Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*Part 26*


\"ലല്ലു,,,\"(നന്ദു)

നന്ദു വിളിച്ചതും ലല്ലു നടന്ന് വന്ന് അവളുടെ മുന്നിൽ കയ്യും കെട്ടി നിന്നു,,, ലല്ലുനെ കണ്ടതും പൂജ ഒന്ന് ഞെട്ടി,,,

\"ഓർമ്മയുണ്ടോ നിനക്കിവളെ,,,\"(നന്ദു)

\"ല... ല... ലാവണ്യ\"(പൂജ)

\"ല... ല... ലാവണ്യ അല്ല ലാവണ്യ,, അപ്പൊ നിനക്കെന്നെ ഓർമ്മയുണ്ടല്ലേ,,,\"(ലല്ലു)

\" നിനക്കെങ്ങനെ ഇവളെ അറിയാം,,,\"(റിച്ചു)

\"ഇവളെ ആർക്കാ അറിയാത്തത്,,, The great business man Mr.ശങ്കർ വ്യാസിന്റെ ഒരേ ഒരു ഭാര്യ Mrs.ശങ്കർ വ്യാസ്,,, കാശിന് വേണ്ടി സ്വന്തം ഭർത്താവിനെ കൊന്നവൾ,,,\"(ലല്ലു)

ലല്ലു പറയുന്നത് കേട്ട് എല്ലാരും ഞെട്ടി,,,

\"എടി നീയിത് എന്താ പറയുന്നേ,,,\"(വിച്ചു)

\" ഞാ...\"(ലല്ലു)

\"ശൂ,,,\"(അപ്പു)

ലല്ലു എന്തോ പറയാൻ വന്നതും അപ്പു തടഞ്ഞു,,, കണ്ണുകൊണ്ട് കാന്റീനിൽ അങ്ങിങ്ങായി അവരെ നോക്കി നിക്കുന്ന കുറച്ച് പേരെ കാണിച്ച് കൊടുത്തു,,, അവരെ കണ്ടതും റിച്ചു കണ്ണുകൊണ്ട് നന്ദൂനോട് എന്തോ പറഞ്ഞു,,, എന്നിട്ട് കാന്റീനിൽ നിന്ന് ഇറങ്ങി പോയി,,, പുറകെ വിച്ചുവും കാർത്തിയും പോയതും നന്ദു പൂജയെ നോക്കി ഏണീക്കാൻ പറഞ്ഞു,,,

\"എന്താ മോളെ പ്രശ്നം,,,\"

കാന്റീനിലുള്ള ചേച്ചി ചോദിച്ചതും നന്ദു ഒന്ന് ചിരിച്ചു,,,

\"ഒന്നൂല്ല ചേച്ചി,,, ഇത് ഞങ്ങടെ ഒരു ഫ്രണ്ടാ,,, കുറേ ദിവസായി കാണാം കാണാന്ന് പറഞ്ഞ് പറ്റിക്കുന്നു,,, അതിന് ഒരു ഡോസ് കൊടുത്തൂന്നേ ഉള്ളു,,,\"( നന്ദു)

അത്രയും പറഞ്ഞ് പൂജയെ കൂട്ടി അവർ പുറത്തേക്ക് നടന്നു,,,

ലൈബ്രറിയിലെത്തി പൂജയെ അകത്തേക്ക് തള്ളിക്കൊണ്ട് നന്ദു വാതിൽ അടച്ചു,,, അവളെ പിടിച്ച് അവിടെയുള്ള ചെയറിൽ ഇരുത്തി,,,

\" പറയ്‌ ആരാ ഇവൾ,,,\"(റിച്ചു)

റിച്ചു ലല്ലുനോട് ചോദിച്ചു,,,

\" അവൾ നിന്റെ X Wife അല്ലെ,,,🙄\"(വിച്ചു)

\"ഇവൾ റിച്ചേട്ടന്റെ മാത്രല്ല ആരുടെ ഒക്കെയോ X wife ആണ്,,,\"(ലല്ലു)

\" എന്താ,,,🙄\"(കാർത്തി)

\"ഇവളുടെ ആദ്യത്തെ ലവർ ഒരു ആകാഷ് അതും 10 ൽ പടിക്കുമ്പൊ ലവന്റെ കൈയ്യിലെ പോക്കറ്റ് മണി തീർന്നപ്പൊ ഇളവുടെ സ്നേഹവും തീർന്നു,,, പിന്നെ ഒരു ആര്യൻ അതും +2 ൽ പടിക്കുമ്പൊ അവനാണെങ്കി ലോക കോടീശ്വരൻ,,, പക്ഷെ ഇവൾ അവനെയും തേച്ചു,,,പിന്നെ ഇവളുടെ ഇര അഭിയേട്ടനായിരുന്നു,,,\"(ലല്ലു)

