Aksharathalukal

തിരിച്ചറിവ്12

തിരിച്ചറിവ്

Part - 12

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

*═══❁✿🕳.﷽.🕳✿❁═══*

അപ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്... നോക്കിയപ്പോൾ ഉമ്മ ആണ്...

അവൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വെച്ചു....

  *---------------*

ഉമ്മ : അസ്സലാമു അലൈക്കും....

നൂറ : വാ അലൈക്കുമുസ്സലാം...

ഉമ്മ: നീ ഡ്രെസ്സ് വാങ്ങിയോ... ഫോട്ടോ കണ്ടില്ലല്ലോ.... എവിടെ....

വാങ്ങിലെ ഇജ്ജ്...

നൂറ : ഇല്ലാ....

അവൾ പതിഞ്ഞ സ്വരാതിൽ പറഞ്ഞു...

ഉമ്മ : എന്താ മോളെ... വയ്യേ നിനക്ക്... ഞാൻ വരണോ.... എന്തെ ശബ്ദതതിനൊരു ഇടർച്ച... നൂറ... പറ മോളെ...

നൂറ : ഏയ്... ഇല്ലാ ഉമ്മി.... ഞാൻ ഡ്രസ്സ് നോക്കായിരുന്നു.... ഞാൻ ഓഡർ ആക്കിയാൽ...അത് വേഗം കിട്ടും.... ആദിൽ (അവളുടെ മാമന്റെ മോൻ) കൊണ്ടു വന്ന് തന്നോളും....രാത്രി ആയാലും കൊഴപ്പൊന്നും ഇല്ലാല്ലോ ...

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി....

ഉമ്മ : മം... എന്ന വേഗം നോക്കട്ടോ....

നൂറയുടെ വാക്കുകളിൽ തൃപ്തി തോന്നാതെ ഉമ്മ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി....

അവൾ വേഗം അവൾക്ക് ഇഷ്ട്ടമുള്ള ഒരു ഡ്രെസ്സ് ഓൺലൈൻ ആയി സെലക്ട്‌ ചെയ്തു... ആദിൽനോട് വീട്ടിലേക്ക് കൊണ്ടു വന്നു തരാൻ പറഞ്ഞു....

എന്തോ മനസ്സ് വല്ലാതെ തേങ്ങുന്നു... അവൾ ആ റൂമിൽ തന്നെ ഇരുന്നു...

അപ്പോൾ ആണ് റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നത്.... സിനാൻ അല്ലാതെ ഇവിടെ മാറ്റാരുമില്ലെന്ന് ഉറപ്പുള്ള നൂറ.... ദയനീയ ഭാവത്തിൽ അടഞ്ഞു കിടക്കുന്ന വാതിലിന്റെ ഭാഗത്തേക്ക് നോക്കി....

വീണ്ടും വാതിലിൽ തട്ടിയപ്പോൾ അവൾ പെട്ടന്ന് എഴുനേച്ചു വാതിൽ തുറന്നു... സിനാൻ അവിടെ കയ്കൾ രണ്ടും പിണച്ചു കെട്ടി നെഞ്ചോട് ചേർത്ത് നിപ്പുണ്ടായിരുന്നു... അവൾ അവന്റെ മുഖത്തേക്ക് നോക്കി....

സിനാൻ : നൂറ... അത്... നമ്മുക്കൊന്ന് പുറത്ത് പോകാം... ഇത്തിരി ഷോപ്പ്പിങ് ഉണ്ട്... പിന്നെ ഫുഡ്‌ കഴിച്ചിട്ട് മ്മക്ക് തിരിച്ചു വരാം...പെട്ടന്ന് റെഡി ആക്ട്ടോ...

സിനാൻ എന്തോ ഒരു ചടപ്പോടെ അവളോട് പറഞ്ഞു... അവന്റെ ഈ വാക്കുകൾ കേട്ട് നൂറ ഒന്നു പതറി....

സിനാൻ : ചെല്ല്... ഇപ്പോ ബാങ്ക് കൊടുക്കും... നിസ്ക്കാരം കഴിഞ്ഞിട്ട് ഇറങ്ങാം....

നിമിഷ നേരത്തേ നിശബ്ദതയേ വകച്ചി മാറ്റി സിനാൻ പറഞ്ഞതും പള്ളിയിൽ നിന്ന് മഗ് രിബ് ബാങ്ക് ഉയർന്നു... അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി... അപ്പോഴും അവൾ ഏതോ ലോകത്തെന്ന പോലെ ആയിരുന്നു....

അവൻ ഒന്നു പുഞ്ചിരിച്ച ശേഷം മുകളിലേക്ക് പോയി...

\"ഏ.... ഇതാരാപ്പോ...😲

എന്താപ്പോ..

