Aksharathalukal

തിരിച്ചറിവ്13

തിരിച്ചറിവ്

Part - 13

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

*═══❁✿🕳.﷽.🕳✿❁═══*

അവൾ കരഞ്ഞു കൊണ്ട് തന്നെ ഓരോന്ന് പറഞ്ഞു ആ ബെഡിലേക്ക് ഊർന്നിരുന്നു....

  *---------------------*

(സിനാൻ)

ദേഷ്യത്തോടെ സിനാൻ റൂമിൽ ഇരിക്കുബോൾ ആണ് അവന്റെ റൂമിന്റെ വാതിലിൽ ആരോ തട്ടുന്നത്...

അത് നൂറ ആകും എന്ന് കരുതി അവൻ വാതിൽ തുറക്കാതെ ദേഷ്യത്തോടെ അവിടെ തന്നെ ഇരുന്നു ...

സിനാൻ : hum... അവിടെ നിക്ക് ഇനി ഇജ്ജ്...

അവൻ തനിയെ ഇരുന്ന് ഓരോന്ന് പിറു പിറുത്തു...

\"സിനാനെ.... \"

അവന്റെ കാതുകളിൽ ഉപ്പാന്റെ ശബ്‌ദം വന്ന് പതിഞ്ഞതും

\"ഉപ്പാന്റെ ശബ്‌ദം അല്ലെ അത്... ഉപ്പ എപ്പോഴാ വന്ന്....\"

അതും പറഞ്ഞു അവൻ ചെന്ന് വാതിൽ തുറന്നു.... അവൻ വാതിൽ തുറന്നപ്പോൾ ദേഷ്യത്തോടെ നിക്കുന്ന ഉമ്മനെയും ഉപ്പനെയും ആണ് അവൻ കണ്ടത്...

സിനാൻ : എന്താ ഉമ്മ.. ഉപ്പ എന്തെ...നിങ്ങൾ എപ്പോഴാ വന്ന്...

സിനാൻ അത് ചോദിച്ചതും ഉമ്മ അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ കവിളിലേക്കും ആനടിച്ചു...

സിനാൻ : ഉമ്മ... 

അവൻ കവിളിൽ കയ്യ് വെച്ച് കൊണ്ട് ഒരതിശയത്തോടെ ഉമ്മനെ വിളിച്ചു.....

ഉമ്മ : \"നാണം ഇല്ലേ ഡാ നിനക്ക്... ഒന്നുലെലും നൂറ നിന്റെ ഭാര്യ അല്ലെ...

ഇവിടെ ഇന്ന് ഒരുത്തൻ വന്നിലെ... ആ വന്നവനെ വെച്ചല്ലേ നീ അവളെ സംശയിച്ചതും അവളെ തല്ലിയതും... എന്ന നീ കേട്ടോ അത് അവളുടെ മാമന്റെ മകൻ ആദിൽ ആണ്... അല്ലാതെ നീ കരുതുന്ന പോലെ... ചെ... നാണം ഇല്ലല്ലോ നിനക്ക്...അതും അവളെ സംശയിക്കാൻ...

പാവം ആഡാ ന്റെ കുട്ടി... മരുമകൾ ആയിട്ടല്ല മകൾ ആയിട്ടാ നങ്ങൾക്കവൾ ...നിനക്കൊന്നും വിവരം ഇല്ലാ... Hum....

എത്ര നല്ല സ്വഭാവം ആണ് അറിയോ അവൾക്ക്... നീ അവളെ അത്ര വേദനിപ്പിച്ചിട്ടുണ്ട് ഇന്ന് വരെ അവൾ ഞങ്ങളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല ഞങ്ങളോട് എന്നല്ല ആരോടും അവൾ പറഞ്ഞിട്ടില്ല പറയും ഇല്ലാ പക്ഷെ ഇന്ന് പറഞ്ഞു... കരഞ്ഞു കരഞ്ഞു തളർന്നു കടക്കുന്നുണ്ട് ആ പാവം ആ റൂമിൽ....

ഭാര്യക്ക് ഉടുക്കാനുള്ള വസ്ത്രവും കഴിക്കാനുള്ള ഭക്ഷണവും കൊടുക്കൽ കൊണ്ട് മാത്രം തീർന്നില്ല ഒരു ഭർത്താവിന്റെ കടമ... സ്നേഹിക്കാൻ അറിയില്ലേൽ എന്തിനാ ഡാ നീ നിക്കാഹ് ചെയ്തത്...

നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ....\"

കണ്ണുനിരോടെ ദേഷ്യത്തോടെ ഉമ്മ അത്രയും പറഞ്ഞു നിർത്തി...

