Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part-6

ഇന്നലെ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു ഇന്ന് ക്ലാസ്സിൽ കയറേണ്ടെന്നു .....നേരെ ഓഡിറ്റോറിയത്തിലേക്ക് പോവാൻ..... അതനുസരിച്ച് ഞങ്ങളെല്ലാം നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു. എന്നത്തെയും പോലെ സാമാന്യം ലേറ്റായി തന്നെയാണ് ഇന്നും ഞങ്ങൾ  എത്തിയത് . അതുകൊണ്ടുതന്നെ ഞങ്ങളുടെ ബാക്ക് സീറ്റ് കൈവിട്ടുപോയിരുന്നു......അവസാനം നിവർത്തി കേട്ട് ഫ്രണ്ടിലെ ബെഞ്ചിൽ  കയറിയിരുന്നു . നമ്മുടെ ചങ്ക് സീനിയേഴ്സിന്റെ ചിരി കണ്ടതും പണി കിട്ടാൻ ഒരുങ്ങി തന്നെ ഇരുന്നു .....
  
ആദ്യായിട്ട് നമുക്ക് സ്വാഗത ഗാനം ഒക്കെ ഉണ്ടായിരുന്നു. അത് സീനിയേഴ്സിന്റെ വക.നമ്മുളെ റാഗ് ചെയ്യാൻ വിളിച്ചപ്പോൾ ഫോണിൽ നോക്കിയിരുന്ന മൊഞ്ചൻ ചേട്ടൻ ആയിരുന്നു പാട്ട് പാടിയത്.ഒരു അടിപൊളി സിംഗർ ആണ് പുള്ളി ..... എന്താ വോയ്‌സ്...പറയാതിരിക്കാൻ പറ്റില്ല..നമ്മുടെ ആന കൊച്ചിന്റെ ഉള്ളിൽ ദിൽ ദിൽ ദിൽ അടിച്ചു കണ്ടിരുന്ന ഹൃദയo ചേട്ടന്റെ പാട്ടിനൊപ്പോം  പോയോന്നൊരു സംശയം. ഒന്നും പറയാനില്ല ഞങ്ങൾ മൂന്നുപേരും ചേട്ടന്റെ കട്ട ഫാൻസായി. ചേട്ടന്റെയല്ല ചേട്ടന്റെ പാട്ടിന്റെ....അങ്ങനെ ചേട്ടന്റെ പേര് നമുക്ക് പിടികിട്ടി അജ്മൽ. പേരുകേട്ടതും  നമ്മുടെ ആനക്കുട്ടി അവളുടെ ഹൃദയത്തിൽ നിന്ന് ചേട്ടനെ എടുത്തു കളഞ്ഞു. അത്രേം ദിവ്യ പ്രണയമായിരുന്നു കൊച്ചിന്റെത്. എന്താന്നല്ലേ പൂത്ത കാശുള്ള അവളുടെ വീട്ടുകാര് ജാതി മാറികെട്ടിയ അഞ്ചിന്റെ പൈസ കൊടുക്കില്ലന്ന്.....പിന്നെ വെറുതെ തേക്കാൻ വയ്യത്രേ ..വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത് എന്ന് കൊച്ചും വിചാരിച്ചു കാണും.... നമ്മുടെ കൊച്ച് ഇപ്പൊ നസ്രാണി ചെക്കനെ തപ്പിയുള്ള യാത്രയിലാണ് അതും മൊഞ്ചൻ ചെക്കൻ.

