Aksharathalukal

ഭാഗം -2

മൂടൽ മഞ്ഞിന്റെ കുളിർമ്മയിൽ തെളിഞ്ഞ സൂര്യന്റെ വെളിച്ചം ഈർപ്പം നിറഞ്ഞ ജനൽ ചില്ലിനെ വകഞ്ഞു മാറ്റി എന്റെ കണ്ണിൽ പതിച്ചു. യാത്രയുടെ ക്ഷീണം മാറാൻ ഒന്നു മയങ്ങാൻ പോലും അനുവദിക്കാതെ അവ എന്നെ വിളിച്ചുണർത്തി.
അപ്പോഴേക്കും പതിവിലും താമസിച്ചു എന്റെ കൂട്ടുകിടപ്പുകാരിയും പാചകക്കാരിയുമായ മീനമ്മ വന്നു. പാചകക്കാരിയാണെങ്കിലും അതിന്റെതായ വേർതിരിവുകൾ ഞങ്ങളിൽ ഉണ്ടായിരുന്നില്ല.  പിന്നെ എനിക്കുവേണ്ടി  പലഹാരങ്ങളും അവർ കൊണ്ട് വന്നു. നല്ല മണമുള്ള കുമ്പിളപ്പവും വട്ടയപ്പവും ഇലയടയും ഒക്കെ...... എത്ര കഴിച്ചാലും എന്റെ കൊതി തീരില്ല അത്രക്കുണ്ട് അതിന്റെ സ്വാദ് 
 ഞങ്ങൾക്ക് കാവലായി ജോർജേട്ടൻ ഉണ്ടാവും എപ്പോഴും, ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥൻ. കിഴക്കേ വശത്തു പുറത്തോട്ടുള്ള മുറിയിലാണ് അദ്ദേഹത്തിന്റെ താമസം.  മക്കളും കൊച്ചുമക്കളും പുറനാട്ടിൽ ആണ്. അവിടേക്കു ചെല്ലാൻ ജോർജേട്ടൻ കൂട്ടാക്കില്ല. വളർന്ന നാടും വീടും വിട്ടു എങ്ങോട്ടും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സ്വന്തം വീട്ടിൽ കിടന്നു മരിക്കണം അതാണ് ആശ.
ഞങ്ങൾ മൂന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും കഥകൾ ഒക്കെ പറയും നല്ല കുറെയേറെ നിമിഷങ്ങൾ എനിക്കവിടെ ഉണ്ടായിരുന്നു.
സമയം രാത്രി 8:30 മഞ്ഞിന്റെ തണുപ്പ് കൂടി  കൂടി വന്നു, പകൽ മുഴുവൻ ഉഷ്ണത്തിന്റെ കണികകൾ വാരിവിതറി അലിഞ്ഞു ഇല്ലാണ്ടായ മഞ്ഞുതുള്ളികളുടെ ക്രൂരമായ പ്രഹരം പോലെയാണ് അവ അനുഭവപ്പെട്ടത്.
പിന്നെ, ഞാനും മീനമ്മയും ഒന്നിച്ചാണ് കിടക്കുന്നതു വല്ലാതെ കുളിരുമ്പോൾ ഞാൻ അവരെ കെട്ടിപ്പിടിക്കും പക്ഷെ എന്റെ കൈ തള്ളിമാറ്റി എന്റെ അമ്മയെ പോലെ തന്നെ "ഇക്കിളി ആവുന്നു മോളെ" എന്ന് പറയും. പക്ഷേ ഞാൻ അതൊന്നും വകവെക്കാതെ വീണ്ടും കെട്ടിപ്പിടിടിച്ചു തന്നെ കിടക്കും ഗുസ്തി മത്സരത്തിൽ എതിരാളിയെ പൂട്ടുന്നത് പോലെ

