Aksharathalukal

Love practice...♡22

Love practice...♡

Part-22

ആയിഷുവും നസ്രിയും കൈ എടുക്കാതെ കിക്കിളി പെടുത്തിയതും റിയ പൊട്ടി ചിരിച്ചു....
_______________________________

\"ന്നോട് ദേഷ്യം ഉണ്ടോ നിങ്ങൾക്ക്....\"

നസ്രി അവരെ രണ്ട് പേരെയും നോക്കി ബെഡിൽ എണീച്ചിരുന്നു കൊണ്ട് ചോദിച്ചു...

\"ദേഷ്യം ഒന്നും അല്ലടാ.. ചെറിയ ഒരു പരിഭവം... ഇതൊന്നും പറയാതെ നിക്കാഹ് നടത്തിയാലോ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം...

പിന്നെ ഇത്രയും നല്ല ഒരു ഫാമിലിയെ പിന്നെ നിന്നെ പോലെ ഒരു കൂടപ്പിറപ്പിനെ ഒക്കെ കിട്ടിയല്ലോ എന്ന് ഓര്കുമ്പോ എനിക്കൊരുപാട് സന്തോഷം തോന്നുന്നും ഉണ്ട്ട്ടോ... 😍\"

നസ്രിക്ക് നേരെ എഴുന്നേച്ചിരുന്നു ഒരു പുഞ്ചിരിയോടെ തന്നെ റിയ പറഞ്ഞു... അത് കേട്ടതും നസ്രി അവളെ ഇറുക്കെ കെട്ടി പിടിച്ചു...

\"ഓ... നാത്തൂനും നാത്തൂനും ഒത്തപ്പോ നമ്മള് പൊറത്... 😫\"

സങ്കടത്തോടെ നിഷ്കു ഭാവം മുഖത് വാരി വിതറി കൊണ്ട് അവർക്കടുത്തേക്ക് ഇരുന്ന് കൊണ്ട് ആയിഷു പറഞ്ഞു അത് കേട്ടതും റിയയും നസ്രിയും ഒപ്പം അവളെയും കെട്ടിപിടിച്ചു... അവർ മൂന്നാളും ഇപ്പോ ചമ്രം പടിഞ്ഞു കൊണ്ട് ബെഡിൽ പരസ്പ്പരം കാണുന്ന തരത്തിൽ ആയിട്ടാണ് ഇരിക്കുന്നത്...

\"കഴിഞ്ഞതൊക്കെ പോട്ടെ... ഇനി റിയ ഇങ്ങനെ മിണ്ടാ പൂച്ച ആവരുത്.. ഇത്തിരി ബോൾഡ് ആവണം അന്നേ കയറി ചൊറിഞ്ഞ നല്ലോണം അങ്ങട്ട് മാന്തി വിട്ടോളൂണ്ട്... പറഞ്ഞിലാന്ന് വേണ്ട.. ഇവിടെ ആരും ഒന്നും പറയില്ല നിന്നെ....\"

റിയയെ നോക്കി നസ്രി പറഞ്ഞു..

\"ഇവളോ.... 😂മിണ്ടാ പൂച്ചയോ... 😂\"

നസ്രി പറയുന്നത് കേട്ട് ആയിഷു പൊട്ടി ചിരിച്ചു റിയ ആണെൽ ഒരു വളിഞ്ഞ ഇളി പാസ് ആക്കി...

\"പെട്ടന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ ഇവൾ ഷോക്ക് ആയിട്ട് ഇണ്ടാവും... ഇവൾ അത്ര പാവൊന്നും അല്ല കുഞ്ഞാ... ഇവൾ പൂച്ച അല്ല പുലിയാണ് മോളെ പുപ്പുലി...ഇനി ഒക്കെ ശരിയായിക്കോളും... അല്ലെ ഡാ 😂\"

ആയിഷു റിയയെ നോക്കി കൊണ്ട് പറഞ്ഞു..

\"മ്മ്.... 😁\"

റിയ ഇളിച്ചു കൊണ്ട് പറഞ്ഞു..

\"ആയ മതി... ന്നാലും ആയിഷു എന്നെ നസ്രിയ എന്ന് വിളിച്ചപ്പോ നിക്ക് ആകെ സങ്കടായി... 😔\"

നസ്രി മുഖം സങ്കടം വരുത്തി കൊണ്ട് പറഞ്ഞു...

