Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -8

അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ടു വെള്ളിയാഴ്ച വന്നെത്തി....... പള്ളീലെ പരുപാടിയുമായി ബന്ധപ്പെട്ട് ജിന്നു എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ബാക്കിയുള്ളൊരുമായിട്ട് കൂടി ഷെയർ ചെയ്‌തു.....അവസാനം എല്ലാവർക്കും പോകാനുള്ള ഉത്സാഹം കൂടി..... അവൻ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞത് കൊണ്ട് എല്ലാരും പോവാനുള്ള തയ്യാറെടുപ്പിലാണ്.....

ജുന്നു ഞങ്ങളെ കൊണ്ടുപോവാൻ കാറുമായി വന്നു.....ഫ്രണ്ട് സീറ്റ്‌ മുഖ്യം ബികിലെ..... ഞാൻ ഓടിക്കേറി ഫ്രണ്ട്ൽ സ്ഥാനം പിടിച്ചു..... അത് എപ്പോഴും അങ്ങിനെയാ ....അച്ഛന്റെ കൂടെ ആണേലും അത് വിട്ടൊരു കളിയുമില്ല...വ്യൂ ഒക്കെ കറക്റ്റ് ആയി കിട്ടണേൽ അതാ സൗകര്യം......

അങ്ങനെ ഞങ്ങൾടെ കാർ നീങ്ങി തുടങ്ങി........
ടൗണിൽ നിന്ന് പതിയെ കാർ ഒരു ചെറിയ റോഡിലേക്കു കയറി ഇരു വശങ്ങളിലും ആയി നിൽക്കുന്ന റബ്ബർ തോറ്റത്തിനിടയിലൂടെ  പതിയെയാണ് യാത്ര ..........പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന..... കണ്ണിനു കുളിർമ നൽകുന്ന..... മനസിനെ ശാന്തമാക്കുന്ന കാഴ്ച്ച ......പക്ഷേ വീടുകളൊന്നും തന്നെ ഇല്ല....... മനസിന്റെ ജനാലകൾ തുറന്ന് ഞാനാ ഭംഗിയെ എന്നിലേക്കാവാഹിച്ചു.... കാർന്റെ ഗ്ലാസിന് പുറത്തു നിന്ന് വരുന്ന കുളിർക്കാറ്റ് ഞങ്ങളെ തഴുകി കടന്നു പോവുമ്പോഴും മനസ് എന്തിനോ വേണ്ടി വെമ്പൽ കൊണ്ടു.....എനിക്ക് വേണ്ടി എന്തോ ഒന്ന് ഇവിടെ കരുതി വച്ചതുപോൽ..... എനിക്കായ് മാത്രം പ്രകൃതി സംസാരിക്കുന്നപോൽ....
എനിക്കായ് മാത്രം കിളികൾ ചിലക്കുന്നപോൽ..........എന്റെ ഹൃദയത്തിൽ ഒരു കുളിർമഴ പെയ്ത സുഖം...... ഈ സ്ഥലം എനിക്ക് അന്യമല്ലെന്നു ആരോ പറയുന്ന പോൽ.......

കാറ് നിന്നപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും മോചിതയായത്...... മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടു
"മനക്കൽ ബംഗ്ലാവ്  " എന്നെഴുതിയ ഒരു പടുകൂറ്റൻ കൊട്ടാരം..... അല്ല വീട്...... അങ്ങനെ ഞങ്ങൾ വായും പൊളിച്ചു നിൽക്കാതെ അകത്തേക്ക് കയറി..... ആധുനിക രീതിയിൽ ഇന്റീരിയൽസ് ചെയ്തിട്ടുള്ള ഒരു അടിപൊളി വീട്..... ആരും ഒന്ന് നോക്കി പോവും..... ഞങ്ങളുടെ സൗണ്ട് കേട്ടതും അടുക്കളയിൽ നിന്ന് മമ്മിയും വല്യമ്മച്ചിയും കയറി വന്നു..... ഫ്രഷ് ആയി വരാൻ ഞങ്ങളെ അയച്ചുവിട്ടു.......ഫ്രഷായി വന്ന ഞങ്ങക്ക് പിന്നീട് ഗംഭീര സ്വീകരണം തന്നെ കിട്ടി..... ഞങ്ങൾ വരുന്നത് പ്രമാണിച്ച് ചായക്ക് ഉണ്ടാക്കിയ വടയും പഴംപൊരിയും സമൂസയും കട്ട്ലറ്റും തുടങ്ങി എല്ലാ ഐറ്റംസും ഉണ്ടായിരുന്നു...... അപ്പോഴാണ് അവൻ പറയുന്നത് ഇന്നത്തെ ഇര നിങ്ങളാണ് ഞാൻ രക്ഷപ്പെട്ടു എന്ന്...... അപ്പോഴാ ഞങ്ങൾക്ക് കാര്യം മനസ്സിലായത്...... ഇത് ഇവിടുത്തെ സ്ഥിരം കലാപരിപാടിയാണെന്ന് .......

