വിത്ത് മുളച്ചു വൃക്ഷമായ്
വളർന്നു ഫലം നിറച്ചു
സർവ്വതും പങ്കുവച്ചു
മനം നിറഞ്ഞു.
ഒടുവിൽ
വേരിന് കോടാലി വച്ചതും
വീണുപോയ് വീണ്ടും
കൂടി ചേരുവാൻ
കഴിയാതെ.
കരുണ ഇല്ലാതെ
കീറിമുറിക്കുമ്പോൾ
അവസാനതുള്ളി കണ്ണുനീർ
വിളിച്ചു പറഞ്ഞതും
എൻ ഹൃദയം
പറയുവാൻ കൊതിച്ചതും
ഒന്നു മാത്രം.
എല്ലാം നൽകിയിട്ടും
തോളിലേറ്റി കാവലായി
നിന്നിട്ടും എന്നേ,
പിഴുതെറിയുവാൻ
ഇത്ര തിടുക്കം എന്തേ
എൻ പ്രിയരേ..
നിന്നേ സ്നേഹിച്ചു, സ്നേഹിച്ചു
കൊതി തീർന്നിട്ടില്ല
എനിക്കിനിയും.
✍️Norbin Noby