    സ്വാഗതഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു പിന്നെ ഓരോരുത്തരുടെ പേരുകളായ വിളി തുടങ്ങി.  എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള ചെറിയ ചെറിയ പണികൾ മാത്രം കൊടുത്തയച്ചു.ഞങ്ങളുടെ മൂന്നുപേരുടെ പേരും വിളിച്ചില്ലല്ലോ എന്നാലോചിച്ചിരിക്കുമ്പോഴാ നമ്മുടെ ആനക്കുട്ടനു വിളിവന്നു.... പേടികൊണ്ടു ബോധം പോയതാണോ അതോ പേടിയില്ലാത്തതാണോ എന്ന് അറിയാത്ത ഒരു അവസ്ഥ കൊച്ചു നല്ല സ്മാർട്ട് സ്റ്റേജിൽ കയറി പോയി....
ഒരു ചേട്ടൻ കയറിപ്പോയി നാലഞ്ച് പേന അവളുടെ കയ്യില് കൊടുത്തു. ഇത് വിറ്റ് കിട്ടുന്ന പൈസ അഞ്ചു മിനിറ്റിനുള്ളിൽ എന്നെ ഏൽപ്പിക്കാനും പറഞ്ഞു.

നമ്മുടെ ആന കൊച്ച് ബുദ്ധിമതി ആയതുകൊണ്ട്  അധികനേരം ആലോചിക്കേണ്ടി വന്നില്ല സ്റ്റേജിൽ നിന്ന് ഇറങ്ങി ബാക്കിലിരിക്കുന്ന ജഗ്ഗുവിനെ ലക്ഷ്യം വച്ച് ഒരു പോക്ക് ആയിരുന്നു. അവന്റെ  അടുത്ത് പോയി പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ചേട്ടന് കൊണ്ട് കൊടുത്തു.ചേട്ടൻ ഹാപ്പി...... ആനി ഹാപ്പി..... കാശ് പോയ ജഗ്ഗു മാത്രം സാഡ്.

അടുത്ത ഒന്ന് രണ്ട് പിള്ളേരുടെ പാട്ട് കഴിഞ്ഞു നമ്മുടെ വൈഗ മോൾക്ക് വിളി വന്നു . കൊച്ചിന് കിട്ടിയ പണി ആറുമാസം പ്രായമുള്ള കൊച്ചിനെ പാട്ടുപാടി ഉറക്കാനായിരുന്നു. അത് അവൾക്ക് സ്ഥിരം ഉള്ള പരിപാടിയായിരുന്നു പക്ഷേ കൊച്ചിന്റെ പ്രായം ആറുമാസം അല്ല എന്ന് മാത്രം. ഈ ഒരാഴ്ചയ്ക്കുള്ളിൽ ക്ലാസ് മൊത്തം എത്ര തവണ ഉറക്കിയിരിക്കുന്നു പോരാഞ്ഞിട്ട് ഹോസ്റ്റലിലും അവളെപ്പറ്റി അവർക്കറിയാഞ്ഞിട്ടാ...... ഇപ്പ ടെൻഷൻ വൈഗയെ ആലോചിച്ചിട്ട് അല്ല കോളേജിലെ മൊത്തം പിള്ളേരുടെ ഗതി ആലോചിച്ചിട്ടാ ....... കൊച്ചു പാട്ടുപാടി ഏകദേശം ഓഡിറ്റോറിയത്തിലെ പിള്ളാരെ ഓടിക്കാനുള്ള പണിയായിരുന്നു. കൊച്ചു പാട്ട് നടത്തുന്ന വഴിയില്ലെന്ന് കണ്ടപ്പോൾ എല്ലാരേം രക്ഷിക്കാൻ വേണ്ടി  സീനിയേഴ്സ് തന്നെ അവളെ ഇറക്കിവിട്ടു. അങ്ങനെ അവസാനത്തെ പേരും വിളിച്ചു.          

ഞാൻ.....
 
അവസാനത്തെ   ആൾ ഞാൻ ആയതോണ്ട് എന്ത് പണി തരണം എന്ന് അവരും ആലോചനയിലായിരുന്നു.