\"നമ്മടെ അഭിയോ,,,\"(വിച്ചു)

\" ആ പുള്ളിക്കാരൻ തന്നെ,,, പക്ഷെ ഇവൾ എത്ര പുറകെ നടന്നിട്ടും അഭിയേട്ടൻ വീണില്ല,,, അത് പിന്നെ ഇവൾക്കൊരു വാശിയായി പുള്ളിയെ കിട്ടാൻ വേണ്ടി എന്തൊക്കെയോ ചെയ്തു,,, അവസാനം പണി പാളും എന്ന് തോന്നിയപ്പൊ മുങ്ങി,,,പിന്നെ പൊങ്ങിയത് റിച്ചേട്ടന്റെ മുന്നിൽ,,, റിച്ചേട്ടനാണെങ്കിൽ അങ്ങോട്ട് പോയി ചാടി കൊടുത്തു,,, അതോണ്ട് ഇവൾക്ക് പണി കൊറച്ചൂടെ എളുപ്പായി,,,പിന്നെ റിച്ചേട്ടനെക്കാളും പൈസയുള്ള ഒരുത്തനെ കണ്ടപ്പൊ അവൾ മെല്ലെ റിച്ചേട്ടന്റെ അടുത്തുന്നും തടി തപ്പി പിന്നെ പൊങ്ങിയത് Mr.ശങ്കർ വ്യാസിന്റെ മുന്നിൽ,,, അവിടെയും കുറച്ച് പ്രണയനാടകങ്ങളൊക്കെ കളിച്ച് ഇവൾ മുന്നേറി,,, പക്ഷെ അയാൾ ഇവൾക്ക് വേണ്ടി പൈസ ചിലവാക്കാൻ തയ്യാറായില്ല,,, അത്രയും അത്യാവശ്യ കാര്യത്തിന് മാത്രം പൈസ കൊടുക്കും,,, അത് ഇവൾക്ക് ഇഷ്ടപ്പെട്ടില്ല,,, ഇവൾ നമ്മടെ ജോളി ചേച്ചിയെ മനസ്സിൽ ധ്യാനിച്ച് അയാളെ അങ്ങ് തട്ടി,,, അങ്ങനെ അയാളുടെ ബിസിനസ്സ് സാമ്രാജ്യം മുഴുവൻ ഇവളുടേതായി,,, ഇവളും ഇവളുടെ കാമുകനും കൂടി പൈസ കൊടുത്ത് കേസ് ഒഴിവാക്കി,,, ഇപ്പൊ രണ്ടാളും കൂടി ആ പാവം മനുഷ്യന്റെ പൈസ ഉപയോഗിച്ച് ലാവിഷായി ജീവിച്ചിക്കുന്നു,,, അല്ലേടി,,,\"(ലല്ലു)

പൂജയുടെ നേരെ തിരിഞ്ഞ് കൊണ്ട് അവൾ ചോദിച്ചു,,,

\" എന്തേടി ഞാൻ പറഞ്ഞത് സത്യം അല്ലെ,,, പറയാൻ,,,\"(ലല്ലു)

ലല്ലു അലറിയതും അവൾ പേടിച്ച് തലയാട്ടി,,,

\" എടി ഭയങ്കരി,,,🙄\"(വിച്ചു)

\"തീർന്നില്ല,,, ഇനി ഇവളുടെ വീട്ടിലെ വിശേഷങ്ങൾ,,, അമ്മയും മകനും ഒളിച്ചോടിന്നും മരുമകളും അമ്മായി അച്ഛനും തമ്മിൽ പ്രണയത്തിലായെന്നും ഒക്കെ നിങ്ങൾ കേട്ടിട്ടല്ലെ ഉള്ളു,,, ഇവളുടെ വീട്ടിൽ പോയാ നേരിട്ട് കാണാം,,,\"(ലല്ലു)

അത്രയും പറഞ്ഞ് ലല്ലു പുച്ഛിച്ചതും എല്ലാരും അവളെ അറപ്പോടെ നോക്കി,,, റിച്ചു ദേഷ്യം കടിച്ച് പിടിച്ച് നിന്നു,,,

\"നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം,,,\"(റിച്ചു)

\" കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും ഹോസ്റ്റലിൽ എനിക്ക് അഡ്മിഷൻ ഷെരിയായില്ല,,, അതോണ്ട് ഫസ്റ്റ് ഇയറിൽ ഒന്ന് രണ്ട് മാസം ഞാൻ പെയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു താമസിച്ചത്,,, അതും ഇവളുടെ വീട്ടിൽ,,, അന്ന് ഇവളുടെ ചേട്ടൻ എന്നെ കയറി പിടിച്ചപ്പൊ അവന്റെ കൂമ്പിടിച്ച് കലക്കി അവനെ പോലീസ് സ്റ്റേഷനിൽ കയറ്റിയിട്ടാ ഞാൻ അവിടുന്ന് ഇറങ്ങിയത്,,,\"(ലല്ലു)

\' ഇവളെ സൂക്ഷിക്കണം,,,🙄ജാഗ്രതൈ,,,😌\'(വിച്ചു)

റിച്ചു ഷർട്ടിന്റെ കൈയ്യൊക്കെ കയറ്റി വെച്ച് പൂജയുടെ അടുത്തേക്ക് നടന്നു,,, അവളുടെ കൈയ്യ് പിടിച്ച് വലിച്ച് എണീപ്പിച്ച് നിർത്തി എന്നിട്ട് കൈയ്യ് വീശി കരണം നോക്കി ഒന്ന് കൊടുത്തു,,,

അടി കിട്ടിയതും പൂജ ഒന്ന് കറങ്ങി നിലത്ത് വീണു,,, നന്ദു ഓടി വന്ന് അവളെ പിടിച്ച് എണീപ്പിച്ചു,,,

\"നിനക്ക് എന്റെ റിച്ചേട്ടനെ വേണം അല്ലെ,,,\"( നന്ദു)

ട്ടെ💥

നന്ദുന്റെ അടിക്ക് അവൾ നിന്നിടത്ത് നിന്ന് ഒന്ന് ആടിയതും മാളു അവളെ പിടിച്ച് നേരെ നിർത്തി അടുത്തതും പൊട്ടിച്ചു,,, അതിന്റെ ഹാങ്ങ് ഓവർ വിട്ട് മാറും മുന്നേ അപ്പുവും കൊടുത്തു ഒന്ന്,,, എല്ലാം കൂടെ കിട്ടി അവൾ അവശയായി നിലത്ത് വീണതും ലല്ലു വന്ന് നിലത്ത് മുട്ട് കുത്തി ഇരുന്ന് അവൾക്കിട്ട് അടുത്തതും പൊട്ടിച്ചു,,,

\" ഇനി നീയെന്റെ എട്ടൻസിന്റെയോ ഏട്ടത്തീസിന്റെയോ ലൈഫിലേക്ക് വലിഞ്ഞ് കയറി വന്ന് വല്ല പാരയും പണിയാൻ നിന്നാൽ ഇപ്പൊ കിട്ടിയതൊന്നും ആയിരിക്കില്ല,,, ചിലപ്പൊ നീ ജീവനോടെ ഉണ്ടായെന്നും വരില്ല,, കേട്ടോടി,,,\"(ലല്ലു)

പെട്ടെന്ന് ഡോറിന് ആരോ മുട്ടിയതും എല്ലാരും പരസ്പരം നോക്കി,,,നന്ദു പൂജയെ നോക്കി,,,

\"നിനക്ക് തന്നതൊന്നും പോര പക്ഷെ ഇനിയും വേസ്റ്റ് ആക്കാൻ ഞങ്ങൾക്ക് ടൈം ഇല്ല,,, അതോണ്ട് നീ ഇപ്പൊ പൊക്കോ,,, ഇനി എങ്ങാനും ഞങ്ങളുടെ ലൈഫിലേക്ക് തിരിച്ച് വന്നാ വെച്ചേക്കില്ല ഞാൻ കേട്ടോടി,,, 😡\"(നന്ദു)

പൂജ പേടിച്ച് തലയാട്ടിയതും ലല്ലു പോയി വാതിൽ തുറന്നു,,, മുന്നിൽ നിക്കുന്ന അഖിലിനെ കണ്ട് എല്ലാരും അങ്ങോട്ട്‌ നോക്കി,,,

\"നിങ്ങളെ എല്ലാരേയും ഒരുമിച്ച് കാണാതായപ്പോ വന്ന് നോക്കിയതാ,,, ക്ലാസ്സ്‌ തുടങ്ങി കേറുന്നില്ലേ,,,\"(അഖിൽ)