ഉപ്പ : \'\"നങ്ങൾ എന്തായാലും അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി ആകുക ആണ്... കുറെ ആയി കണ്ടില്ല കേട്ടില്ല എന്ന് കരുതി മിണ്ടാതിരിക്കുന്നു....ഇന്ന് ശെരിയാകും നാളെ ശെരിയാകും എന്ന് കരുതി അവളെ ഇവിടെ നിർത്താൻ തുടങ്ങീട്ട് കൊല്ലം ഒന്നാക്കാൻ ആയിലെ ...ഇനി പറ്റില്ല... നിനക്കിനി അവളെ വേണ്ട എന്ന് ആണ് എങ്കിൽ ഇവിടെ ഇട്ട് അതിനെ എടങ്ങേറ് ആക്കണ്ടല്ലോ...നിയമപരമായും മതപരമായും എല്ലാം ഒഴിവാക്കാം....ഇപ്പോ അവളെ വീട്ടിൽ ഒന്നും പറയണ്ട ഒരു രണ്ട് ദിവസം കഴിഞ്ഞ് കാര്യം പറയാം... ഇപ്പോ അവൾ സാധാരണ വിരുന്ന് പോകും പോലെ പോകട്ടെ...

മോനെ... ഇനി നിനക്ക് ഇതിലും നല്ല ഒരു ഇണയേ നിനക്ക് കിട്ടും എന്ന് നീ കരുതണ്ട...\'\'

അത്രയും വ്വാക്കുകൾ ഇടർച്ചയോടെ പറനു ഉപ്പ താഴേക്ക് തിരിഞ്ഞു നടന്നു....

സിനാന്റെ മുഖത്തേക്ക് ഒന്നു നോക്കി കൊണ്ട് ഉമ്മ അവന്റെ റൂമിൽ കയറി അലമാരയിൽ മടക്കി വെച്ച നൂറാന്റെ കുറച്ചു ഡ്രസ്സ് എടുത്ത് സിനാനിനോട്‌ മിണ്ടാതെ അവനെ ഒന്നു നോക്കുക പോലെ ചെയ്യാതെ ഉമ്മ താഴേക്ക് പോയി....


സിനാൻ ഇത് എല്ലാം കേട്ട് ഒരു പ്രതിമ കണക്കെ അവിടെ നിശ്ചലമായി നിന്നു... എന്ത് കൊണ്ടോ അവന്റെ കണ്ണുകളിൽ കണ്ണുനീർ സ്ഥാനം പിടിച്ചിരുന്നു....

അവൻ ആ റൂമിൽ മുട്ട് കുത്തി ഇരുന്നു ... ഏതോ ലോകത്തെന്ന പോലെ...

••••••••••••

(നൂറ)

സിനുക്കാന്റെ റൂമിൽ നിന്ന് ഉമ്മയും ഉപ്പയും വന്നപ്പോൾ ഞാൻ അവരെ മുഖത്തേക്ക് നോക്കി... ഇരുവരെ മുഖത്തും വിഷമം നിഴലിച്ചു നിക്കുന്നുണ്ട്.... ഉമ്മാന്റെ കയ്യിൽ എന്റെ ഡ്രസ്സ് എല്ലാം ഞാൻ കണ്ടു...

\"ഇക്ക ശെരിക്കും എന്നെ മോശക്കാരി ആക്കിയോ...അല്ലാഹ്...

അത് കൊണ്ട് അല്ലെ... ഉമ്മ എന്റെ ഡ്രസ്സ് എല്ലാം എടുത്ത് വന്നത്... ഇനി എനിക്ക് ഇക്കാനെ നഷ്ട്ടമാക്കോ... അല്ലാഹ്...\"

അവൾ സങ്കടത്തോടെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു നിന്നു അതെ സമയം ഉമ്മ അവളുടെ ഡ്രസ്സ് എല്ലാം ബാഗിൽ ആക്കിയിരുന്നു...

ഉമ്മ : വാ മോളെ...

എന്ന് ഉമ്മ വിളിച്ചതും ഞാൻ ഉമ്മാനെ ഇങ്ങോട്ട് എന്ന മട്ടിൽ നോക്കി... അതിനുത്തരമെന്നോണം ഉമ്മ എന്റെ കയ്യ് പിടിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നു...

അവിടെ ചെന്നപ്പോൾ ഉപ്പ കാർ എടുത്ത് വന്നിരുന്നു... ഞാൻ കരഞ്ഞ കണ്ണോടെ ഉമ്മാനെ നോക്കി... ആ നോട്ടത്തെ കാണാത്ത പോലെ ഉമ്മ ഉമ്മാന്റെ കയ്യിലുള്ള ആ ബാഗ് ബാക്സീറ്റിലേക്ക് വെച്ച് ഉമ്മ ഉപ്പാന്റെ ചാരെ ഉള്ള സീറ്റിൽ കയറി ഇരുന്നു... ഞാൻ പതിയെ ബാക്ക് സീറ്റിലേക്ക് ഇരുന്നു...

