Aksharathalukal

മഴക്കുഴിയും ഡ്രൈഡേയും

മഴവെള്ളക്കൊയ്ത്ത് കർശനമാക്കിയ സംസ്ഥാനമാണ് തമിഴ്നാട്. ഇരുപതുവർഷങ്ങൾക്കുമുമ്പ് ഞാൻ തമിഴ്നാട്ടിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നു. ഞങ്ങളുടെ സ്കൂളിലും മഴക്കുഴികൾ കുത്തണം എന്ന ഓർഡർ വന്നു. സ്കൂൾ മാനേജർ ഒരു JCB വിളിച്ച് സ്കൂളിനു ചുറ്റും കളിസ്ഥലത്തും കുറെ കുഴികൾ നിർമിച്ചു. തുടരെത്തുടരെ മഴപെയ്തപ്പോൾ കുഴികൾ നിറഞ്ഞൊഴുകി. തമിഴ്നാട്ടിൽ സേലം ചെന്നൈ റോഡിൽ \'കള്ളക്കുറിച്ചി\' എന്ന വില്ലുപുരം ജില്ലയിലാണ് എന്റെ സ്കൂൾ. അവിടുത്തെ മണ്ണ് കളിമണ്ണ് നിറഞ്ഞതാണ്. നീർവാഴ്ച തീരെക്കുറവ്.

മഴവെള്ളം കുഴിയിൽ തങ്ങി നില്ക്കുന്നു.
പെട്ടെന്ന് കൊതുകുജന്യരോഗങ്ങൾ പടർന്നു പിടിച്ചു. സർക്കാർ തലത്തിൽ നിന്ന് ആഴ്ചയിലൊരു ദിവസം \'ഡ്രൈ\'ഡേയായി ആചരിക്കാർ ഓർഡർ വന്നു. സ്കൂൾ കോമ്പൗണ്ട് ഡ്രൈ ആകണമെങ്കിൽ പഴയ മഴക്കുഴികൾ മൂടണം. അവ മൂടാൻ ഓർഡർ വന്നതുമില്ല.

അതുപോലെയാണ് ഇന്ന് കേരളത്തിന്റെ അവസ്ഥയും. മഴക്കുഴികുത്തും ഡ്രൈഡേ ആചരിക്കലും പൊരുത്തപ്പെടില്ല. മണ്ണിന്റെ ഘടന നോക്കിയല്ലല്ലോ മഴക്കുഴിയുണ്ടാക്കുന്നത്. നീർവാർച്ചയുള്ള മണ്ണിലെ കുഴിയിൽ നിന്ന് വെള്ളം വലിഞ്ഞു പോകും. അതില്ലാത്തിടത്ത് കെട്ടിക്കിടക്കും.
പലകുഴികളും കരയുറവയുണ്ടാകുന്ന മണ്ണിലാണ്. നമ്മുടെ പല പദ്ധതികളും വേണ്ടത്ര പഠനം നടത്താതെ, അതിന്റെ പരിണിത ഫലത്തെപ്പറ്റി ചിന്തിക്കാതെ രൂപം കൊടുത്ത് പരാജയപ്പെടുത്തുന്നവയല്ലേ?

മഴക്കുഴികൾ കൊതുക് വർധിക്കാനും പകർച്ചപ്പനികൾ പടരാനും ഇടയാക്കുന്നില്ലേ?

മണ്ണിലിടമില്ല

മണ്ണിലിടമില്ല

0
294

എനിക്കുമാത്രമായി ഒരിടം എവിടെയെങ്കിലും ഉണ്ടാവുമോ? ബാഹ്യപ്രപഞ്ചത്തിൽ സാധ്യതയില്ല. ആന്തരിക പ്രപഞ്ചത്തിൽ ഇടം സൃഷ്ടിക്കാം, പക്ഷേ അവിടെ ജീവിതമുണ്ടാവില്ല. പ്രകൃതിയെന്ന വലിയ വലയിലെ വലക്കണ്ണികളിലൊന്നാവാതെ ഒരു ശക്തിക്കും നിലനില്പില്ല.എന്റെ സ്വന്തം ഇടത്തെപ്പറ്റി സ്വപ്നം കാണാനും പാടാനും കഥപറയാനും പ്രേരിപ്പിക്കുന്നതു തന്നെ പ്രകൃതിക്ക് വിരുദ്ധതയാണ്.സ്വന്തം ഇടങ്ങൾ തേടാതെ എല്ലാവരുടെ ഇടങ്ങളിലേക്കും നമുക്കെത്താം.സാഹിത്യ മണ്ഡലത്തിൽ, സ്വന്തം ഇടം കണ്ടെത്തുക എന്നൊക്കെ പറയാറുണ്ട്. സ്വന്തം ഇടത്തിലിരുന്ന് എഴുതി സ്വന്തമായി വായിക്കുന്നതാവും ആ ഇടം. വായന മറ്റുള്