\"ആണോഡാ... അത് ഇവൾ പറഞ്ഞതൊക്കെ കേട്ടപ്പോ നിക്കാകെ ദേഷ്യവും സങ്കടവും ഒക്കെ വന്നടി...\"

\"സാരല്ല ഞാൻ ക്ഷമിച്ചു... 😌\"

\"അയ്ന് ഇജ്ജെതാ ഡീ.... 👀\"

\"മതി മതി വേറെ ന്തെലൊക്കെ പറയിൻ...\"

നസ്രിയുടെയും ആയിഷുന്റെയും സംസാരം കേട്ട് റിയ തടിക്കും കയ്യ് കൊടുത്ത് കൊണ്ട് പറഞ്ഞു...

\"അല്ല ഡീ....😁\"

ആയിഷു ഇളിച്ചു കൊണ്ട് നസ്രിയെ നോക്കി ചോദിച്ചു...

\"എന്ത് അല്ല ഡീന്ന്... 👀\"

റിയയും നസ്രിയും ആയിഷുനെ സംശയത്തിന്റെ കണ്ണിട്ട് നോക്കി...

\"നിന്റെ കൂടെ ഉണ്ടായിരുന്നില്ലേ ഒരു ചേർക്കൻ അത് ആരാ... 👀😁\"

ആയിഷുന്റെ ഉള്ളിലെ കോഴി സ്വഭാവം അവളെ കൊണ്ട് ചോദിപ്പിച്ചതാണ്...

\"ഏത്... സുൽത്താനാക്കുവോ... 👀\"

\"ആ... എനിക്കറിയില്ല പേരൊന്നും...ഡീ ഒരു നെവി ബ്ലു കളർ ടീഷർട് ഇട്ടിട്ടൊരു ചേർക്കാൻ ഇണ്ടാർന്നില്ലേ... 😁\"

\"മ്മ്മ്മ്മ്മ്മ്.... അത് ന്റെ 2nd ബ്രോ...\"

നസ്രി ഇത്തിരി ഗമയോടെ പറഞ്ഞു..

\"ഹൗ...... ഇനി നിനക്കിങ്ങനെ എത്ര ആങ്ങളാര് ഇണ്ടേ ഡീ...\"

ഒരു ദീർഘ നിശ്വാസത്തോടെ തടിക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു...

\"ഒരാളും കൂടി ഇണ്ട്... But married ആണ് ഗൾഫിൽ സെറ്റിൽഡ് ആണ്.. നിക്കാഹിനു വരാൻ പറ്റിയില്ല...\"

\"ഹ്മ്മ്.... \"

\"നിങ്ങൾക്ക് separate room വേണോ... നമ്മുക്ക് മൂന്നാൾക്കും ഈ റൂമിൽ പോരെ... 👀\"

\"ആടാ...ഇത് മതി...ന്റെ ഡ്രസ്സും സാധനങ്ങളും എല്ലാം അയാൾടെ റൂമിലാ അതൊന്ന് ഷിഫ്റ്റ്‌ ചെയ്യണം...\"

\"അത് ഞാൻ സെർവന്റ്നോട്‌ പറയാം...\"

\"വേണ്ട.... അത് റിയ തന്നെ പോയി എടുക്കണം...\"

ആയിഷു പറഞ്ഞു....

\"ഏയ്.. ഞാൻ ഒന്നും പോകില്ല...\"

\"അവന്ക് ന്തേലും ഒരു മറുപ്പടി നീ ആയിട്ട് കൊടുത്തിലേൽ അത് ശെരിയാവില്ല നസ്രി നേരത്തെ പറഞ്ഞ പോലെ നീയൊരു മിണ്ടാ പൂച്ച ആണ് എന്ന് കരുതും നിന്റെ കെട്ടിയോൻ... കൊടുക്കുന്നതൊക്കെ പലിശ സഹിതം തിരിച്ചു കിട്ടും എന്ന ബോധം ഉണ്ടാവട്ടെ അവന്ക് \"

\"അത് ശെരിയാ... നിനക്കൊരു ബലത്തിന് വേണേൽ ഞങ്ങളും വരാം...\"

നസ്രിയും അതിന് ശെരി വെച്ചു..

🚪🚪🚪....

അവർ സംസാരിച്ചിരിക്കുബോൾ ആണ് റൂമിന്റെ വാതിലിൽ കൊട്ട് കേട്ടത് നസ്രി ചെന്ന് വാതിൽ തുറന്നു...