എന്ത് പണികിട്ടും എന്ന് അറിയാതെ നേരെ സ്റ്റേജിൽ കയറി ഒരു ചേച്ചി ടവൽ ഒക്കെയായി വന്നിട്ട് കണ്ണിന് മുകളിൽ കെട്ടി എനിക്ക് പരിചയമുള്ള ഒരു ചേട്ടനാണ് മുൻപിൽ നിൽക്കുന്നത് ആരാന്ന് കണ്ടുപിടിക്കണം. \"സിമ്പിൾ....... സില്ലി പീപ്പിൾ.....\"
കണ്ടു പിടിച്ചിട്ടു തന്നെ എനിക്ക് വിശ്രമം....പരിചയമുള്ള ആളാണെന്ന് പറഞ്ഞു എങ്കിലും മനസിലാവുന്നില്ല... നല്ല പെർഫ്യൂം ന്റെ മണമൊക്കെ വരുന്നുണ്ട്.ആരായിരിക്കും .... 🙄🙄
ആരാന്ന് അറിയാത്തത് കൊണ്ട് തന്നെ ആദ്യം ചേട്ടന്റെ കയ്യിലൊക്കെ പിടിച്ചു നോക്കി എവിടുന്ന് കിട്ടാൻ ഒരു പിടിയും ഇല്ല. ചേട്ടന്റെ മുഖത്തൊക്കെ തൊട്ട് നോക്കി കണ്ണിലും മൂക്കിലും അയ്യോ എന്ത് വിചാരിച്ചു കാണും....പണി തന്നത്  അവരായതുകൊണ്ട് അവരൊന്നും വിചാരിക്കില്ലായിരിക്കും. പക്ഷേ പിള്ളേരുടെ കൂവൽ നല്ല രീതിയിൽ ഉയർന്നു വന്നു. അപ്പ പിന്നെ ഒരുപാട് ഫാൻസ് ഉള്ള ചേട്ടനാണ്. ഒന്നും കിട്ടാതിരുന്നപ്പോൾ ആരുടെയെങ്കിലും
ഒരു പേര് പറയാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് നമ്മുടെ ചേട്ടന്റെ ഫോൺ റിംഗ് ചെയ്തത്.റിങ്ടോണിൽ ആണേലൊ സ്വയം പാടിയ പാട്ട് വെച്ചിരിക്കുന്നു.നമ്മുടെ വെൽക്കം സോങ് പാടിയ മൊഞ്ചൻ ചേട്ടൻ. സൗണ്ട് കേട്ടതും ഞാൻ പെട്ടെന്ന് കണ്ടു പിടിച്ചു.അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ..... നല്ല സ്റ്റൈൽ ആയി സ്റ്റേജ് ന്ന് ഇറങ്ങി വരാൻ നിന്നപ്പോളാ
വൈഗ കൊച്ചു പാടിയ പാട്ടിന്റെ ക്ഷീണം തീർക്കാൻ എല്ലാവരും എന്നോട് ഒരു പാട്ടുപാടാൻ റിക്വസ്റ്റ് ചെയ്തത് .ചേട്ടനും കൂടെ ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു ഡ്യൂവേറ്റ് സോങ്ങ് അങ്ങ് കാച്ചി....പിന്നീട് ആർപ്പുവിളിയും വിസിലടിയും ഹാൾ ൽ മുഴങ്ങി കേട്ടു.... പാട്ട് കഴിഞ്ഞതും ഞാൻ പോയി സീറ്റിൽ കയറിയിരുന്നു. 3 മണിയോടെ പരുപാടിയെല്ലാം തീർന്നു.ഇനി 2ഡേയ്‌സ് ലീവ് ആയതു കൊണ്ട് നേരത്തെ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നു .. 8 മണിക്കാണ് ട്രെയിൻ. പരിപാടി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ നിൽണ്ടാലോ എന്ന് കരുതി ഞങ്ങൾ 4ഉം കറങ്ങാനിറങ്ങി.  കോട്ടയം വന്നിട്ട് എവിടേം കണ്ടില്ല എന്നുള്ള എന്റെ പരാതി തീർത്തു കളയാം എന്ന് പിള്ളേരും കരുതി കാണും അങ്ങിനെ അവർ എന്നേം കൂട്ടി ഇറങ്ങി .... പറ്റുന്നിടത്ത് ഒന്ന് കറങ്ങിയിട്ട് പോകാം എന്ന് വിചാരിച്ചു ഞാനും ജഗ്ഗു വും ആനയും വൈഗയും കൂടെ നേരെ ഷോപ്പിംഗ് മാളിലോട്ട് വച്ചു പിടിച്ചു.... ഫിലിം കാണാൻ നേരമില്ലാത്തതു കൊണ്ട് ഓരോ ഫുഡ്‌ കോട്ടും ഷോപ്പിംഗ് ഉം ഒക്കെയായി അലഞ്ഞുതിരിഞ്ഞ് നടന്നു. പിന്നെ കലാപരിപാടി ഉം ഉണ്ട്‌ എന്ത്ന്നല്ലേ? ഒറ്റ ഒരുത്തനെ വെറുതെ വിടാതെ വായ നോക്കിയാണ് നടക്കുന്നത്.
പാവം ജഗ്ഗു.....
ഞങ്ങൾ മൂന്നും കൂടെയുള്ളത് കൊണ്ട് ഒരു പെണ്ണ് പോലും അവനെ തിരിഞ്ഞു നോക്കുന്നില്ല....