ഏയ് നിക്ക് തോന്നുന്നതാണോ....\"

നൂറ ആ റൂമിന്റെ വാതിൽക്കൽ തന്നെ നിന്ന് ഓരോന് ചിന്തിച് കൂട്ടി..

\"നൂറ... വേഗം നിസ്‌ക്കരിച്ചു ഒന്നു റെഡി ആക്ട്ടോ...\"

സ്റ്റൈർ കയറി മുകളിലെ നിലയിൽ എത്തിയ സിനാൻ നൂറയുടെ നേരെ തിരിഞ്ഞു ഒരു നിറ പുഞ്ചിരി യോടെ പറഞ്ഞു...

അവൾ ഒന്നും പറയാതെ റൂമിൽ കയറി...

\"Allaho... ഇക്ക.... Hoo No...

ഇത്ര നേരം ഇരുന്ന് അലറി കലിപ്പായ ആ മനുഷ്യൻ ആണോ... എന്താ പറ്റിയെ... ഒരു മാറ്റം...

ഉമ്മോ.... ഇനി ചിന്തിച്ചു നിന്ന ഇപ്പോ ഉരുകിയ മല ഉറച് പോകും....\"

അവൾ തനിയെ നിന്ന് പറഞ്ഞു അവൾ ചെന്ന് വുളു ചെയ്ത് നിസ്‌ക്കരിച്ചു....

അവൾക്ക് അത്ര നേരം ഉണ്ടായിരുന്നു സങ്കടങ്ങളെല്ലാം സിനാന്റെ ഒരു സ്നേഹമായ ആ പുഞ്ചിരിയിൽ തന്നെ ഇല്ലാതായിരുന്നു....

അവൾ നിസ്ക്കാരം കഴിഞ്ഞ് ഡ്രസ്സ് മാറ്റി കണ്ണാടിക്ക് മുമ്പിൽ നിക്കുബോൾ ആണ് വീട്ടിലെ മുൻ വാതിലിൽ ആരോ മുട്ടുന്നത്....

അവൾ ഓടി ചെന്ന് വാതിൽ തുറന്നു...

നൂറ : ആദിക്കാ....

അവനെ കണ്ടപാടേ അവൾ ഉത്സാഹത്തോടെ വിളിച്ചു....

ആദിൽ : ഇന്ന കൂറേ നിന്റെ ഡ്രെസ്... എന്തിക്കെ വർത്താനം അന്റെ...

നൂറ : തെ.... ആദിക്കാ എന്നെ ഇങ്ങൾ മരിയാതക്ക് നൂറ എന്ന് വിളിച്ചോളിൻ.... കൂറ ഇങ്ങളെ കെട്ടിയോൾ....

ആദിൽ : ഈ 🤣

നൂറ : ഏയ്... എന്താ അവിടെ നിന് ബാ വന്നസ്ഥിതിക്ക് ഒരു ചായ കുടിച്ചിട്ട് പോക....

ആദിൽ : ഇല്ലാ ഡീ... ഞാൻ പോകട്ടെ...

പിന്നെ ന്റെ ഉമ്മാക്ക് അന്നേ ഒന്നു കാണണം എന്ന് പറഞ്ഞു...അണക്ക് കല്യാണം കഴിഞ്ഞപ്പോ മ്മളെ വീട്ടിലേക്കുള്ള വഴി ഒന്നും ഓർമ ഇല്ലല്ലോ...

നൂറ : hoo... മതി മതി...ബാ...ചായ കുടിക്കാം...

എന്നും പറഞ്ഞു അവനെ ഷോഫയിൽ ഇരുത്തി ചായ കൊണ്ടു വന്ന് കൊടുത്ത് അവർ കളിച് ചിരിച് കുറച്ചു നേരം സംസാരിച്ചിരുന്നു ...

ഈ കാഴ്ച കണ്ട് കൊണ്ടാണ് സിനാൻ മുകളിൽ നിന്നും വരുന്നത്...

അവൻ താഴെ എത്തിയപ്പോഴേക്കും ആദിൽ പോയിരുന്നു...

നൂറ വാതിൽ അടച്ചു തിരിഞ്ഞപ്പോൾ ദേഷ്യം കൊണ്ട് നിക്കുന്ന സിനാനിനെ ആണ് കണ്ടത്...

അവൾ ഒന്നു അവനെ നോക്കി...

സിനാൻ : ആരാ ഡി അത്...

അവൻ കലിപ്പിൽ ചോദിച്ചു.... അവൾ ഒരു നിമിഷം മൗനമായി നിന്ന് എന്തോ പറയാൻ നിന്നതും സിനാന്റെ കയ്കൾ അവളുടെ കവിൾ തടത്തിൽ പതിഞ്ഞിരുന്നു....

