Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -14

"അതൊന്നുമില്ല......ആ ചേട്ടന് ആളുമാറിയതാ....."

അവനെന്തേലും ചോദിച്ചാലോ എന്ന് പേടിച്ച് അവള് ചാടിക്കയറി പറഞ്ഞു 

"അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലല്ലോ....."

എന്തുപറയണം എന്നറിയാതെ അവൾ അവിടെ നിന്ന് തുള്ളിക്കളിക്കുന്നത് കാണുമ്പോൾ അവനൊരുമനസുഗം..... അതല്ല.... ഇവള് ശരിക്കും വല്ല ഗുണ്ടയാണോ..... അവര്  ഇവളെ കണ്ട് പേടിക്കുന്നത് കണ്ടതാണല്ലോ..... ഇനി ഇവളായിരിക്കുമോ അവരുടെ നേതാവ്.....
തിരക്ക് വരാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു തിരക്കൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിർത്തി....

" ഇനി പറ നിനക്ക് അവരെ എങ്ങനെ അറിയാം..... നുണ പറയാൻ നിക്കണ്ട...... അവരിവിടുത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ് എന്നെനിക്കറിയാം. അവര് നിന്നെ കണ്ട് പേടിക്കണമെങ്കിൽ എന്തെങ്കിലും ഉണ്ടാകുമല്ലോ ..... അതോ നീയാണോ അവരുടെ നേതാവ്....... "

" ഈ കാലന് എന്തൊക്കെ അറിയണം..... "

അവള് മനസ്സില് പറഞ്ഞതാണ്...... പാവം കുട്ടി പുറത്തുപറയാനുള്ള ധൈര്യം ഇല്ല....

" വേഗം പറഞ്ഞോ നുണ പറയാനാണ് ഭാവമെങ്കിൽ ഞാൻ ഈ കുളത്തിൽ പിടിച്ചിടും..... "

ദൈവമേ പെട്ടല്ലോ...... ഈ കരാട്ടെയും കുങ്ഫുവും പഠിക്കുന്ന നേരത്ത് വല്ല നീന്തൽ പഠിച്ചതാണെങ്കിൽ ഇയാളുടെ ഭീഷണിക്ക് പേടിക്കണ്ടായിരുന്നു....... പറയാതെ വിടില്ലന്ന് മനസ്സിലായപ്പോൾ പതിയെ പറയാൻ തുടങ്ങി......

" അതൊന്നുമില്ല ചേട്ടാ ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് അവരുമായിട്ട് ഒരു അടിപിടിഉണ്ടായി അവർക്കിട്ടു രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു... അതാ ചേട്ടൻമാർ എന്നെ കണ്ട് പരിചയം കാട്ടിയെ ... "

"പോരാ.....full പറയ്......പരിചയമല്ലല്ലോ പേടിയായിരുന്നല്ലോ അവർക്ക്......."

"അതയോ.....എനിക്കങ്ങനെ തോന്നീല....."

"എന്നാൽ എനിക്കങ്ങിനെ തോന്നി.... വേഗം പറയെടി....."

അവൻ കുറച്ച് ദേഷ്യപ്പെട്ടതും പെണ്ണ് പേടിച്ചു
പിന്നെ പറയാൻ തുടങ്ങി......



