Aksharathalukal

മലർവാടിയിൽ

ഏതോ കൊടുങ്കാറ്റിൽ പാറിപ്പറന്നു ഞാൻ 
എത്തിയതാണിന്നീ നന്മലർവാടിയിൽ!
ഭംഗിയും ഗന്ധവും സാന്ത്വന സ്വപ്നവും
വർണങ്ങൾ തൂവുന്ന ഈമലർവാടിയിൽ!

കുഞ്ഞിളം കാറ്റിന്റെ ചുണ്ടിലെപ്പാട്ടതിൽ
ഏതോവിഷാദത്തിന്റെ രാഗമുണ്ടോ?
ചക്രവാതക്കൈയിൽ ഞെരിയുമിതളിന്റെ
മൂകമാം നോവിന്റെ തേങ്ങലുണ്ടോ?

മന്ത്രധ്വനികളും കീർത്തനാലാപവും
നല്ല സത്സംഗത്തിന്റെ തേൻമൊഴിക്കൂട്ടും
ശാസ്ത്ര പാഠങ്ങളും ദൃശ്യചിത്രങ്ങളും
ചിന്തയും സ്വപ്നവും പൂവിട്ടു നില്ക്കയോ?

ഞാനോ പുഴുക്കുത്തു വീണു മുടിഞ്ഞൊരു
ഹീനജന്മത്തിന്റെ പേക്കോല ദുർമുഖം!
നാളെത്തെ കാറ്റിന്നകന്നോപോവാമൊരു
ശുഷ്ക ദളത്തിന്റെ ജീർണിച്ച ഖണ്ഡവും!

ഈ മലർ വാടിതൻ വർണപ്പൊലിമയും
വശ്യചലനങ്ങളും സർഗസംഗീതവും;
കെട്ടടങ്ങാത്തെന്റെ ജീവൽത്തുടിപ്പിനെ പുഷ്ടിപ്പെടുത്തുമെന്നാശിച്ചിരിപ്പു ഞാൻ!

@ രാജേന്ദ്രൻ ത്രിവേണി.


എന്നോടെനിക്കില്ലയിഷ്ടം

എന്നോടെനിക്കില്ലയിഷ്ടം

0
441

ഇന്നീ സമഷ്ടിതൻനേർക്കണ്ണിയാകുന്നഎന്നോടെനിക്കില്ലയിഷ്ടം!തിക്കിത്തിരക്കിച്ചവിട്ടിക്കൊലചെയ്തു മുന്നേറാനുള്ള ഓട്ടം!നാടിന്റെ സൈര്യം തകർക്കുന്നവാക്പ്പോരു കേട്ടു രസിക്കുന്ന മൗനം!നെറികേടു കണ്ടിട്ടുകയ്യടിക്കുന്നൊരാ ദാർഷ്ട്യം!വായ്പക്കടത്തിന്റെഅഗ്നിമുഖത്തെത്തിവീമ്പിളക്കുന്നൊരാ മൗഢ്യം!ലഹരിക്കു കാശിനായ്നേരിനെ വില്ക്കുന്ന തന്ത്രം!നുണയെന്ന പാമ്പിന്റെവിഷനാവു വാഴ്ത്തുന്ന മന്ത്രം!മണ്ണിന്റെ കുളിരിനെആട്ടിയോടിക്കുമാ ശാസ്ത്രം!കൂട്ടായിയുന്മത്ത നൃത്തം ചവിട്ടിക്കുംകൂട്ടത്തിനുള്ളിലെഎന്നോടെനിക്കില്ലയിഷ്ടം!