മീനമ്മക്ക് പ്രായം 54 കഴിഞ്ഞു എങ്കിലും വിവാഹം കഴിച്ചിട്ടില്ല. സ്വന്തം പ്രണയത്തിന്റെ കാത്തിരിപ്പാണ് മീനമ്മയുടെ ജീവിതം. തന്റെ പ്രണയകാലങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയ അണക്കെട്ടുപോലെ നിറയുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
മുംബൈക്ക് ജോലിക്കുപോയ മീനമ്മയുടെ സ്വന്തം മൂസാക്കുട്ടി ഇതുവരെ തിരിച്ചു വന്നിട്ടില്ല. രണ്ടു മതസ്ഥർ ആയിരുന്നിട്ടും അവരുടെ പ്രണയത്തിനു നാടോ വീട്ടുകാർക്കോ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നിട്ടും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയാതെ അയാൾക്കുവേണ്ടി കാത്തിരിക്കുകയാണ് മീനമ്മ. ഞാൻ നാട്ടിൽ പോകുന്ന ദിവസം അവർ സഹോദരിയുടെ വീട്ടിൽ പോകും. പിന്നെ അവിടെ ഉള്ളവരുടെ മുഷിച്ചിലുകൾ സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്നെ ഫോൺ വിളിതുടങ്ങും. എന്നാണ് വരുന്നതെന്ന് ചോദിക്കും പിന്നെ വേഗം വരാൻ പറയും.
ഞാൻ നാട്ടിലോട്ട് പോരുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് മീനമ്മയെ കൂടെ കൊണ്ടുവന്നാലോ എന്ന്..!
പക്ഷേ, എന്റെ നാട്ടുകാരല്ലേ നാക്കിനു എല്ലില്ലാത്ത വർത്തമാനം പറഞ്ഞു പരത്തും.
എന്തൊക്കെ ആയാലും ഞാൻ ഇവിടെ അനുഭവിക്കുന്ന സന്തോഷം അതിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്. വിറച്ചുപോകുന്ന തണുപ്പിൽ തീകനൽ നൽകുന്ന ഒരു സുഖം ഉണ്ടല്ലോ അതുപോലെ എന്റെ കാഴ്ചകളും ജീവിതവും സുന്ദരമായി തുടങ്ങി.... ചിന്തിക്കാൻ ആവാത്ത ഉയരത്തിൽ അതെന്നെ കൊണ്ടുചെല്ലുമ്പോൾ ഞാനും അറിയാതെ പറന്നു തുടങ്ങുകയായിരുന്നു. ചിറകുമുളച്ചുരു കിളിക്കുഞ്ഞിനെ പോലെ......

                                      ( തുടരും...)



ഭാഗം -3

ഭാഗം -3

0
170

പതിവുപോലെ മൂടൽ മഞ്ഞിന്റെ കുളിരുന്ന തണുപ്പിനെ മറികടക്കാൻ കരികിലകൾ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു ജോർജേട്ടൻ. തിണ്ണയുടെ പടിയിൽ മീനമ്മ കൊണ്ട് വച്ച കട്ടൻ കാപ്പി ഇടയ്ക്കു ഇടയ്ക്കു വന്നു കുടിച്ചിട്ട് തീയ്ക്കു ചുറ്റും ഒരു നടത്തം. ഈ നടത്തം കാപ്പി തീരുന്നതുവരെ ഉണ്ടാവും. പിന്നെ സ്ഥിരം ഉപദേശം,   " മഞ്ഞത്തിരുന്നു കാപ്പികുടിച്ചു നോക്ക് അതൊരു പ്രേത്യേക സുഖാവാണ് മോളെ ...........   "       ആ വാക്കുകൾ എന്തിലേക്കോ ഉള്ള ഓർമപ്പെടുത്തൽ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ താളുകളിൽ എഴുതി തീട്ടപ്പെടുത്തിയ അനുഭവങ്ങൾ ആയിരുന്നു...അതിനെ അടുത്തറിഞ്ഞവർക്ക് മാത്രമേ അത് അ