മമ്മിയ്ക്കും വല്യമ്മച്ചിക്ക് ഞങ്ങളോട് എല്ലാരോടും വലിയ സ്നേഹമായിരുന്നു . ഭക്ഷണം കഴിപ്പിക്കാനും ഓരോന്ന് സംസാരിക്കാനും ഞങ്ങൾക്ക് ഓരോന്നും ചെയ്‌തു തരാനുമൊക്കെ ......ഞാൻ പെട്ടെന്ന് തന്നെ വല്യമ്മച്ചിയുടെ അടുത്ത് കൂട്ടായി..... എന്താന്നല്ലേ എന്റെ അച്ഛമ്മയുടെ തനി പകർപ്പ്...... എനിക്ക് വല്യമ്മച്ചിയെ കണ്ടതും അച്ഛമ്മയുടെ ഓർമ്മ വന്നു...... പിന്നെ പുള്ളിക്കാരിയുടെ അടുത്ത് കത്തിയടിയും കഥ പറച്ചിലായിട്ട് അങ്ങനെ അങ്ങു കൂടി..... എനിക്കൊരു പുതിയ വീട്ടില് വന്ന ഫീൽ ഒന്നും തോന്നിയതേയില്ല....... വന്ന ക്ഷീണം കാരണം വല്യമ്മച്ചിയുടെ മടിയിലെ തലവച്ച് ചുമ്മാ കിടന്നു.....

അപ്പോഴാണ് ജുന്നു വന്ന് പറഞ്ഞത് മമ്മിക്ക് പെൺകൊച്ചുങ്ങളെ ഭയങ്കരഇഷ്ടമാണ്....... എന്നും പരാതിയാണ് എനിക്ക് ദൈവം പെൺകൊച്ചുങ്ങളെ  തന്നില്ലെന്നും പറഞ്ഞു... ഇപ്പൊ തീർന്നോ എന്റെ മമ്മിയുടെ സങ്കടം......ഒന്നിന് മൂന്നെണ്ണത്തെ കൊണ്ട് തന്നിട്ടുണ്ട്.......

മമ്മി മനസ് നിറഞ്ഞു ചിരിച്ചു.... പിന്നീട് മമ്മി എല്ലാരേം റസ്റ്റ് എടുക്കാൻ അയച്ചു വിട്ടു.... മുകളിലെ റൂം ആണ് ഞങ്ങൾക്ക് മൂന്ന് പേർക്കുമായി തന്നത്..... എനിക്ക് വല്യമ്മച്ചിയുടെ കൂടെ കൂടിയത് മുതൽ വീട്ടിലെ ഓർമ്മകൾ വരാൻ തുടങ്ങി...... ഞാൻ അവരുടെ കൂടെ പോകാതെ വല്യമ്മച്ചിടെ റൂമിൽ കയറിപ്പോയി ....... വല്യമ്മച്ചിക്കും സന്തോഷമായിരുന്നു.....

അപ്പോഴാണ് ജുന്നു പറയുന്നത് ചേട്ടനെ അല്ലാതെ ആരെയും വല്യമ്മച്ചി റൂമിലേക്ക് അടുപ്പിക്കില്ലല്ലോന്ന് ....... ഇതെന്ന പറ്റി എന്റെ അന്നമ്മക്ക്......

" ഒന്ന് പോടാ ചെറുക്കാ..... നിന്നെയൊക്കെ അടുപ്പിക്കാത്തത് നിന്റെ കൈലിരുപ്പ് കൊണ്ടാ......എനിക്ക് മോളെ ഇഷ്ട്ടായി....ഇവളെ ഞാൻ എന്റെ  കൊച്ചുമോൾ ആയി ദത്തെടുത്തു...........അപ്പൊ അവൾക്കു കേറാം......"

"ഓ ആയിക്കോട്ടെ...... "

ചെക്കന് കുശുമ്പാ മോള് കേറി വാ......