••••••••••••
(യാ ഹുദാ.... ഈ ചങ്ങായിക്ക് ഇതന്നെ പണി 🤦🏻‍♀️പാവം ഇണ്ട് ആ പെണ്ണ്... 🙁)
••••••••••••

സിനാൻ : കണ്ടവന്മാരെ വീട്ടിൽ കയച്ചി ഇരുത്തി ചായ ഇട്ട് കൊടുക്കാനും അവരോട് കൊഞ്ചി കൊഴഞ്ഞു സംസാരിച്ചിരിക്കാനും നാണം ഇല്ലേ ഡി നിനക്ക്... ഒന്നുലെലും നിന്റെ കയ്യിലുള്ള ഡ്രസ്സ് ഡെലിവറി ചെയ്യാൻ വന്ന പയ്യൻ അല്ലെ...

ചെ.... നാണം ഇല്ലാത്ത വർഗം....

ഇനി ഇജ്ജ് പുറത്ത് പോകും വേണ്ട... ഒന്നും തിന്നും വേണ്ട... ഹും... ഓളെ ഓരോ അഴിഞ്ഞാട്ടം...😡

അവൾ അവളുടെ കയ്കൾ അവളുടെ കവിളിൽ പിടിച്ചു... എന്തോ അവൾക്കുളിൽ വല്ലാത്ത വേദന... അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തെ കൊത്തി മുറിക്കുന്നതായിരുന്നു....

സിനാന്റെ വാക്കുകൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായപ്പോൾ അവൾ കരഞ്ഞു കൊണ്ട് ആ നിസ്‌ക്കര റൂമിലേക്കായി ഓടി കതകടച്ചു....

ദേഷ്യം കൊണ്ട് സിനാൻ ആ സ്റ്റൈർ കയറി അവന്റെ റൂമിൽ കയറി വാതിൽ അടച്ചു...

•••••••••

(സിനാൻ)

\"ഹും.... എലാം ഒന്നു ശെരിയാക്കണം എന്ന് കരുതിയിട്ടാണ്...അവളെ കൂട്ടി ഒന്നു പുറത്തൊക്കെ പോകാന്നു കരുതിയെ...

ഏതോ ഒരുത്തന്റെ കൂടെ നിന്ന് ഇരുന്ന് അവൾ കൊഞ്ചി സംസാരിക്കുന്നു .... ഹും... ഓളെ ഓരോ കാട്ടൽ കണ്ടപ്പോ തന്നെ മനുഷ്യൻ എവ്ട്ന്ന് ദേഷ്യം വന്നത് എന്ന് തന്നെ അറീല....\"

അവൻ ദേഷ്യത്തിൽ ഓരോന്നു പറഞ്ഞു ആ റൂമിൽ അങ്ങും ഇങ്ങും ആയി നടന്നു അവന്റെ കയ്യ് കൊണ്ട് ചുമരിൽ ആനടിച്ചു....

•••••••

അതെ സമയം നൂറ സിനാൻ പറഞ്ഞ ഓരോ വാക്കുകളും ഓർത്തു നെഞ്ച് പൊട്ടി കരയുകയായിരുന്നു...

അല്ലാഹ് നോട്‌ ഓരോ പരാതികൾ പറഞ്ഞു കണ്ണുനീർ തുടച്ചു അവൾ ആ റൂമിലെ കട്ടിലിൽ കിടന്നു....

പെട്ടന്ന് ആരോ വാതിലിൽ മുട്ടി... വീടിന്റെ  മുൻ വാതിലിൽ... ആദിൽ തന്നെ ആകും എന്ന് കരുതി അവൾ മുഖം ഒന്നു കഴുകി വേഗം ചെന്ന് വാതിൽ തുറന്നു...

വാതിൽ തുറന്ന നൂറ കാണുന്നത് മുന്നിൽ തന്നെ ഉമ്മ നിക്കുന്നതാണ്...ഉമ്മാനെയും ഉപ്പനെയും കണ്ടപാടേ കരഞ്ഞു വറ്റാത കണ്ണുകളിൽ വീണ്ടും കണ്ണുനീർ തളം കെട്ടി നിന്നു...

ഉമ്മ : എന്തെ മോളെ കരയുന്നെ... എന്ത് പറ്റി....

ഉപ്പ : നൂറ.. എന്തെ മോളെ...

അവൾ അവർkkb ഉത്തരം നൽക്കാതെ റൂമിലേക്ക് ഓടി.... വാതിൽ ലോക്ക് ആക്കാൻ നിന്നതും ഉമ്മയും ഉപ്പയും കൂടെ വാതിൽ ഉന്തി തുറന്നു അവൾക് മുനിൽ നിന്നു...

\"ഉമ്മ......\"

അവൾ ഉമ്മാനെ തന്റെ തൊട്ട് മുന്നിൽ കണ്ടപാടേ ഉമ്മ എന്നും വിളിച്ചു ഉമ്മാനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു....