" എന്റെ വീട്ടിൽ എല്ലാവരും മ്യൂസിക് അല്ലെങ്കി ഡാൻസ് പഠിക്കുന്നവരായിരുന്നു...എന്നെയും മ്യൂസിക് പഠിക്കാൻ  വിട്ടു.... എനിക്കാനേൽ അതൊന്നും പഠിക്കാൻ തീരെ താല്പര്യണ്ടായിരുന്നില്ല ....... അതുകൊണ്ട് ഞാൻ അച്ഛനോട് പറഞ്ഞു മാർഷൽ ആർട്ട്‌സ് പഠിക്കാൻ പോയി..... കരാട്ടെ കുംഫു  ഒക്കെ പഠിച്ചു...... പിന്നെ അത്യാവശ്യത്തിന് അടി പിടിയൊക്കെ ആയി അങ്ങനെ കൂടി........ ഇഷ്ടപ്പെട്ട് പഠിക്കാൻ പോയതുകൊണ്ട് തന്നെ ഞാൻ തല്ലുണ്ടാക്കാൻ മിടുക്കിയായി...... വീട്ടുകാർക്ക് തലവേദനയും....... ചെറുപ്പം മുതൽ സ്കൂളിലെ ആരെയെങ്കിലും തല്ലി എന്നും പറഞ്ഞ് എന്നും വീട്ടുകാർക്ക് സ്കൂളിൽ വരാനെ സമയം ഉണ്ടായിരുന്നുള്ളൂ...... പക്ഷേ ഒരു കാരണവും ഇല്ലാതെ ഞാൻ ആരെയും തല്ലാറില്ല...... ഞാൻ വളർന്നപ്പോൾ എന്റെ അടിയും വളർന്നു.....+2 പഠിക്കുന്ന സമയത്ത് എന്റെ ഒരു ഫ്രണ്ട്നെ അടിക്കാൻ വന്നതാ ഇവർ....അവളുടെ അച്ഛനു ബിസിനസ് ആണ്.....ബിസിനസ് എനിമീസ് ആരോ കൊടുത്ത കൊട്ടേഷൻ.... അവരവളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു... പക്ഷെ ഞാൻ അവരെ പഞ്ഞിക്കിട്ടു...... ഞാൻ തെറ്റൊന്നും ചെയ്‌തില്ല.......  അവരോട് ഞാൻ പറഞ്ഞു നോക്കിയതാ ഞങ്ങളോട് വഴക്ക് വേണ്ടെന്നു....... പക്ഷെ കേട്ടില്ല....പിന്നെ പിറ്റേദിവസം  പോലീസ് കേസ് ഒക്കെ ആയി.... ഹോസ്പിറ്റലൽകാർ കേസ് കൊടുത്തു...... ഞാൻ അടിച്ച അടിയിൽ അവരുടെ എല്ലാ ബോൺസും പൊട്ടിയിട്ടുണ്ടായിരുന്നു.........
അവസാനം അവർ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നും രക്ഷപെടാൻ അടിച്ചതാണെന്നും പറഞ്ഞു കേസ് ക്ലോസ് ചെയ്‌തു but.... അമ്മയ്ക്കും അച്ഛനും അന്നുമുതൽ പേടിയായിരുന്നു..... അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവര് വലിയ ഗുണ്ടകളാണെന്ന..... അവരെന്നെ എന്തേലും ചെയ്താലോന്ന് അമ്മയ്ക്കും അച്ഛനും പേടിയായിരുന്നു......അതുകൊണ്ടാ എന്ന  ഇങ്ങോട്ട്  അയച്ചു വിട്ടേ.... അവർക്കയില്ല ഇവരും ഇവിടെയാന്ന് ...... "

" ഗുണ്ടകളൊക്കെ  പേടിക്കണേൽ നീ എമ്മാതിരി അടിയാടി അടിച്ചത്..... "

" ഞാൻ അധികമൊന്നും അടിച്ചില്ലന്നേ പക്ഷേ അടിച്ച അടിയിൽ അവന്റെ എല്ല് മൊത്തം പൊട്ടി എന്നാ dr പറഞ്ഞത്.....ഒന്ന് രണ്ടുമാസം ഒരുത്തൻ ICU ൽ കിടന്നുന്നാ കേട്ട്...... "

"ശെരി വാ പോകാം.... നീ അവരെ വിളിച്ചോ.....അവരെവിടാന്നാ പറഞ്ഞത്..... നിന്നെ വിട്ടിട്ടു വേണം എനിക്ക് പോവാൻ......."

"ഞാൻ ജുന്നൂനെ വിളിച്ചിരുന്നു but ഒന്നും കേൾക്കുന്നില്ല...... അവളുമാരേം വിളിച്ചിരുന്നു കിട്ടുന്നില്ല.... പിന്നെ മമ്മിടെ നമ്പർ എനിക്കറിയില്ല......"

"ശെരി നീ വാ നമുക്ക് പള്ളിയിലോട്ടു പോവാം പോന്ന വഴിയില് അവരെ കാണാതിരിക്കില്ല...... "

"മ്മ്...."

പോവുന്ന വഴിയിൽ അവൾ പല പല സാധനങ്ങളും നോക്കുന്നുണ്ടായിരുന്നു...... പക്ഷെ അവനെ പേടിച്ച് അവൾ ഒന്നും വാങ്ങാൻ നിന്നില്ല...... അവസാനം വെള്ളം ദാഹിച്ചപ്പോൾ മാത്രമാണ് അവനോട് പറഞ്ഞത്...... അവൻ അവളെയും കൊണ്ട് ഒരു കടയിലോട്ട് കയറി...... അവൾക്ക് വെള്ളം വാങ്ങിച്ചു കൊടുത്തു.....

"വേറെന്തെലും വേണോ...."