പകലുറങ്ങിയാൽ രാത്രി ഉറക്കം വരില്ലെന്നും പറഞ്ഞ് എന്നെ ഉറങ്ങാൻ അയച്ചു വല്യമ്മച്ചി പുറത്തുപോയി  ഷീണം കൊണ്ട് ഞാൻ പെട്ടന്ന് തന്നെ ഉറങ്ങി......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വല്യമ്മച്ചി കയറി വരുമ്പോൾ കാണുന്നുണ്ട് ജാനുനെ കെട്ടിപ്പിടിച്ചു കിടക്കുന്ന സിദ്ധുനെയാണ് അവനാനേൽ നല്ല ടൈറ്റായി കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട്. ജാനു ചരിഞ്ഞു കിടക്കുന്നത് കൊണ്ടുഅവനു അവളുടെ മുഖം കാണാൻ പറ്റുന്നില്ല.......അവന്റെ മുഖം അവളുടെ കഴുത്തിലാണ്......
എന്റെ കർത്താവേ ചെക്കൻ ഞാനാണെന്ന് കരുതി കൊച്ചിനെ കെട്ടിപ്പിടിച്ചതാണ്..... എനിക്ക് സ്ഥിരം തരാനുള്ള ഉമ്മയും കൊടുത്ത് കാണുമോ.........
അടുത്തു ചെന്നപ്പോൾ കണ്ടു എന്തോക്കെയോ സംസാരിക്കുന്ന ചെറുക്കനെ ശ്രേദ്ധിച്ചപ്പോൾ കേട്ടു

"എന്നതാ  അന്നക്കൊച്ചെ പതിവില്ലാത്തൊരു ഉറക്കം അതും മൂടിപ്പുതച്ച്..... വയ്യായോ..... "

അതിനു കൊച്ചു എന്തൊക്കെയോ പറയാൻ തുടങ്ങി എന്താന്നറിയാൻ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ്

" പോ അമ്മ ഞാനിപ്പോ കിടന്നേയുള്ളു എന്നെ വിളിക്കേണ്ട..... ഉമ്മ തന്നിട്ട് ഒന്നും കാര്യമല്ല ഞാനിപ്പോൾ എണീക്കും എന്ന് വിചാരിക്കേണ്ട...... "

അപ്പ ചെക്കൻ പണി പറ്റിച്ചു........

അവളുടെ സൗണ്ട് കേട്ടതും ചെക്കൻ ചാടിപിടിച്ചു  എണീറ്റു..... എന്നേം കൂടെ റൂമിൽ കണ്ടതും യക്ഷി കുരിശു കണ്ട നിൽപ്പാ...... പാവം ആളുമാറിപോയി........
എന്നേം അവളേം മാറി മാറി നോക്കി.....

എടാ കള്ള ചെറുക്കാ..... കല്യാണം വേണ്ട..... പെണ്ണ് വേണ്ട നോക്കെ പറഞ്ഞു നടന്ന ചെറുക്കനാ .........എന്താ മോനെ  ഒരു പെങ്കൊച്ചിനെ കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ കൊടുത്തല്ലോ....... എന്താ..... ഏഹ്....പാവം ഒന്നും അറിയാതെ ഉറങ്ങുന്ന കൊച്ചിനോട് നിനക്ക് ഇതൊക്കെ എങ്ങിനെ ചെയ്യാൻ തോന്നിയെടാ.......

അവൻ ഇപ്പോഴും നടന്നതിന്റെ ഷോക്കിലാ.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


                                തുടരും.......

   



കാർമേഘം പെയ്യ്‌തപ്പോൾ part -9

കാർമേഘം പെയ്യ്‌തപ്പോൾ part -9

4.3
1439

ഡോറിൽ മുട്ടുകേട്ടാണ് സിദ്ധു ബോധത്തിലേക്കു വന്നത്  ...... വല്യമ്മച്ചി നോക്കുമ്പോ അവന്റെ മുഖത്ത് ദേഷ്യം ഇറച്ചു കയറിനിൽക്കുവാ ......അന്നമ്മച്ചിയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കാറ്റ് പോവുന്ന പോലെ ഒറ്റ പോക്ക് ആയിരുന്നു..... അന്നമ്മച്ചി ഒഴികെ  ബാക്കി എല്ലാവരും എന്താ ഇവിടെ  സംഭവിച്ചു എന്ന് അറിയാതെ നിൽപ്പായിരുന്നു...... ബാക്കിയുള്ളവരുടെ നിൽപ്പ്  കണ്ട് എല്ലാരോടും ആയി വല്യമ്മച്ചി പറഞ്ഞു..... " നിങ്ങൾ അവനെ നോക്കണ്ട ചില സമയത്ത് അവൻ അങ്ങനാ...... പക്ഷെ പാവമാ..... എന്റെ ചെറുക്കൻ...." പാവമോ...... ചിരിക്കാൻ പോലും അറിയില്ല.....ആനികൊച്ചു  പറഞ്ഞത്  ഇച്ചിരി ഉറക്കെ ആയിപ്പോയി.... വല്യമ്മച്ച