\"ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്...\"

ഒരു സെർവെൻറ് വന്ന് കാര്യം പറഞ്ഞു... നസ്രി ഓക്കേ എന്നും പറഞ്ഞു കട്ടിലിന്റെ അവിടേക്ക് തന്നെ വന്നു...

\"വരിന് ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്ത്രെ....\"

നസ്രി രണ്ട് പേരെയും നോക്കി പറഞ്ഞു...

\"ഞാൻ ഇല്ല... നിക്ക് വിശക്കുന്നില്ല...\"

റിയ പറഞ്ഞു....റിയ അത് പറഞ്ഞപ്പോഴേക്കും ആയിഷു തല വഴി പുതപ്പിട്ട് കിടന്നിരുന്നു...

\"അത് പറഞ്ഞ പറ്റില്ലാട്ടോ... ഡിന്നർ ആയോണ്ട് വേണ്ട എന്ന് പറഞ്ഞ വെല്ലിപ്പ നേരിട്ട് വരും... ഡിന്നർ എല്ലാവരും കൂടെ  ഡെയിനിങ് ടേബിളിൽ ഇരുന്ന് കഴിക്കണം അതാണ് ഇവിടുത്തെ രീതി...ബ്രൈക് ഫാസ്‌റ്റോ ലഞ്ചോ ആയിരുന്നേൽ റൂമിലേക്ക്‌ കൊണ്ടുവരാമായിരുന്നു ഇത്പ്പോ അത് പറ്റില്ല...\"

നസ്രി ആയിഷുന്റെ മെത്ത് ഇട്ട പുതപ്പ് വേലിച്ചൂരി കൊണ്ട് പറഞ്ഞു...

\"അതന്നെ ഞാൻ ഇല്ല എന്ന് പറഞ്ഞത്...എല്ലാവരും ഉണ്ടാവില്ലേ അവിടെ നിക്ക് വയ്യ... 😫നിന്റെ ആങ്ങള ഉണ്ടാവൂലെ നിക്ക് വയ്യ ആ പത്രാസ് കാരന്റെ മോത്ത്ക്ക് നോക്കാൻ.... 😤\"

റിയ അനിഷ്ട്ടത്തോടെ പറഞ്ഞു...

\"അതിന് ഇങ്ങൾ കാക്കുനെ നോക്കണ്ട...\"

നസ്രി ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി..

\"എന്നാലും....\"

\"നസ്രി...........\"

വെല്ലിപ്പാന്റെ ശബ്‌ദം കേട്ടു...

\"വരിന്..\"

നസ്രി തൃതി കൂട്ടി...

\"ആയിഷു കളിക്കല്ലേ വാ....\"

നസ്രി ആയിശുനെ നോക്കി ശേഷം അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി അവർക്ക് പിന്നാലെ തന്നെ റിയയും ഒരു ചിരിയാലെ നടന്നു...

\"കുഞ്ഞാ... കയ്യിന്ന് വിട്..... 😫\"

കോണിപടികൾ ഇറങ്ങി ട്രെയിനിങ് ഹാളിൽ എത്തിയിട്ടും നസ്രി ആയിഷുന്റെ കയ്യിലെ പിടുത്തം വീട്ടിരുന്നില്ല....

\"Ahh മക്കള് വന്നോ.... വാ വന്നിരിക്കിന്... 😊\"

അവരെ കണ്ടതും സുൽത്താന്റെ ഉമ്മ ഒരു പുഞ്ചിരിയോടെ അവരോട് പറഞ്ഞു...ആയിഷുവും റിയയും ആ ഹാള് മൊത്തം കണ്ട് അന്തം വിട്ട് നിൽക്കുകയാണ്... ഡെയിനിങ് ഏരിയ ഒരു വലിയ ഹാൾ തന്നെ ആണ് main ഹാളിൽ നിന്നും കുറച്ചു വീട്ടിട്ടാണ് ഡെയിനിങ് ഹാൾ ഉള്ളത്...വെള്ളയും കിളിപ്പച്ചയും കളറിൽ ഒരു ഗ്ലാസ്സിക്ക് ലുക്ക്‌ ആണ് മുതത്തിൽ ടേബിളിന് ചുറ്റും ഇരുപത് കസാരകളെങ്കിലും നിരത്തി വെച്ചിട്ടുണ്ട് ആ ടേബിളിന്റെ നീളത്തിലും വീതിയിലുമായി ഭക്ഷണങ്ങളും പാനിയങ്ങളും പഴങ്ങളും എല്ലാം നിരത്തി വെച്ചിട്ടുണ്ട്...



