കേരളീയം
ഈ ദേവഭൂമിയിൽ പ്രാർത്ഥിച്ചിരിക്കവേ
സ്ഫോടനം സൃഷ്ടിച്ച ആസുര ഭാവമേ;
കേരളീയത്തിന്റ വർണപ്പൊലിമയ്ക്കു
ഏറുപടക്കങ്ങൾ കത്തിച്ചെറിഞ്ഞതോ?
സ്വന്തം തലച്ചോറു അന്യമാം ചിന്തതൻ
അഗ്നിയിൽ നേദിച്ച സാക്ഷര വൃന്ദമേ;
നിങ്ങൾക്കറിവില്ലേ ഈ നല്ല നാടിന്റെ
നന്മയും ശുദ്ധിയും ജീവിതാദർശവും?
വേറെങ്ങു വേറെങ്ങു കേൾക്കാൻ ലഭിക്കുന്നു
പന്തിർകുലത്തിലും കാമ്പുള്ള മിത്തുകൾ?
വേറെങ്ങു വേറെങ്ങു വാഴ്ത്തിപ്പുകഴ്ത്തുന്നു
*കാട്ടുതാപസിതൻ ആത്മീയ ശക്തിയെ?
പാമ്പും പറവയും നീലസമുദ്രവും
കാടും മലകളും കാട്ടാറും പൂഴിയും
വൃക്ഷവും പക്ഷിയും വാനവും വായുവും
ആത്മപ്രഭാവങ്ങൾ വർഷിച്ച നാടിത്!
ആര്യപിതാക്കന്മാർ കാലിയെ തീറ്റുമ്പോൾ പ്രകൃതിയെ പൂജിച്ച നേരിന്റെ നാടിത്!
ജാതി മതങ്ങളെ മാറോടു ചേർത്തൊരു
ഉന്നത ദർശനം പൂവിട്ട നാടിത്!
ഈ നല്ല നാടിന്റെ നന്മകൾ വാഴ്ത്താതെ
കുറ്റങ്ങൾ മാത്രം ചികഞ്ഞ ചരിത്രമേ,
നീയാണു നിന്നിലെ കാപട്യമാണിന്ന്
ബോംബായി മാറിയ വിദ്വേഷ വിത്തുകൾ!
എന്തൊക്കെയാക്ഷേപം കേട്ടതിക്കേരളം
**ഭ്രാന്താലയം പിന്നെ സ്നേഹമറിയാത്തവൾ!
നാടിനെ നാട്ടാരെ തെറ്റിദ്ധരിപ്പിച്ചു
വർഗീയ വീര്യം നിറച്ചു കാപാലികർ!
നാടിന്റെ നിദ്രയെ വിദ്വേഷ യജ്ഞത്തിൻ
ഹോമപ്പുരകളിൽ ഹോമിച്ചു നേടിയ
വർഗവിദ്വേഷത്തിന്റെ സ്നേഹരാഹിത്യത്തിന്റെ
വൈരഭാവങ്ങളെ ഊട്ടി വളർത്തി നാം!
പെട്രോളു ബോംബല്ല, ബുദ്ധിൽ പൊട്ടുന്ന
അണുബോംബു വർഷിച്ചു കൊന്നിടും
മാനവധർമത്തെ വാഴ്ത്തിപ്പുകഴ്ത്തിയ
മാവേലിനാടിന്റെ ആത്മ തേജസ്സിനെ!
പന്ത്രണ്ടു രാശിയിൽ, പന്ത്രണ്ടു ജാതിയിൽ,
പഞ്ചമിത്തള്ളതൻ നേരുള്ള മക്കളെ
ഊട്ടിവളർത്തിയ ആത്മപ്രഭാവത്തെ,
വീണ്ടും നിറയ്ക്കുമോ കാലമേ നാളെ നീ?
#############
എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ.
(* കാട്ടു താപസി- ശബരി)
** ഞാൻ കണ്ടറിഞ്ഞ ഉത്തരേന്ത്യയിൽ കേരളത്തെക്കാൾ എത്രയോ ഭീകരമാണ് ജാതി വ്യത്യാസങ്ങൾ!
പടക്കാളകൾ
പടക്കാളകൾ (കവിത)കാളയെക്കെട്ടുവാൻ ധീരരില്ലേയുദ്ധവൃഷഭങ്ങളെ, കുറ്റിയിൽ കെട്ടുവാനാരുമില്ലേ?വിഡ്ഡിയീക്കാളകൾ, ഊറ്റം മുഴുത്തവർകുത്തിത്തകർക്കുവാൻ മാത്രമറിവുള്ളവർ!ഭീകരർ തീറ്റിയ വിഷപ്പുല്ലു തിന്നവർരക്തച്ചുവപ്പിനാൽ മത്തുപിടിപ്പവർ!കുത്തിമുറിക്കുവാൻ ചാടിത്തൊഴിക്കുവാൻഏറെസ്സമർത്ഥരാം സൃഷ്ടിവൈകല്യങ്ങൾ!വമ്പൻ വെടിക്കെട്ടു പോലുള്ള ബോംബിട്ടുപൊട്ടിച്ചു വീഴ്ത്തുന്നു വാസഗൃഹങ്ങളെ;മാംസമഴുകിപ്പരന്ന പശപ്പിനെപൂട്ടിയടിച്ചിട്ടു വിഷവിത്തു പാകുന്നു!മർത്ത്യവിദ്വേഷ വിഷവിത്തു നാളെരക്തപ്പശപ്പിന്റെ വളമൂറ്റി വളരുംശ