അവളുടെ നോട്ടം തൊട്ട കടയിലെ കൊലുമിട്ടായിലേക്കായിരുന്നു.....അവന്റെ സമ്മതത്തിനായി അവനെ നോക്കി.....സമ്മതം കിട്ടിയതും അവിടെ പോയി അവൾക്ക് വേണ്ടത് വാങ്ങിച്ചു...... അതുകഴിഞ്ഞതും കുപ്പി വള നോക്കി......ഏതെടുക്കണം  എന്ന കൺഫ്യൂഷനിൽ അവനെ നോക്കിയപ്പോൾ അവൻ കരിവളയും പിടിച്ചിരുപ്പാ..... അതു കണ്ടതും അവൾ ചുവന്ന വള വാങ്ങി അപ്പൊ അവക്ക് അങ്ങിനെ ചെയ്യാനാണ് തോന്നിയത്....... പിന്നെയും ഒരുപാട് കട കേറിയിറങ്ങി......കയിലെ സാധനങ്ങളുടെ എണ്ണം കൂടി കൂടി വന്നു...... അവസാനം എല്ലാം പിടിക്കുന്നതിന്റ ഇടയിൽ saree പിടിക്കാൻ ബുദ്ധിമുട്ടായപ്പോൾ അവൾ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തി..... ഇത്രേം കയ്യിലുള്ളത് പോരാഞ്ഞു വീണ്ടും എന്തൊക്കെയോ  നോക്കിയപ്പോൾ അവന്റ രൂക്ഷമായ നോട്ടം കൊണ്ട് അതിൽ നിന്നെല്ലാം പിൻവാങ്ങി.......

പിന്നെയും ഒരുപാടുത്തവണ അവരെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല..... പിന്നീട് അവർ 2പേരും ചേർന്ന് ice cream കഴിച്ചു...... വെടിക്കെട്ട്‌ കാണാനുള്ള ആകാംഷയിൽ അവൻ അവളേം കൂട്ടി നടന്നു.... പടക്കത്തിന് തിരി കൊളുത്തിയതും പെണ്ണ് പേടിച്ച് അവനെ കേറി കെട്ടിപിടിച്ചു പ്രധീക്ഷിക്കാതെയുള്ള അവളുടെ പ്രവർത്തിയിൽ അവൻ നന്നേ വിയർത്തിരുന്നു.... അവൻ പതിയെ അവളെ നോക്കുമ്പോൾ വീരശൂര പരാക്രമി കിടന്ന് വിറക്കുവാ..... അതിൽ നിന്ന് തന്നെ മനസിലായി അവൾക്ക് പടക്കം എത്ര പേടിയാണെന്ന്..... എത്ര മാറ്റാൻ ശ്രമിച്ചിട്ടും മൊത്തം പടക്കവും പൊട്ടിക്കഴിയുന്ന വരെ അവൾ അവനെ വിട്ട് മാറിയതേ ഇല്ല.....പടക്കം എല്ലാം പൊട്ടിക്കഴിഞാണ് അവൾ എന്താ ചെയ്‌തെന്ന ബോധം വന്നത്.... പിന്നെ പെട്ടന്ന് തന്നെ അവനിൽ നിന്ന് അകന്നു മാറി അവന്റെ മുഖത്തു നോക്കാൻ അവൾക്ക് ചെറിയൊരു മടിതോന്നി......

തിരക്ക് വന്നതും അവൻ അവളേം കൊണ്ട് പള്ളിയിൽ കയറി.... അവർ 2പേരും ചേർന്ന് കർത്താവിനു മുന്നിലിരുന്ന് പ്രാത്ഥിച്ചു....... പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടു അവരെ തന്നെ നോക്കി നിൽക്കുന്ന പിള്ളേരെ......
മമ്മി വായും തുറന്ന് ഞങ്ങളെ 2പേരെയും നോക്കുന്നുണ്ട്...... അന്ന ജാനുന്റെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു.....

"നിങ്ങളെ കണ്ടാൽ ശെരിക്കും കപ്പിൾ ആണെന്നെ പറയൂ..... Made for each other..... നീ തന്നെ ചേട്ടായിയെ കെട്ടിക്കോ ഡീ......."

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


                      തുടരും.......




കാർമേഘം പെയ്യ്‌തപ്പോൾ part -15

കാർമേഘം പെയ്യ്‌തപ്പോൾ part -15

4.8
1291

ഹോ ഇത്ര നേരം അവളോടൊപ്പം..... എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......ഈ പെണ്ണ്..... അവളോട് ചേർന്ന് നടക്കുന്ന ഓരോ നിമിഷവും എനിക്കെന്തെല്ലാമോ മാറ്റം വരുന്നതായി തോന്നിക്കൊണ്ടേ ഇരുന്നു ....... എല്ലാം പുതുമയുള്ളവ........ആരോടും ഇതുവരെ ഇങ്ങിനൊന്നും തോന്നിയിട്ടില്ല....... ഓരോ നിമിഷവും അവസാനിക്കാതിരിക്കാൻ ആഗ്രഹിച്ചു പോകുന്നത് പോലെ ....... ഓരോന്നും നോക്കുമ്പോൾ അവളുടെ കണ്ണുകളിലെ അത്ഭുദം നിറയുന്നതും അവളുടെ ആ ഉണ്ട കണ്ണുകൾ ഒന്നൂടെ വികസിക്കുന്നതും കാണുമ്പോൾ അറിയാതെ തന്നെ ഞാൻ അവളിൽ അടിമപ്പെട്ടുകൊണ്ടേ ഇരുന്നു .... ഒരുപാട് പാടുപെട്ടാണ് ഞാൻ അവളിൽ നിന്ന് ഓരോ