\"ആഹ് ഞങ്ങൾ വരുവാ,,,\"(നന്ദു)

പൂജയെ തറപ്പിച്ചു നോക്കിക്കൊണ്ട് അവർ ലൈബ്രറി വിട്ടിറങ്ങി,,,

\"അമ്മച്ചി ആ മറ്റേ ലാലൂനെ കേറി പിടിച്ച ചേട്ടൻ ജയിലിന്ന് ഇറങ്ങിയോ,,,😁\"(വിച്ചു)

പോയ പോലെ തന്നെ തിരിച്ച് വന്ന് വിച്ചു ചോദിച്ചതും ലല്ലു ഒന്ന് നിന്ന് തിരിഞ്ഞു നോക്കി,,,

\"എന്തിനാ,,,🤨\"(ലല്ലു)

\"നിന്റെ കയ്യിന്ന് അടി കിട്ടിയപ്പോ വേദന ഉണ്ടാരുന്നൊന്ന് ചോദിക്കാനാ,,, 😁\"(വിച്ചു)

അതിന് മറുപടി ആയി ലല്ലു കണ്ണുരുട്ടിയതും വിച്ചു ഇളിച്ചോണ്ട് ഇറങ്ങി പോയി,,,,

_________________❤️❤️❤️________________

🎤മാനെ മധുരകരിമ്പേ,,,, മലർ തേനേ മാധനാകുഴമ്പേ,,, 🎤

രാത്രി വാട്ടിലിരുന്ന് പാട്ടും ബഹളവുമാണ് എല്ലാരും,,,വിച്ചു പാടുന്നതിന് അനുസരിച്ചു എല്ലാരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്,,,

\"ഞാൻ ഇപ്പൊ വരാം,,,\"(നന്ദു)

തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന റിച്ചുനോട് പറഞ്ഞുകൊണ്ട് നന്ദു വെള്ളം കുടിക്കാൻ കിച്ചണിലേക്ക് പോയി,,,

\"അവൾ എവിടെ,,,\"(വിച്ചു)

\"കിച്ചണിലേക്ക് പോയി,,,\"(റിച്ചു)

\"പോയിട്ട് കുറച്ചു നേരം കഴിഞ്ഞില്ലേ,,,\"(വിച്ചു)

\"ഞാൻ പോയി നോക്കിട്ട് വരാ,,,\"(റിച്ചു)

\"നന്ദു,,,\"(റിച്ചു)

കിച്ചണിലൊന്നും കാണാതെ വന്നപ്പോ റിച്ചു പുറത്തേക്കിറങ്ങി വിളിച്ചു,,, ആരും വിളി കേൾക്കാതെ വന്നതും റിച്ചു ഒന്ന് ഭയന്നു,,, നേരെ അകത്തേക്ക് ഓടി,,,

\"ഡാ അവളിങ്ങോട്ട് വന്നോ,,,\"(റിച്ചു)

\"ആര്,,,\"(കാർത്തി)

\"നന്ദു,,\"(റിച്ചു)

\"ഇല്ല എന്താ,,,\"(വിച്ചു)

\"എടാ അവളെ കാണാനില്ല,,,\"(റിച്ചു)

\"നീ നല്ലപോലെ നോക്ക് അവൾ അവടെ വല്ലതും കാണും,,,\"(സിദ്ധു)

\"ഇല്ലടാ ഞാൻ എല്ലായിടത്തും നോക്കി,,,\"(റിച്ചു)

\"നിങ്ങൾ വാ നമ്മക്ക് ഈ വീട് മുഴുവൻ ഒന്നൂടെ നോക്കാം,,, അവൾ ഇവിടെ എവിടേലും കാണും,,,\"(കാർത്തി)

എല്ലാരും ഓരോ ഭാഗത്തായി തിരച്ചിൽ തുടങ്ങി,,, എത്ര നോക്കിയിട്ടും നന്ദുനെ കണ്ടില്ല,,,

അപ്പു ടെറസിലേക്ക് കയറി ചുറ്റും നോക്കി തിരിച്ചു പോവാൻ നേരം ഒരു മൂലക്ക് തിരിഞ്ഞ് നിക്കുന്ന നന്ദുനെ കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കയ്യി വെച്ച് മുന്നോട്ട് നടന്നു,,,

\"നീ ഇവിടെ നിക്കുവാരുന്നോ ഞങ്ങൾ നിന്നെ ഈ വീട് മുഴുവൻ തിരഞ്ഞു,,, വാ നമ്മുക്ക് താഴേക്ക് പോവാം,,,\"(അപ്പു)

