Aksharathalukal

അബുവിന്റെ ആദ്യ പ്രണയം (ഭാഗം 3)


അങ്ങനെ എല്ലാ ദിവസം സംസാരിക്ക് അബുവും  ഫർഹാനയും ദിവസങ്ങൾ കഴിച്ചുകൂട്ടി. ഇപ്പോ ഗ്രൗണ്ടിൽ ഫർഹാന അബുവിനെ വിളിക്കാൻ വന്നാൽ അബു തന്നെ "വരാം" എന്ന് പറയും. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് സ്റ്റാഫ് റൂമിൽ വെച്ച് മുഹ്സിന ടീച്ചർ രണ്ടുപേർക്കും ഒരു മഞ്ചു കൊടുത്തു.

ഇത് കണ്ട അബു
"ടീച്ചറെ ഒന്നേയുള്ളൂ രണ്ടെണ്ണം ഇല്ലേ??" എന്ന് ചോദിച്ചു.
"എന്താ.. നിനക്ക് മഞ്ച് നല്ല ഇഷ്ടമാണോ?" ടീച്ചറും ചോദിച്ചു.

"അതേ ടീച്ചർ എനിക്ക് നല്ല ഇഷ്ടമാണ്" അവൻ പറഞ്ഞു .
"ഇപ്പോ ഒന്നേയുള്ളൂ അബു പിന്നെ വാങ്ങിത്തരാം. ഇപ്പോൾ ഇത് രണ്ടുപേരും വീതിച്ചു  കഴിക്കൂ" എന്ന് പറഞ്ഞു.
പൊളിക്കാൻ ഇരുന്നപ്പോഴേക്കും ബെല്ലടിച്ചു.
"അബൂ ഞാൻ പിന്നെ തരാം" എന്ന് പറഞ്ഞു ഫർഹാന ക്ലാസിലേക്ക് പോയി.

 ആ പിരീഡ്  ആയിഷ ടീച്ചറുടെ മലയാളമായിരുന്നു. ടീച്ചറാണ് ക്ലാസിലെ കുട്ടികളുടെ ഇഷ്ട ടീച്ചർ . എന്തെന്നാൽ ടീച്ചർ ക്ലാസിൽ വന്നാൽ പറയും :
"മക്കളെ .. ആ പാഠം നന്നായി വായിക്കൂ..."
എന്നും പറഞ്ഞ് ടീച്ചർ ഡെസ്കിൽ തലയും വെച്ച് ഉറങ്ങും. അതിനുശേഷം കുട്ടികൾ സംസാരിക്കും. അപ്പോഴും ടീച്ചർ  ഇത് കേട്ട് എഴുന്നേറ്റു പറയും:
"കുട്ടികളെ...ഇത് മാത്രമല്ല ക്ലാസ്സ് അപ്പുറത്ത് ക്ലാസ്സ് എടുക്കുന്നുണ്ട്.അതു കൊണ്ട് ആ വാതിൽ ചാരി നേരിയ ശബ്ദത്തിൽ സംസാരിച്ചോളി..." എന്ന് പറഞ്ഞിട്ട് ടീച്ചർ പിന്നെയും ഉറങ്ങും.
ഇത് കേട്ട് കുട്ടികൾ പതുക്കെ സംസാരിക്കും.

അങ്ങനെ ആ പീരിയഡ് ഫർഹാന ആ മഞ്ച് അബുവിന്ന് കൊടുക്കാനായി കീശയിൽ നിന്ന് എടുത്തു.ഇത് കണ്ട അവളുടെ കൂട്ടുകാരികൾ "എടി മഞ്ച് " എന്നും പറഞ്ഞ് അവിടെ കയ്യിൽ നിന്നും കൊത്തി പറിച്ച് വാങ്ങി . ഇതെല്ലാം കണ്ട അബുവിനെ ആകെ ദേഷ്യം വന്നു. കാരണം അബുവിന്ന്  മഞ്ച് നല്ല ഇഷ്ടമാണല്ലോ!
അങ്ങനെ ആ ദിവസം കടന്നുപോയി.