ഉപ്പ : മോളെ... നൂറ... എന്തെ നീ കരയുന്നെ... എന്ത്‌ പറ്റി.... നൂറ...

ഉമ്മ : മോളെ.. എന്തെ... നേരത്തെ വിളിച്ചപ്പോ മോൾ കരഞ്ഞ പോലെ തോന്നി നിന്റെ ശബ്‌ദം കേട്ടപ്പോ നിക്ക്... അതാ ഇങ്ങോട്ട് വന്ന്... എന്തേ നീ കരയുന്നെ...

ഉമ്മയും ഉപ്പയും അവളോട് ഓരോന്നായി ചോദിച്ചു കൊണ്ടേ ഇരുന്നു... ഒന്നുമില്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നൂറാക്ക് ഏറെ നേരം കഴിഞ്ഞില്ല... കരഞ്ഞ കണ്ണുകളോടെ അവൾ ഉണ്ടായതെല്ലാം ഉമ്മന്റേയും ഉപ്പന്റെയും മുന്നിൽ തുറന്നു പറഞ്ഞു...

സംഭവങ്ങൾ കേട്ടതും ദേഷ്യം ഇരച്ചു കയറിയ ഉപ്പ അവളുടെ റൂമിൽ നിന്നും ഇറങ്ങി കോണി പടികൾ കയറി സിനാന്റെ റൂം ലക്ഷ്യമാക്കി നടന്നു.... ഉപ്പാന്റെ കൂടെ ഉമ്മയും  പോയി...

\"Allah... ഞാൻ എന്താ ഇപ്പോ പറഞ്ഞെ...

വേണ്ടായിരുന്നു... ഉമ്മനെയും ഉപ്പനെയും വിളിച്ചിട്ട് ഒന്നും ഇല്ലല്ലോ... ഇനിപ്പോ എന്താ ഞാൻ ചെയ്യാ നാഥാ... ഇക്കാക്ക് ദേഷ്യം വന്ന എന്താ ചെയ്യാന്നോ പറയാന്നോ അറീല്ലല്ലോ നിക്ക്...

ആദിക്കാ സിനുക്കാനെ വിളിക്കാൻ പറഞ്ഞതായിരുന്നു... പെട്ടന്ന് ആദിക്കാക്ക് ഒരു കാൾ വന്നത് കൊണ്ടല്ലേ സിനുഇക്കാനെ കാണാൻ പോലും നിക്കാതെ പോകേണ്ട് വന്നത്... ഞാൻ സിനുക്കനെ ഒന്നു വിളിക്കണമായിരുന്നു... എന്താ ഇനി ചെയ്യാ അല്ലാഹ്....

ഞാൻ ഒന്നും ഉമ്മിനോടും ഉപ്പാനോടും പറയാൻ പാടില്ലായിരുന്നു... അപ്പോഴത്തെ സങ്കടത്തിൽ ഞാൻ പറഞ്ഞു പോയതാണ് ഇലാഹി... പരീക്ഷിക്കാല്ലേ...\"

അവൾ കരഞ്ഞു കൊണ്ട് തന്നെ ഓരോന്ന് പറഞ്ഞു ആ ബെഡിലേക്ക് ഊർന്നിരുന്നു....
_____________________________
(തുടരും)

    إن شاء الله... 🥰

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

തിരിച്ചറിവ്13

തിരിച്ചറിവ്13

4.8
930

തിരിച്ചറിവ്Part - 13Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*അവൾ കരഞ്ഞു കൊണ്ട് തന്നെ ഓരോന്ന് പറഞ്ഞു ആ ബെഡിലേക്ക് ഊർന്നിരുന്നു....  *---------------------*(സിനാൻ)ദേഷ്യത്തോടെ സിനാൻ റൂമിൽ ഇരിക്കുബോൾ ആണ് അവന്റെ റൂമിന്റെ വാതിലിൽ ആരോ തട്ടുന്നത്...അത് നൂറ ആകും എന്ന് കരുതി അവൻ വാതിൽ തുറക്കാതെ ദേഷ്യത്തോടെ അവിടെ തന്നെ ഇരുന്നു ...സിനാൻ : hum... അവിടെ നിക്ക് ഇനി ഇജ്ജ്...അവൻ തനിയെ ഇരുന്ന് ഓരോന്ന് പിറു പിറുത്തു...\"സിനാനെ.... \"അവന്റെ കാതുകളിൽ ഉപ്പാന്റെ ശബ്‌ദം വന്ന് പതിഞ്ഞതും\"ഉപ്പാന്റെ ശബ്‌ദം അല്ലെ അത്... ഉപ്പ എപ്പോഴാ വന്ന്....\"അതും പറഞ്ഞു അവൻ ചെന്ന് വാതിൽ തുറന്നു.... അവൻ വാതിൽ തുറന്നപ്പോൾ ദേഷ്യത്തോടെ നിക്