അപ്പു കയ്യിൽ പിടിച്ചോണ്ട് പറഞ്ഞതും അവൾ തിരിഞ്ഞ് നിന്നു,,, നന്ദുനെ പ്രതീക്ഷിച്ച അപ്പു പക്ഷെ കണ്ടത് പൂജയെ ആയിരുന്നു,,,

\"നീ എന്താ ഇവിടെ,,,\"(അപ്പു)

മറുപടിയായി പൂജ ഒന്ന് പുച്ഛിച്ചു എന്നിട്ട് അപ്പുന്റെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തതും അവൾ ബോധം മറഞ്ഞു പൂജയുടെ കയ്യിലേക്ക് വീണു,,,

_________________❤️❤️❤️________________

\"നന്ദുനെ കിട്ടിയോ,,,\"(റിച്ചു)

എല്ലാവരും ഹാളിലേക്ക് തിരിച്ചെത്തിയതും റിച്ചു ചോദിച്ചു,,,

\"ഇല്ലടാ ഞങ്ങൾ എല്ലായിടവും നോക്കി,,,\"(സിദ്ധു)

അപ്പോഴേക്ക് റിച്ചുന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി,,,

\"ഡാ,,,\"(വിച്ചു)

റിച്ചുന്റെ തോളിൽ കയ്യ് വെച്ചോണ്ട് വിച്ചു വിളിച്ചതും റിച്ചു നിറക്കണ്ണുകളോടെ അവനെ നോക്കി,,,

\"എവിടെയാടാ അവൾ,,,\"(റിച്ചു)

\"നീ വിഷമിക്കല്ലേ നമ്മുക്ക് കണ്ടുപിടിക്കാം,,,\"(കാർത്തി)

\"അപ്പു എവിടെ,,,\"(മാളു)

അങ്ങോട്ട്‌ ഓടി വന്നൊണ്ട് മാളു ചോദിച്ചു,,,

\"അവൾ ഇവിടെ എവിടേലും കാണും,,,\"(സിദ്ധു)

\"ഇല്ല അവൾക്കെന്തോ പറ്റിട്ടുണ്ട്,,, ഇത്‌ അപ്പുന്റെ മാല ടെറസിന്ന് വീണു കിട്ടിയതാ,,, പിന്നെ ദാ ഇത്‌ ഇന്ന് ഞാൻ പൂജേടെ കയ്യിൽ കണ്ട ബ്രേസ്ലെറ്റാ,,, ഇത്‌ രണ്ടും ടെറസിന്ന് കിട്ടിയതാ,,,\"(മാളു)

\"അപ്പൊ നന്ദുനെയും അവളാവില്ലേ കൊണ്ടുപോയത്,,,\"(വിച്ചു)

ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ലല്ലു ഫോൺ എടുത്ത് നോക്കി,,

\"റിച്ചേട്ടാ നോക്കിയേ റിനു അയച്ച മെസ്സേജാ,,,\"(ലല്ലു)

ലല്ലു ഫോൺ നീട്ടികൊണ്ട് റിച്ചുനോട് പറഞ്ഞതും റിച്ചു ഫോൺ വാങ്ങി നോക്കി,,,

\"വാടാ,,,\"(റിച്ചു)

റിച്ചു ബൈക്കിന്റെ കീ എടുത്തോണ്ട് പറഞ്ഞതും സിദ്ധുവും വിചുവും കാർത്തിയും കൂടെ പുറകിൽ നടന്നു,,,

\"ഞങ്ങളും വരുന്നു,,,\"(ലല്ലു)

\"നിങ്ങളിവിടെ നിന്നോ,,, ഞങ്ങൾ പോയിക്കോളാം,,,\"(റിച്ചു)

\"അത് വേണ്ട,,, ഞങ്ങളും വരും,,,\"(മാളു)

മാളു സ്‌കൂട്ടിയുടെ കീ എടുത്ത് മുന്നോട്ട് നടന്നതും ലല്ലുവും പുറകെ പോയി,,,

\"അവരും വന്നോട്ടെടാ,,, ഇവിടെ ഒറ്റക്ക് നിക്കുന്നത് സേഫ് അല്ല,,,\"(സിദ്ധു)