എന്ത് കൊണ്ട്
എന്തിന് വേണ്ടിയോ
ഞാൻ വീടിന്റെ ഉമ്മറത്തേക്ക് തുടരെ തുടരെ തിരിഞ്ഞു നോക്കിയിരുന്നു....

ആ കാർ നൂറയുടെ വീട് ലക്ഷ്യമാക്കി നീങ്ങിയതും നൂറയുടെ ഹൃദയം എന്തിനായോ വേഗത്തിൽ തുടിക്കാൻ തുടങ്ങി... അവൾ നിശബ്തമായി ആ കാറിന്റെ പിൻ സീറ്റിൽ ഇരുന്ന് തേങ്ങി കരയുന്നുണ്ടായിരുന്നു അവൾ ....

•••••••••••••

കാർ വീടിന്റെ ഗെയ്റ് കടന്നതും നിശബ്ദമായി കരഞ്ഞിരുന്നു സിനാൻ

\" *.........നൂറ..........*\"

എന്ന് അലറി വിളിച്ച് കുഞ്ഞു കുട്ടികളെ പോലെ അവന്റെ കയ്കൾ മുഖത്തു പൂഴ്ത്തി വെച്ച് കൊണ്ട് അലറി കരഞ്ഞു...

\"എന്റെ ഭാഗത്താണ് തെറ്റ്... അവളോട് ഞാൻ ചോദിച്ചില്ലല്ലോ ആരാ വന്ന് എന്ന്... ചെ... ഇനി ഞാൻ എന്താ ചെയ്യാ അല്ലാഹ്...

ഞാൻ അവളെ എന്തൊക്കെയാ പറഞ്ഞത്... അല്ലാഹ്... ഇനി ഞാൻ അവളെ വിളിച്ചാലും ഒരു പക്ഷെ അവൾ വരില്ലായിരിക്കും.. അത്രയും വലിയ വാക്കുകൾ അല്ലെ ഞാൻ അവളോട് പറഞ്ഞത്...അല്ലാഹ്...

ഇനി എന്ത് ചെയ്യും....

ഉപ്പ പറയാതെ പറഞ്ഞത് അവളെ ഡിവോഴ്സ് ആക്കാം എന്ന് അല്ലെ... ഇല്ലാ ഉപ്പ എനിക്കതിനു ഇനി കഴിയില്ല... അവളെ ത്വലാഖ് ചൊല്ലാനൊന്നും പറ്റില്ല നിക്ക് ... അല്ലാഹ്... നങ്ങളെ വേർതിരിക്കല്ലേ... ഒരവസരം കൂടെ എനിക്ക് താ അല്ലാഹ്...\"

അവൻ അലസതയോടെ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആ ബെഡിലേക്ക് നിവർന്നു കിടന്നു...

എന്ത് ചെയ്യണമെന്നറിയാതെ വറ്റാത്ത കണ്ണുകളെ കൂട്ട് പിടിച്ചു അവൻ അവിടെ കിടന്നു... പെട്ടന്ന് ആണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത് നോക്കുബോൾ...ദിൽശാദ് ആണ്... അവന്റെ ഫ്രണ്ട് ....

അവൻ തുടരെ തുടരെ വിളിച്ചതും സിനാൻ കാൾ എടുത്തു...

ദിൽഷാദ് : ഡാ സിനാനെ... ഇനി രണ്ട് ദിവസം നീ കമ്പനിക്ക് വരില്ലല്ലോ... നിനക്ക് എന്തോ കല്യാണം ഉണ്ട് എന്ന് പറഞ്ഞില്ലേ നീ...

സിനാൻ : മം...

ദിൽശാദ് : ആഹ്ഹ്... അത് കൊണ്ട് നാളേക്ക് ഉള്ള ഒരു മീറ്റിംഗ് ഞാൻ date നീട്ടി വെച്ചിട്ട് ഉണ്ട്...

സിനാൻ : മം...

ദിൽശാദ് : എന്താ ഡാ പറ്റിയെ... എന്തോ ഒരു ശോകം... പറ...

സിനാൻ : ഒന്നുല്ല..

എന്ന ശെരി...

ദിൽശാദ് : നീ പറ സിനാനെ... എന്താ പ്രോബ്ലം...

