അവിഹിതം
അവിഹിതം
-------------------®
രാത്രി ചേട്ടന്റെ ചൂട് പറ്റികിടന്ന് ഉറങ്ങുന്നവൾ, മനസിന്റെ ആഴങ്ങളിൽ മറ്റൊരാൾക്ക് വേണ്ടി കൊതിയോടെ കാത്തിരിക്കുന്നു...
ജീവിതത്തിൽ വഴിപോക്കരായി കടന്നു വരുന്നവർ ചിലപ്പോൾ ജീവിതത്തിൽ ആരെക്കിലും ഒക്കെ ആയി പോകാറുണ്ട്....
ചേട്ടാ എന്താണ് എന്നോട് ഇപ്പോൾ ഒട്ടും ഇഷ്ടം ഇല്ലലോ...
എന്താണ് നീ അങ്ങനെ പറയുന്നത്... നിന്നോട് അല്ലെ എനിക്ക് ഇഷ്ടം...
പക്ഷേ ആ വാക്കുകളിൽ അവൾ സംതൃപ്തി കിട്ടിയില്ല...
അങ്ങനെ അവൾ അവളുടെ ജോലിസ്ഥലത്ത് ഒരാളുടെ പെരുമാറ്റം അവളെ വല്ലതെ അവളിലേക്ക് അടിപ്പിക്കുന്നുണ്ടയിരുന്നു,..
അവളുടെ ചെറിയ കാര്യം പോലു അവന്റെ ഇടപെടൽ അവളെ വല്ലതെ സ്വാധീനിച്ചു...ഒരിക്കലും ഒരു ഭാര്യ കാണാൻ പാടില്ലാത്ത കണ്ണിലൂടെ അവൾ അവനെ കണ്ടുതുടങ്ങി, അതിനെ അവിഹിതം എന്ന് പറയുന്നതിലും അപ്പുറം പ്രണയം എന്ന് പറയാം...
അങ്ങനെ ആ പ്രണയം വളർന്നു വലുതായി... എന്തും അധികമായാലും, അതു വിഷമാണ്.. ആ വിഷം പടർന്നുപിടിച്ച് അവളുടെ കുടുംബജീവിതത്തിലും എത്തി എന്ന് വേണമെങ്കിൽ പറയാം..
അങ്ങനെ ചെറിയ ചെറിയ വഴക്കുകളും അടികളും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു,
അവിടെ എല്ലാം ആ പ്രണയം കൂടുതൽ ബലപ്പെടുക ആയിരുന്നു,..
കാലത്തിന്റെ മുന്നിൽ തെറ്റുകാർ നമ്മൾ ആണെങ്കിലും അനുഭവിക്കുന്നത് മറ്റുള്ളവർ ആയിരിക്കും,
അങ്ങനെ ചോദ്യങ്ങൾ, അവസാനിച്ചത്....
ഇങ്ങനെയായിരുന്നു,
എടീ ഇത് എന്റെ മക്കൾ ആന്നോ...
ഹൃദയത്തോട് ചേർത്തുവച്ച, മക്കൾ ഒരു നിമിഷം കൊണ്ട് അനാഥരെ പോലെ,...
ഇത് കേട്ട് നിന്ന ഒരു എട്ടുവയസുകാരന്റെ ഹൃദയം, എത്രമാത്രം പൊള്ളുമെന്ന്.. ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ
ഹൃദയത്തോട് ചേർത്തുവച്ച അച്ഛൻ, ഒരു നിമിഷം കൊണ്ട് ആരും അല്ലാതെ ആകുന്നു അവസ്ഥ..
ആ പാവം കുഞ്ഞ് എന്ത് തെറ്റ് ചെയ്തു,
കല്യാണം കഴിഞ്ഞു വേറൊരു ബന്ധത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുമ്പോൾ പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നത്, നമ്മളെ ആശ്രയിച്ചും സ്നേഹിച്ചും ജീവിക്കുന്ന ആളുകളായിരിക്കും..
ഇവിടെ ചെറിയ കഥ അവസാനിക്കുന്നു,..
ഒരു കുടുംബ ജീവിതം തകർക്കാൻ, വളരെ പെട്ടെന്ന് സാധിക്കും, എങ്കിൽ അത് മുന്നോട്ടുകൊണ്ടുപോകാൻ വളരെ പ്രയാസമാണ്..
വിവാഹശേഷം, കടന്നുവരുന്ന എല്ലാ പ്രണയബന്ധങ്ങളും, അവസാനം, ചെന്നെത്തി പെടുന്നത്,.. ശരീരം, എന്ന് അവസ്ഥയിലാണ്,..
മറ്റൊരാളുടെ ഫോൺ, കുറച്ചുനേരത്തേക്ക് ഉപയോഗിക്കാൻ നമ്മൾ മേടിക്കുന്നത് പോലെ,.. അവര് ഫോൺ ചെയ്തു കഴിഞ്ഞ് തിരികെ പഴയ ആൾക്ക് തന്നെ കൊടുക്കും...
ഇതിനെപ്പറ്റി വലിയ, രീതിയിൽ ചിന്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് നിങ്ങളുടെ പ്രശ്നം.
പലപ്പോഴും ഇത് പറയുമ്പോൾ പലരും പറയാറുള്ളത് അങ്ങനെ ഒന്നും ഇത് വരെ അയാൾ പറഞ്ഞിട്ടില്ല എന്ന് പറയാറുണ്ട്...
പക്ഷേ സമയം ആക്കുമ്പോൾ അത് പറഞ്ഞോളും അപ്പോൾ നിങ്ങളുടെ സ്വന്തം എന്ന് കരുതിയ മുഴുവൻ കാര്യങ്ങളും നിങ്ങളിൽ നിന്നും നഷ്ടം ആയിട്ടുണ്ടാകും
ഇതിൽ വലിയ രീതിയിൽ നിങ്ങളെ ഈ പ്രശ്നത്തിലേക്ക് തള്ളിവിട്ടത് നിങ്ങളുടെ പങ്കളി ആണ്,
കാരണം അയാളിൽ നിന്നു കിട്ടേണ്ടത് കിട്ടാതെ വരുമ്പോൾ... മറ്റുള്ളസ്ഥലത്ത് ഇഷ്ടം പോലെ കിട്ടുമ്പോൾ... അവിടെക്ക് മനസ്സ് അറിയാതെ പോകുന്നതാണ്...
നിങ്ങളുടെ കിണറ്റിൽ വെള്ളം ഉണ്ട് പക്ഷേ കൊടുക്കുന്നില്ല അപ്പോൾ അപ്പുറത് ഗെതികെട്ട് പോകുന്നത് തെറ്റ് ആന്നോ... നിങ്ങളുടെ കിണറ്റിൽ വെള്ളം ഇല്ല എങ്കിൽ അവർ നിങ്ങളിൽ തന്നെ നിൽക്കും പക്ഷേ ഉണ്ട് കൊടുക്കില്ല എങ്കിലോ..
സ്നേഹം ഉള്ളിൽ വെക്കാൻ ഉള്ളത് അല്ല അത് തുറന്ന് കൊടുക്കാൻ ഉള്ളതാണ്
ഇല്ല എങ്കിൽ ഉള്ള ഇടത്ത് പോക്കും അത് ആണ് ആയാലും പെണ്ണ് ആയാലും...
Robin roy