അതിന് തലയാട്ടികൊണ്ട് റിച്ചു മുന്നോട്ട് നടന്നു,,,

_________________❤️❤️❤️________________

അപ്പു കണ്ണ് തുറന്നപ്പോ കണ്ടത് ഒരു പൊടി പിടിച്ച് കിടക്കുന്ന ഫാൻ ആയിരുന്നു,,, ചുറ്റും നോക്കിക്കൊണ്ട് അപ്പു കോട്ടുവായ ഇട്ടോണ്ട് പിന്നെയും കിടക്കാൻ പോയതും പെട്ടെന്ന് എന്തോ കണ്ടപോലെ സൈഡിലേക്ക് നോക്കി,,, അവടെ നന്ദു ഇളിച്ചോണ്ട് ഇരിക്കുന്നു,,,

\"നീ എന്താ ഇവിടെ,,,\"(അപ്പു)

\"എന്നെയും അവർ പിടിച്ചോണ്ട് വന്നതാ,,,😁\"(നന്ദു)

\"നിന്നെ ബോധം കെടുത്തിയില്ലേ,,, 🙄\"(അപ്പു)

\"മ്മ്ച്ചും,,, കൊറേ ബഹളം വെച്ചപ്പോ ഒരു കോലുട്ടായി വായിൽ വെച്ച് തന്ന്,,, 😌\"(നന്ദു)

\"ബെസ്റ്റ്,,,\"(അപ്പു)

\"ഞാൻ കൊറേ നേരായി നീ ഉണരാൻ കാത്തിരിക്കുന്നു,,,\"(നന്ദു)

\"ന്തിന് 🙄\"(അപ്പു)

\'\'ആ ഫാൻ ഒന്ന് ഇടാൻ എന്തൊരു ചൂടാ,,,\"(നന്ദു)

\"നിനക്കങ്ങ് ഇട്ടാ പോരെ,,, 🙄\"(അപ്പു)

\"എന്നെ ഇവിടെ കെട്ടിയിട്ടതല്ലേ,,,\"(നന്ദു)

\"എന്നെയും കെട്ടിയിട്ടതല്ലേ 🙄\"(അപ്പു)

\"എടി മണ്ടൂസേ കാൽ പൊക്കി സ്വിച്ചിട്,,,\"(നന്ദു)

\"ഓഹ് അങ്ങനെ 😌\"(അപ്പു)

അപ്പു കാലൊണ്ട് ഏന്തി വലിഞ്ഞു സ്വിച്ചിട്ടതും നന്ദു കണ്ണടച്ച് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു,,,

\"Feeling better 😌\"(നന്ദു)

അപ്പോഴേക്കും റൂമിന്റെ ഡോർ തുറന്നു ഒരുത്തൻ കയറി വന്നു,,, കയറി വന്നവനെ കണ്ട് അപ്പുവും നന്ദുവും പരസ്പരം നോക്കി നെറ്റി ചുളിച്ചു,,,

\"ഇവനെയും പിടിച്ചോണ്ട് വന്നോ 🧐\"(നന്ദു)

തുടരും,,,, 😌

✍️Risa


പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.4
1311

💞പ്രണയനിലാവ്💞 *Part 27* \"ഇവനെയും പിടിച്ചോണ്ട് വന്നോ 🧐\"(നന്ദു) \"ചിന്തിക്കേണ്ട കാര്യമാണ്,,,🙄\"(അപ്പു) \"എന്നാൽ ചിന്തിക്കൂ,,,,വീട്ടിലൊരു ശൗചാലയം പണിയൂ അത് ഉപയോഗിക്കൂ,,,😌\"(നന്ദു) \"പ്ഫാ 😬\"(അപ്പു) അപ്പോഴേക്കും അവൻ നടന്ന് അവർടെ അടുത്ത് എത്തി,,, \"ഡാ അഖിലേ,,,നീ എന്താ ഇവിടെ 🙄\"(നന്ദു) \"അതെന്ത് ചോദ്യാ എന്റെ നന്ദുട്ടി,,,\"(അഖിൽ) \"നന്ദുട്ടിയാ 🙄\"(അപ്പു) \"ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ,,,\"(അഖിൽ) \"നിന്റെ കണ്ണും അടിച്ച് പോയോ,,, അവൾ ഇവിടെ പന പോലെ ഇരിക്കണത് നീ ഇത്രയും നേരം കണ്ടില്ലാരുന്നോ,,, 🧐\"(നന്ദു) \"കൊള്ളാം ജീവന് ആപത്താണെന്ന് അറിഞ്ഞിട്ടും നിനക്ക് പേടിയില്ല,, ശെരിക്കും നിന്റെ ഈ ആറ്റിറ്റ്യൂഡ് എനിക്ക്