പോലെ മനസ്സ് എതോ ദിക്കിലേക്ക് നീങ്ങാൻ തുടങ്ങി ഇനിയെങ്കിലും ഞാൻ എന്റെ മനസ്സ് പറയുന്നത് കേട്ടേ തീരു.
തികച്ചും  ആകസ്മികമായ് എന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തിയത് പോലെ അയാൾ വന്നു. ഹൃദയത്തിലേക്കൊരു  കാൽവെപ്പുമായി.
ആരേയും പോലെ ഞാൻ ഒന്ന് ഭയന്നു. എങ്കിലും എന്നിലെ ചിന്തകളാണ് എന്നെ കൂടുതൽ ദൈര്യ പെടുത്തിയത്. മനസ്സിൽ വീണു കൊണ്ടിരിക്കുന്ന മഴ എന്റെ കാൽപാതങ്ങൾക്ക് ചുറ്റും ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നത് പോലെ,
എങ്കിലും  എന്നെ പിൻ തുടരാൻ ആ പാതങ്ങളും ഉണ്ടായിരുന്നു. 
ഒരു നിമിഷം തിരിച്ചറിവ് എന്നെ പിന്നിലേക്ക് വിളിച്ചതു പോലെ,
എന്റെ പിന്നിലെ പാതങ്ങൾ എന്നോട് പറഞ്ഞത് യാത്രയിൽ  ഒപ്പം  നടക്കാൻ കൊതിക്കുന്നു എന്നാണ്. പക്ഷെ അതു എന്നെ കീഴ്പ്പെടുത്തുകയാണ് എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ ഞാൻ ഒരുപാട് ദൂരം അകന്നിരുന്നു. എന്റെ സ്വപ്നങ്ങളിൽ നിന്നും എനിക്ക് പ്രിയപ്പെട്ടവരിൽ നിന്നും.
എല്ലാം പെൺകുട്ടികളെ പോലെയും ഞാനും എന്നോട് പ്രണയഭ്യർത്ഥന നടത്തിയ പുരുഷനെ വിശ്വസിച്ചു. പ്രായവും അതായിരുന്നു. വീട്ടുകാരെ വെറുപ്പിച്ചു സ്നേഹിച്ച ആളിനോത്തു പോകുമ്പോൾ എന്നും ഒപ്പം ഉണ്ടാവും എന്ന വിശ്വാസമായിരുന്നു. സ്നേഹിച്ചു നടക്കുമ്പോൾ പരസ്പരം നല്ല ഗുണങ്ങൾ മാത്രം പ്രേകടിപ്പിക്കാനേ ആരും ശ്രമിക്കു അതെ ഞങ്ങളും ചെയ്തോളു . രണ്ട് കുട്ടികൾ പിണറാക്കുന്നത് വരെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു.  പിന്നീട് ഞാൻ അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. പല രാത്രികളിൽ രണ്ടു കുട്ടികളുമായി ഞാൻ പട്ടിണി കിടന്നു. മരിക്കാനുള്ള ഭയവും നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ കണ്ണുകളും എന്നെ അവിടെ നിന്നും എണീപ്പിച്ചു. പലയിടത്തും ജോലി തിരക്കി നടന്നു ഒടുവിൽ ഒരു ഹോട്ടലിൽ പാത്രം കഴുകികൊടുക്കാം എന്നു പറഞ്ഞപ്പോൾ അവർ 200 രൂപ തരാം എന്നു പറഞ്ഞു. അവിടെ നിന്നും ഒറ്റക്കു ജീവിക്കാനുള്ള എന്റെ ധൈര്യം കൂടി വരുകയായിരുന്നു. ഭർത്താവില്ലാതെ തെരുവിൽ ജീവിക്കുന്ന പെണ്ണിന്റെ മാനത്തിന് വിലയിടുന്ന പല കണ്ണുകളിൽ നിന്നും വാക്കുകളിൽ നിന്നും ഓടി ഒളിക്കുകയായിരുന്നു. തോറ്റു പോകില്ല എന്ന ആത്മവിശ്വാസം മാത്രമായിരുന്നു ജീവിതത്തെ മുന്നോട്ടു കാൽ വെക്കാൻ എന്നെ ശീല്പിച്ചത്.