അവിടുത്തെ സെറ്റപ്പ് കണ്ട് റിയയും ആയിഷയും കണ്ണുകൾ മിഴിച്ചു പരസ്പരം മുഖാമുഖം നോക്കി... റിയ ചുറ്റും ഇങ്ങനെ നോക്കുമ്പോൾ ആണ് നാസിറിൽ അവളുടെ കണ്ണുകളിൽ ഉടക്കിയത് അവനെ കണ്ടാൽ തോന്നും ആവന്റെ മൂട്ടിൽ തീയാണ് എന്ന് അവന്റെ നിവർത്തി കേടൊണ്ട് ഇരിക്കുന്ന പോലെ അവനെ പാടെ പുച്ഛിച്ചു തള്ളി റിയ ആയിഷുക്കും നസ്രിക്കും കൂടെ ടേബിളിൽ ചെന്നിരുന്നു... തന്നെ നോക്കുന്ന സുൽത്താനെ ആയിഷു കണ്ടു എങ്കിലും അവൾ അത് കാണാത്ത മട്ടിലായിരുന്നു...

എല്ലാവരോടും കളിച്ചും ചിരിച്ചും സംസാരിച്ചു ആയിഷുനോടും നസ്രിയോടും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന റിയയെ കാണുമ്പോൾ ശെരിക്കും ആ വീട്ടിലെ എല്ലാവർക്കും നല്ല സന്തോഷമായിരുന്നു നാസിറിന് ഒഴിച്ച്... നാസിറിന് അവളെ കാണുന്നിടത്തോളം ദേഷ്യം വരുകയാണ് ചെയ്യുന്നത്...ഫുഡ്‌ കഴിക്കലോക്കെ കഴിഞ്ഞതും എല്ലാവരും കിടക്കാൻ ഒരുങ്ങിയിരുന്നു... പിന്നെ ഫ്രഷ് ആവലും നിസ്കാരവും ഒക്കെ കഴിഞ്ഞ് എല്ലാവരും കിടന്നു... ആയിഷുവും റിയയും നസ്രിയും കൂടി നസ്രിയുടെ റൂമിലെ കട്ടിലിൽ മൂന്ന് പേരും സഹോദരങ്ങളെ മനസ്സോടെ കിടന്നു...ആയിഷുവും നസ്രിയും പെട്ടന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു... പക്ഷെ എത്രയൊക്കെ ഓക്കേ ആയി എന്ന് പറഞ്ഞാലും കളിച് ചിരിച് നടന്നാലും തന്റെ ജീവിതത്തിലെ അവസ്ഥ ഓർത്ത് റിയാക്ക് ഒട്ടും ഉറക്കം വന്നിരുന്നിഅല്ലായിരുന്നു...
___________________________________
തുടരും

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡23

Love practice...♡23

4.6
1640

Love practice...♡Part-23തന്റെ ജീവിതത്തിലെ അവസ്ഥ ഓർത്ത് റിയാക്ക് ഒട്ടും ഉറക്കം വന്നിരുന്നിഅല്ലായിരുന്നു...___________________________________റിയ തന്റെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന നസ്രിയെയും ആയിഷുനെയും ഒന്ന് നോക്കി എന്നിട്ട് അവരെ ഉണർത്താത്തെ കിടക്കുന്നിടത് നിന്നും പതിയെ എഴുന്നേച്ചു എന്നിട്ട് അവൾ കിടന്നിടത് തലയാണ വെച്ചു അവൾ പതിയെ ബാൽക്കണിയിലേക്ക് നടന്നു വാതിൽ ശബ്ദമുണ്ടാക്കാതെ തുറക്കാൻ നോക്കിയെങ്കിലും അത് ലോക്ക് ആണ് ചാവി എവിടെ ആണ് എന്ന് ഒരു ഊഹവും ഇല്ലാത്ത റിയ ആ ശ്രമം ഉപേക്ഷിച്ചു പതിയെ ആ റൂമിലെ ജനലിന്റെ അവിടേക്ക് പോയി...ആ കർട്ടൻ നീക്കി കുറച്ചു നേരം അവിടെ അങ്ങനെ നിന്നും മടു