പിറ്റേന്ന് ഉച്ചക്ക് അബുവിനെ ഫർഹാനെ വിളിക്കാൻ പോയ സമയത്ത്
"എടാ അബു വാടാ "അവൾ വിളിച്ചു.
"ആ വരാം.."എന്ന പുച്ഛത്തോടെ പറഞ്ഞു.
ഇത് കേട്ട് ഫർഹാന എന്നത്തേയും പോലെ തിരിഞ്ഞു നടന്നില്ല  അവിടെത്തന്നെ നിന്നു. അബുവിന്റെ ഒപ്പം നടന്നു.
"എടാ അബു സോറിടാ.. അതു ഞാൻ എടുത്തപ്പോ അവള്മാർ കൊത്തി എടുത്തതാ ടാ... സോറി "അവൾ കെഞ്ചി പറഞ്ഞു.
"ശരി.. കുഴപ്പമില്ല " അവൻ തിരിച്ചു പറഞ്ഞു.
"ന്നാ..." എന്ന് പറഞ്ഞ് അവൾ രണ്ടു മഞ്ച് എടുത്തു അവന്റെ കയ്യിൽ വച്ചുകൊടുത്തു.
"ഇപ്പോ നിനക്ക് സന്തോഷമായില്ലേ.. " അവൾ അവനോട് ചോദിച്ചു.
"സന്തോഷം.... " എന്നും പറഞ്ഞ് അവർ സ്റ്റാഫ് റൂമിലേക്ക് നടന്നു.

പിറ്റേദിവസം  അബു ഒരു മഞ്ച് വാങ്ങി ഫർഹാന കൊടുത്തു.
"ഇതെന്തിനാടാ അബൂ... "അവൾ ചോദിച്ചു.
"നീ എന്റെ അര മഞ്ചു പോയതിന് രണ്ടു മൊഞ്ച് വാങ്ങി തന്നില്ലേ.. അപ്പോ ഈ ഒരു നീ വെച്ചോ.. "
"എടാ അപ്പോ നിനക്കോ" അവൾ ചോദിച്ചു.
"ഞാൻ കഴിച്ചു നീ കഴിച്ചോ ഇത്.. " എന്ന് അവൻ പറഞ്ഞു.
"സത്യം പറയടാ" എന്നും പറഞ്ഞു ആ മഞ്ച് രണ്ട് പീസാക്കി ഒന്ന് അവനു
കൊടുത്തു.

"എടാ സോറി.." അവൾ പറഞ്ഞു
"എന്തിന്??! അവൻ ചോദിച്ചു.
"ഒന്നൂല്ല! എടാ ഞാൻ അന്ന് നീ എന്നോട് ഇഷ്ടമായെന്ന് പറഞ്ഞപ്പോ കരഞ്ഞത് കൊണ്ടല്ലേ  നിനക്ക് നാണക്കേട് ഉണ്ടായത്??."അവൾ പറഞ്ഞു.
"കഴിഞ്ഞത് കഴിഞ്ഞു അത് ഇനി ഓർമ്മപ്പെടുത്തല്ലേ "അവൻ അവളോട് പറഞ്ഞു.
അങ്ങനെ അവർ ചിരിച്ചും കളിച്ചും ദിവസങ്ങൾ കടന്നുപോയി. അങ്ങനെയാണ് സ്പോർട്സ് ദിനം വന്നെത്തി. അബു ഓടാനും ചാടാനും ഒക്കെ മിടുക്കനാണ്.ഫർഹാന അവന്റെ ഓട്ടവും ചാട്ടവും എല്ലാം കണ്ടുനിന്നു. അവൾക്ക് എപ്പോഴോ അവനോടുള്ള ഇഷ്ടം  മനസ്സിൽ പതിഞ്ഞിരുന്നു. അവനോട് അത് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് അവൾ അത് മനസ്സിൽ മാത്രം ഒതുക്കി കൂട്ടി.

