സംതൃപ്തി
ആരെങ്കിലും ആശകളൊന്നും ബാക്കിവെക്കാതെ, പൂർണ സംതൃപ്തിയോടെ, ആത്മനർവൃതിയോടെ,
ഇവിടെ മരിച്ചിട്ടുണ്ടാവുമോ? ഉണ്ടാവാനിടയില്ല. കാരണം മനുഷ്യന്റെ മോഹം കൂടുതൽ കൂടുതൽ സ്വാതന്ത്ര്യമായ ജീവിതത്തിനുവേണ്ടി, സന്തോഷത്തിനുവേണ്ടി സുഖസൗകര്യങ്ങൾക്കുവേണ്ടി (അവസാനം ജീവൻ സ്വതന്ത്രമാകുന്നതുവരെ) പുതിയ ആശകളെ താലോലിക്കുകയായിരിക്കും.
അപ്പോൾ മരണം കൂടുതൽ സ്വാതന്ത്ര്യം നേടിക്കൊടുക്കലാണോ, അതോ കൂടുതലാശിക്കാനില്ലാത്ത സ്വർഗ നരകങ്ങളിലേക്ക് തള്ളിയിട്ട് മോഹങ്ങളുടെ ചിറകുകളരിയുകയാണോ? നേട്ടത്തിന്റെ ഉയർന്ന പടിയലെത്തുമ്പോൾ, അതു നിലനിർത്താനുള്ള സ്വാർഥത ജനിക്കുന്നു.
പുതിയ നിയമങ്ങളും വ്യവസ്ഥകളും നിർമിച്ച്
സ്വയത്തമായ വിജയത്തെ നലനിർത്താൻ ശ്രമിക്കുന്നു.
ഈ വിജയ ദാഹം (desire) പരമാണു തലത്തിലും വ്യക്തി ജീവിതത്തിലും സാമൂഹികതലത്തിലും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അത് തർക്കങ്ങളും യുദ്ധങ്ങളുമായി പരിണമിക്കുന്നുമുണ്ട്.
എനിക്കിനി കൂടുതൽ നേട്ടങ്ങളും അധികാരവും വേണ്ട എന്ന മനോനില രൂപപ്പെടുന്നതായിരിക്കും ( വിരക്തി) ഏറ്റവും വലിയ വിജയം! ഒന്നും ആശിക്കാനില്ലാത്തവന്റെ മരണമായിരിക്കും സുഖപ്രദം!
ഈ നാട് പുരോഗമിച്ചോ
പുരോഗമനത്തിന്റെ നീണ്ട പട്ടികകൾ അവതരിപ്പിച്ചുകൊണ്ട്, നേട്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ നിരത്തിക്കൊണ്ട്, തെക്കുനിന്ന് വടക്കോട്ടും വടക്കുനിന്ന് തെക്കോട്ടു എത്രയെത്ര രാഷ്ടീയ വിശദീകരണ യാത്രകൾ കണ്ടുകഴിഞ്ഞു. ഓരോ പ്രസംഗം കേട്ടു കഴിയുമ്പോഴും സ്വർഗത്തിൽ ജനിച്ചു മരിക്കാൻ ഭാഗ്യം കിട്ടിയ വിശിഷ്ട ജന്മമാണ് എന്റേത് എന്നു തോന്നിപ്പോകും.ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് അറുപത്തിനാലു കൊല്ലങ്ങളായെങ്കിലും ശരിയായ ഓർമ അറുപതു കൊല്ലങ്ങളിലെ മാത്രം. ഈ അറുപതു കൊല്ലങ്ങളിൽ ഞാൻ കണ്ട പുരോഗമനം എന്തൊക്കെ?എന്റെ ചെറുപ്പകാലത്ത് വീട്ടാവശ്യത്തിന് പച്ചക്കറികളോ, കിഴങ്ങു വർ