നാട്ടിൽ പോകുവല്ലേ അമ്മയ്ക്ക് അച്ഛനും ഓരോ ഡ്രസ്സ് എടുക്കാം എന്ന് കരുതി ടെക്സ്റ്റൈൽസ് ഒന്ന് കയറി. അക്കൂട്ടത്തിൽ എനിക്ക് ഒരെണ്ണം എടുത്തു  മിററിന്റെ മുന്നിൽ നിന്ന് ചെക്ക് ചെയ്യുമ്പോഴാ കാണുന്നെ ബാക്കിൽ  ഒരു അടാറ് ചേട്ടൻ.എന്റെ പൊന്നോ എന്ത് രസാ....ആ ചേട്ടനെ തന്നെ നോക്കി നിന്നപ്പോഴാ എനിക്കെന്ധോക്കെയോ മാറ്റം ആകെ കൂടെ പരവേഷം... ഹൃദയമിടുപ്പ് ഉയർന്നു വരുന്നു.... എന്താ സംഭവിക്കുന്നെ.... ആദ്യമായ ഇങ്ങനെ ഒന്ന്... പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല endho ഒന്ന് എന്നെ അവിടെ പിടിച്ചു നിർത്തുന്നത് പോലെ.....ഇനി അവിടെ നിന്നാൽ ശരിയാവില്ലെന്ന് തോന്നി മെല്ലെ നീങ്ങി എന്നാലും ആ ചേട്ടന്റെ മുഖം മനസ്സിൽ വന്നു കൊണ്ടിരുന്നു.....വേണ്ട മോളെ... പഠിക്കാനാ വന്നിരിക്കുന്നെ. ഞാൻ എന്നോട് തന്നെ പറഞ്ഞു....

"ഛേ... എന്തോക്കെയാ ചിന്തിച്ചു കൂട്ടുന്നെ....."

പിന്നെ  അവിടെ നിന്നില്ല. വാങ്ങിയ സാധനത്തിന്റെ ബില്ലും അടച്ച് പിള്ളേരെയും വിളിച്ചു പോവാൻ നിൽക്കുമ്പോഴാ ഫ്രണ്ടിൽ ആ ചേട്ടനും മറ്റൊരു ചേട്ടനും വരുന്നേ... അവര് ഞങ്ങൾക്ക് നേരെയാണ് വരുന്നത് എന്ന് മനസ്സിലായി .... ഞാൻ വായും തുറന്ന് നോക്കിയത് കണ്ടു കാണുമോ.... അത് ചോദിക്കാൻ വരുന്നതാണോ......ഏയ്‌ ചാൻസ് ഇല്ല.എന്നാലും ഒരു പേടി...വേഗം ചെന്ന് ജന്നു ന്റെ കൈയിൽ പിടിച്ചു വേറൊന്നും കൊണ്ടല്ല ഒരു ധൈര്യത്തിന്.അവൻ വെറുതെ പേടിക്കണ്ടല്ലോ... നല്ല മസിലും ഉണ്ട്...
ചിന്ത ഒക്കെ തീർന്ന് തല പൊക്കി നോക്കുമ്പോൾ കണ്ടു  ഞങ്ങളുടെ നേർ മുമ്പിൽ വന്നു നിൽക്കുന്നു....ദൈവമേ പെട്ടു......