അങ്ങനെ അബു  സ്കൂളിന്റെ ഇടവയിലൂടെ ഒറ്റക്ക് സ്റ്റാഫ് റൂമിലേക്ക് ഓടുകയായിരുന്നു. അതേസമയം എതിർവശത്തുനിന്ന് പെട്ടെന്നുള്ള ഫർഹാനയുടെ വരവ് അവൻ പ്രതീക്ഷിച്ചില്ല. രണ്ടുപേരുടെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചു. അബുവിന്റെ ശരീരത്തിലേക്ക് അവൾ വീണു. ചുറ്റും ആരും ഇല്ലാത്തതുകൊണ്ട്  ഈ സംഭവം ആരും അറിഞ്ഞില്ല. അങ്ങനെ അവൾ സോറി പറഞ്ഞു അവന്റെ കൈ പിടിച്ചു ഉയർത്തുന്ന സമയത്ത് അവന്റെ കാലിൽ മുറിവുള്ളതായി അവൾ ശ്രദ്ധിച്ചു.

"അബൂ നിന്റെ കാലിൽ നിന്ന് രക്തം വരുന്നെടാ "അവൾ പറഞ്ഞു.
"അതൊന്നും സാരമില്ല " എന്ന് അവൻ പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല.
"നീ വന്നാ നമുക്കത് കഴിക്കാം" എന്ന് പറഞ്ഞ് അവൾ അവന്റെ കാൽ കഴുകൻ കൊണ്ടുപോയി.
അവൾ മുറിവിൽ വെള്ളം കൊണ്ട് കഴുകി രക്തം പോക്കി.  എന്നിട്ട്
"നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പോ വരാം" എന്ന് പറഞ്ഞുകൊണ്ട് അവൾ പോയി.
അവൾ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി മുറിയുടെ ഓൽമന്റും ഷീലയും എടുത്തു വന്നു.അവന്റെ കാലിൽ കെട്ടിവച്ചു കൊടുത്തു.

എന്നിട്ട് അവൾ അവനെക്കൊണ്ട് ക്ലാസ് റൂമിലേക്ക് പോയി. ക്ലാസ്സിൽ  ആരുമില്ലായിരുന്നു. ഫർഹാന അവനോട് ചോദിച്ചു:
"അല്ലടാ അന്ന് നീ എന്റെ എന്ത് കണ്ടിട്ടാണ് ഇഷ്ടമാണെന്ന് പറഞ്ഞത്"
"അന്ന് നിന്നെ കാണാൻ നല്ല ലുക്കായിരുന്നു. അപ്പോ നിന്നെ കണ്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടു. അത് ഞാൻ തുറന്നു പറഞ്ഞു." അവൻ അവളുടെ പറഞ്ഞു.

"അപ്പോ.. ഞാൻ ഇപ്പോ ലുക്കില്ലേ.."അവൾ ചോദിച്ചു.
ഉണ്ട്.. എന്നാലും??" അവൻ പറഞ്ഞു.
"എന്ത് എന്നാലും!.അതു പോട്ടെ നിനക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണോ? അവൾ ചോദിച്ചു.
"എന്താ പറഞ്ഞിട്ട് കരയാനാണോ? " അവൻ ചിരിച്ചു പറഞ്ഞു.
"പോടാ... ആണോ അല്ലെ അതു പറ "
അവൾ ചോദിച്ചു.
"അതെ... കരയല്ലേ പ്ലീസ് " അവൻ അവളെ കളിയാക്കി.
"പോടാ.. എന്നാ നിനക്ക് ഇപ്പോ പറഞ്ഞാൽ പോരായിരുന്നോ?? " എന്നും പറഞ്ഞ് അവൾ ചിരിച്ചുകൊണ്ട് ക്ലാസിൽ നിന്ന് പോയി. അബു സന്തോഷം എങ്ങനെ  പ്രകടിപ്പിക്കുമെന്നറിയാതെ നിന്നുപോയി .





അങ്ങനെ ഫർഹാന അവസാനം അബുവിനെ പ്രണയിച്ചു. ഇനി ഒരു വർഷം കൂടെയൊള്ളു സ്കൂൾ മാറാൻ. എന്ത് സംഭവിക്കും. ഇനി ഈ പ്രണയം മുന്നോട്ടു പോകുമോ? എന്ന ചോദ്യതിന്നുതരവുമായി അടുത്ത ഭാഗത്തിൽ കാണാം.