അവന്റെ നിർബന്ധത്തിന് വഴങ്ങി സിനാൻ നൂറയുടെ ഡയറി വായിച്ചത് മുതൽ അവളെ വീട്ടിലേക്ക് ഉമ്മയും ഉപ്പയും ആക്കിയത് വരെ ഉള്ള കാര്യങ്ങൾ എല്ലാം അവന് പറഞ്ഞു....

ദിൽശാദ് : ഡാ... നീ കരയാണോ...

സിനാൻ : എനിക്കവളെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ ഡാ... പാവം അവളെ ഞാൻ എത്രയാ അവോയ്ഡ് ആക്കിയേ എന്നതിനൊരു കണക്ക് പോലും ഇല്ലാ... ഇപ്പോ എല്ലാം മനസിലായപ്പോ ഒത്തിരി വിഴുകിയ പോലെ...

ദിൽശാദ് : അവൾ നിനക്ക് വിളിക്കുബോ ഞാൻ പറഞ്ഞാൽ കൂടി നീ ആ കാൾ ഒന്നു അറ്റൻഡ് ആക്കാറില്ലല്ലോ... പാവം തന്നെ ആണ് അവൾ... ഇനിയെങ്കിലും വേദനിപ്പിക്കാതെ കൂടെ ചേർത്ത് പിടിക്കാൻ നോക്ക് നീ അവളെ...

നിന്റെ ഭാര്യ അല്ലെ ഡാ ഓൾ...അപ്പോ നീ പോയി വിളിച്ച അവൾ വരാതിരിക്കില്ല... നിന്റെ ഉള്ളിലുള്ളതെല്ലാം നാളെ തന്നെ നീ അവൾക്ക് മുമ്പിൽ തുറന്നു പറയണം... കേട്ടല്ലോ....

പോയി വിളിച്ചു കൊണ്ടു വാ ഡാ നിന്റെ പെണ്ണിനെ...

സിനാൻ : മം... ശെരിയാ ന്റെ പെണ്ണ് അല്ലെ... ഞാൻ വിളിച്ച അവൾ വരും...കാമുകി കാമുകൻ ഒന്നും അല്ലല്ലോ ന്റെ ഭാര്യ അല്ലെ... പോയി വിളിച്ച് കൊണ്ടു വരുന്നതിൽ തെറ്റൊന്നും ഇല്ലാ....നാളെ അല്ല ഡാ ഇന്ന് തന്നെ ഞാൻ പോകുവാണ്... ഇന്ന് തന്നെ എനിക്കവളോട് പറയണം...


സിനാൻ അതും പറഞ്ഞു ദിൽശാദിന്റെ കാൾ കട്ട്‌ ആക്കി... അവൻ റൂമിൽ നിന്നും ഓടി മുൻ വശത്തെ ഡോർ ലോക്ക് ചെയ്ത് നൂറയുടെ വീട് ലക്ഷ്യമാക്കി  ബൈക്ക് ഓടിച്ചു വിട്ടു...

അവന്റെ മനസ്സിൽ ഒരായിരം ആവേശവും സങ്കടവും നിരാശയും എല്ലാം ഉണ്ട്... എന്താന്നറിയാത്ത അവസ്ഥ....

•••••••••••••••
____________________________

    (തുടരും)

     إن شاء الله.... ❣️


Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

തിരിച്ചറിവ്14

തിരിച്ചറിവ്14

4.8
970

തിരിച്ചറിവ്Part - 14Binth_Bashersafബിൻത്ത്_ബഷിർസഫ് *═══❁✿🕳.﷽.🕳✿❁═══*അവന്റെ മനസ്സിൽ ഒരായിരം ആവേശവും സങ്കടവും നിരാശയും എല്ലാം ഉണ്ട്... എന്താന്നറിയാത്ത അവസ്ഥ....•••••••••••••••  *-------------------*(നൂറ)നൂറ അവളുടെ വീട്ടിൽ എത്തി... കരഞ്ഞു തളർന്ന കണ്ണും മുഖവും ഷാൾ കൊണ്ട് മുഖം തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൾ ഉമ്മറത്തിരിക്കുന്ന അവളുടെ ഉമ്മച്ചിയോടും ഉപ്പച്ചിയോടും സലാം പറഞ്ഞു വീട്ടിലേക്ക് കയറി....കുറച്ചു കഴിഞ്ഞതും സിനാന്റെ ഉമ്മയും ഉപ്പയും പോയതും തലവേദനിക്കുന്നുണ്ട് എന്ന് പറഞ്ഞു അവൾ അവളുടെ റൂമിലേക്ക് പോയി കതകടച്ചു...അത്ര സമയം പിടിച്ചു നിർത്തിയ കണ്ണുനീരിനെ ഭാഷപ്പകണക്കെ അവൾ