" എന്താടാ ഇവിടെ "

ഗാംഭീര്യം ഉള്ള ശബ്ദം കേട്ട് മുഖത്തോട്ട് നോക്കിയപ്പോഴാണ് മനസ്സിലായത് എന്നോടല്ല ജന്നു നോടാന്നു... ഇവര് പരിചയക്കാരാണോ... ആയിരിക്കും എന്നാലും എന്തൊരു ജാഡയാ പരിചയക്കാരനെ കണ്ടു ഒന്ന് ചിരിക്കുന്ന് പോലുമില്ല..... ഹും....
    അല്ലേലും ഞാനെന്തിനാ ഇതൊക്കെ ചിന്തിക്കുന്നേ അവനില്ലാത്ത പ്രശ്നം എനിക്കെന്താ....

" ഇവർക്ക് എന്തോ വാങ്ങണം എന്ന് പറഞ്ഞപ്പോൾ കൂടെ വന്നതാ "

" പെമ്പിള്ളേരെ കൊണ്ട് രാത്രി കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ നോക്കെടാ...."

" ഇവൾക്ക് രാത്രിയിലാ ട്രെയിൻ ഇവളെ കയറ്റി വിട്ടതിനു ശേഷമേ പോകാൻ പറ്റുള്ളൂ... "

"മ് "
അതും പറഞ്ഞ് പുള്ളി അവിടെ നിന്നുപോയി.

അവര് പോയിക്കഴിഞ്ഞതും ആനക്കുട്ടിയുടെ വക ചോദ്യമായി എന്ത് ലുക്ക്‌ ആട പുള്ളിക്ക് .... ഹോ.... എന്നാ മസിലാടാ ... മൊത്തത്തില് നോക്കി ഇരിക്കാൻ തോന്നും...പക്ഷെ ജാഡ പാർട്ടി യാ ....ആരാടാ അത്....

"എന്റെ ചേട്ടനാ.... സിദ്വിൻ മാത്യു "...

What.....


                                            തുടരും.......


കാർമേഘം പെയ്യ്‌തപ്പോൾ part -7

കാർമേഘം പെയ്യ്‌തപ്പോൾ part -7

4.3
1330

കാര്യമായ ആലോചനക്ക് ശേഷം ആനികൊച്ചു "പുള്ളി ശരിക്കും നിന്റെ ചേട്ടൻ തന്നെയാണോ. ഞാൻ പറഞ്ഞതൊന്നും നീ പോയി ചേട്ടനോട് പറയല്ലേ....പിന്നെ നീ എന്നെ ഏടത്തി... ന്ന് വിളിക്കേണ്ടി വരും......" എല്ലാരും സംശയത്തോടെ അവളെ നോക്കി "അല്ല....എനിക്കിഷ്ടായി എന്ന് നീ നിന്റെ ചേട്ടനോട് പോയി പറഞ്ഞാൽ ഇത്രയും സൗന്ദര്യമുള്ള എന്നെ വേണ്ടന്ന് വക്കാൻ നിന്റെ ചേട്ടൻ കണ്ണുപൊട്ടൻ ഒന്നും അല്ലല്ലോ......" എല്ലാരും അവളെ തറപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..... "അല്ലടാ എനിക്കൊരു സംശയം നിന്നെ തവിട് കൊടുത്തു വാങ്ങിയതാണോ നിന്റെ വീട്ടുകാർ......ആവാനാണ് സാധ്യത..." നിങ്ങൾ തമ്മിൽ നേരെ ഓപ്പോസിറ്റ് ആണ്.... ക്യാരക്ട